ഈ കഥയിൽ പറയുന്ന കഥാപാത്രങ്ങൾക്ക്
ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ അത്
തികച്ചും യാദൃച്ഛികം മാത്രം ആണ്! ഞാൻ ആരെയും വേദനിപ്പിക്കാനോ, കളിയാക്കാനോ അല്ല,
** ഭാഗം
ഒന്ന് **
ഈ കഥ തുടങ്ങുന്നത് ഊള
പ്രീഡിഗ്രി പഠിക്കും മുതൽ ആണ്, ഊള പക്ഷേ അതിനു ഷേശം പഠിച്ചിട്ടില്ല എന്നാണ് എന്റെ
അറിവ്, പക്ഷേ പുള്ളിക്ക് മാസ്റ്റർ ഡിഗ്രീ ഒക്കെ ഉണ്ട് എന്നാണ് നാട്ടുകാരുടെ
മുന്നിൽ, ആയിക്കോട്ടെ🤣, അങ്ങനെ ഇരിക്കെ ആ നാട്ടിലെ ഒരു കുട്ടിയുടെ സ്വത്തുവകകളിൽ ഊള
നോട്ടം ഇടുന്നു, വര്ഷങ്ങളുടെ ശ്രമഫലം ആയി കുട്ടിയെയും കൊണ്ട് ഒളിച്ചോടാൻ
തുടങ്ങിയവരെ വീട്ടുകാർ ഇടപെട്ട് വിവാഹം
കഴിപ്പിക്കുന്നു, ഇതൊക്കെ എല്ലാരും അറിയുന്ന കഥ.. ഇനി പറയാൻ പോകുന്നത് പറയാത്ത അറിയാത്ത കഥ..
നേരത്തെ പറഞ്ഞു ഊളയുടെ കണ്ണ് അവരുടെ സ്വത്തിൽ ആണെന്ന്, ഊള ആദ്യം ഒക്കെ വിചാരിച്ചിരുന്നത് കാണുന്ന സ്വത്ത് ഒക്കെ കുട്ടിയുടെ അച്ഛന്റെ ആകുമെന്നാണ്, അമ്മാവനും അതങ്ങ് സുഖിച്ചു, സഹോദരന്റെ വിവാഹ സമയം കുടുംബവീട് മകന് ആണെന്ന് അമ്മാവൻ പറഞ്ഞപ്പോൾ മുതൽ ഊള പുതിയ തന്ത്രം മെനഞ്ഞു തുടങ്ങി, ആദ്യം ഊള തന്റെ ഊളിയെ വിട്ട് അമ്മാവന്റെ മുന്നിൽ കരഞ്ഞു. പ്രമാണ രെജിസ്ട്രേഷൻ സമയം ആണ് അമ്മാവിയും മകനും അറിയുന്നത് വീട് ഊളയുടെയും ഭാര്യയുടെയും പേരിൽ ആണെന്നത്, അളിയന്റെ വിവാഹത്തിനും 2 ആഴ്ച മുന്നേ ഉള്ള പണി ആയോണ്ട് ഊള വിജയിച്ചു അളിയൻ രെജിസ്ട്രേഷൻ തടഞ്ഞില്ല. അത് കഴിഞ്ഞ് ആണ് ഊളക്ക് പേടി ആയി, അമ്മാവി ഇനിയേങ്ങാനും ബാക്കിയുള്ള വസ്തുക്കൾ മകന്റെ പേരിൽ എഴുതിയാലോ എന്ന്, അത് കൊണ്ട് ഊള വീണ്ടും കളി തുടങ്ങി, അമ്മാവിയെ സ്നേഹിക്കും പോലെ നദിച്ച ഒപ്പം അളിയന്റെ കുടുംബം കലക്കാനും വേണ്ട അടിത്തറപണികൾ. പിന്നെ അങ്ങോട് കുറച്ചു കാലം കൊണ്ട് അളിയാന്റെ ജോലിയും കുടുംബവും ഒക്കെ അതിശയകാര്യമായി തന്നെ ഊള അങ്ങ് കലക്കി നല്ലപിള്ള ആയി, ബാക്കി സ്വത്തും സ്വന്തം പേരിലും ഭാര്യയുടെ പേരിലും ഒക്കെ ആക്കി അങ്ങ് മാറ്റി. ഊളയുടെ മക്കൾ വളർന്നു, പോക പോകേ അമ്മാവന് മനസിലായി ഊള ശരിക്കും പറ്റിക്കുക ആയിരുന്നു എന്ന്, അത് മനസിലാക്കിയ അമ്മാവൻ ഊളയോട് എതിർത്താലും തോറ്റുപോയി കാരണം അപ്പോളേക്കും ഊള അമ്മാവനെയും, അമ്മാവിയെയും തമ്മിൽ ആകറ്റിയിരുന്നു, മകനോട് സത്യം പറയാൻ പോലും കഴിയാത്ത രീതിയിൽ ഊള മകനെയും അച്ഛനെയും തമ്മിൽ ആകറ്റിയിരുന്നു. അമ്മാവൻ മരിച്ചു, അമ്മായിയുടെ പേരിൽ ഇനി സ്വത്ത് ഒന്നും ബാക്കി ഇല്ല, ഉള്ള അളിയന്റെ കുടുംബം നല്ലപോലെ തന്നെ ഊളയും മറ്റുള്ളവരും ചേർന്ന് നശിപ്പിച്ചിരുന്നു. അപ്പോ പിന്നെ ഇനി ആവശ്യം അമ്മാവിയെ ഇല്ലാതെ ആക്കുക എന്നതായി, അളിയൻ പിന്നെ സാമ്പത്തികം ആയും, ആരോഗ്യം ആയും, കുടുംബം ആയും ഒക്കെ നശിച്ചു അവൻ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്തതിനാൽ അവനെ ഏകദേശം ഒതുക്കിയ പോലെ തന്നെ ആണല്ലോ.. പക്ഷേ ..
ഇനി വരുന്നത് ചില ദിവസങ്ങളും
സംഭവങ്ങളും ആണ്, അതങ്ങനെ ഒരു നിരയായി പറയാം
1.
2023 മെയ് മാസം 31 ആം തീയതി ഊളയുടെ കയ്യിൽ സ്ഥലത്തെ പോസ്റ്റ്മാൻ
അളിയന്റെ ഡിഗ്രീ സർട്ടിഫികറ്റ് വന്നിട്ടുണ്ട് എന്ന് അറിയിക്കുന്നു, റെജീസ്ട്രേഡ് ആണ്
എന്ന് പറഞ്ഞിട്ടും, ഊള പോസ്റ്റ്മാനെ സ്വാധീനിച്ച് ആ വസ്തു വാങ്ങുന്നു. അളിയന്റെ ഡിഗ്രീ
സർട്ടിഫിക്കറ്റ് ആണെന്ന് അറിഞ്ഞ ഊള ഞെട്ടുന്നു ഒപ്പം ഇത് ഒളിപ്പിക്കാൻ തീരുമാണിക്കുന്നു.
(ഇതിന്റെ കാരണം അടുത്ത ഭാഗത്ത് പറയാം) അന്നേ ദിവസം ഉച്ചയോടെ ഊളയും ഊളിയും കൂടെ അളിയന്റെ
വീട്ടിൽ സന്ദർശിക്കുന്നു പക്ഷേ സർട്ടിഫിക്കറ്റ് നാൽകുന്നില്ല.
2.
അമ്മായി ഇതിനിടയിൽ ചികിൽസക്കായി ആശുപത്രിയിൽ ആയി. ഏകദേശം
45 ദിവസത്തെ ആശുപത്രി വാസത്തിന് ഇടയില് ഒരിക്കൽ പോലും ഊളയോ ഭാര്യയോ ഒരിക്കൽ പോലും അവരെ
വിളിക്കുകയോ, പോയി കാണുകയോ ചെയ്തില്ല എന്നത് ആ അമ്മയെ സംബന്ധിച്ച് വിഷമം ആകുന്നു, ആശുപത്രി
വാസം കഴിഞ്ഞു തിരികെ എത്തിയ അമ്മയോട് മകളെ കൊണ്ട് ഊള “ നിങ്ങൾ വല്ല അനാദാലയത്തിലും
മാറി താമസിക്കണം, ഞങ്ങൾക്ക് നിങ്ങൾ ഞങ്ങളുടെ കൂടെ ജീവിക്കുന്നത് ഇഷ്ടമല്ല എന്ന്” പറയുന്നു,
ഇത് കേട്ട അമ്മായിക്ക് മകളുടെയും മരുമകന്റെയും യഥാർത്ഥ സ്നേഹം തന്റെ വസ്തുക്കളോട് ആയിരുന്നു എന്നും,
മക്കളെ വളർത്താൻ ഒരു ശമ്പളം ഇല്ലാത്ത ജോലിക്കാരി ആയി മാത്രം ആണ് താൻ എന്നും ഉള്ള സത്യം
തിരിച്ചറിയുന്നു. അവർ അതിനെ നിയമപരമായി തന്നെ നേരിടുന്നു.
3.
2024 മാർച്ച് മാസം ഡിഗ്രീ സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിക്കാത്തത്തിൽ
യൂണിവേർസീറ്റിയിൽ പരാതി കൊടുത്തത്തിന്റെ മറുപടി എത്തുന്നു, അതിൻ പ്രകാരം പരാതിയുമായി
പോയപ്പോൾ ആണ് ഊള ഡിഗ്രീ സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങി എന്നും, മറ്റും അറിയുന്നത്,
അങ്ങനെ അറിഞ്ഞ ശേഷം അവരോട് നേരിട്ട് ഡിഗ്രീ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ ഊളയും ഭാര്യയും
അത് കണ്ടിട്ടേ ഇല്ല, ഞങ്ങൾക്ക് അറിയില്ല എന്നൊകെ ആയി, ശേഷം പരാതികൾ ആയപ്പോൾ തുറന്ന്
കത്തിച്ച ഡിഗ്രീ സർട്ടിഫിക്കറ്റിന്റെ മിച്ച ഭാഗം അവരുടെ കയ്യിൽ ചുളീവുകൾ ആക്കിയ രീതിയിൽ
ഉണ്ട് എന്ന് അവർക്ക് പോസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറയേണ്ടി വരുന്നു, പക്ഷേ അപ്പോളും
അത് അതിന്റെ ഉടമസ്ഥന് കൊടുക്കാന് അവർക്ക് മനസ്സ് വരുന്നില്ല, പകരം അത് മറ്റൊരിടത്ത്
എളപ്പിക്കുന്നു ( ക്രിമിനൽ നടപടിക്രമം അനുസരിച്ച് നല്ല ശിക്ഷ കിട്ടുന്ന പണിയാണ്)
ഇത്
മുതൽ ഉള്ള കാര്യങ്ങള് അടുത്ത ഭാഗത്തിൽ..
കഥ പൂർണ്ണം അല്ല, പല ഭാഗങ്ങള്
ആയി മുഴുവനും പറയാം
EmoticonEmoticon