Value of Life !

JK Akhil July 06, 2020
ഒരു കുട്ടി അഛനോട് ചോദിച്ചു...
അഛാ എന്താണ് ജീവിതത്തിന്റെ വില ?
അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :
"നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. 
പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...
ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട.
കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു
അപ്പോൾ ആ സ്ത്രീ പറഞ്ഞു :
"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്...
ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?
എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട്  പറഞ്ഞു
രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു ....
"ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ....
മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം.
അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...
അഛാ,
ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു
ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

 കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,
"ഇത് എവിടെന്നാ കിട്ടിയത്..?
ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... 

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,
ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു :
" അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!
അപ്പോൾ അഛൻ പറഞ്ഞു:
" മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്.
അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും  അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും...
അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.   

 അത് അവർക്ക് ഒരു തരം അലർജിയാണ്...                                      അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .                        

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം...
അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

 ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു  ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി  ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...*
*ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!*💐💐💐

*സ്നേഹപൂർവ്വം...*
 *അഖിൽ*

Share this

Related Posts

Previous
Next Post »