Value of Life !

JK Akhil July 06, 2020 Add Comment
ഒരു കുട്ടി അഛനോട് ചോദിച്ചു...
അഛാ എന്താണ് ജീവിതത്തിന്റെ വില ?
അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :
"നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. 
പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...
ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട.
കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു
അപ്പോൾ ആ സ്ത്രീ പറഞ്ഞു :
"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്...
ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?
എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട്  പറഞ്ഞു
രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു ....
"ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ....
മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം.
അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...
അഛാ,
ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു
ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

 കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,
"ഇത് എവിടെന്നാ കിട്ടിയത്..?
ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... 

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,
ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു :
" അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!
അപ്പോൾ അഛൻ പറഞ്ഞു:
" മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്.
അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും  അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും...
അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.   

 അത് അവർക്ക് ഒരു തരം അലർജിയാണ്...                                      അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .                        

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം...
അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

 ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു  ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി  ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...*
*ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!*💐💐💐

*സ്നേഹപൂർവ്വം...*
 *അഖിൽ*

ഒരു സ്വപ്നത്തിന്റെ പുറകെ .. 01

JK Akhil July 05, 2020 Add Comment
ഇതൊരു ഓർമ്മ കുറിപ്പ് ആണ് .. എന്റെ ഓർമകളിലൂടെ .. അതിലെ പല മുഖങ്ങളിലൂടെ .. ഒരു യാത്ര !

01 ഒരു സ്വപ്നത്തിന്റെ പുറകെ .. 

1991 കളിലെ വേനലവധിക്കാലം .. സദാഹരണ എല്ലാ വേനലവധിയും പോലെ തന്നെ ഞങ്ങൾ (ഞാനും പെങ്ങളും അമ്മാവന്റെ രണ്ട് മക്കളും) തിരുവനന്തപുരം ബാല ഭവനിൽ ആയിരുന്നു വേണൽകാല കലാ പരിശീലനത്തിൽ. മുൻ വര്ഷങ്ങളെക്കാൾ ആ വർഷം ഞങ്ങളുടെ കൂടെ ഒരു കൊച്ചു ചട്ടമ്പി പെണ്ണും കൂടെ വാലായി കൂടിയിരുന്നു, രാവിലെ മുതൽ ഉച്ചവരെ വിവിധ പരിശീലനങ്ങൾ അതിനു ശേഷം ഞങ്ങൾ പിരിയുമ്പോൾ വൈകീട്ട് 5 മണി ആകും (അമ്മ ജോലി കഴിഞ്ഞു വരുന്ന നേരം) ഏകദേശം അത് വരെ ഞങ്ങടെ കൂടെ കാണും ഈ കുറുമ്പിയും .. അവളുടെ അച്ഛന് അവിടെ വെള്ളായമ്പലത്ത് കച്ചവടം ആയിരുന്നു.. ആ വർഷം ഓർക്കാൻ പ്രതേകതഉള്ളത് സാദാരണയിലും കൂടുതൽ അവധി ക്ലാസ്സ് ശ്രീ രാജീവ് ഗാന്ധിയുടെ മരണം കാരണം ഉണ്ടായിരുന്നതിനാൽ ആണ്. ഞാൻ അവരുടെ മൂത്ത ജെഷ്ഠനും കൂട്ടുകാരനും ഒക്കെ ആയതിനാല് ആകും ഇന്നും എനിക്ക് നല്ല ഓർമ്മ. 

2009 ലെ ഒരു ഫെബ്രുവരി മാസം, അമ്മയുടെ നിർബന്ധം കാരണം വിവാഹം കഴിക്കാൻ  സമ്മതിച്ച എന്നെയും കൊണ്ട് പ്രസന്നൻ മാമനും അമ്മയും എന്റെ ഒരു സുഹ്രത്തും കൂടെ ഒരു വീട്ടില് പെണ്ണു കാണാൻ പോകുന്നു .. എന്റെ ആദ്യത്തെയും അവസാനത്തെയും പെണ് കാണൽ (അത് നേരത്തെ ഉള്ള തീരുമാനം ആയിരുന്നു, ഒരൊറ്റ പെണ്ണിനെയെ കാണാൻ പോകൂ എന്നത്). അവിടെ ചെന്ന് ഇരിക്കുമ്പോൾ ഞാൻ വീണ്ടും ആ പഴയ കാന്താരി പെണ്ണിന്റെ ഫോട്ടോ ഒരിക്കല് കൂടെ കണ്ടു, അപ്പോൾ തന്നെ എന്റെ തീരുമാനവും ഏകദേശം കഴിഞ്ഞു എന്ന് ഉറപ്പായി .. നവംബർ മാസം അവളെ കെട്ടികൊണ്ട് ഇങ്ങ് പോന്നു ..ഒരു പക്ഷേ ഒരു നിമിത്തം ആകാം ഒക്കെ .. 

2010 ആഗസ്റ്റ് മാസം ഞങ്ങൾക്ക്  ഒരു മകൻ പിറന്നു അഭിനവ് കൃഷ്ണ എന്ന എന്റെ കണ്ണൻ , ഒരു പക്ഷേ പലരുടെയും വാശി, എന്റെ അച്ഛന്റെ ഉൾപ്പെടെ, കാരണം എന്റെ മകന്റെ കൂടെ അവനെ കൊത്തി തീരെ ഒന്നു സ്നേഹിക്കാൻ കഴിയാതെ പോയ ഒരു ഹത ഭാഗ്യൻ ആണ് ഞാൻ ..  
2020 ഞാൻ അവനെ കാണാൻ ശ്രമിക്കാത്ത രീതികള് ഇല്ല, ഇപ്പോള് ലോക് ഡൌൺ കൂടെ ആയതിനാൽ എനിക്ക് അവനെ കാണാൻ ഒരു വഴിയും ഇല്ല, വിളിക്കാനും .. 

     




Longest Bus Route | London to Kolkata |

JK Akhil July 04, 2020 Add Comment
ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട് ഉണ്ടായിരുന്നു ലണ്ടൻ-കൽക്കട്ട ബസ്

ലണ്ടൻ-കൽക്കട്ട ബസ് സർവീസുണ്ടായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇതായിരുന്നു ലോകത്തിലെ ഏറ്റവും നീളം കൂടിയ ബസ് റൂട്ട്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു. ഡബിൾ ഡെക്കർ ബസ് ആയിരുന്ന ഇതിനെ വിളിച്ചിരുന്നത് ആൽബെർട്ട് എന്നായിരുന്നു. പതിനൊന്നു രാജ്യങ്ങളിൽക്കൂടി ആയിരുന്നു ഇതിന്റെ യാത്ര.

ബെൽജിയം, പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. അതൊരു ഒന്നൊന്നൊന്നര യാത്രയായിരുന്നില്ലേ?

The World's Longest Bus Ride Once Operated Between Kolkata and ...
ലണ്ടൻ-കൽക്കത്ത-ലണ്ടൻ ബസ് സർവീസ്

ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ ഏതൊക്കെ എന്നല്ലേ? ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, ടർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.

വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു.

വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്‌റാൻ, സാൽസ്‌ബർഗ്‌, കാബൂൾ, ഇസ്താൻബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരിക്കുന്നു.

ഇത്രയും വിശാലമായ, ദിവസങ്ങൾ പിടിക്കുന്ന യാത്രയ്ക്ക് എത്രയാണ് ചിലവെന്നോ? ആദ്യ യാത്രക്ക് 85 പൗണ്ട് സ്റ്റെർലിങ് ആയിരുന്നു ചാർജ്ജ് , ഇപ്പോഴത്തെ ഏകദേശം 8,000രൂപ. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. ഇപ്പോൾ ഒരു ലണ്ടൻ-കൊൽക്കത്ത യാത്ര നടത്തുകയാണെങ്കിൽ എത്രയായിരിക്കും ചിലവ് എന്ന് ഊഹിക്കാമോ?