പല തവണ കേട്ടിട്ടുണ്ട് പണ്ട്....പൈസയല്ല എല്ലാം എന്ന്..
പക്ഷേ പിന്നെ പലതും കണ്ടും കേട്ടുമൊക്കെ കഴിഞ്ഞപ്പൊ പല വട്ടം തോന്നിയത് വേറൊന്നാണ്.
കാശിന് കാശ് തന്നെ വേണം.
ശരിയാണ്, പൈസ കൊണ്ട് സന്തോഷം വിലയ്ക്ക് വാങ്ങാൻ കഴിയില്ലായിരിക്കും.
പക്ഷേ രോഗം വന്നാൽ ചികിൽസ നേടാൻ കഴിയും. പണക്കാരനും പാവപ്പെട്ടവനും രോഗം വരുന്നുണ്ട്. പക്ഷേ കൂടുതൽ മികച്ച ചികിൽസ കിട്ടാനുള്ള സാധ്യതകൾ പണമുള്ളപ്പൊ ഉണ്ട്..
ഒരു അസുഖം വരുന്നെന്ന് കേൾക്കുമ്പൊ, ഒരു രോഗ ലക്ഷണം കാണുമ്പൊ " ദൈവമേ, ഇനി ഇതിനെത്ര പൈസ വേണ്ടിവരും " എന്ന് ചിന്തിക്കേണ്ടിവരുന്നത് അത്ര സുഖമുളള സംഗതിയല്ല
നല്ല ഭക്ഷണം കഴിക്കാൻ കഴിയും...ശരിയാണ്, സാധാരണ ഭക്ഷണം കഴിച്ചാലും മികച്ച ഭക്ഷണം കഴിച്ചാലും വിശപ്പ് മാറും. പക്ഷേ ചിലപ്പൊഴൊക്കെ രുചിയും പ്രധാനമായിട്ട് വരും..
നല്ല വീട് ഉണ്ടാക്കാൻ കഴിയും...ശരിയാണ്, ഓലപ്പുരയിൽ കിടന്നും കെട്ടുറപ്പുള്ള വീട്ടിൽ കിടന്നും ഉറങ്ങാൻ കഴിയും..പക്ഷേ ഒരു കാറ്റടിച്ചാൽ വീട് വീഴുമോ എന്ന ചിന്ത ഇല്ലാത്തപ്പൊ ഉറക്കം കുറച്ചൂടി നന്നാവാൻ ഇടയുണ്ട്..
പറയാനാണെങ്കിൽ ഇനിയും കാണും കുറെ..
കയ്യിൽ ആവശ്യത്തിന് പൈസ ഉള്ളപ്പൊ തത്വമൊക്കെ പറയാൻ ഒരു രസമുണ്ടാവും.
പണമുള്ളവരെക്കാൾ സന്തോഷമായി ജീവിക്കുന്നത് ഇല്ലാത്തവരാണെന്നും അതുപോലെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുമൊക്കെ.
എന്നിട്ട് ഉള്ളവർ പോലും കൂടുതൽ ഉണ്ടാക്കാനല്ലാതെ കയ്യിലുള്ളതിൽ കുറെ ഇല്ലാത്തവർക്ക് കൊടുത്തിട്ട് പാവപ്പെട്ടവരെപ്പോലെ ജീവിക്കാൻ നോക്കുന്നുണ്ടോ?
ങാ, അതാണ്....
ഇത് ഇപ്പൊഴത്തെ തോന്നലാണ്.
പിന്നെ ചിലപ്പൊ മാറുമായിരിക്കും..
പണ്ട് കേട്ടു വളർന്ന പല തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങളുടെയും കൂട്ടത്തിൽ കേട്ട ഒന്ന്..
ഇപ്പൊ അങ്ങനാണ് തോന്നുന്നത്..
ഇതിനിപ്പോ വരാനുള്ള കമന്റ്കൾക്കു ഉള്ള മറുപടിയും കൂടെ...
# സത്യമാണ്.പക്ഷെ പൈസയല്ല എല്ലാം എന്നു കരുതുന്നവരും ഉണ്ട് ട്ടോ.അങ്ങനെ സഹായിക്കുന്നവരെ കുറച്ചു പേരെ ഒക്കെ കണ്ടിട്ടുണ്ട്..
മറുപടി - ഉണ്ടാകും പക്ഷെ പണം ഉപയോഗിച്ച് തന്നെ ആണ് അവരും സഹായിക്കുന്നത് ഒന്നുകിൽ സ്വന്തം അല്ലെങ്കിൽ ആരുടെയെങ്കിലും
ആരോ പറഞ്ഞു കേട്ടതാണ്
" Money is the sixth sense that makes you to enjoy the other five "
EmoticonEmoticon