Think !

June 06, 2016 Add Comment

*🚷കുട്ടികളെ പഴിചാരുന്നതിനു മുൻപ് ഒരു നിമിഷം❗*
➖➖➖➖➖➖➖➖➖➖

🔹90 മുതൽ 100 വരെ *[A+]*
🔹80 മുതൽ 89 വരര *[A]*
🔹70 മുതൽ 79 വരെ  *[B+]*
🔹60 മുതൽ 69 വരെ *[B]*
☝ഇങ്ങനെയാണ് Grading.

📝ഒരു കുട്ടിക്ക് ഓരോ വിഷയത്തിനും 92 മാർക്ക് വീതം ലഭിച്ചാൽ ആകെ 920, *എല്ലാം A+, വളരെ നല്ല കുട്ടി*..
അവനെ എല്ലാവരും വാനോളം പുകഴ്ത്തുന്നു..

👉🏾ഇനി നമ്മൾ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ചില കുട്ടികൾക്ക് കിട്ടിയ മാർക്ക് നോക്കുക.. *ആരാണ് കൂടുതൽ മെച്ചമെന്ന് വിലയിരുത്തുക*
===========================

*{{കുട്ടി 1}}*
➖➖➖➖➖
9 A+
1 A

98x9=882
88x1=88
ആകെ 970
*മുഴുവൻ A+ കിട്ടിയ വനേക്കാൾ 50 മാർക്ക് കൂടുതൽ*

*{{കുട്ടി 2}}*
➖➖➖➖➖
6 A+
4 A

99 x 6=594
88 x 4 = 352
ആകെ 946
*ഈ കുട്ടിയെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപാട് എന്താണ്??*

*{{കുട്ടി 3}}*
➖➖➖➖➖
7 A+
2 A
1 B+

99 x 7= 693
88 x 2 = 176
78 x 1 = 78
ആകെ 947
*മുഴുവൻ A+ കിട്ടിയവനേക്കാൾ 27 മാർക്ക് കൂടുതൽ*
❗❗❗❗❗❗❗❗❗❗

⚠പണ്ടൊക്കെ പഠിക്കാത്ത കുട്ടികളായിരുന്നു മാനസികമായി തകർന്നിരുന്നത്
ഇന്ന് മുഴുവൻ A+ കിട്ടാത്തതിന്റെ പേരിൽ, പഠിക്കുന്ന കുട്ടികളാണ് മാനസികമായി തകർന്നു കൊണ്ടിരിക്കന്നത്..

*നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അബദ്ധങ്ങളിൽ ഒന്ന്.*
〰〰〰〰〰〰〰〰〰

Nostalgic

June 06, 2016 Add Comment

ഒരു പീരിയഡ് ക്ലാസ് എടുക്കാൻ ടീച്ചർ ഇല്ലാതെ വന്നപ്പോൾ ഞങ്ങൾ ഒന്നു പതുക്കെ സംസാരിച്ചു. എല്ലാവരുടേതും കൂടിയായപ്പോൾ ഒരു തേനീച്ച കൂട്ടിൽ കല്ലെറിഞ്ഞ പ്രതീതി.🐝
.
.
അത് സ്റ്റാഫ് റൂമിലെക്കെത്തി
.
ഒരു പൊക്കം കൂടിയ ഒരാൾ കയ്യിൽ ചൂരലുമായി ഓടി വന്നു🚶🏃🏃
.
.
എവിടെ ക്ലാസ് ലീഡർ???
വന്ന് സംസാരിക്കുന്നവരുടെ
പേരെഴുതിയെ..,✍
10 പേരാവുമ്പോള് പറയണം...!!!
.
.
ഡയലോഗ്  പറഞ്ഞ്കഴിഞ്ഞ്,
മാഷ് സ്ഥലം വിട്ടു...!!!

ലീഡർ ചെക്കൻ
തുളളിച്ചാടി മുന്നില് വന്ന് നില്ക്കും...!🚶
പിന്നെ,
അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ
വെടിവെച്ചിടാൻ നിൽക്കുന്ന മേജർ
മഹാദേവൻ്റെ വിചാരം ലീഡറിൻ്റെ മുഖത്ത് തെളിഞ്ഞു...!!!😎

അത്രയും നേരം ആർത്തിരമ്പിയിരുന്ന
ക്ലാസിൽ പിന്നെ മുഴുവൻ സ്മശാന മൂകത...!
🙇
സംഘർഷഭരിതമായ മുഹൂർത്തം...!
മസിലും പിടിച്ചിരിക്കുന്ന പാവം
കുഞ്ഞാടുകൾ...!
അറിയാതെ ചുണ്ടനങ്ങിപ്പോയാൽ
തീർന്നു...!
ആദ്യം പേരു വന്നവനോട് എല്ലാർക്കും
സഹതാപം...!
അവനാദ്യം ശബ്ദം താഴ്ത്തി
ലീഡറിന്റെ കാലു പിടിച്ചു നോക്കി..,
പേരു മായ്ക്കാൻ...!!!
നോ രക്ഷ...!!!
പിന്നെ,
"ഒന്നു പോടാപ്പാ, ഇതൊക്കെ നമ്മളു
കുറെ കണ്ടതാ"
എന്ന ഭാവത്തിൽ ലീഡറിനു ഒരു ലോഡ്
പുച്ഛവും വാരി വിതറി
ഞെളിഞ്ഞിരുന്നു...!!!😏

10 എണ്ണത്തിനെ കിട്ടിയതും,
ലീഡര് ഒറ്റ ഓട്ടം സ്റ്റാഫ് റൂമിലോട്ട്...!!!! 💨💃

ചൂരലും കൊണ്ടുളള ആ
മാഷിൻ്റെ  കടന്നു
വരവ്, എല്ലാത്തിന്റേം നെഞ്ചിൽ
ഡപ്പാംകൂത്ത് മേളം...!!!

പിന്നെ
എല്ലാം പെട്ടന്നാ..,
വരി വരിയായ് നിൽക്കുന്നു..,👬👭👬👬👬
കൈ നീട്ടുന്നു..,
വാങ്ങുന്നു..,
പോവുന്നു...!!!

ഇടയിൽ,
"മാഷെ ഞാൻ സംസാരിച്ചില്ല,
ബുക്ക്
വാങ്ങിയതാ..."
എന്നൊക്കെ പറയാൻ
ശ്രമിക്കുന്നവരുടെ
ശബ്ദം,
"കൈ നീട്ടെടാാാാ...😡😡😡"
എന്ന ഗർജ്ജനത്തിനു മുൻപിൽ മുറിഞ്ഞു
പോയി...!!!

അടി കൊളളുന്നത് അവരാണേലും,
വേദനയുടെ ഭാവം കണുന്നവരുടെ
മുഖത്തും വിരിയും...!!!

ചടങ്ങ് കഴിഞ്ഞ്, കരയുന്നവരോട്
സഹതാപവും,
ഇതൊക്കെ എന്ത്
എന്ന ഭാവം മുഖത്ത്  വരുത്തി, ഒന്നും സംഭവിക്കാത്ത
പോലെ ഇരിക്കുന്നവരോട്‌ ആരാധനയും...!!!

അടി കൊണ്ടവർക്ക് സംസാരിക്കാൻ
ലൈസൻസ് കിട്ടിയെന്ന വിശ്വാസം...!!!�

ബാക്കിയുളളവരുടെ മുഖത്ത്,
-കൊന്നാലും വാ തുറക്കൂല
എന്ന ഭാവം...!

അടുത്ത റൗണ്ടിലും ഇരപിടിക്കാനായി
ലീഡറിന്റെ കഴുകൻ കണ്ണുകൾ അലഞ്ഞ്
നടക്കുന്നു...!!!

ഒരു പക്ഷെ എല്ലാരുടെയും സ്കൂൾ ലൈഫിൽ,
ഒരു തവണയെങ്കിലും പ്ലിംഗ്
ചെയ്ത സീൻ...!!!�

നമ്മൾ ഒരുപാട് തവണ അഭിനയിച്ച്
തകർത്ത സീൻ...!🎬

ഓർമിക്കുമ്പോൾ ആ നല്ല നാളുകൾ ഇനി
തിരികെ വരില്ലല്ലോ എന്ന സത്യം ഒരു
വിങ്ങലാകുന്നു...!

ഇപ്പോൾ നിങ്ങളുടെ
നിശ്വാസത്തിൽ അത് പ്രകടമാണ്...!!!

Feeling Nostalgic...