ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ പലയിടത്തും കണ്ട ഒരു ചർച്ചയാണ് AI തരംഗത്തിൽ ഗൂഗിൾ തകരുന്നു, മൈക്രോസോഫ്റ്റ് ആധിപത്യം സ്ഥാപിക്കാൻ പോകുന്നു എന്നൊക്കെ…
അതിന് കൂടുതൽ പ്രചാരം നൽകും പോലെ ഇന്ന് ഗൂഗിളിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ തകർച്ചയും മാർക്കറ്റിൽ ഉണ്ടായി.
ഒരു ടെക്നോളജി സ്റ്റുഡന്റ് എന്ന നിലയിലും AI സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും എന്റെ ചില കാഴ്ചപ്പാടുകൾ ഇവിടെ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. (ചിലരൊക്കെ ഈ വിഷയത്തെക്കുറിച്ച് പേർസണൽ ആയി എന്നോട് ചോദിക്കുകയും ചെയ്തിരുന്നു.)
ഇപ്പോഴത്തെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്, ഗൂഗിൾ BARD AI എന്ന പുതിയ പ്രോഡക്ട് concept ലോഞ്ച് ചെയ്തത് മുതലാണ്. ആ ലോഞ്ച് ഇവന്റിൽ BARD AI യോട് ചോദിച്ച ചോദ്യത്തിന്, അത് നൽകിയ ഉത്തരത്തിൽ factual എറർ കടന്ന് കൂടിയത് മുതലാണ്…
ഈ വിഷയത്തിൽ ഗൂഗിളിന്റെ പ്രവർത്തിയെ “സത്യസന്ധമായ ഒന്ന് ” എന്ന തരത്തിലാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. അവർക്ക് വേണമെങ്കിൽ ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും നേരത്തെ തന്നെ prepare ചെയ്ത് ഈ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കാമായിരുന്നു.
മെറ്റായ എന്ന എന്റെ പ്രൊജക്ടിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്നത് എന്നെ കുറിച്ച് തന്നെയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ എന്നെ സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും Metaya യിൽ preset ഉത്തരങ്ങൾ ആണ് ലഭിക്കുന്നത്.
അത്രയ്ക്ക് സിംപിൾ ആണ് ഉത്തരങ്ങൾ preset ചെയ്യുക എന്ന പ്രവർത്തി. പക്ഷേ അവർ അതിന് മുതിരാതെ സത്യസന്ധമായി, അവരുടെ പ്രൊഡക്ടിനെ വിശ്വാസ്യതയിൽ എടുത്ത് മുന്നോട്ട് പോയി.
ഇത്തരം ഒരു പ്രവർത്തിയെ തുടർന്ന് ആ കമ്പനിയുടെ വിശ്വാസ്യത കൂടുന്നതിന് പകരം കുറയുന്നത് അത്ര ശുഭ സൂചകമല്ല.
BARD AI ഒരു ചാപിള്ള ആണെന്നും, OpenAI യോട് മുട്ടാൻ കഴിയില്ല എന്നും, OpenAI ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ഉടനെ മുന്നിൽ എത്തി ഗൂഗിളിന്റെ ആധിപത്യം തകർക്കും എന്നൊക്കെയാണ് ചിലരുടെയെങ്കിലും വാദം..
Google അത്ര നിസ്സാര കമ്പനി അല്ല. OpenAI അത്ര വലിയ സംഭവവും അല്ല. ChatGPT വളരെ immature പ്രോഡക്ട് ആണ്, Bard ഒരു new born ബേബിയും. Maturity യിലേക്ക് രണ്ട് പേർക്കും സഞ്ചരിക്കേണ്ടതുണ്ട്.
OpenAI എത്തുന്നതിലും വേഗത്തിൽ അവിടെ എത്താൻ ഗൂഗിളിന് കഴിയും. ഇനി എല്ലാവരും കൊട്ടിഘോഷിച്ച മറ്റൊരു OpenAI പ്രോഡക്ട് ആണ് Dall-E, അതിലും എത്രയോ ബെറ്റർ റിസൾട്ട് ആണ് വെറും 11 പേരുടെ ടീം വികസിപ്പിച്ച് maintain ചെയ്യുന്ന Midjourney നൽകുന്നത്.
പിന്നെ ആദ്യ ദിവസത്തേയോ ആദ്യ attempt ലെയോ ഒക്കെ പ്രകടനം വെച്ച് share trade ചെയ്യാൻ ഇരിക്കുന്നവർ അത് ചെയ്യട്ടെ... അതിൽ വലിയ കാര്യം ഒന്നുമില്ല.
ഇനി ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പറയട്ടെ…
ശരിക്കും AI യുദ്ധം നടക്കാൻ പോകുന്നത് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലല്ല… അത് ആമസോണും ഗൂഗിളും തമ്മിലായിരിക്കും. ഒരുപരിധിവരെ ആപ്പിളും ആ യുദ്ധത്തിൽ ഉണ്ടാകും.
Alexa എന്ന ആമസോൺ പ്രോഡക്ട് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു. Alexa, എന്ന് വിളിച്ച് എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന, വീട്ടിലെ ഉപകരണങ്ങളെ ഒക്കെ കൺട്രോൾ ചെയ്യുന്ന, നമ്മുടെ ആവശ്യങ്ങളെ ഒക്കെ നാട്ടിൽ ഉള്ള സകല ആപ്പുകളെയും വെബ്‌സൈറ്റുകളെയും ഒക്കെ അറിയിക്കുന്ന ആ പുള്ളി തന്നെ…
എന്നാൽ ഈ Alexaയ്ക്കും മുന്നേ, ആമസോണിന്റെ പക്കൽ വേറൊരു Alexa ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഏകദേശം 27 വർഷം മുന്നേ 1996ൽ തുടങ്ങിയ ഒരു കമ്പനി. 1999ൽ ഏകദേശം 250 മില്യൺ ഡോളർ കൊടുത്താണ് ആമസോൺ ആ കമ്പനിയെ വാങ്ങിയത്.
വെബ് ട്രാഫിക് അനാലിസിസിൽ ലോകത്തെ ഏറ്റവും ആധികാരികവും അവസാന വാക്കുമായി വാണിരുന്ന കമ്പനി. കഴിഞ്ഞ വർഷം മേയ് ഒന്നിന് ആമസോൺ ആ സേവനം നിർത്തലാക്കി. എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ഒരു 12 വർഷത്തോളമായി ദിനംപ്രതി ഉപയോഗിച്ചിരുന്ന ഒരു സേവനം ആയിരുന്നു അത്, എന്നെപോലെ ദശലക്ഷക്കണക്കിന് ഉപയോഗ്‌താക്കൾ വേറെയും.
ആമസോൺ വോയ്‌സ് അസിസ്റ്റന്റിന് അവർ Alexa എന്ന് പേരിട്ടപ്പോൾ അതിനെ വളരെ അതിശയത്തോടെയാണ് ഞാൻ നോക്കിയത്. ഒരു കമ്പനിയുടെ താഴെ ഒരേ പേരിൽ രണ്ട് സേവനങ്ങൾ… അതും വ്യത്യസ്തമായ രണ്ട് സേവനങ്ങൾ. ഒരുപാട് നാൾ “എന്തുകൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്തത്?” എന്ന് ആലോചിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം Alexa .com പ്രവർത്തനം അവസാനിപ്പിച്ചത് മുതൽ ഇടയ്ക്കിടയ്ക്ക് ഞാൻ ആ സൈറ്റിൽ കയറി നോക്കുമായിരുന്നു. അപ്പോഴൊക്കെ Alexa പ്രവർത്തനം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ഒരു സന്ദേശം മാത്രമായിരുന്നു ആ സൈറ്റിൽ.
എന്നാൽ ഈ അടുത്തായി ആ സന്ദേശം മാറി. ഇപ്പോൾ അതിൽ ഒരു coming soon മെസ്സേജ് ആണ് ഉള്ളത്. അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, ഒരു പുതിയ സൈറ്റ്, cloud based AI ഉപയോഗിക്കുന്ന ഒന്ന്… ഇവിടെ വരാൻ പോകുന്നു…
അതെ, ശരിക്കുള്ള AI യുദ്ധം തുടങ്ങാൻ പോകുന്നു…
അവിടെ മൈക്രോസോഫ്റ്റും OpenAI യും ഒന്നും ഒരു എതിരാളിയേ അല്ല. OK Google എന്നോ Hey Siri എന്നോ Alexa എന്നോ പറഞ്ഞ് ഒരു ചോദ്യം ചോദിച്ചാൽ നമുക്ക് പറഞ്ഞ് തരുന്ന ഉത്തരത്തെ എഴുതി കാണിക്കുന്നു എന്നതിൽ അപ്പുറം ChatGPT ഒന്നും തന്നെ ചെയ്യുന്നില്ല.
പ്രോഗ്രാമിംഗ് ലാംഗ്വേജുകളിൽ ChatGPT നേടിയതിലും പല മടങ്ങ് അറിവ് സ്വന്തമായി ഉള്ളവരാണ് ഗൂഗിളും ആമസോണും. അത് രണ്ടും വെറും ഓരോ സർവീസുകൾ അല്ല.
ഗൂഗിൾ ഒരു സേർച്ച് എൻജിനും ആമസോൺ ഒരു ecommerce കമ്പനിയും മാത്രമല്ല, രണ്ട് eco സിസ്റ്റം ആണ്… നിരവധി പ്ലാറ്റുഫോമുകൾ ചേർന്ന് ഉണ്ടാകുന്ന ഒരു വലിയ ഇക്കോ സിസ്റ്റം.
മൈക്രോസോഫ്റ്റ് ഇപ്പോഴും ദിശാബോധം ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഒരു ഉദാഹരണം പറയാം… Internet explorer നിർത്തലാക്കി അവർ Edge തുടങ്ങി, ആ edge ബ്രൗസറിനെയും bing എന്ന സേർച്ച് engine നെയും promote ചെയ്യാൻ ആണ് ChatGPT യുമായി അവർ കൈകോർത്തിരിക്കുന്നത്.
ഈ edge എന്നത് ഗൂഗിളിന്റെ chromium പ്രോജക്ട് ഉപയോഗിച്ച് നിർമിച്ച ഒരു ബ്രൗസറാണ്. എന്നിട്ട് ആ ബ്രൗസറും വെച്ചാണ് chrome നേക്കാളും 114% ഫാസ്റ്റ് ആണ് എഡ്ജ് എന്നൊക്കെ തള്ളുന്നത്.
ഗൂഗിൾ എന്ന സേർച്ച് എൻജിൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ആളുകൾ കമ്പ്യൂട്ടറോ മൊബൈലോ തുറന്ന് www. google .com എന്ന് ബ്രൗസറിൽ അടിച്ച് കയറി നോക്കുന്നത് കൊണ്ടല്ല. ആ ഇക്കോ സിസ്റ്റത്തിന്റെ പവർ കൊണ്ടാണ്. ഇന്ന് ആളുകൾ google എന്ന് സേർച്ച് ചെയ്യുന്നത് പോലും ഗൂഗിളിന്റെ ഏതെങ്കിലും സർവീസിലോ ക്രോമിലോ കയറിയാണ് എന്ന് മനസ്സിലാക്കുമ്പോൾ അറിയാം ആ ഇക്കോ സിസ്റ്റത്തിന്റെ പവർ.
ഇനി ഇതേ ആളുകൾ bing ലേക്ക് മാറണം എങ്കിലും മിനിമം 75 ശതമാനം കേസുകളിലും ഗൂഗിളിന്റെ ഏതെങ്കിലും ഒരു പ്രൊഡക്ടിൽ കയറി വേണം www. Bing .com എന്ന് എന്റർ ചെയ്യാൻ… അതല്ലാതെ bing ലേക്ക് കടക്കാൻ എന്തൊക്കെയാണ് available options എന്നൊന്ന് ചിന്തിച്ച് നോക്കിയേ…
അതാണ് ആദ്യം പറഞ്ഞത് AI യുദ്ധത്തിൽ ഗൂഗിളിനെ വെല്ലുവിളിക്കാൻ അതുപോലെ ഇക്കോ സിസ്റ്റം ഉള്ളവർക്ക് മാത്രമേ കഴിയൂ… ആമസോണിനും ആപ്പിളിനും മാത്രമാണ് അത്രയും ശക്തമായ ഒരു ഇക്കോ സിസ്റ്റം ഇന്നുള്ളത്.
മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തിൽ proper ആയ ഒരു പ്ലാറ്റ് ഫോം ഉണ്ടെങ്കിൽ അത് VS കോഡ് മാത്രമാണ്. കോർ പ്ലാറ്റഫോമിനെ വിസ്മരിച്ച ഒരു ടെക്ക് കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് ആയിരുന്നു അത്. ബാക്കിയുള്ളവരെ നോക്കൂ, അവരുടെ കോർ പ്രൊഡക്ടിൽ ഇന്നും അവർ തന്നെയാണ് രാജാക്കന്മാർ.
ഫേസ്ബുക്കും (Meta) മൈക്ക്രോസോഫ്‌റ്റും ഒക്കെ ഇന്നും ഉപയോഗിക്കപ്പെടുന്ന ഇന്നലെകളുടെ ടെക്നോളജി കമ്പനികളാണ്.
EmoticonEmoticon