എനിക്ക് ഒന്ന് ജീവിക്കണം എന്ന് ഉണ്ടളിയാ..
നീയെന്നോട് പറഞ്ഞത് ഓർക്കുന്നു ഞാൻ..നിന്നെ കണ്ടത് രണ്ടു പതിട്ടാണ്ട് മുൻപെന്ന് ഓർക്കുന്നു ഞാൻ ഇന്നും..
രണ്ടു പതിട്ടാണ്ടുകൾക്ക്ഇപ്പുറം നീ എന്നെ വിളിച്ച വിളിയിന്നുമോർക്കുന്നു ഞാൻ..
ഇന്ന്നുമെനിക്ക് അത്ഭുതം ആണ് നീ എങ്ങനെ എന്നെ തിരഞ്ഞെതിയെന്നത്..!
ഇന്ന് നീ ഈ ലോകം വിട്ടു പോകുന്നേരം ഓർക്കുന്നു ഞാൻ ഓരോ നിമിഷവും..
എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച. എന്റെ സന്തോഷം ആഗ്രഹിച്ച അപൂർവം ചിലരിൽ ഒരാൾ അല്ലേ നീ..