കളരിയുടെ ഉൽഭവം ആരിൽ നിന്ന് ....... ?
---------------------------------------------------
ആയോധന കലകളുടെ മാതാവായ കളരിയുടെ ഉൽഭവം ഏത് ഗോത്രത്തിൽ (ഇന്നതെ ജാതി ) നിന്നാണ് എന്ന് കണ്ടെത്തലാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഏകദ്ദേശം മലബാറിന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള കളരിപയറ്റിനെ കുറിച്ച് സംഗകാലകൃതികളിൽ പരാമർശിക്കുന്നുണ്ടെങ്കിലും അതിന്റെ തുടക്കം അല്ലെങ്കിൽ ഉൽപത്തി ഇന്നും അജ്ഞാതമാണ്.
കളരിയെ പറ്റി അറിവില്ലാത്ത സാധാരണക്കാർ കരുതും പോലെ കളരി പരദേവത ഒരു സ്ത്രീ സങ്കൽപ്പമല്ല - അത് സാക്ഷാൽ ശിവനാണ്.
സർവ്വതന്ത്ര സ്വരൂപായ...
സർവ്വതന്ത്ര സ്വരുപിണി.....
സർവ്വഗായ സമസ്ഥായ... ശിവായ
ഗുരുവേ...നമഹ
കളരിരിയിലെ പൂത്തറ ഉമാ-മഹേശ്വര സങ്കൽപ്പമാണ്. വിജയ ദശമി ദിവസം അത് തുമ്പ മുതലായ പൂക്കൾ കൊണ്ട് അലങ്കരിച്ച് പൂജിക്കുന്നു.
കളരി തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പൂത്തറ നമസ്കരണത്തോടു കൂടിയാണ്. ഉമാ മഹേശ്വര സങ്കൽപ്പം ആണ് ശാക്തേയ ആരാധനാ രീതിയുടെ തത്ത്വം.
42 അടി കളരിയുടെ ചുറ്റും അഷ്ടദിക്ക് പാലകർ സംരക്ഷിക്കുന്നു. കളരിയുടെ ഒറ്റ നടുക്ക് ഭൈരവ സങ്കൽപ്പമാണ്.
പൂത്തറക്കും ഗുരുതറയ്ക്കുമിടയിൽ നാഗ സങ്കൽപ്പം. ഗുരുതറ ഗുരു പരമ്പരകളെ നമസ്കരിക്കാൻ ഉള്ളതാണ്.
പൂത്തറയ്ക്കടുത്ത് ഒരു ലക്ഷണമൊത്ത തേങ്ങ കെട്ടിയിടും. അത് ഗുളിക സങ്കൽപ്പമാണ്. മലബാറിൽ മാത്രമുള്ള ശൈവ ഭാവ സങ്കൽപ്പമാണ് ഗുളികൻ. തെയ്യത്തിൽ ഒരു മുഖമൂടി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. മലബാർ ജോതിഷതിൽ മാത്രവും ഉള്ള സങ്കൽപ്പമാണ് ഇതേ ഗുളികൻ.
കളരി കഴിഞ്ഞാൽ പൂത്തറ മുതൽ നിശ്ചിത അടിദൂരം വരെ ഒരു കോല് കൊണ്ട് വര വരച്ചിട്ട് പിന്നോട്ട് തിരിഞ്ഞ് പിന്നോട്ട് പൂത്തറ ലക്ഷ്യമാക്കി എറിയുന്നു. അവിടം അന്നത്തെ കളി അവസാനിച്ചു.
നമസ്കരിച്ച് കളരിക്ക് പുറത്തിറങ്ങിയാൽ കളരി ശിവ ഭൂത ഗണങ്ങൾക്ക് വിട്ട് കൊടുക്കുന്നു എന്നാണ് സങ്കൽപ്പം. പിന്നീട് കളരിയിൽ പ്രവേശിച്ചാൽ അപകടം പിണയും എന്നും സങ്കൽപ്പം.
മെയ്യ്ത്താരി ,കോൽത്താരി , അങ്കതാരി , ഒറ്റ കോൽ , വെറും കൈ എന്നിങ്ങന്നെ പോകുന്നു കളരി പാഠ്യക്രമങ്ങൾ.
കളരിയിലെ ഒരു ഭാഗം എടുത്താണ് ഷാവോലിൻ കുങ്ങ്ഫു ഉണ്ടാക്കിയത്.
കളരിയിൽ ഉപയോഗിക്കുന്ന ഉറുമി , കേമൻ ചുരിക മുതലായ മാരാക ആയുധങ്ങൾ പോയിട്ട് ഒരു വടി പ്രയോഗം വരെ കുങ്ങ്ഫുവിന്റെ പാഠ്യപദ്ധത്തിൽ ഇല്ല എന്നത് കളരിയിൽ നിന്ന് കുങ്ങ് ഫു ഉണ്ടാക്കിയ വിദ്വാൻ മനഃപൂർവം ചെയ്തതാവാം.
കരാട്ടെ എന്ന വാക്കിനർത്ഥം തന്നെ free hand അഥവാ വെറും കൈ എന്നാണ്.
അതുകൊണ്ട് തന്നെ കളരി അഭ്യസിച്ച ഒരുവനെ കുങ്ങ് ഫുവോ കരാട്ടെയോ പഠിച്ച ആൾക്ക് തോൽപ്പിക്കാനാവില്ല. കളരിക്കാരനോട് കൂടുതൽ കളിച്ചാൽ കുങ്ങ് ഫുക്കാരനും കരാട്ടെക്കാരനും അപ്പുറത്തെ കണ്ടത്തിൽ ഉണ്ടാവും
ഒരു കാര്യത്തിന് വ്യക്തമായ തെളിവ് നൽകാൻ അനേകം മർഗ്ഗങ്ങൾ ഉണ്ട്.
Proof by contradiction , Proof by contraposition , Deductive Reasoning തുടങ്ങിയവയൊക്കെ ഇത്തരം ചില മർഗ്ഗങ്ങൾ ആണ്.
ഇനി കാര്യത്തിലേക്ക് വരാം.
1. കളരിയുടെ ഉൽഭവം , ജന്മദേശം എവിടെയാണ് ?
A. മലബാറിൽ.
2. കളരി എത്ര വിഭാഗം? ഏതെല്ലാം ?
A. 3 വിഭാഗം.
അറപ്പകൈ , പിള്ളതാങ്ങി, വട്ടേതിരിപ്പ്
3. ഇത് മൂന്നും മലബാറിൽ ഉണ്ടോ ?
A. ഉണ്ട്.
9 പൂതറ ഉള്ള അറപ്പകൈ കടത്തനാടും സമീപപ്രദേശങ്ങളിലും ശക്തമാണ്. പിന്നെ 7 പൂതറ ഉള്ള പിള്ളതാങ്ങി , വട്ടേതിരിപ്പ് പൂരകളി മുതലായവ വരുന്ന വടക്കേമലബാറിലെ കണ്ണൂർ , കാസർഗോഡ് ഭാഗങ്ങളിൽ ആണ്.
ഇവയിൽ തന്നെ കടത്തനാടൻ , തുളുനാടൻ , കോലശ്രീ, പയമ്പള്ളി , കതിരൂർ , മേലൂർ , പുതുശ്ശേരി , മയ്യഴി , കരുവാഞ്ചേരി , മതിലൂർ തുടങ്ങിയ അനേകം വിഭാഗങ്ങൾ വേറെയും ഉണ്ട്.
4. ഇവിടെ അതിശക്തമായ് കളരി അഭ്യസിച്ചവരും കളരി ഗുരുക്കന്മാരും ഏത് വിഭാഗക്കാരാണ് ? ഇവർ ഏത് ജാതി / ഗോത്രം ആണ് ?
A. ചേകോന്മാരും കുറുപ്പൻന്മാരും.
ചേകവർ തീയ്യരാണ്. കുറുപ്പൻന്മാർ നായന്മാരും.
മലബാറിലെ തീയ്യർ തിരുവിതാംകൂറിലെ ജാതികൂട്ടമായ ഈഴവരല്ല. തീയ്യർ ഈഴവരോട് അയിത്തം കൽപ്പിച്ചിരുന്നു (castes and tribes of southern India 1857 )
വടക്കൻപ്പാട്ടിലെ വർണ്ണനകൾ മാത്രം മതി ചേകവർ എന്നാൽ കളരിയും കളരി എന്നാൽ ചേകവരും എന്ന് പറയാൻ.
വടക്കേ മലബാറിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാവുമ്പോൾ ഫക്രുദീൻ അലിയേ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ സ്ഥിരം പറയുന്ന കാരണമാണ് വാൾ മുന്നയിൽ ധർമ്മം സംരക്ഷിക്കുന്ന പണ്ടത്തെ ചേകോന്മാരുടെ പാരമ്പര്യം.
ഉണ്ണിയാർച്ച , ആരോമൽ ചേകവർ ..... ചേകവരുടെ ലിസ്റ്റും ചരിത്രവും പറഞ്ഞ് തുടങ്ങിയാൽ തീരാത്തത് കൊണ്ട് പറയുന്നില്ല.
' പതിന്നെട്ട് കളരിക്കും ചേകവർ '
പോരാളികളേയും കളരിഗുരുക്കന്മാരേയും അന്യനാട്ടിലേക്ക് അവിടത്തെ രാജാക്കന്മാർ ക്ഷണിക്കുന്നത് സർവ്വസാധാരണം ആണ്.
വെള്ളം ഉയരത്തിൽ നിന്ന് താഴോട്ടേക്ക് ഒഴുകുന്നപ്പോലെ മറ്റ് ദേശത്തിലെ രാജാക്കന്മാർ പോലും ചേകവരെ പടനയിക്കാനും കളരി അഭ്യസിപ്പിക്കാനും അന്യദേശങ്ങളിൽ കുടിയിരുത്തിയിട്ടുണ്ട്.
അയ്യപ്പൻ കളരി അഭ്യസിച്ച ആലപുഴയിലെ ചീറപ്പൻചിറ തറവാടിന്റെ മൂല തറവാട് കടത്തനാട് തീയ്യ തറവാട് ആണ്. അയ്യപ്പൻ ഒരു കൊള്ളക്കാരനെതിരെ പടകൂട്ടാൻ സഹായമഭ്യർത്ഥിച്ച് ഇവിടെ വന്നപ്പോൾ ചിറപ്പൻചിറ കാരണവരും മറ്റ് ബന്ധുക്കളും കടത്തനാട്ടിലെ മൂല തറവാട്ടിൽ പോയെന്നും അങ്ങനെ അയ്യപ്പൻ തന്റെ ഉടവാളും പടച്ചട്ടയും അടയാള സൂചകമായ് അവിടെ വച്ചു പോയെന്നുമാണ് കഥ.
ചീറപ്പൻ ചിറയിൽ നിന്ന് കടത്തനാടൻ സ്റ്റൈൽ കളരിയും പൂഴിക്കടകനും അഭ്യസിച്ച് അയ്യപ്പനെ ചിറപ്പൻചിറ മുക്കാൽവെട്ടി ക്ഷേത്രത്തിൽ കടത്തനാടൻ പൂഴികടകനിലെ അക്രമിക്കുനേരെ കുതിക്കുന്നതിന് മുമ്പുള്ള വീരഭദ്രാസനത്തിലാണ് അയ്യപ്പ പ്രതിഷ്ഠ.
ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം വഹിച്ച് പടവെട്ടി അലപുഴ എത്തിയ തീയ്യരെ പറ്റിയുള്ള പഴയ പോസ്റ്റ് വായിക്കുക.
തിരുവനന്തപുരം ആറാട്ട്പുഴ വേലായുധ പണിക്കരുടെ മുത്തച്ഛൻ പെരുമാൾ ചേകവർ തുളുനാട്ടിൽ നിന്ന് വന്ന ചേകവർ (തീയ്യർ ) ആണ്. ഇവരൊക്കെ ആ ദേശത്തിലെ ഈഴവരിൽ നിന്ന് വിഭിന്നമായ് തീയ്യരെ പോലെ മരുമ്മക്കത്തായം പിന്തുടർന്നവർ ആണ്.
മാർത്താണ്ഡവർമ്മയ്ക്ക് കായകുളം പടവെട്ടി പിടിച്ചെടുത്ത് കൊടുത്തത് തലശ്ശേരിക്കാർ രാഘവ ചേകവർ ആണെന്നത് എല്ലാവർക്കും അറിയുന്ന മറ്റൊരു വസ്തുത ആണ്.
5. അപ്പോൾ തീയ്യരും ( ചേകവർ ) നായരും ( കുറുപ്പന്മാർ ) ആണ് കളരി കൈയാളിയിരുന്നത്. ഈ നായർ ജാതി ആണോ ?
A. അല്ല.
നായർ ജാതിയല്ല. ചരിത്രക്കാരന്മാർക്കിടയിൽ പണ്ടേ ഉള്ള വാദം ഈയടുത്ത കാലത്ത് എം.ജി.എസ് നാരായണൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് നായർ എന്നത് ജാതിയല്ല പുലയർ , ചെറുമ്മികൾ മുതലായ വിഭാഗക്കാർക്ക് നൽകുന്ന സ്ഥാനപേർ മാത്രമാണെന്ന്. ഒരു നായരായ , ചരിത്രക്കാരമാരുടെ തലതൊട്ടപ്പനായ എംജിഎസ്സ് ഒരിക്കലും വ്യക്തമായ അനേകം തെളിവുകൾ ഇല്ലാതെ ഇത്തരം കാര്യങ്ങൾ പറയേണ്ട ആവശ്യം ഇല്ല. ( http://www.mangalam.com/news/detail/96741-latest-news-mgs-narayanan-on-nair.html )
1500റുകളിൽ പുലയർക്ക് നായർ പദവി നൽകാൻ കൊച്ചി രാജാവ് നൽകാൻ വിസ്സമ്മത്തിക്കുന്ന രേഖകൾ ഇന്നും ലഭ്യമാണ്.
6. പൗരാണികത അവകാശപ്പെടാനാവാത്ത രാജാക്കന്മാർ നൽകുന്ന കേവലം സ്ഥാനപ്പേർ മാത്രം ലഭിച്ച കുറച്ച് കുടുംബങ്ങളിൽ നിന്ന് തനത് സംസ്കാരം രൂപപ്പെടുമോ ? അതും ഇത്രയും പ്രൗഢവും ബുദ്ധിപരവുമായ ഒരു അയോധന കല ? അപ്പോൾ ഇങ്ങനെയുള്ള നായർന്മാരിൽ നിന്നാണോ കളരി ജനിച്ചത് ?
A. ഒരിക്കലും അല്ല.
7. ശരീരത്തിലെ മർമ്മങ്ങളും കളരിയിലെ ചികിൽസാരീതികളും മനസ്സിലാക്കി ബുദ്ധിപരമായ് ചിട്ടപ്പെടുത്താൻ പൗരാണിക അവകാശപ്പെടാനുള്ള ദിവ്യരായ പൂർവ്വികർ വേണ്ടേ ?
A. വേണം.
8. മലബാറിന്റെ തനത് ആത്മീയ പരമ്പര്യം എന്താണ്. ഏത് വിഭാഗക്കാരാണ് ശക്തമായ് അത് പിന്തുടരുന്നത് ?
A. കൗള / കുലമാർഗ്ഗ ശാക്തേയം.
ഇന്ന് മലബാറിൽ അതി ശക്തമായും കാശ്മീർ , ബംഗാൾ , ത്രിപുര തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപെട്ടും കാണുന്നത് ശാക്തേയം.
മലബാറിൽ തീയ്യർ ആണ് ശാക്തേയം ശക്തമായ് പിന്തുടരുന്നത്. ബുദ്ധ - ജൈന മതത്തിന് പോലും സ്വാധീനിക്കാൻ പറ്റായ വിഭാഗം.
മുത്തപ്പനെ ഉപാസ്സിക്കുന്ന രീതി , തിയ്യ തറവാടുകളിലെ ശക്തി പീഢം , വർഷാവർഷം നടത്തുന്ന ഗുരുസി ഇതെല്ലാം ശാക്തേയത്തിലേത്താണ്.ശാക്തേയ സമ്പ്രത്തായത്തിൽ അടിസ്ഥിതമായ അതി പൗരാണികമായ ആയിരക്കണക്കിന് കാവുകൾ കോഴിക്കോട് , മലപ്പുറം മുതൽ അങ്ങ് മംഗലാപുരം , തുളുനാട് വരെ തീയ്യ സമുദായത്തിനുണ്ട്. ഇവിടെയൊക്കെ പൂജ ചെയ്യുന്നത് തീയ്യർ മാത്രമാണ്.
തീയ്യരെ 8 തരം ആയ് ഭാഗിക്കുന്ന 8 ഇല്ലങ്ങളും ( മുത്തപ്പൻ തീയ്യരെ അഭിസംബോധന ചെയ്യുന്നത് തന്നെ 8 ഇല്ല കരുമനേ ഇന്നാണ്, കരുമന = ഭ്രൂണം ) , തീയ്യരുടെ ഭരണക്രമത്തിൽ വരുന്ന തറകളും താനങ്ങളും തൃക്കൂട്ടങ്ങളും നാൽപാടികളും കഴകങ്ങളും ഈ സംവിധാനത്തിന്റെ കെട്ടുറപ്പ് ബലമാക്കുന്നു.
9. തീയ്യരെ ശാക്തേയം പഠിപ്പിച്ചത്ത് മേമന ഇല്ലത്തെ വാമനൻ നമ്പൂതിരി അണോ ?
A. അല്ല. തീയ്യരുടെ ദിവ്യരായ സ്വന്തം കുലപൂർവ്വികർ.
10. കളരിക്കും ഒരു ആത്മീയ ലക്ഷ്യം ഉണ്ട്. കളരി ആഴത്തിൽ പഠിച്ച് പയറ്റിയാൽ ചൂണ്ടാണിമർമ്മം പോലുള്ള വിദ്യകൾ കൈവരും. പിന്നെയും പോയാൽ യോഗിയായി തീരു.
അപ്പോൾ ഇങ്ങനെയുള്ള കളരിപ്പയറ്റ് എന്ന ആയോധനകല ആരിൽ നിന്ന് ?
A. തിയ്യരിൽ നിന്ന് - അതെ, മലബാറിലെ തീയ്യരിൽ നിന്ന് !.....