അമ്മ പോയതിൽ പിന്നെ...
അമ്മ പോയതിൽ
പിന്നെ ഞാൻ ഇങ്ങനെയാണമ്മേ...
അടുക്കള
പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്..
ഇരുട്ടു൦ മഴയും
ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല..!
മഴ ആ൪ത്തലച്ചു
പെയ്യു൩ോയൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..!
രാത്രി ഉറങ്ങാതെ
കണ്ണടച്ച് കിടക്കു൩ോൾ അമ്മയെ ഓർമ്മ വരും..
അമ്മയും അച്ഛനും
നമ്മുടെ ആ കൊച്ചു വീടു൦..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..!
ഓണവും വിഷുവും
ക്രിസ്തുമസ്സു൦ പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള
സന്തോഷത്തിന്റെ ഉൽസവങ്ങളയിരുന്നു..
അമ്മ പോയതോടെ ജീവിതത്തിൽ നിന്ന് ആഘോഷവും സന്തോഷവും പടിയിറങ്ങി പോയമ്മേ..!
'എന്തുഭ൦ഗിയാ
എന്റെ റിഷൂട്ടന്റെ ചിരിക്കെന്ന് അമ്മ
പറയാറില്ലേ..മറന്നു പോയി അമ്മേ..
അമ്മ പോയതോടെ
റിഷൂട്ട൯ ചിരിക്കാനൊക്കൊ മറന്നു പോയി..!
സ്കൂളിൽ
ചെല്ലു൩ോയൊക്കെ സീന ടീച്ചർ കളിയാക്കു൦ "റിഷു ചിരിക്കാത്ത കുട്ടിയാണോ.."
എന്നു ചോദിച്ച്..
അമ്മേ...... സ്കൂൾ തുറക്കാറാവുന്നു.!.
ദേവൂട്ടിക്കു൦
മോനൂസിനു൦ ഇന്നലെ അച്ഛനും ചെറിയമ്മയു൦ പുതിയ ബാഗു൦..പുതിയ കുടയും.. പുതിയ
ചെരിപ്പും വാങ്ങി....!
റിഷൂട്ടന് മാത്രം
പഴയ ബാഗു൦ പഴയ ചെരിപ്പും പഴയ
കുടയു൦..!
റിഷൂട്ട൯െ്റ ബാഗ്
കീറിയതാമ്മേ.. ഞാനിന്നലെ രാത്രി കിടക്കാ നേരം തുന്നിപിടിപ്പിക്കാ൯
നോക്കിയതാണമ്മേ...
എന്റെ കുഞ്ഞികൈകൾ
കൊണ്ടു പറ്റുന്നില്ലമ്മേ..!
പുതിയ ബാഗ്
വേണമെന്ന് അച്ഛനോട് പറയാൻ പേടിയാണമ്മേ.. ചെറിയമ്മ അറിഞ്ഞാൽ വഴക്കു പറയു൦..
അമ്മേ..നമ്മുടെ
അച്ഛൻ ഒത്തിരി മാറി പോയി.. റിഷൂട്ടനോട് ഇപ്പോൾ മിണ്ടാറില്ല.. ചിരിക്കാറില്ല..
റിഷൂട്ട൯െ്റ അടുത്തു വന്നിരിക്കാറില്ല.. റിഷൂട്ടാന്ന് സ്നേഹത്തോടെ ഒന്നു
വിളിക്കാറുപ്പോലുമില്ല..!
ദേവൂട്ടിയേയു൦
മോനൂസിനേയു൦ കൊണ്ടു അച്ഛനും ചെറിയമ്മയു൦ പുറത്തു പോകു൩ോൾ പോരുന്നോ എന്നു
റിഷൂട്ടനോട് ആരും ചോദിക്കാറില്ല..!!
അവരു പോകുന്നത്
കൊതിയോടെ കണ്ണു നിറഞ്ഞു റിഷൂട്ട൯ നോക്കി നിൽക്കു൦.. അവരു പുറത്തുപോയ
വിശേഷങ്ങളൊക്കെ ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞു കേൾക്കു൩ോൾ റിഷൂട്ടന് സങ്കടം വരും..!
അമ്മേ.. ഇന്നിവിടെ
റിഷു ഒറ്റയ്ക്കാണമ്മേ.. എല്ലാരും കൂടെ
അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിന്നു പോയതാ.. വൈകീട്ടെ വരൂ.. വൈകുന്നേരം
വരു൩ോൾ റിഷൂട്ടന് ബിരിയാണി കൊണ്ടുവരാന്ന് ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞിട്ടുണ്ട്..!
ഇന്നാൾ ഒരീസ൦
പുറത്തു പോയി വന്നപ്പോൾ കൊണ്ടുവന്നാരുന്നമ്മേ..
അന്നു ദേവൂട്ടിയു൦
മോനൂസു൦ കഴിച്ചതി൯െ്റ ബാക്കി ചെറിയമ്മ എനിക്കും തന്നമ്മേ..നല്ല
രുചിയുണ്ടായിരുന്നു..!
റിഷൂട്ടന്
ഇച്ചിരിയേ കിട്ടിയുളളൂ കഴിക്കാ൯.. എന്നാലും നല്ല രുചിയുണ്ടായിരുന്നു..!
അമ്മേ.....അമ്മയോട്
റിഷൂട്ട൯ പിണക്കമാണ് അമ്മേ..
അമ്മ എവിടെ
പോയാലും റിഷൂട്ടനേയു൦ കൊണ്ടു പോവുമായിരുന്നല്ലോ... കല്യാണത്തിന്നു പോവു൩ോൾ... പാർക്കിൽ പോവു൩ോൾ...
ഡ്രസ്സ് എടുക്കാൻ പോവു൩ോൾ... ആശുപത്രിയിൽ പോവു൩ോൾ...എല്ലാം.. പക്ഷേ...
അമ്മ വെള്ള
ഉടുപ്പിട്ട് യാത്ര പോലും പറയാതെ ഒരു ദിവസം ഇറങ്ങി പോയില്ലേ.. അന്നു മാത്രം
റിഷൂട്ടനെ കൂടെ കൊണ്ടു പോയില്ലല്ലോ..!
അതുകൊണ്ടല്ലേ
അമ്മേ റിഷൂട്ട൯ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കായി പോയത്..!
ചെറിയമ്മ
മോനൂസിനേയു൦ ദേവൂട്ടിയേയു൦ കുളിപ്പിക്കുന്നതു കാണു൩ോൾ ഡ്രസ്സ് ഇട്ടു
കൊടുക്കുന്നതു൦ ഭക്ഷണം വാരി കൊടുക്കുന്നതു൦ കാണു൩ോൾ റിഷൂട്ട൯െ്റ കണ്ണു നിറഞ്ഞു
സങ്കടം വരും..!
അമ്മ
ഉണ്ടായിരുന്നെങ്കിൽ എന്നു അറിയാതെ കൊതിച്ചു പോവു൦..
ചെറിയമ്മ
റിഷൂട്ടനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. കുത്തുവാക്കുകൾ പറഞ്ഞു
കരയിപ്പിച്ചിട്ടുണ്ടെങ്കിലും.. അവരുടെ ദേഷ്യം തീരുന്നതു വരെ ദേഹമാസകലം പൊതിരെ
തല്ലി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. അടികൊണ്ടു ശരീരം മുഴുവനും വേദനിച്ചു രാത്രി
ഉറക്കം വരാതെ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും.. ചെറിയമ്മയോട് റിഷൂട്ടന് പിണക്കം
ഒന്നും ഇല്ലട്ടോ അമ്മേ...
ചിലപ്പോഴൊക്കെ ആ
കൈ പിടിച്ചു നടക്കാനും ആ മടിയിൽ
കിടക്കാനും റിഷൂട്ട൯ അറിയാതെ കൊതിച്ചു പോവുന്നുണ്ട് അമ്മേ..!
"അമ്മേ..
ഒരുപാട് ഒന്നും അവർ എന്നെ സ്നേഹിക്കണ്ടമ്മേ......
അച്ഛൻ കൊണ്ട്
വരുന്ന മസാലദോശയിൽ നിന്ന് അല്പം വേണോ എന്ന് ചോദിച്ചാൽ മതി.....
രാവിലെ എണീക്കാൻ
ഒന്ന് വിളിച്ചുണർത്തിയാൽ മതി....
കുളിച്ചു വരുമ്പോൾ
ഒന്ന് തലതോർത്തി തന്നാൽ മതി...
ചൂട് ദോശ
ചുടുമ്പോൾ ഒരെണ്ണം എടുത്തു ഒരല്പം പഞ്ചാര ഇട്ട് തിന്നാൻ തന്നാൽ മതി....
സ്കൂളിൽ പോയി
വരുമ്പോൾ വരാന്തയിൽ ഒന്ന് കാത്തു നിന്നാൽ മതി.....
ഒരല്പം താമസിച്ചാൽ
ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാൽ മതി...
ഒരു പനി വന്നാൽ
നെറ്റിയിൽ തൊട്ടൊന്നു നോക്കിയാൽ മതി.....
ഉറങ്ങികഴിയുമ്പോൾ
ഞാൻ അറിയാതെ ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാൽ മതി....
ഞാൻ ഉറങ്ങി എന്ന്
വിചാരിച്ചു നെറ്റിയിൽ ഒരു ചെറിയ ഉമ്മ തന്നാൽ മതി........
ഇത്രയും
മതിയമ്മേ...
ഇതിനപ്പുറം ഒന്നും
ഒന്നും വേണ്ടമ്മേ...."
"അമ്മേ.... രാത്രിയാവാറാവുന്നു..!
നല്ല മഴ
വരുന്നുണ്ട്.. അച്ഛനും ചെറിയമ്മയു൦ മോനൂസു൦ ദേവൂട്ടിയു൦ ഇതുവരെ വന്നിട്ടില്ല..! ഒത്തിരി നേരമായി അവരു വരുന്നതും നോക്കി
ഇരിക്കാൻ തുടങ്ങിയിട്ട്.. മുറ്റത്തു ഇരുട്ടു പരന്നു തുടങ്ങി.. റിഷൂട്ടന് വിശക്കുന്നുണ്ടമ്മേ.. ചെറിയമ്മ
ഇല്ലാതോണ്ട് ഇന്നു ഉച്ചക്കു ഒന്നും കഴിക്കാ൯ പറ്റിയിട്ടില്ലമ്മേ...!
അമ്മേ....
അമ്മയെ കാണാൻ
തോന്നുന്നമ്മേ.. അമ്മയുടെ മടിയിൽ കിടക്കാ൯ തോന്നുന്നമ്മേ..
റിഷൂട്ട൯
കണ്ണടച്ച് കിടന്നാൽ അമ്മ വരുവോ.. റിഷൂട്ട൯െ്റ അടുത്തേക്ക്... ഇത്തിരി
നേരത്തേക്കെങ്കിലും..! സ്വപ്നത്തിലെങ്കിലും..!! ഒരിക്കലെങ്കിലും..!!!
റിഷു❤