രംഗം: പോളിയിലെ ഒരു സായാഹ്നം..
സന്നിഹിതരായിരുന്നവർ : മഹാനായ ജിപി മോൻ, വാമനൻ, സടിച് ഗിരീഷ്, മണിയൻ , പിന്നെ ഏതും പോരാത്ത ഈ ഞാനും
വിഷയം : കോളേജ് ടയിമിലെ കാമുകി...
ജിപി മോൻ : ഞാൻ പണ്ട് കാട്ടാക്കട കോളേജിൽ പഠിയ്ക്കുമ്പോൾ എനിയ്ക്കൊരു മുട്ടൻ ലയിൻ ഉണ്ടാരുന്നു..
"നിനക്കാ ??😳😳 "
അത് എന്താടാ ..ഞാൻ ലയിൻ അടിച്ചാൽ പറ്റുല്ലേ ...😏 ഒന്നുമില്ലെങ്കിലും നിന്നെ ഒക്കെ കാട്ടിലും പെര്സനാലിറ്റി എനിയ്ക്കില്ലേ ??😎
"എങ്ങിനെ..???😳 ... നിനക്കും പെര്സനാലിറ്റിയാ ...😳😳 എന്തെങ്കിലും ആകട്ടെ ..നീ ബാക്കി പറ "
അവള് ഭയങ്കര സുന്ദരി ആയിരുന്നു.. നല്ല വെളുത്ത നിറം, മുട്ടറ്റം മുടി...അങ്ങിനെ അങ്ങിനെ ...
"ഹോ എന്റളിയാ... അളിയൻ ബാക്കി പറ😱"
അവള് എന്നും രാവിലെ 8.30 ന്റെ ബസിനാണ് നെയ്യാറ്റിൻകരയിൽ നിന്നും തിരിയ്ക്കുന്നതു... ഞാനും അതെ ബസിൽ എന്നും ഉണ്ടാവും..
" അളിയാ ....മ്മ് മം ..ബാക്കി പറ ..ബാക്കി പറ 😱😱"
ഞാൻ ബസിൽ കയറീട്ട് അവളെ നോക്കി നില്ക്കും... അവൾ ഇടയ്ക്ക് എന്നേം നോക്കും...
" അളിയാ എന്നിട്ട് ..പറ പറ ...എങ്ങിനെ ലയിൻ ആയി😳 "
കുറെ ആയപ്പോ എനിയ്ക്ക് തന്നെ തോന്നി അവളുടെ അടുത്ത് പറയണം എന്ന്...😎
"ങേ ..??? കിടു ....😊"
ഞാൻ ഒരു ദിവസം ബസിൽ വച്ച് അവളുടെ അടുത്ത് ചെന്ന് അവളുടെ അടുത്ത് പറഞ്ഞു ..എനിയ്ക്ക് നിന്നെ ഇഷ്ടം ആണെന്ന്.. അവളുടെ കൂട്ടുകാരികളും കൂടി നിന്നപ്പോ ആണ് ഞാൻ അത് പറഞ്ഞത് 😎
"ഹോ എന്റളിയാ....😱 അളിയൻ പുലി തന്നെ ..ബാക്കി പറ "
അങ്ങിനെ ഞാനും അവളും ലയിൻ ആയി ..
" അപ്പൊ അവള് നിന്റടുത്തും തിരിച്ചു ഐ ലവ് യു പറഞ്ഞാ ?? 😳"
ഇല്ല .. അവള്ടെ അടുത്ത് ഞാൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ ..മറുപടി അടുത്ത ദിവസം പറയണം എന്നാ ഞാൻ പറഞ്ഞിരുന്നത്
"ഓഹോ ..എന്നിട്ട് ??? 😳"
അടുത്ത ദിവസം മുതൽ രാവിലെ അവള് ബസ് സ്റ്റോപ്പിൽ വന്നിട്ട് സാധാരണ പോകുന്ന ബസിൽ കയറാതെ 8. 45 ന്റെ ബസ്സിനാണ് കോളെജിലേക്ക് പോയിരുന്നത് ..
"അപ്പോ നീയാ ?? "
ഞാൻ 8.30 ന്റെ ബസിനു 😎
"ങേ ??????????.. 😳 അപ്പൊ പിന്നെ എങ്ങിനെ ലയിൻ ആയടാ ?? 😱 "
അത് പിന്നെ ഞാൻ അവളുടെ അടുത്ത് അന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് അവൾ ഇന്നേ നിമിഷം വരെ തിരിച്ചു എന്നെ ഇഷ്ടം അല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ
" .. അത് കൊണ്ട് ? 😳"
ഇതിൽ നിന്ന് തന്നെ മനസിലാക്കി കൂടെ അവൾക്കു എന്നോട് ഭയങ്കര ഇഷ്ടം ആയിരുന്നു എന്ന കാര്യം..😎
സടിച് ഗിരീഷ് : " ങേ ...?? 😳"
വാമനൻ : " ങേ ...?? 😳😳"
മണി : " ങേ ...??😳😳😳"
ഞാൻ : " ങേ ...??😳😳😳😳"
വാമനൻ : പോടാ പന്ന #$^%&₹%##%#%₹&&^%# 😡😡😡👹👹👹
EmoticonEmoticon