നൃത്തം ആദ്യവസാനമായി ഒരു കലയാണ്. കലയ്ക്ക് മതമുണ്ടോ? ദൈവമുണ്ടോ?
അമ്പലം ഭക്തിയുടെ ഇടം മാത്രമല്ല; കലയുടെയും അനന്ത സാധ്യതയുള്ള ഇടമാണ്. വരയുടെ, സംഗീതത്തിന്റെ, നൃത്തത്തിന്റെ, വാദ്യോപകരണങ്ങളുടെ കൊത്തുപണികളുടെ, ശില്പങ്ങളുടെ, architecture ന്റെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ അങ്ങനെ അനേകായിരം സാധ്യതകൾ ഉള്ളയിടമാണ് അമ്പലവും മറ്റ് ആരാധനാലയങ്ങളും. അതൊരു മതത്തിന്റെയും സ്വകാര്യ സ്വത്തല്ല. ഈ നാടിന്റെ പൊതുസ്വത്താണ്. മതത്തിന്റെ കൈ കൊണ്ട് പലരുടെയും കണ്ണുകൾ പൊത്തിയിരിക്കുന്നത് കൊണ്ട് അവർക്കാ സാധ്യതകളൊന്നും കാണാൻ കഴിയുന്നില്ല.
സംസ്കാരം, കല, ഭാഷ എന്നിവയ്ക്ക് തനതായി ഒന്നും അവകാശപ്പെടാനില്ല എന്നതാണ് സത്യം. ഇവയെല്ലാം പലത്തരത്തിലുള്ള കൂടിച്ചേരലുകൾക്കും, കടമെടുക്കലുകളും, ഉൾപ്പെടുത്തലുകളും, ഒഴുവാക്കലുകളും കഴിഞ്ഞ് നാം ഇന്ന് കാണുന്ന രീതിയിലേക്ക് കാലാനുസൃതം നവീകരിച്ചു evolve ചെയ്ത് വന്നവയാണ്. ഇപ്പഴും അത് evolve ചെയ്ത് കൊണ്ടിരിക്കുന്നു.
കലാകാരന്മാരുടെ ഇഷ്ടത്തിന് അനുസരിച്ചു അവർക്ക് അവരുടെ കലയെ നിർവചിക്കാം. അവരുടെ ആവിഷ്കാര സ്വാതന്ത്യമാണത്. അത് സ്വീകരിക്കുയോ, തള്ളിക്കളയുകയോ പ്രേക്ഷകർ എന്ന രീതിയിൽ നമുക്ക് ചെയ്യാം. അപ്പഴും അവരെ ആ കലയിൽ നിന്ന് വിലക്കാൻ നിങ്ങൾക്ക് അവകാശമില്ല. മതം പറഞ്ഞു വിലക്കുന്നത് മതഭ്രാന്താണ്.
ജന്മം കൊണ്ട് ഒരാൾക്ക് പ്രത്യേക പരിഗണനയൊ, മാറ്റിനിർത്തപ്പെടലൊ ലഭിക്കുന്നത് എത്ര മോശമായ കാര്യമാണ്. അങ്ങനെ ഒരാൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള വേദി നഷ്ടമാകുന്നത് എത്ര അപഹാസ്യമാണ്! ഹിന്ദുക്കൾ മാത്രം സംഗീതവും, നൃത്തവും, അഭിനയവും പഠിച്ചാൽ മതി എന്നാണെങ്കിൽ യേശുദാസിന് പാടാനോ, പാരിസ് ലക്ഷ്മിക്ക് ആടാനോ, മമ്മൂട്ടിക്ക് അഭിനയിക്കാനോ കഴിയുമായിരുന്നോ?
ക്രിസ്ത്യൻ ആയ യേശുദാസ്സിന്റെ ഹരിവരാസനം കെട്ടാണ് ഈ അടുത്ത കാലം വരെ ശബരിമല നട അടച്ചിരുന്നത്. ഇന്നും യേശുദാസിന്റെ ഭക്തിഗാനങ്ങൾ ഇടുന്ന അമ്പലങ്ങൾ ഇല്ലേ? ഏതെല്ലാം അമ്പലങ്ങളിൽ യേശുദാസ് കച്ചേരി അവതരിപ്പിച്ചിരിക്കുന്നു. ഭജന പാടീരിക്കുന്നു. എത്രയെത്ര ഭക്തിഗാനങ്ങൾ പാടീരിക്കുന്നു.
എത്രയെത്ര വേദികളിലാണ് പാരിസ് ലക്ഷ്മി നിറഞ്ഞടിയിരിക്കുന്നത്? ചരിത്ര രാജാക്കന്മാരുടെ കഥാപാത്രങ്ങൾക്കടക്കം വെള്ളിത്തിരയിൽ മമ്മൂട്ടി ജീവൻ നൽകിയിട്ടില്ലേ? MG ശ്രീകുമാർ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പാടിയിട്ടില്ലേ? അങ്ങനെ എത്രയോ ഉദാഹരണങ്ങൾ!
കലക്ക് മതമില്ല. അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കലാകാരൻ എന്നോ കലാസ്വാധകൻ എന്നോ സ്വയം കരുതുന്നതിൽ അർത്ഥമില്ല. കല മനുഷ്യനെ ഒത്തുചേർക്കുന്ന ഒന്നാണ്. വിഭാജിക്കുന്നവയല്ല.
ആരാധനാലയങ്ങൾ ഒരു പ്രത്യേക മതത്തിൽ ഉള്ളവർ മാത്രമേ കല അവതരിപ്പിക്കാവു എന്ന് പറയുന്നത് മതഭ്രാന്താണ്. "ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും" എന്ന ഗാനം യേശുദാസിന് പാടേണ്ടി വന്നത് മൻസിയെ അമ്പലത്തിൽ വിലക്കിയ മതഭ്രാന്തരെ പോലുള്ളവർ കാരണമാണ്!
അവിശ്വാസികൾക്കും അമ്പലമടക്കമുള്ള ആരാധനാലയങ്ങളിൽ പോകാം. അവിടത്തെ കലയും, architecture ഉം, വരകളും, കൊത്തുപണികളും ആസ്വദിക്കാം. അവിടത്തെ ആചാരങ്ങളെ വിമർശിച്ചു എഴുതാം. അതുൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള Religious Temper സമൂഹം ആർജ്ജിക്കണം. അതാണ് പുരോഗമനം.
EmoticonEmoticon