Breaking News
Loading...
Showing posts with label Stories. Show all posts
Showing posts with label Stories. Show all posts

ശപമോക്ഷം

May 01, 2025 Add Comment
പഴയ പറ്റ് മുഴുവന്‍ തീര്‍ക്കാതെ പരിപ്പ് പോയിട്ട് ഉപ്പിന്‍റെ പൊടി പോലും ഇനിയീ പീടികേന്ന് കിട്ടൂല്ലാന്ന് കൈമളേട്ടന്‍ എന്‍റെ മുഖത്ത് നോക്കി ഉച്ചത്തിലാണ് പറഞ്ഞത്....!

അഭിമാനമെന്ന വാക്കിന്‍റെ അര്‍ത്ഥമെന്തെന്ന് അറിയാത്ത എന്‍റെ ബാല്ല്യം പോലും തലകുനിച്ചവിടെ നിന്ന് പോയ നിമിഷമായിരുന്നത്.

അച്ഛന്‍ വന്നിട്ട് എല്ലാം കൂടെ ഒരുമിച്ച് തരാമെന്ന് ഇടറിയ ശബ്ദത്താല്‍ ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു.

നിന്‍റെ അച്ഛന്‍ വരുന്നത് ഞാന്‍ കുറെ കണ്ടിട്ടുള്ളതാണല്ലോന്നും പറഞ്ഞുള്ള പരിഹാസ ചിരിയായിരുന്നപ്പോ ആ മുഖത്ത്.

ആ ചിരി ചുറ്റും നിന്ന മുഖങ്ങളിലൊക്കെയും പടര്‍ന്നു.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു.

ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ ഒരു കോമാളിയെ പോലെ നിന്ന എന്‍റെ കൈകള്‍ എന്തിനെന്നറിയാതെ തുറന്ന് വച്ച അരിചാക്കിലേക്ക് നീങ്ങി.

അതില്‍ നിന്ന് രണ്ട് മണി അരിയെടുത്ത് വായയിലേക്കിട്ട് ഞാന്‍ വേദനയോടെ കൈമളേട്ടനെ നോക്കി.

ആ രണ്ട് മണി അരിയെടുത്തതിനും കിട്ടി വയറ് നിറച്ച് പരിഹാസം.

ഇറ്റ് വീഴാന്‍ മുതിര്‍ന്ന രണ്ട് തുള്ളി കണ്ണു നീരിനെ തടഞ്ഞ് നിര്‍ത്താന്‍ എനിക്കായില്ല.

അതാ കടയുടെ ഹൃദയഭാഗത്ത് തന്നെ ഇറ്റിയിറ്റി വീണു...!

തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ രാവിലെ തിന്ന ഉപ്പുമാവൊക്കെ ദഹിച്ചെന്ന ഓര്‍മ്മപ്പെടുത്തലുമായി കാളലും മൂളലും വയറ്റീന്ന് വന്ന് തുടങ്ങി.

വെറും കയ്യോടെ വരുന്ന എന്നെ കണ്ടപ്പോള്‍ തന്നെ അമ്മക്ക് കാര്യം മനസ്സിലായി.

പെങ്ങന്മാര്‍ക്ക് വേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കിയ അച്ഛന്‍റെ മക്കളാവുമ്പോ ഇതല്ല ഇതിനപ്പുറം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

പിന്നെ എല്ലാ ദേഷ്യവും തീര്‍ത്തത് പാത്രങ്ങളോടായിരുന്നു.

പിറുപിറുത്തും കൊണ്ട് തട്ടില്‍ വച്ച പാത്രങ്ങളൊക്കെയും തപ്പി നോക്കുന്നതിനിടയില്‍ പണ്ടെങ്ങോ വാങ്ങി വച്ചതില്‍ ബാക്കി വന്ന അഞ്ചാറ് മണി പരിപ്പ് അമ്മക്ക് കിട്ടി.

അത് വെള്ളത്തിലിട്ട് അടുക്കള വാതിലിലൂടെ അമ്മ പറമ്പിലേക്ക് നടന്നു.

പറമ്പിന്‍റെ മൂലയിലെ വള്ളി പടര്‍പ്പുകള്‍ക്കിടയില്‍ ആ കണ്ണുകള്‍ എന്തിനോ വേണ്ടി പരതുന്നത് ഞാന്‍ കണ്ടു.

പ്രതീക്ഷിച്ചത് കണ്ടെത്തിയ പോലെ ആ കണ്ണുകള്‍ ഒരിടത്ത് തന്നെ നിന്നതും ഞാന്‍ കണ്ടു.

ശ്രദ്ധയോടെ എന്തിന്‍റെയോ ഇലകള്‍ പൊട്ടിച്ചെടുത്തിട്ട് നേരെ കിണറ്റിന്‍ കരയിലേക്ക് പോയി.

ഞാനും കിണറ്റിന്‍ കരയിലേക്ക് ചെന്നു.

കടുത്തുവ്വയുടെ ഇല.........!

ദേഹത്തെങ്ങാനും തൊട്ട് പോയാല്‍ ചൊറിഞ്ഞ് ചാവുന്ന ആ ഇലയും പിടിച്ച് അമ്മയെന്താണീ കാട്ടി കൂട്ടുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

വെള്ളത്തിലിട്ട് നന്നായി കഴുകിയിട്ട് എന്തൊക്കെയോ കാട്ടി കൂട്ടി കുനെ കുനെ അരിഞ്ഞത് പരിപ്പിന്‍റെ കൂടെയിട്ട് അടുപ്പത്ത് വച്ചു.

അന്നത്തെ ചോറിനുള്ള കൂട്ടാനായിരുന്നത്....!

ചോറിലേക്ക് ഒരു കുമ്പിള്‍ കറി ഒഴിച്ച് തന്ന് എന്‍റെ മുടിയിലൊന്ന് തലോടി പറഞ്ഞു , മോന്‍ കഴിക്ക് ട്ടോ എന്ന്.

ചോറും കറിയും കൂട്ടി കുഴച്ച് ഒരുരുളയെടുത്ത് വായയില്‍ വെക്കുമ്പോള്‍ എനിക്ക് വല്ലാതെ പേടി തോന്നി.

ദേഹം മുഴുവന്‍ ചൊറിയുമെന്നോര്‍ത്ത് ഞാന്‍ കരയാന്‍ തുടങ്ങി.

അത് കണ്ട് അമ്മയുടെ കണ്ണും നിറഞ്ഞു.

ഒന്നുംല്ല്യ വാവേ , ഇങ്ങനെയൊക്കെ ആയാലേ ഇനി മ്മക്ക് ജീവിക്കാന്‍ പറ്റൂന്നും പറഞ്ഞെന്നെ ചേര്‍ത്ത് പിടിച്ചു.

ഓരോ ഉരുളയാക്കി വായയില്‍ വച്ച് തന്നു.

ആ ഓരോ ഉരുള ചവച്ചരയ്ക്കുമ്പോഴും എനിക്ക് കൈമളേട്ടനോടുള്ള ദേഷ്യവും ഭയവും കൂടി കൂടി വന്നു.

കഴിക്കുന്നതിനിടയില്‍ നിലത്ത് ഇറ്റി വീണ എന്‍റെ കണ്ണീനീര്‍ തുള്ളികളിലൊക്കെയും കൈമളേട്ടന്‍റെ പരിഹാസം തുടിക്കുന്ന മുഖം തെളിഞ്ഞ് കാണാമായിരുന്നു.

പിന്നീടങ്ങോട്ട് കടം വാങ്ങാന്‍ ഞാന്‍ പോയില്ല.

കൈമളേട്ടനെ ദൂരെ നിന്ന് കാണുന്നത് പോലും എനിക്ക് ഭയമായിരുന്നു .

ആ പീടികയോട് എനിക്ക് വെറുപ്പായിരുന്നു.

അതുകൊണ്ട് തന്നെ മത്തന്‍റെ ഇലയും ശീമകൊന്നയുടെ പൂവും ചേമ്പിന്‍റെ തണ്ടും ചക്കക്കുരുവും പലവുരു ചോറിന് കൂട്ടായി.

ഒരു ദിവസം കോഴിയിറച്ചി കഴിക്കാന്‍ പൂതിയാണെന്നും പറഞ്ഞ് കരഞ്ഞ എന്നെ കൊലായില്‍ കൊണ്ടിരുത്തി അമ്മ ആശ്വസിപ്പിച്ചു.

സ്വന്തം മകന്‍റെ ആഗ്രഹം സാധിച്ച് കൊടുക്കാനാവാത്ത ഒരമ്മയുടെ വേദന ആ മുഖത്തുണ്ടായിരുന്നു.

ആ വെയിലൊഴിഞ്ഞ നേരത്താണ് ആകാശത്ത് നിന്ന് മിന്നലിനോടൊപ്പം രണ്ടിടി വെട്ടിയത് .

അത് കണ്ട് സന്തോഷത്തോടെ അമ്മ പറഞ്ഞു , നാളെ മോന് കോഴിയിറച്ചി പോലൊരു സാധനം ഉണ്ടാക്കി തരാന്ന്....!

പിറ്റേന്ന് രാവിലെ എണീറ്റ് വന്നപ്പോള്‍ കണ്ടത് , മുറ്റം മുഴുവന്‍ പരതി നടന്ന് എന്തോ പറിച്ചെടുക്കുന്ന അമ്മയെയാണ് .

ഇന്നലെ വെട്ടിയ ഇടിക്ക് മുളച്ച കൂണുകളായിരുന്നത്.....!

നല്ലോണം വറുത്തരച്ച് വച്ച കൂണ്‍ കൂട്ടാന്‍ കൂട്ടി ഞാന്‍ ചോറുണ്ണുമ്പോള്‍ കാണാമായിരുന്നു , അമ്മയുടെ മുഖത്തെ നിസ്സഹായത.

കാലം എത്ര പെട്ടെന്നാണ് കടന്ന് പോയത്.

ജീവിതം എത്ര വേഗമാണ് മാറി മറിഞ്ഞത്.

ജോലിയായി .. ശമ്പളമായി.... ബന്ധങ്ങളായി.. ചോദിക്കാനും പറയാനും ആളായി.

മൂന്ന് വര്‍ഷത്തെ പ്രവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാണാനും സംസാരിക്കാനും സന്തോഷം പങ്ക് വയ്ക്കാനും എത്ര പേരായിരുന്നു....!

എല്ലാ തിരക്കുകളും ഒഴിഞ്ഞപ്പോള്‍ ഞാനാ പുതിയ വീടിന്‍റെ ചാരു പടിയില്‍ കാറ്റും കൊണ്ട് കിടക്കുമ്പോഴാണ് ആരോ വന്നെന്‍റെ ചുമലില്‍ തോണ്ടിയത്.

തിരിഞ്ഞ് നോക്കിയ ഞാന്‍ ഞെട്ടിയെണീറ്റു.

എല്ലും തൊലുമായ ഒരു രൂപം എന്‍റെ നേരെ വന്ന് കൈ നീട്ടുന്നു.....!

എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

കൈമളേട്ടന്‍ .....!

മന്ത്രിക്കുന്ന ചുണ്ടാല്‍ ഒരടി പുറകിലേക്ക് മാറി ഞാന്‍ ചുമരില്‍ തട്ടി നിന്നു.

അപ്പോഴേക്കും ഒരു ഗ്ലാസ്സ് ചായയുമായി അമ്മ വന്ന് കൈമളേട്ടന് നേരെ നീട്ടി.

ചിരപരിചിതനെ പോലെ ആ ചായയും വാങ്ങി കുടിച്ച് ഇരു കയ്യും ആഞ്ഞ് വീശി കൈമളേട്ടന്‍ ധൃതിയിലങ്ങ് നടന്ന് പോയി.

ഒന്നും മനസ്സിലാവാതെ ഞാന്‍ നിന്നിടത്ത് നിന്നു.

ഉഗ്രപ്രതാപിയായിരുന്ന കൈമളേട്ടന്‍ എന്‍റെ വീട്ടില്‍ വന്ന് കൈനീട്ടിയിരിക്കുന്നു.....!

എനിക്ക് വിശ്വസിക്കാനായില്ല.

കൈമളേട്ടന്‍ പോയ വഴിയേ നോക്കി അമ്മ പറഞ്ഞു , എങ്ങനെ കഴിഞ്ഞിരുന്ന മനുഷ്യനാ , ആ കടയും കച്ചോടവും പോയപ്പോള്‍ മൂപ്പര്‍ക്ക് സമനില തെറ്റി . കൂട്ടത്തില്‍ മക്കള്‍ക്കും വേണ്ടാതായി , ഇപ്പോ ആളുകള്‍ക്ക് മുന്നില്‍ കൈ നീട്ടി ജീവിക്ക്യാണ് , എന്നും രാവിലെ വന്നിട്ട് ചായ വാങ്ങി കുടിച്ചിട്ട് പോവും , പാവം.

ഒരു നിമിഷത്തേക്ക് എന്‍റെ ശ്വാസഗതി നിലച്ചു.

ചിന്താമഗ്നനായി ഞാനവിടെ കുറച്ച് നേരം നിന്നു.

എന്തോ തിരുമാനിച്ചിട്ടുറപ്പിച്ചെന്ന വിധം ഞാന്‍ മുറ്റത്തേക്ക് ചാടിയിറങ്ങി .

കിണറ്റിന്‍കരയിലെ ചെടി കൂട്ടത്തിന് മുന്നിലേക്കോടി . കണ്ണുകള്‍ ചുറ്റും പരതി.

പക്ഷെ അവിടെ കണ്ടില്ല....!

ശീമകൊന്ന പടര്‍ന്ന് നില്‍ക്കണ പറമ്പിലേക്കോടി. അവിടെ കൂടി നില്‍ക്കണ ചെടികള്‍ക്കിടയില്‍ കാല് കൊണ്ട് പരതി.

പരതലിനൊടുവില്‍ ഞാന്‍ കണ്ടു.

നാലഞ്ച് മുരടില്‍ കടുത്തുവ.....!

ഞാനുറക്കെ വിളിച്ച് പറഞ്ഞു , അമ്മേ 
വേഗം കുറച്ച് പരിപ്പെടുത്ത് വെള്ളത്തിലിടണമെന്ന്.

ഒന്നും മനസ്സിലാവാതെ എന്‍റെ കണ്ണിലേക്ക് നോക്കി മിഴിച്ച് നിന്ന അമ്മയോട് ഞാന്‍ പറഞ്ഞു , വേഗം പരിപ്പും കൂട്ടിയിത് കറി വെക്കണം , ഇന്നുച്ചക്ക് ചോറുണ്ണാന്‍ ഒരാളു കൂടി ഉണ്ടാവുമെന്ന്.

ഷര്‍ട്ട് മാറ്റിയുടുത്ത് ഞാന്‍ ധൃതിയില്‍ കവലയിലേക്ക് നടന്നു.

ഓരോ മുക്കിലും മൂലയിലും കണ്ണുകള്‍ പരതി.

അങ്ങാടിയിലെത്തിയപ്പോള്‍ കണ്ണുകള്‍ ആദ്യം ചെന്നുടക്കിയത് കൈമളേട്ടന്‍റെ ആ പിടികയിലേക്കായിരുന്നു.

നിരപ്പലകയിട്ട് അടച്ച് പൂട്ടിയ ആ പീടിക കണ്ട് എന്‍റെ നെഞ്ചൊന്ന് പിടഞ്ഞു.

ആരും നോക്കാനില്ലാതെ കളപുല്ലുകള്‍ പടര്‍ന്ന് കയറിയ ആ പീടിക മുറ്റത്തേക്ക് ഞാന്‍ മെല്ലെ നടന്നു.

ആ നിരപ്പലകയില്‍ ഒന്ന് തൊട്ടു.

ആരൊക്കെയോ എന്നെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി.

ഒരു തേങ്ങലെന്‍റെ കാതില്‍ വന്ന് മുഴങ്ങി.

അധിക നേരം അവിടെ നില്‍ക്കാനെനിക്കായില്ല.

തിരിഞ്ഞ് നടക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ മാടി വിളിക്കും പോലെ തോന്നി.

കൈമളേട്ടന്‍ ഉണ്ടാവാറുള്ള സ്ഥലങ്ങളേതൊക്കെയാണെന്ന് ഞാനാ അങ്ങാടിയില്‍ ചോദിച്ചറിഞ്ഞു.

അവിടെയൊന്നും കണ്ടില്ല.

ഒടുവില്‍ ഭഗവതി കാവിന്‍റെ ആല്‍ തറയില്‍ കണ്ടു , തിരഞ്ഞ് നടന്ന ആ രൂപത്തെ.

ഒന്നും പറയാതെ ഞാനാ കൈ ചേര്‍ത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു.

നടക്കുമ്പോള്‍ ആ മനുഷ്യന്‍ ഇമ വെട്ടാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാനുറക്കെ വിളിച്ച് പറഞ്ഞു , അമ്മേ ചോറ് വിളമ്പിയിട്ട് കൊലായിലേക്ക് കൊണ്ട് വരണമെന്ന്.

പാത്രത്തില്‍ ഒരു കോരി ചോറിട്ട് അതില്‍ കറിയൊഴിച്ചിട്ട് ഞാന്‍ കൈമളേട്ടന് നേരെ നീട്ടി.

ആര്‍ത്തിയോടെ അത് വാങ്ങി തിന്നുമ്പോള്‍ ഞാനാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

എന്‍റെ നെഞ്ചകം നീറുന്നുണ്ടായിരുന്നു. കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഇട്ട് കൊടുത്ത ചോറ് തീര്‍ന്നപ്പോള്‍ എന്‍റെ നേരെ ആ പാത്രം പിടിച്ച കൈ നീണ്ട് വന്നു .ആ മുഖത്തപ്പോള്‍ യാചനയുടെ ഭാവമായിരുന്നു....!

ആ മനുഷ്യന് വന്ന ഗതികേടോര്‍ത്ത് എനിക്കെന്‍റെ കണ്ണു നീരിനെ തടഞ്ഞ് നിര്‍ത്താനായില്ല.

കരഞ്ഞ് കൊണ്ട് ഞാനൊരു കോരി ചോറാ പാത്രത്തിലേക്കിട്ട് കൊടുത്ത് ചോദിച്ചു ,

''കളങ്കമില്ലാത്ത മനസ്സുള്ള ബാല്ല്യങ്ങള്‍ ഈശ്വരനായിരുന്നില്ലേ കൈമളേട്ടാ ..

ആ ഈശ്വരന് എന്തിനാ നിങ്ങളന്ന് പരിപ്പ് നിഷേധിച്ചത്..... !

ആ ഈശ്വരനെ എന്തിനാ നിങ്ങളന്ന് പരിഹസിച്ചയച്ചത്... !

ആ ഈശ്വരന്‍റെ കണ്ണീര് എന്തിനാ കൈമളേട്ടാ നിങ്ങളാ കടയിലന്ന് വീഴ്ത്തിയത് ''

വേദനയോടെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലായിരുന്നു.

എങ്കിലും ആ കണ്ണുകളില്‍ ഞാന്‍ കണ്ടു , പശ്ചാത്താപത്തിന്‍റെ തിരയിളക്കം.

കൈ കഴുകി എന്നെയൊന്ന് നോക്കി പുഞ്ചിരിച്ച് കൈമളേട്ടന്‍ കയ്യും വീശി നടന്നങ്ങ് പോയി.

കൊലായിലേക്ക് വന്ന അമ്മ എന്‍റെ ചുമലില്‍ പിടിച്ച് ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു , കൈമളേട്ടന്‍ നിന്നോടിപ്പോ ചിരിച്ചോ , ചിരിച്ചോ , അതോ എനിക്ക് തോന്നിയതാണോ എന്ന്.

ഞാനതിന് മറുപടിയൊന്നും കൊടുത്തില്ല.

ആ മനുഷ്യന്‍ ഒന്ന് ചിരിച്ച് കണ്ടിട്ട് , ഒന്ന് കരഞ്ഞ് കണ്ടിട്ട് കാലമെത്രയായി , എന്നും ഒരേ പോലെയാണ് മുഖം , മനുഷ്യന്‍മാരുടെ ഓരോ അവസ്ഥയേ എന്നും പറഞ്ഞ് പാത്രങ്ങളെല്ലാം പെറുക്കിയെടുത്ത് അമ്മ അകത്തേക്ക് പോയി.

കയ്യും വീശി പാട വരമ്പിലൂടെ നടന്ന് പോവുന്ന ആ രൂപത്തെ കണ്ണിമ ചിമ്മാതെ നോക്കി നിന്ന എനിക്ക് അമ്മയോട് പറയണമെന്നുണ്ടായിരുന്നു ,

'' കൈമളേട്ടന്‍ എന്നോട് ചിരിച്ചമ്മേ ''

കൈമളേട്ടന് ഞാന്‍ ശാപമോക്ഷം കൊടുത്തമ്മേ '' എന്ന്......!

Magesh Boji ✍️

🕯️ The Kayhausen Boy: The Silent Witness of a Forgotten World

April 09, 2025 Add Comment

 🕯️ The Kayhausen Boy: The Silent Witness of a Forgotten World

A child from the Iron Age resurfaces to challenge our understanding of ancient humanity.

In the shadowy wetlands of northern Germany, where thick fog clings to the earth and the ground remembers every footprint, a small body lay hidden for over two thousand years. Unmoving, bound, and strangely serene—a child, no more than seven years old, cradled by the peat and preserved by time.

Discovered in 1922 by peat cutters in Kayhausen, Lower Saxony, this boy would become one of the most haunting and puzzling discoveries in European archaeology: The Kayhausen Boy.

Was he a sacrifice to ancient gods, a victim of prehistoric violence, or the innocent caught in a ritual too old to name?

🌿 The Day the Past Spoke

The men were cutting peat for fuel, unaware that beneath the soggy layers of moss and mud, history lay sleeping. What emerged was not bone but flesh—mummified, intact, with skin tanned by the bog’s tannins, his form curled like he had fallen asleep.

He wasn't buried. He wasn’t in a coffin. He had been placed—intentionally, ceremonially—his arms bound with twisted fibers, his wounds still visible after 2,300 years.

A forensic miracle. A historical mystery.

🔬 Science Meets the Swamp: What We Know

Analysis revealed the boy died sometime around 300–400 BCE, in the heart of the European Iron Age. He was roughly 7 years old, with a slender frame, and had been deliberately placed in the bog, his body wrapped in a woolen cloak—something typically reserved for adults or important members of the tribe.

Then came the disturbing findings:

  • Stab wounds to the chest, possibly the fatal blow

  • Cut marks on thighs and back—sharp, deep, deliberate

  • Signs of ligature on arms and legs, suggesting he was bound before death

  • Wounds on one leg showed infection—he might have been ill or even disabled

And yet, no tools, no weapons, no ornaments were found. Just the boy, the cloak, and the bog.

🕯️ Was He a Sacrifice?

In Iron Age Europe, especially across Germany, Denmark, and the Netherlands, bogs were seen as sacred spacesportals between this world and the next. Offerings were often left in these liminal zones: weapons, food, animals, and sometimes... people.

Across Europe, dozens of similar "bog bodies" have been discovered—Tollund Man, Grauballe Man, Yde Girl—all showing signs of ritual killings: strangulation, throat-cutting, even triple deaths (blow, hanging, drowning) meant to "seal the sacrifice".

Could the Kayhausen Boy have been a sacrifice to appease angry gods, perhaps during a famine or illness outbreak?

Some scholars point to his infection—maybe he was considered "cursed," offered in hope of healing the tribe. Others believe children, seen as pure, made powerful spiritual offerings.

But not everyone agrees.

⚔️ A Victim, Not a Volunteer?

The brutality of the boy's injuries has led some researchers to consider a darker alternative: the Kayhausen Boy was murdered.

Could he have been a slave? A war captive? A child punished for reasons we’ll never know? His bound limbs and stab wounds echo the hallmarks of execution—swift, intentional, and public.

In tribal societies, law and belief were often one and the same. The boy might have been:

  • A "scapegoat" during times of crisis

  • The child of an enemy, killed as retribution

  • Or even punished for breaking taboos we no longer understand

And then, there's the theory few speak aloud: Was he killed by his own family or community?

🧬 More Than Bones: A Symbol of a Lost Civilization

Despite the violence of his death, the Kayhausen Boy is also a symbol of human connection across time. His death speaks to belief systems so strong, so deeply rooted, that they shaped how people lived—and died.

He wasn’t abandoned. He was dressed, placed, and remembered, in a way that suggests reverence, not cruelty.

His cloak? Likely handwoven. His body? Curled with care. The bog? A sacred womb of water and earth, preserving not just his body but his story.

🔍 The Legacy of the Kayhausen Boy

Today, the remains of the Kayhausen Boy are housed in a German museum, where forensic scientists, archaeologists, and historians continue to study and debate his fate.

His story raises timeless questions:

  • How do we honor the dead?

  • What role does belief play in shaping violence?

  • And how do we listen to the past when it doesn’t speak in words?

He remains a boy frozen in time, holding within him the breath of a civilization long gone. A mystery that may never be solved—but never forgotten.

⚰️ Final Thoughts: When History Whispers

The Kayhausen Boy is not just a bog body. He is a bridge between worlds—the known and the unknown, the modern and the ancient, the child and the sacrifice. His small, silent figure forces us to confront the complexities of humanity across millennia.

We may never know why he died. But we do know this: he was loved, feared, or revered—and that’s why he was remembered.

And as long as we keep asking, keep studying, and keep wondering—he still lives.

Written by: Adv. AKHIL JK
Where history breathes, and the past is always present.


ഊളയുടെ കഥ ( ഭാഗം 01)

September 24, 2024 Add Comment

ഈ കഥയിൽ പറയുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ ആരോടെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃച്ഛികം മാത്രം ആണ്! ഞാൻ ആരെയും വേദനിപ്പിക്കാനോ, കളിയാക്കാനോ അല്ല,

** ഭാഗം ഒന്ന്  **

ഈ കഥ തുടങ്ങുന്നത് ഊള പ്രീഡിഗ്രി പഠിക്കും മുതൽ ആണ്, ഊള പക്ഷേ അതിനു ഷേശം പഠിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്, പക്ഷേ പുള്ളിക്ക് മാസ്റ്റർ ഡിഗ്രീ ഒക്കെ ഉണ്ട് എന്നാണ് നാട്ടുകാരുടെ മുന്നിൽ, ആയിക്കോട്ടെ🤣, അങ്ങനെ ഇരിക്കെ ആ നാട്ടിലെ ഒരു കുട്ടിയുടെ സ്വത്തുവകകളിൽ ഊള നോട്ടം ഇടുന്നു, വര്ഷങ്ങളുടെ ശ്രമഫലം ആയി കുട്ടിയെയും കൊണ്ട് ഒളിച്ചോടാൻ തുടങ്ങിയവരെ വീട്ടുകാർ ഇടപെട്ട്  വിവാഹം കഴിപ്പിക്കുന്നു, ഇതൊക്കെ എല്ലാരും അറിയുന്ന കഥ..  ഇനി പറയാൻ പോകുന്നത് പറയാത്ത അറിയാത്ത കഥ..

നേരത്തെ പറഞ്ഞു ഊളയുടെ കണ്ണ് അവരുടെ സ്വത്തിൽ ആണെന്ന്, ഊള ആദ്യം ഒക്കെ വിചാരിച്ചിരുന്നത് കാണുന്ന സ്വത്ത് ഒക്കെ കുട്ടിയുടെ അച്ഛന്റെ ആകുമെന്നാണ്, അമ്മാവനും അതങ്ങ് സുഖിച്ചു, സഹോദരന്റെ വിവാഹ സമയം കുടുംബവീട് മകന് ആണെന്ന് അമ്മാവൻ പറഞ്ഞപ്പോൾ മുതൽ ഊള പുതിയ തന്ത്രം മെനഞ്ഞു തുടങ്ങി, ആദ്യം ഊള തന്റെ ഊളിയെ വിട്ട് അമ്മാവന്റെ മുന്നിൽ കരഞ്ഞു. പ്രമാണ രെജിസ്ട്രേഷൻ സമയം ആണ് അമ്മാവിയും മകനും അറിയുന്നത് വീട് ഊളയുടെയും ഭാര്യയുടെയും പേരിൽ ആണെന്നത്, അളിയന്റെ വിവാഹത്തിനും 2 ആഴ്ച മുന്നേ ഉള്ള പണി ആയോണ്ട് ഊള വിജയിച്ചു അളിയൻ രെജിസ്ട്രേഷൻ തടഞ്ഞില്ല. അത് കഴിഞ്ഞ് ആണ് ഊളക്ക് പേടി ആയി, അമ്മാവി ഇനിയേങ്ങാനും ബാക്കിയുള്ള വസ്തുക്കൾ മകന്റെ പേരിൽ എഴുതിയാലോ എന്ന്, അത് കൊണ്ട് ഊള വീണ്ടും കളി തുടങ്ങി, അമ്മാവിയെ സ്നേഹിക്കും പോലെ നദിച്ച ഒപ്പം അളിയന്റെ കുടുംബം കലക്കാനും വേണ്ട അടിത്തറപണികൾ. പിന്നെ അങ്ങോട് കുറച്ചു കാലം കൊണ്ട് അളിയാന്റെ ജോലിയും കുടുംബവും ഒക്കെ അതിശയകാര്യമായി തന്നെ ഊള അങ്ങ് കലക്കി നല്ലപിള്ള ആയി, ബാക്കി സ്വത്തും സ്വന്തം പേരിലും ഭാര്യയുടെ പേരിലും ഒക്കെ ആക്കി അങ്ങ് മാറ്റി. ഊളയുടെ മക്കൾ വളർന്നു, പോക പോകേ അമ്മാവന് മനസിലായി ഊള ശരിക്കും പറ്റിക്കുക ആയിരുന്നു എന്ന്, അത് മനസിലാക്കിയ അമ്മാവൻ ഊളയോട് എതിർത്താലും തോറ്റുപോയി കാരണം അപ്പോളേക്കും ഊള അമ്മാവനെയും, അമ്മാവിയെയും തമ്മിൽ ആകറ്റിയിരുന്നു, മകനോട് സത്യം പറയാൻ പോലും കഴിയാത്ത രീതിയിൽ ഊള മകനെയും അച്ഛനെയും തമ്മിൽ ആകറ്റിയിരുന്നു. അമ്മാവൻ മരിച്ചു, അമ്മായിയുടെ പേരിൽ ഇനി സ്വത്ത് ഒന്നും ബാക്കി ഇല്ല, ഉള്ള അളിയന്റെ കുടുംബം നല്ലപോലെ തന്നെ ഊളയും മറ്റുള്ളവരും  ചേർന്ന് നശിപ്പിച്ചിരുന്നു. അപ്പോ പിന്നെ ഇനി ആവശ്യം അമ്മാവിയെ ഇല്ലാതെ ആക്കുക എന്നതായി, അളിയൻ പിന്നെ സാമ്പത്തികം ആയും, ആരോഗ്യം ആയും, കുടുംബം ആയും ഒക്കെ നശിച്ചു അവൻ ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്തതിനാൽ അവനെ ഏകദേശം ഒതുക്കിയ പോലെ തന്നെ ആണല്ലോ.. പക്ഷേ .. 

ഇനി വരുന്നത് ചില ദിവസങ്ങളും സംഭവങ്ങളും ആണ്, അതങ്ങനെ ഒരു നിരയായി പറയാം

1.      2023 മെയ് മാസം 31 ആം തീയതി ഊളയുടെ കയ്യിൽ സ്ഥലത്തെ പോസ്റ്റ്മാൻ അളിയന്റെ ഡിഗ്രീ സർട്ടിഫികറ്റ് വന്നിട്ടുണ്ട് എന്ന് അറിയിക്കുന്നു, റെജീസ്ട്രേഡ് ആണ് എന്ന് പറഞ്ഞിട്ടും, ഊള പോസ്റ്റ്മാനെ സ്വാധീനിച്ച് ആ വസ്തു വാങ്ങുന്നു. അളിയന്റെ ഡിഗ്രീ സർട്ടിഫിക്കറ്റ് ആണെന്ന് അറിഞ്ഞ ഊള ഞെട്ടുന്നു ഒപ്പം ഇത് ഒളിപ്പിക്കാൻ തീരുമാണിക്കുന്നു. (ഇതിന്റെ കാരണം അടുത്ത ഭാഗത്ത് പറയാം) അന്നേ ദിവസം ഉച്ചയോടെ ഊളയും ഊളിയും കൂടെ അളിയന്റെ വീട്ടിൽ സന്ദർശിക്കുന്നു പക്ഷേ സർട്ടിഫിക്കറ്റ് നാൽകുന്നില്ല.

2.      അമ്മായി ഇതിനിടയിൽ ചികിൽസക്കായി ആശുപത്രിയിൽ ആയി. ഏകദേശം 45 ദിവസത്തെ ആശുപത്രി വാസത്തിന് ഇടയില് ഒരിക്കൽ പോലും ഊളയോ ഭാര്യയോ ഒരിക്കൽ പോലും അവരെ വിളിക്കുകയോ, പോയി കാണുകയോ ചെയ്തില്ല എന്നത് ആ അമ്മയെ സംബന്ധിച്ച് വിഷമം ആകുന്നു, ആശുപത്രി വാസം കഴിഞ്ഞു തിരികെ എത്തിയ അമ്മയോട് മകളെ കൊണ്ട് ഊള “ നിങ്ങൾ വല്ല അനാദാലയത്തിലും മാറി താമസിക്കണം, ഞങ്ങൾക്ക് നിങ്ങൾ ഞങ്ങളുടെ കൂടെ ജീവിക്കുന്നത് ഇഷ്ടമല്ല എന്ന്” പറയുന്നു, ഇത് കേട്ട അമ്മായിക്ക് മകളുടെയും മരുമകന്റെയും  യഥാർത്ഥ സ്നേഹം തന്റെ വസ്തുക്കളോട് ആയിരുന്നു എന്നും, മക്കളെ വളർത്താൻ ഒരു ശമ്പളം ഇല്ലാത്ത ജോലിക്കാരി ആയി മാത്രം ആണ് താൻ എന്നും ഉള്ള സത്യം തിരിച്ചറിയുന്നു. അവർ അതിനെ നിയമപരമായി തന്നെ നേരിടുന്നു.

3.      2024 മാർച്ച് മാസം ഡിഗ്രീ സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിക്കാത്തത്തിൽ യൂണിവേർസീറ്റിയിൽ പരാതി കൊടുത്തത്തിന്റെ മറുപടി എത്തുന്നു, അതിൻ പ്രകാരം പരാതിയുമായി പോയപ്പോൾ ആണ് ഊള ഡിഗ്രീ സർട്ടിഫിക്കറ്റ് നേരിട്ട് വാങ്ങി എന്നും, മറ്റും അറിയുന്നത്, അങ്ങനെ അറിഞ്ഞ ശേഷം അവരോട് നേരിട്ട് ഡിഗ്രീ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ ഊളയും ഭാര്യയും അത് കണ്ടിട്ടേ ഇല്ല, ഞങ്ങൾക്ക് അറിയില്ല എന്നൊകെ ആയി, ശേഷം പരാതികൾ ആയപ്പോൾ തുറന്ന് കത്തിച്ച ഡിഗ്രീ സർട്ടിഫിക്കറ്റിന്റെ മിച്ച ഭാഗം അവരുടെ കയ്യിൽ ചുളീവുകൾ ആക്കിയ രീതിയിൽ ഉണ്ട് എന്ന് അവർക്ക് പോസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറയേണ്ടി വരുന്നു, പക്ഷേ അപ്പോളും അത് അതിന്റെ ഉടമസ്ഥന് കൊടുക്കാന് അവർക്ക് മനസ്സ് വരുന്നില്ല, പകരം അത് മറ്റൊരിടത്ത് എളപ്പിക്കുന്നു ( ക്രിമിനൽ നടപടിക്രമം അനുസരിച്ച് നല്ല ശിക്ഷ കിട്ടുന്ന പണിയാണ്)

ഇത് മുതൽ ഉള്ള കാര്യങ്ങള് അടുത്ത ഭാഗത്തിൽ..

കഥ പൂർണ്ണം അല്ല, പല ഭാഗങ്ങള് ആയി മുഴുവനും പറയാം



ചോദ്യം =ഉത്തരം 🤔

February 20, 2023 Add Comment
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു.

 “നമുക്ക് എത്ര കിഡ്നിയുണ്ട്?”

 “നാല് ” അവൻ മറുപടി പറഞ്ഞു.

ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു. “എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും…

 ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ "ഒരു കഴുതയുണ്ട്." അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു.

 “എനിക്കൊരു ചായയും..”

ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി.
 “കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു.
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു.....
“താങ്കൾ എന്നോട് ചോദിച്ചത് "നമുക്ക്" എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്ന പദമാണ്. 
താങ്കൾ എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. 
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. ദഹനക്കേടുണ്ടാകും.”
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി.
അധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു. എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന* അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്. നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്.
ആരെയും വില കുറച്ചു കാണുകയുമരുത്. ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും. 
മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും. അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക. ബഹുമാനം നൽകി ബഹുമാനം നേടുക.😊😊😊

തെരുവിന്റെ കണ്ണ്

November 18, 2021 Add Comment

“ഇവൾ കള്ളിയാണ് പെരുങ്കള്ളി. രാത്രിയിൽ വ്യ-ഭിചാരോം’ ‘

“വിടരുതവളെ. കൊച്ചുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവൾ . ആർക്കറിയാം ഈ കൊച്ച് അവളുടേതാണോ എന്ന്.’

“അതു പിന്നെ കൊച്ചിന്റെ നിറം കണ്ടാലറിയാന്മേലെ?”


ആരുടെയൊക്കെയോ ശബ്ദം കാതിൽ മുഴങ്ങുന്നു. ഞൊടിയിടയിൽ അവിടവിടെ നിന്നവരെല്ലാം ഓടിക്കൂടി. ആരുടെയോ കൈ തന്റെ കവിളിൽ പതിഞ്ഞു ബിസ്ക്കറ്റു ഭരണിയിൽ കയ്യിട്ട തന്റെ കൈ പിടിച്ചു തിരിച്ചതാരാണ്? കിട്ടിയ അവസരത്തിനു സ്ത്രീകൾ പോലും തന്റെ മേൽ കൈ വെച്ചു. ഒരു കുഞ്ഞു കയ്യിലിരുന്നിട്ടു പോലും കണ്ണിൽ ചോ-രയില്ലാത്ത വർഗ്ഗം.

കളളിയാണു പോലും ! കള്ളി. എന്തിനാണിങ്ങനെ ജീവിക്കുന്നത്? തെരുവിന്റെ സന്തതിയായി ജനിച്ചു പോയത് തന്റെ കുറ്റമാണോ? തന്റെ ജീവന്റെ പാതിയായ ഈ കുഞ്ഞില്ലായിരുന്നെങ്കിൽ താനെന്നേ ജീവനൊടുക്കുമായിരുന്നു. കയ്യിൽ കാൽ പൈസയില്ല. വല്ലവരുടെയും മുമ്പിൽ കൈ നീട്ടിയാലോ. തരുകേലെന്നു മാത്രമല്ല വല്ലാത്ത നോട്ടവും . താൻ വ്യഭിചാരിണിയല്ലെന്നും തനിക്കൊരു ഭർത്താവ് ഉണ്ടായിരുന്നുവെന്നും പറയണമെന്നു തോന്നി.

തെരുവോരങ്ങളിൽ സർക്കസ് കളിച്ചു ജീവിക്കുന്നവരായിരുന്നു അവളും അയാളും. അല്ലലില്ലാതെ സന്തോഷമായി കഴിഞ്ഞ നാളുകൾ. വാടകയ്ക് ഒരു ഒറ്റമുറി വീട്. അവരെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗമായിരുന്നു അവിടം.

അങ്ങിനെയിരിക്കെയാണ് വിധി അവൾക്കെതിരായത്. തന്റെ ചുമലിൽ ഉയർത്തിയ മുളന്തണ്ടിൽ പിടിച്ചു കയറുന്ന ഭർത്താവ് പെട്ടെന്ന് ബാലൻസ് തെറ്റി നിലത്തു വീണു. തല പൊട്ടി രക്തം വാർന്നാണ് മരിച്ചത്. ഒന്നര വയസ്സായ കുഞ്ഞിനെയും കൊണ്ട് താനിനി എന്തു ചെയ്യാൻ? പിന്നീടുള്ള ദിവസങ്ങളിൽ തെരുവിന്റെ കണ്ണിൽപ്പെടാതെയിരിക്കാൻ താനെന്തു പാടുപെട്ടു. ഒറ്റമുറി വീടിന്റെ ഉടമസ്ഥൻ തങ്ങളെ അവിടെ നിന്നിറക്കിവിട്ടു..

കുഞ്ഞിന്റെ വിശപ്പു കണ്ട് സഹിക്കാൻ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന തുട്ടുകളെല്ലാം തീർന്നു. പല കടകളുടെയും മുമ്പിൽ പോയി കൈ നീട്ടി. ആരും കനിയുന്ന ലക്ഷണമില്ല. അവസാനമാണിവിടെ വന്നത്. കടയുടമ തന്നില്ലെന്നു മാത്രമല്ല അശ്ലീലം കലർന്ന നോട്ടവും. ഭരണികളിലിരിക്കുന്ന പലഹാരങ്ങളിലേക്ക് തന്റെ കുഞ്ഞ് കണ്ണിമവെട്ടാതെ നോക്കുന്നതു കണ്ടപ്പോഴാണ് താനാ സാഹസത്തിനൊരുങ്ങിയത്. അയാൾ ഉടനെ പിടിക്കുകയും ചെയ്തു. ഇനി മേലാൽ ഇതാവർത്തിക്കരുത് എന്നു പറഞ്ഞാണ് അയാൾ തന്റെ കൈ പിടിച്ചു തിരിച്ചത്.

ഇപ്പോഴും കൈയുടെ വേദന മാറിയിട്ടില്ല.. അന്നു മുഴുവൻ പൈപ്പിലെ വെള്ളമായിരുന്നു തന്റെ ജീവൻ നിലനിർത്തിയത്. കിട്ടിയ ചില്ലറകൾക്ക് കുഞ്ഞിനുള്ള ആഹാരം വാങ്ങിക്കൊടുത്തു. തന്റെ കാര്യം സമാധാനമുണ്ട്. ഭർത്താവുണ്ടായിരുന്നപ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു. പെൺകുഞ്ഞായതു കൊണ്ട് കൂടുതൽ ശ്രദ്ധയോടെ വളർത്തണമെന്നു വിചാരിച്ചു. തെരുവിൽ ജനിച്ചുവെങ്കിലും തെരുവിന്റെ കണ്ണുകൾ അവളുടെ മേൽ പതിയരുതെന്നാഗ്രഹിച്ചു. ഇനിയതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? തന്നെപ്പോലെ തന്നെ അവളും ഭാവിയിൽ ഈ തെരുവിന്റെ സന്തതിയാകും. ഓർത്തപ്പോൾ സങ്കടം സഹിക്കാനായില്ല.

രാത്രിയിൽ ചില കാപാലികന്മാർ ചുറ്റിപ്പറ്റി നടക്കുന്നത് കണ്ട് സഹികെട്ടിട്ടാണ് താനിന്നീ ഭ്രാന്തിയുടെ കുപ്പായം അണിഞ്ഞത്. സമനില തെറ്റിയവളോട് അടുക്കാൻ ആരും ഒന്നു പേടിക്കുമല്ലോ. പിച്ചും പേയും പറഞ്ഞും പൊട്ടിച്ചിരിച്ചും അർത്ഥമില്ലാത്ത പാട്ടുകൾ പാടിയും ചിലപ്പോൾ പൊട്ടിക്കരഞ്ഞും താനൊരു മുഴുഭ്രാന്തിയുടെ രൂപഭാവം ഉൾക്കൊണ്ടു . ക്രമേണ തന്നെ എല്ലാവരും പേടിക്കാൻ തുടങ്ങി. കുഞ്ഞിന്റെ ദയനീയ മുഖം കണ്ടിട്ടായിരിക്കാം ചിലർ ചില്ലറത്തുട്ടുകൾ എറിഞ്ഞു തന്നു. പഠിക്കാൻ പോകുന്ന ചില കുട്ടികൾ ഭക്ഷണപ്പൊതികളൊക്കെ സ്വല്പം അകലെ വച്ചിട്ട് പോകും. ഭ്രാന്തിയുടെ അടുത്തേക്കാരും വരികയില്ലല്ലോ. എന്നിട്ടും ചില കശ്മലന്മാർ രാത്രികാലങ്ങളിൽ തന്നെ സമീപിക്കാറുണ്ട്.

ഉറങ്ങിപ്പോയ ഒരു രാത്രിയിൽ തന്റെ ശരീരത്തിലൂടെ ആരുടെയോ കൈ ഇഴയുന്നതു പോലെ തോന്നിയിട്ടാണ് ഞെട്ടിയെണീറ്റത്.

“ആരെക്കാണിക്കാനാടി നീ ഇതെല്ലാം മൂടി വച്ചോണ്ടിരിക്കുന്നത് ?” അയാൾ തന്റെ പിഞ്ചിത്തുടങ്ങിയ സാരിയിൽ പിടിച്ചു വലിച്ചു.

പെട്ടെന്ന് സർവ്വ ശക്തിയുമെടുത്ത് ഒരു തള്ളു വച്ചു കൊടുത്തു. ഭ്രാന്തഭിനയിച്ച് ഉറക്കെ പാട്ടുപാടി , പൊട്ടിച്ചിരിച്ചു. അങ്ങനെ അയാൾ പോയി.

അന്നു തന്നെ പാതിരാത്രിയായപ്പോഴാണ് അയാൾ വന്നത്.

“നിനക്ക് മനസ്സുണ്ടെങ്കിൽ അതിനെയും എടുത്തോണ്ട് എന്റെ കൂടെ വാ”

അയാളുടെ കാർക്കശ്യമുള്ള ശബ്ദം കേട്ടപ്പോൾ ഞെട്ടിയെണീറ്റു.

“എനിക്കു ഭ്രാന്താണ്”

അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.

“നിനക്കു ഭ്രാന്തോ?”

അയാൾ പൊട്ടിച്ചിരിച്ചു.

” വെളച്ചിലുകാണിക്കാതെടീ. വെറുതെ എന്റെ കൈ മെനക്കെടുത്താതെ വാടി”

എന്താന്നറിയില്ല കെട്ടും ഭാണ്ഡവും കുഞ്ഞിനെയുമായി യാന്ത്രികമായി അയാളുടെ പിന്നാലെ നടന്നു. പുറമെ പരുക്കനാണെങ്കിലും പേടിക്കേണ്ടതില്ലെന്നു തോന്നി. എത്ര ദിവസമാണെന്നു വച്ചാ കടത്തിണ്ണയിൽ അന്തിയുറങ്ങുന്നത് ? തണുപ്പിൽ വിറച്ചു കിടന്നുറങ്ങുന്ന തന്റെ കുഞ്ഞിന് ആശ്വാസം കിട്ടട്ടെ.

അയാളുടെ വീട്ടിൽ അയാളുടെ. പ്രായമായ അമ്മയും ഉണ്ടായിരുന്നു. അയാൾക്കു തന്നെ തന്റെ അച്ഛനാകാൻ പ്രായം കാണും . തന്റെ മകന്റെയൊപ്പം ഒരു പെണ്ണിനെയും കുഞ്ഞിനെയും കണ്ടപ്പോൾ ആ വൃദ്ധമനസ്സ് ഒന്നങ്കലാക്കപ്പെട്ടു കാണും . അവർ തന്നെയും അയാളെയും മാറി മാറി നോക്കി.

“എന്താ തള്ളേ നോക്കുന്നെ ? ഇവളെ ഞാൻ കൂട്ടിച്ചോണ്ടു വന്നതാ.. ഇതവളുടെ കൊച്ചാ..എന്റെയല്ല. വെക്കുന്നതിന്റെ ഒരോഹരി ഇവർക്കും കൂടി കൊടുത്തേക്കണം, പോരിനൊന്നും പോയേക്കല്ല്. അവളോടൊന്നും കിഴിച്ചു കിഴിച്ചു ചോദിക്കാനും നിക്കേണ്ട. മനസ്സിലായോ?”

അയാൾ തന്റെ മടിയിൽ കരുതിയിരുന്ന മുറുക്കാനും പലഹാരവും അവർക്കു നേരെ നീട്ടി.

എന്തൊരുമനുഷ്യൻ ! പുറമെ കാണുന്നതു പോലെ അത്ര കുഴപ്പക്കാരനല്ല. അവൾ അവിടമാകെ കണ്ണോടിച്ചു. അടുക്കും ചിട്ടയുമില്ലാതെ എല്ലായിടവും അലങ്കോലമായിക്കിടക്കുന്നു. പ്രായമായ അമ്മയല്ലേയുള്ളു ഇവിടെ… മുറിയിലാകെ മദ്യത്തിന്റെ നാറ്റം. താഴെ പൊട്ടിയ കുപ്പിയിൽ നിന്നും പരന്നൊഴുകിയ മദ്യം അവിടമാകെ ചിത്രം വരച്ച പോലെ. മേശമേൽ ഗ്ലാസ്സ് . ഒരു പരന്നപാത്രത്തിൽ മിക്സ്ചറിന്റെ കവർ പാതി തീർന്ന മട്ടിൽ… നിലത്തെല്ലാം മിക്‌സ്ചറിന്റെ അവശിഷ്ടങ്ങൾ . ഒരു ചെറിയ പാത്രത്തിൽ നാരങ്ങാ അച്ചാർ. കട്ടിലിൽ വിരിച്ച തുണി ആകെ അലങ്കോലമായിക്കിടക്കുന്നു ചതഞ്ഞരഞ്ഞ് ഉണങ്ങിയ മുല്ലപ്പൂക്കൾ. അവൾക്കെന്തോ വല്ലായ്മ തോന്നി. താൻ വന്നത് എരിതീയിൽ നിന്നു വറചട്ടിയിലേയ്ക്കോ? എങ്ങനെയെങ്കിലും ഇവിടെ നിന്നോടി രക്ഷപ്പെട്ടാൽ മതിയെന്നു തോന്നി.

അവൾ ഭീതിയോടെ നോക്കുമ്പോഴേക്കും മുന്നിൽ അയാൾ.

“എന്താടീ മിഴിച്ചു നോക്കണത്. നിന്നെ എനിക്കൊന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാലും ഞാൻ പറയാം. നീ ഈ കണ്ടതൊക്കെ സത്യമാ ഇവിടെ പല പെണ്ണുങ്ങളും വരും. ഇവിടെ ഇന്നലെയൊരുത്തി വന്നു. അവളെ ഞാനൊത്തിരി ഇഷ്ടപ്പെട്ടു. പക്ഷേങ്കില് ആ ഒരുമ്പെട്ടോള് എന്നെ പറ്റിച്ചെടീ. ഇന്നു ഞാൻ കണ്ടു അവളു വേറൊരുത്തന്റെ കൂടെ……. തേവിടിശ്ശി! ത്ഫൂ …… അയാൾ നീട്ടിത്തുപ്പി മുറിയിൽത്തന്നെ. അതു പറയുമ്പോൾ അയാളുടെ ഭാവം അവളെ പേടിപ്പെടുത്തി. തന്നെയും ഇവിടെ വരുന്ന പെണ്ണുങ്ങളെപ്പോലെയാണോ അയാൾ കാണുന്നത്. തന്റെ മനസ്സിലിപ്പോഴും തന്റെ കുത്തിന്റെ അച്ഛനല്ലാതെ മറ്റാരുമില്ല എന്നുള്ള സത്യം തനിക്കല്ലേ അറിയൂ. ഏതായാലും ഈ രാത്രിയിൽ കുഞ്ഞിനെയും കൊണ്ട് താനെവിടെ പോകും ? നാളെയാകട്ടെ.

അവൾ കട്ടിലിൽ വിരിച്ചിരുന്ന പഴകിയ ഷീറ്റെടുത്തു കുടഞ്ഞു വിരിച്ചു. മേശപ്പുറമെല്ലാം അടുക്കി വച്ചു. നിലത്തെ കുപ്പിച്ചില്ലുകൾ പെറുക്കിക്കൂട്ടി. എവിടെ കളയണമെന്ന് അമ്മയോടു ചോദിക്കാമെന്നു വെച്ച് അടുക്കളയിലേക്കു ചെന്നപ്പോൾ കണ്ട കാഴ്ചകൾ അവളെ ഞെട്ടിച്ചു. മുറിയിലൊരു തുണിത്തൊട്ടിൽ. അതിൽ സുഖമായുറങ്ങുന്ന തന്റെ കുഞ്ഞ്. തൊട്ടിലാട്ടുന്ന അമ്മ. അവൾക്ക് വിശ്വസിക്കാനേ പറ്റിയില്ല. തനിക്കിതുപോലെയൊരമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി.. അവൾ അടുക്കളയിൽ നിന്നൊരു കോരിക എടുത്തു കൊണ്ടുവന്ന് കുപ്പിച്ചില്ലുകളെല്ലാം വാരിക്കൂട്ടി ഇറയത്തു കണ്ട ഒരു പഴകിയ ബക്കറ്റിലേക്കിട്ടു.

” പോയി കുളിച്ചിട്ടു വാടീ.’

അയാൾ ഒരു സോപ്പ് അവളുടെ നേരെ നീട്ടി. അവൾക്കനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അമ്മ അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ അവൾക്കാശ്വാസമായി. തന്നെ പ്രസവിച്ചയുടനെ നഷ്ടപ്പട്ട അമ്മയെ അവൾ ഓർത്തു.

” തള്ള മിണ്ടുകേല….. ഒരുമിച്ചു നടന്നു പോയ ഭർത്താവിനെ വണ്ടിയിടിച്ചു വലിച്ചോണ്ടു പോയപ്പോ ശബ്ദം പോയതാ. പിന്നെ മിണ്ടിയിട്ടില്ല. പാവം തള്ള. എന്നെ വളത്താനൊത്തിരി പാടുപെട്ടു.”

അതു കേട്ടപ്പോ അവൾക്കു വല്ലാത്ത വിഷമം ആയി. കുളി കഴിഞ്ഞ് അവൾ അടുക്കളയിലേക്കു ചെന്നപ്പോൾ അവർ മൂന്നു പാത്രങ്ങളിൽ കഞ്ഞിയും പയറും ചുട്ട പപ്പടവും വിളമ്പി വച്ചിരിക്കുകയായിരുന്നു. അയാൾക്കുള്ള കഞ്ഞി മേശപ്പുറത്തു കൊണ്ടു വച്ചു.

“ഇതാർക്കാടി ഈ നേദിച്ചിരിക്കുന്നെ? നെലത്തിരുന്നു കഴിച്ചാലെന്നാ ചത്തുപോകുവോടീ.”

അപ്പോഴേക്കും അടുക്കളയോടു ചേർന്ന മുറിയിൽ അമ്മ മൂന്നു കൊരണ്ടിപ്പലകകൾ ഇട്ടിരുന്നു.

” തള്ളേം ഞാനും കൂടി ഒന്നിച്ചിരുന്നാ കഴിക്കണത്. നീയും ഇരുന്നോടി…”

അപ്പോഴേക്കും ഉറക്കമെണീറ്റ് കുട്ടി കരയാൻ തുടങ്ങി. അവൾ കുഞ്ഞിനെയെടുത്ത് മുഷിഞ്ഞ ഉടുപ്പൊക്കെ മാറ്റിയിട്ടു. കഞ്ഞി കോരിക്കൊടുക്കാൻ തുടങ്ങി. പരുക്കനായ അയാൾ അമ്മയുടെ വായിലേയ്ക്ക് ആദ്യത്തെ സ്പൂൺ കഞ്ഞി കോരിക്കൊടുക്കുന്നതു കണ്ടു. ഈ മനുഷ്യനെ മനസ്സിലാക്കാൻ പറ്റുന്നില്ല. കുട്ടിത്തം മാറാത്ത ഒരു കൂട്ടിയെപ്പോലെ അയാൾ അമ്മ നീട്ടിയ കഞ്ഞിയ്ക്കായി വായ തുറന്നു കൊടുത്തു. ഇങ്ങനെയൊരു മകനുള്ളത് ആ അമ്മയുടെ ഭാഗ്യം.. അവൾ മനസ്സിലോർത്തു.

അയാളുടെ പരസ്ത്രീകളുമായിട്ടുള്ള ബന്ധം അവളെ അലോരസപ്പെടുത്തി. തനിക്കിന്നു രാത്രി എന്താണ് സംഭവിക്കുക എന്നോർത്തപ്പോൾ അവളുടെ മനസ്സിലെ തീയാളി. ഏതു വിധേനയും ഒരു ചെറുത്തു നില്പിന് അവളുടെ മനസ്സ് ഒരുക്കമായി. താനും കുഞ്ഞും സുരക്ഷിതമായ ഒരു സ്ഥലത്താണു വന്നിരിക്കുന്നതെന്നുള്ള തോന്നൽ വെറും വ്യാമോഹം. അച്ഛന്റെ പ്രായമുള്ള അയാളുടെ കൂടെ ഇവിടെ വരുമ്പോൾ രാത്രിയിൽ കാപാലികന്മാരുടെ ശല്യമില്ലാതെ കിടന്നുറങ്ങാനൊരിടം കിട്ടിയല്ലോ എന്ന തോന്നലായിരുന്നു. തന്നെപ്പോലെ തന്റെ കുഞ്ഞ് ഒരു തെരുവുപുത്രിയായി വളർന്നു കൂടാ എന്നാശിച്ചതും വെറുതെയാകുമോ?.

അവൾ അത്താഴം കഴിഞ്ഞ് പാത്രങ്ങൾ കഴുകി വയ്ക്കാൻ തുടങ്ങി. കുട്ടി അമ്മയുമായി നന്നായി ഇണങ്ങിക്കഴിഞ്ഞു. ഏതോ മുൻജന്മ ബന്ധം പോലെ. അവർ ആംഗ്യ ഭാഷയിലെന്തൊക്കെയോ പറഞ്ഞു. ആദ്യം അവൾക്കൊന്നും മനസ്സിലായില്ല. തന്നെ അമ്മയ്ക്കൊരുപാടിഷ്ടമായെന്നാണ് പറഞ്ഞതെന്ന് പിന്നീടു മനസ്സിലായി.

പക്ഷേ അവളുടെ മനസ്സിൽ വല്ലാത്തൊരാശങ്ക പടർന്നു കയറിയിരുന്നു. തന്നെയും കുഞ്ഞിനെയും ജീവനു തുല്യം സ്നേഹിച്ചിരുന്ന തന്റെ ഭർത്താവിനെ മറന്നിട്ടൊരു ജീവിതമോ? അതു തനിക്കു സാദ്ധ്യമോ? അതു സാദ്ധ്യമല്ലാത്തതു കൊണ്ടല്ലേ താനൊരു ഭ്രാന്തിയുടെ വേഷമണിഞ്ഞത്. പക്ഷേ ഇവിടെ ……… ? മൊശ്ശടനായ അയാളുടെയുള്ളിൽ താനെന്ന പെണ്ണിനോടുള്ള കാമമല്ലേ തങ്ങളെ ഇവിടെ എത്തിച്ചത് ? അയാൾ മാറി മാറിക്കൊണ്ടുവരുന്ന പെണ്ണുങ്ങളിലൊരാൾ. തന്നെയും മടുക്കുമ്പോൾ അയാൾ തന്നെ ഉപേക്ഷിക്കില്ലേ? എന്തു ചെയ്യണമെന്ന് അവൾക്കൊരെത്തും പിടിയും കിട്ടിയില്ല. സൗന്ദര്യമുള്ള തന്റെ ശരീരമാണ് എല്ലാവർക്കും വേണ്ടത്. കീറിപ്പറിഞ്ഞ തന്റെ വസ്ത്രങ്ങൾക്കിടയിലെ ശരീരഭാഗങ്ങളെ നോക്കി ചിലർ പറയുന്ന ദ്വയാർത്ഥങ്ങൾ …. ആരും തന്റെയടുത്തേക്കു വരാതിരിക്കാനാണ് വല്ലാതെ മുഷിഞ്ഞ വസ്ത്രങ്ങൾ താൻ ധരിക്കുന്നത്. കുളിക്കാതെയും നനയ്ക്കാതെയും ഭ്രാന്തിയെപ്പോലെ പുലമ്പി നടക്കുന്നത്. എന്നിട്ടും എത്രയോ പേർ തന്റെ ശരീരത്തെ ലക്ഷ്യമാക്കി വന്നു. പക്ഷേ താനാർക്കും പിടി കൊടുക്കാതെ ഇവിടെ വരെയെത്തി.

“പെണ്ണേ നിന്റെ പേരെന്താടീ.”

” അഭിരാമി. ”

അവൾ തെല്ലു ഭയത്തോടെ പറഞ്ഞു.

“‘അല്ല പെണ്ണേ… എനിക്കു നിന്റെ പേരും നാളുമൊന്നും അറിയേണ്ട .നീയാ കുഞ്ഞിനെ ഉറക്കിയേച്ച് നേരത്തെ കിടന്നുറങ്ങാൻ നോക്ക്. രാവിലെ ഒരിടം വരെ പോണം. ”

അയാൾ മൊന്തയിലെ വെള്ളം എടുത്തു കൊണ്ടുപോകുന്നതിനിടയിൽ പറഞ്ഞു. അവൾക്കു പേടിയായി. ഇന്നു രാത്രി താൻ ഭയപ്പെടുന്നതു പോലെ എന്തെങ്കിലും………? എന്നിട്ട് രാവിലെ തന്നെ എവിടെയെങ്കിലും ഉപേക്ഷിക്കാനാണോ അയാളുടെ പ്ലാൻ.

അമ്മ കുഞ്ഞിനെ ഉറക്കിയിരുന്നു. അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി. വെള്ളം കുടിക്കാനായി അടുക്കളയിലേക്കു ചെല്ലുമ്പോൾ അയാളുടെയും അമ്മയുടെയും സംസാരം : അവൾ കാതോർത്തു. ” തള്ള എന്താ വിചാരിച്ചത്? ഞാനവളെ എന്റെ ഭാര്യയാക്കാനാ കൊണ്ടുവന്നതെന്നോ? അവൾക്കെന്റെ മോളാകാനുള്ള പ്രായമല്ലേയുള്ളു. അവളെന്റെ മോളു തന്നെയാ തെരുവിൽ നിന്നും എനിക്കു കിട്ടിയ എന്റെ മകള് … നാളെ രാവിലെ അവളെ നഗരത്തിലുള്ള റെസ്ക്യൂ ഹോമിൽ കൊണ്ടാക്കണം. ”

ആ വൃദ്ധയായ മാതാവിന് ഒന്നും മനസ്സിലായില്ല. അയാൾ വിശദീകരിച്ചു.

” അവിടെ അവൾക്കും കൊച്ചിനും ഒത്തിരി അമ്മമാരെയും സഹോദരിമാരെയും കിട്ടും. അതല്ലേ നല്ലത്. ഇടയ്ക്കൊക്കെ നമുക്കവരെ പോയി കാണാമല്ലോ ”

അയാൾ തിരിഞ്ഞു നോക്കിയതും എല്ലാം കേട്ടുകൊണ്ട് അവൾ. അവളുടെ കണ്ണു നിറഞ്ഞു. പുറമെ പരുക്കനായ അയാളുടെ മനസ്സിലെ നന്മ അവൾക്കു ബോദ്ധ്യമായി. വെറുതെ അയാളെ തെറ്റിദ്ധരിച്ചതിൽ സ്വയം ശപിച്ചു അയാൾ അവളുടെ നെറുകയിൽ തലോടി …… ഒരച്ഛന്റെ വാത്സല്യത്തോടെ….. 


രചന: Josepheena Thomas