😀അച്ഛനെ നന്നായി മനസിലാക്കാതെ പോകുന്ന മക്കളുടെ ഒരു കാലമാണിത്..
ഓർമവച്ച നാൾ മുതൽ,കളിയായും കാര്യമായും പലരും ചോദിച്ച ഒരു ചോദ്യമുണ്ട്..
"അച്ഛനെയാണോ, അമ്മയെയാണോ ഏറെ ഇഷ്ടം"?
അന്നും ഇന്നും ഭൂരിഭാഗം മക്കളുടെയും വോട്ട് കിട്ടി ജയിച്ചു കയറുന്നത്
'അമ്മ എന്ന സ്ഥാനാർത്ഥിയാണ്..
മക്കളുടെ മനസ്സെന്ന ഓട്ടക്കളത്തിൽ അമ്മ എന്നും "ഉസൈൻ ബോൾട്ടാണ്"..
എങ്ങനെ ഓടിയാലും ഫസ്റ്റ്!..
😀അച്ഛനോ?
ഒന്നോടി മത്സരിക്കാൻ പോലും അയാൾ പരിശ്രമിക്കാറില്ല..
തോൽക്കും എന്നുറപ്പുള്ള ഒരോട്ടം എന്തിനിങ്ങനെ ഓടുന്നു എന്ന ചിന്ത കൊണ്ടാകാം..
ഈ ഓട്ട മത്സരത്തിൽ അച്ഛൻ എന്തേ എന്നും രണ്ടാം സ്ഥാനം എന്ന് ചിന്തിച്ചിട്ടുണ്ടോ?..
😀 നിരീക്ഷണങ്ങൾ നിരവധിയാണ്..
😀അച്ഛന്റെ കോപം, അരിശം, കാർക്കശ്യം, വാശി, ശാസന, ദുർനടപ്പ്..
😀അങ്ങനെ നീളുന്നു, കാരണങ്ങൾ..
😀മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അച്ഛൻമാരുടെ പരാജയത്തിന്റെ വലിയ കാരണം..
😀മക്കൾ ഒന്നു മുതിർന്നു കഴിഞ്ഞാൽ പിന്നെ ഈ അച്ഛന്മാർ മക്കളെ ഒന്ന് തൊടാറു പോലുമില്ല..
😀 യുവാവായ ഒരു മകനെ കെട്ടിപ്പിടിക്കുന്ന...
ഒരു ഉമ്മ കൊടുക്കുന്ന... എത്ര അച്ഛന്മാരുണ്ട് നമുക്കിടയിൽ?..
😀 മക്കളുടെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു അവരോടൊപ്പം
"ഒന്ന് കറങ്ങാടാ"
എന്ന് പറയുന്ന എത്ര അച്ഛന്മാരുണ്ട്?..
😀ഇനി എങ്ങാനും കേറാമെന്നു വച്ചാൽ മക്കളതിന് സമ്മതിക്കേം ഇല്ല..
😀അത് വേറൊന്നും കൊണ്ടല്ല..
അച്ഛന്റെ ഉള്ളിൽ ഈ സൗമ്യ സ്നേഹം ഇല്ല എന്ന് അനവധി തവണ അയാൾ തന്നെ തെളിയിച്ചതാണ്..
😀സങ്കടം വന്നാൽ ഒന്നുറക്കെ കരയാൻ പോലും ആണുങ്ങൾക്ക് ആകത്തില്ല..
😀എങ്ങാനും ഒന്ന് കരഞ്ഞു പോയാൽ
"നാണമില്ലേടാ ഒരു പെണ്ണിനെ പോലെ നിന്ന് മോങ്ങാൻ"
എന്ന ഒരൊറ്റ ചോദ്യം മതി,
ആ ആണ് പിന്നെ ജീവിതത്തിൽ ഒരിക്കൽ പോലും കരയാതിരിക്കാൻ..
😀ചതി ഒളിഞ്ഞിരിക്കുന്ന ഒരു ചോദ്യമാണത്..
"പെണ്ണിനെ പോലെ കരയാനാകുക"
എന്നത് വലിയ ഒരു ബലമാണെന്ന സത്യം മറച്ചു വച്ച ഒരു ചതി !..
😀 മക്കളെ ഓർത്തു അച്ഛനുമമ്മയും എത്ര പൊട്ടിച്ചിരിച്ചു എന്നത് പല മക്കളും ഓർക്കാറില്ല..
😀 പക്ഷെ മക്കളെ ഓർത്തു അച്ഛനുമമ്മയും എത്ര പൊട്ടിക്കരഞ്ഞു എന്നത് മക്കൾ ഒരിക്കലും മറക്കില്ല..
😀 ആണത്തം ഒലിച്ചു പോകുമെന്ന വ്യർത്ഥാഭിമാനത്തിന്റെ മടകെട്ടി,
കണ്ണീരിന് തടയിടുന്ന അച്ഛന്മാർ ഓർക്കുക..
😀 നിങ്ങളുടെ തോൽവിയുടെ ആദ്യ പടിയാണ് ആ മട കെട്ടൽ..
ഒരു തടയുമില്ലാതെ മക്കൾക്കായി കണ്ണീരൊഴുക്കുന്ന അമ്മമാർ,
അവരുടെ ആ നീരൊഴുക്കിലൂടെ ഓടിക്കയറുന്നത്, മക്കളുടെ ഹൃദയത്തിലേക്കാണ്..
😀 ഒരു പെണ്ണിനെ പോലെ കരയാനാകുക എന്നത് വലിയൊരു ബലമാണ്..
😀ഇതു മനസിലാക്കാത്ത അച്ഛന്മാർ,
കരച്ചിലുകൾ ഉള്ളിലൊതുക്കി
ഒടുവിൽ കരയുന്നവരേക്കാൾ, "കരയിപ്പിക്കുന്നവരായി" മാറും..
😀മക്കളുടെ മനസ്സിൽ അച്ഛന്മാർക്കു സ്ഥാനം ഇല്ലാതായതിൽ,
"നെഞ്ചിൽ ഇടിച്ചു പിഴ ചൊല്ലേണ്ടത് "
അമ്മമാർ കൂടിയാണ്..
😀 ചെറുതും വലുതുമായ കുരുത്തക്കേടൊക്കെ ഒപ്പിക്കുന്ന മക്കൾക്കെതിരെ അമ്മമാർ പ്രയോഗിക്കുന്ന ഒരു വജ്രായുധമുണ്ട്..
"അച്ഛനിങ്ങോട്ടു വരട്ടെടാ ശരിയാക്കി തരാം".
😀 ഈ വജ്രായുധം.. വീട്ടിലെത്തുന്നതു വരെ മക്കളുടെ മനസ്സിൽ തീയാണ്..
😀അച്ഛനെ ഓർത്തുള്ള തീ..
അന്തിക്ക് അയാൾ വന്നു കയറുമ്പോൾ,
മക്കളുടെ കുരുത്തക്കേടിന്റെ കഥ മുഴുവൻ പറയും ഈ അമ്മമാർ..
😀 ഇതു കേട്ട് പാവം അച്ഛന്മാർ അറിയാതെ പൊങ്ങിപ്പോകും...
പാണ്ടിലോറിക്കു മുന്നിൽ തവള നെഞ്ച് വിരിക്കണ പോലെ
ഇച്ചിരിയില്ലാത്ത പിള്ളാരുടെ മുന്നിൽ അച്ഛൻ രാജാവ് കളി തുടങ്ങും..
വഴക്ക്, ചീത്ത, തല്ല്...
😀 പലപ്പോഴും ഓർത്തു പോയിട്ടുണ്ട് ,
😀അമ്മ എന്നു പറയുന്ന പെണ്ണ് വീട്ടിൽ വളർത്തുന്ന ഗുണ്ടയാണോ
ഈ അച്ഛൻ എന്ന്..?
😀മക്കളെ തല്ലലും കൊല്ലലും തെറി പറയലും എല്ലാം ഈ ഗുണ്ടയെ ഏല്പിച്ചിരിക്കുവാ..
😀 പാവം അച്ഛൻ!
അങ്ങേരുടെ വിചാരം ഇതൊരു കിരീടമാണെന്നാണ്..
😀 തന്റെ സ്വരം കേൾക്കുമ്പോ
ഭാര്യ വിറയ്ക്കുന്നു...
പട്ടി വാല് ചുരുട്ടുന്നു...
കുട്ടി മൂത്രമൊഴിക്കുന്നു ..
കോഴി മുട്ടയിടുന്നു..
ഹായ്....എത്ര മനോഹരമായ ആചാരങ്ങൾ !.
😀ഈ കലാപരിപാടി യൊക്കെ കഴിഞ്ഞു് അച്ഛൻ കിടന്നുറങ്ങിയാൽ പിന്നെ അമ്മ ഉണരും..
😀പതിയെ.....മക്കളുടെ അരികിൽ ചെന്ന്...
അതുങ്ങളുടെ തുടയിലെ ചുവന്ന പാടുകളിൽ തടവും...'
😀നല്ലതിന് വേണ്ടിയല്ലേ അച്ഛൻ തല്ലിയത്' എന്നു പറഞ്ഞു് ആശ്വസിപ്പിക്കും...
😀കെട്ടി പിടിച്ചു കിടക്കേം ചെയ്യും.
😀 അപ്പോൾ ഒരു ചോദ്യം ഉണ്ട്.
😀 " ആരാ ഈ അച്ഛനെ കൊണ്ട് മക്കളെ തല്ലിച്ചത്?
😀ആരാ ഇപ്പൊ മക്കളെ ആശ്വസിപ്പിക്കുന്നത്?
😀 അമ്മയുടെ ഉദ്ദേശ്യം നന്മയായിരുന്നെങ്കിലും,
😀 അവസാനം മക്കൾക്കുള്ളിൽ
"അമ്മ അകത്തും അച്ഛൻ പുറത്തുമാകും.."
😀 വൈകിയാണ് അച്ഛൻ അറിയുന്നത്,
😀 തന്റെ മനോഹരങ്ങളായ ആചാരങ്ങങ്ങളുടെ കൊടിയിറിങ്ങി കഴിഞ്ഞപ്പോൾ....
ജീവിതം
"ആളൊഴിഞ്ഞു പോയ ഉത്സവപറമ്പു പോലെയായി" എന്ന്..
😀വാർദ്ധക്യത്തിലെത്തിയ അച്ഛൻമാരെ കുറിച്ച് മക്കൾ ഓർത്തു വെയ്ക്കുന്നത്...
"അച്ഛൻ എത്ര സ്ട്രിക്ട് ആയിരുന്നുവെന്നതല്ല"
" അപ്പനു് എത്ര സ്നേഹമുണ്ടായിരുന്നു"എന്നതാണ്..
" എത്ര ശിക്ഷിച്ചു എന്നതല്ല എത്ര പൊറുത്തു എന്നതാണ്..
" എത്ര തവണ അടിച്ചു പുറത്താക്കി എന്നതല്ല"
"എത്ര തവണ ചേർത്തു പിടിച്ചു എന്നതാണ്"..
😀മധ്യവയസ്കരായ അച്ഛന്മാർക്കു വേണ്ടിയല്ല ഈ കുറിപ്പ്..
😀 ഭാവിയിൽ അച്ഛനാകാൻ പോകുന്ന എല്ലാ ആൺകുട്ടികൾക്കും വേണ്ടിയാണ്..
😀ഇന്നത്തെ നല്ല ആൺകുട്ടികളാണ് നാളത്ത നല്ല അച്ഛന്മാർ..
🤔🤔
ഓർക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ കൂടെ..
😀ഒരു പകൽ മുഴുവനും ഏത്ര കഠിനമായ ജോലി ചെയ്ത് ക്ഷീണിച്ച് വന്നാലും, രാത്രിയിൽ മകൻ ഉണരാതെ ഇരിക്കാൻ താരാട്ട് പാടി എത്ര നേരം വേണമെങ്കിലും തോളിലിട്ട് നടക്കും.. "നീ കിടന്നോ പകൽ മുഴുവനും കുഞ്ഞിനെ നോക്കിയതല്ലേ" എന്നും പറഞ്ഞാ പാവം ഉണർന്നിരിക്കും..
😀എവിടെ പോയാലും മകന്റെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ ഉടനെ സ്വന്തം മകനെ ഓർക്കുന്ന അച്ഛൻ..
😀ഓരോന്നും മകനായി അച്ഛൻ വാങ്ങി എത്തിക്കുന്ന,...
അവന്റ ഓരോ കാലടിയിലും മുള്ളു പുരളാതെഇരിക്കാൻ മുൻകരുതൽ കാട്ടുന്ന,
അച്ഛനെ അധികം ആരും അറിയില്ലെന്ന് മാത്രം..