ഇതൊരു ചെറിയ കഥയാണ്, പക്ഷേ ചരിത്രവുമായി വളരെയധികം ബന്ധമുള്ള ഒരു കഥ.
പണ്ടൊരു നാട്ടിൽ നാരായണഗുരു എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു ആ നാടിന് അരുവിപ്പുറം എന്ന് പറയാം. ആ മനുഷ്യൻ മതമേതായാലും മനുഷ്യൻ നല്ലൊരു ജ്ഞാനിയായ ഹിന്ദുമത സന്യാസി ആയിരുന്നു. അദ്ദേഹം വിശ്വസിച്ചതും പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ ഹിന്ദുമതത്തിലെ തത്വങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിലായിരുന്നു അതിന്റെ അന്തസത്ത കളയാതെ തന്നെ അദ്ദേഹം അതിനെ വിമർശിച്ചു നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു ആ കാലഘട്ടത്തിലും അയിത്ത കലാപരിപാടികൾ നിലനിന്ന നാട് ആയതുകൊണ്ട് തന്നെ അതിൽ ഉള്ളിൽനിന്ന് അതിനെതിരെ പൊരുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതും പ്രവർത്തിച്ചതും.
കുറച്ചു മാറി കാമുകിൻ കോഡ് എന്നൊരു ദേശം ഉണ്ടായിരുന്നു, അവിടുത്തെ കുറെ ഈഴവർ അവിടെ വന്ന് ക്രിസ്തുമതം സ്വീകരിച്ചു, സ്വീകരിച്ചതിന് കാരണം സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനു വേണ്ടിയായിരുന്നു എന്നുള്ളതാണ് സത്യാവസ്ഥ, സാമൂഹിക ഉന്നമനത്തിനാണെന്ന് കാരണക്കാർ പറയുമായിരിക്കും, അത് പിന്നെ അങ്ങനെ പറഞ്ഞല്ലേ പറ്റൂ..
എന്തായാലും ഈ ക്രിസ്ത്യാനികൾ മതം മാറിയത് ഗുരുദേവന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടുതന്നെ പലപ്രാവശ്യം വിളിച്ചിട്ടും ആരാണ് ഗുരു ഈ നാട്ടിലേക്ക് വന്നിട്ടില്ല എന്നുള്ളതാണ് സത്യാവസ്ഥ.
കാലം കുറേ കടന്നുപോയി, പള്ളിക്കാരാവട്ടെ സ്കൂളിൽ ജോലി കൊടുക്കാമെന്ന് പറഞ്ഞു പിന്നെയും കുറെ ആൾക്കാരെ തങ്ങളുടെ കൂടെ കൂട്ടി, ജോലി കൊടുക്കാമെന്ന് പറഞ്ഞവർക്കൊക്കെ മതം മാറിയ ശേഷം ജോലി കൊടുത്തിട്ടുണ്ട്കേട്ടോ..
പക്ഷേ പിന്നീടാണ് കഥയിലെ ട്വിസ്റ്റ് നടക്കുന്നത്..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി,ജാതി സംവരണ വ്യവസ്ഥകൾ കൊണ്ടുവന്നു, അപ്പോ ഒരു ചെറിയ പ്രശ്നംഉണ്ടായി.
ഈ പള്ളിയിലെ അംഗങ്ങൾക്കെല്ലാം ലാറ്റിൻ ക്രിസ്ത്യൻ ആണ് അതുകൊണ്ടുതന്നെ എസ്എസ്എൽസി ബുക്കിലെ ജാതി കോളത്തിൽ ലാറ്റിൻകസ് വെക്കുന്നതിനേക്കാൾ നല്ലത് ഈഴവ ഹിന്ദു എന്നു വെക്കുന്നതാണെന്ന് ഈ നാട്ടുകാർക്ക് മനസ്സിലായി, അപ്പൊ പിന്നെ ഒന്നും നോക്കിയില്ല എസ്എസ്എൽസി ബുക്കിലെ ജാതി കോളങ്ങ് തിരുത്തി ഈഴവ ഹിന്ദു!
ഇത് എസ്എസ്എൽസി ബുക്കിൽ മാത്രമേ ഉള്ളൂട്ടാ നമ്മള് കൃത്യം പള്ളിയിലെ പോകൂ, മാത്രമല്ല ഹിന്ദു ആചാരങ്ങളുടെ ഒരു രീതിയും പിന്തുടരാനോ ഹിന്ദു കുടുംബങ്ങളുമായി ബന്ധങ്ങളോ മറ്റോ പിന്തുടരാനോ താൽപര്യവും ഉണ്ടായിരുന്നില്ല.
ഇതിനെയാണ് പച്ചയ്ക്ക് പറഞ്ഞാൽ അവസരവാദികൾ എന്ന് പറയുന്നത്,
ഈഴവ ക്രിസ്ത്യാനികളായ ഈഴവ ഹിന്ദുക്കൾ സർക്കാരിനെ സർക്കാർ ആനുകൂല്യങ്ങൾ നേടി പഠിക്കാനും ജോലി നേടാനും ഒക്കെ തുടങ്ങി അപ്പോഴും സർട്ടിഫിക്കറ്റ് ഹിന്ദു പോകുന്നത് പള്ളിയിലും.!
അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു ചോദ്യം ചോദിച്ചേക്കാം സ്വതന്ത്ര ഇന്ത്യ സെക്കുലർ അല്ലേ ഇവിടെ ഒരു മനുഷ്യന് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ എന്ന് ഉണ്ട് തീർച്ചയായും ഉണ്ട് പക്ഷേ ഒരു മതം തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടുള്ളൂ മതങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടില്ല ഒരേസമയം ഒന്നിലധികം മതവിശ്വാസങ്ങൾ വയ്ക്കുന്ന ആൾക്കാരെ ഒരു മതത്തിന്റെ ഗണത്തിൽ പെടുത്താൻ പറ്റില്ല. അത്തരം ആൾക്കാരെ സെക്യുലർ വിഭാഗത്തിലാണ് പെടുത്തുന്നത്.
ഞാൻ ഹിന്ദുവാണ് എന്ന് പറഞ്ഞ് സർക്കാറിന്റെ അവകാശങ്ങൾ നേടിയെടുക്കുകയും ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്നതിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യമല്ല.
അപ്പൊ കഥയുടെ തുടർച്ച,
കുറച്ചുകാലം കഴിഞ്ഞു 2023 ആയി ആധുനിക യുഗമായി ഇപ്പോ ദേശക്കാർക്ക് വലിയൊരു പ്രശ്നമുണ്ടായി, വിവാഹം കഴിക്കാൻ കമ്പോളത്തിൽ ആൾക്കാരില്ല കാരണം ഇവര് ഹിന്ദുവും അല്ല ക്രിസ്ത്യാനിയും അല്ല. അപ്പൊ പിന്നെ ശ്രീനാരായണൻ ആണോ എന്ന് ചോദ്യത്തിന് അതുമല്ല. ഇനിയിപ്പോ ക്രിസ്ത്യാനി എന്ന് വെക്കുകയാണെങ്കിലോ അപ്പോ ലാറ്റിൻ ക്രിസ്ത്യൻ എന്ന് വെക്കണം ഈ നാട്ടിലെ ലാറ്റിൻ ക്രിസ്ത്യൻ എന്നുപറയുന്നത് ഈഴവനേക്കാൾ താഴെയുള്ള ജാതിക്കാരായിരുന്നു കൂടുതൽ ചേർന്നത് അതുകൊണ്ടുതന്നെ അങ്ങനെ വയ്ക്കാൻ അഭിമാനബോധം അങ്ങ് സമ്മതിക്കുന്നുമില്ല.!
എന്നാപ്പിന്നെ ഞങ്ങൾ ശ്രീനാരായണീയനാണെങ്കിലും തെളിയിക്കണമെന്ന് ദേശക്കാരായ ഈക്രികൾ അങ്ങ് തീരുമാനിച്ചു, അതിന്റെ ഫലമായി ആ നാട്ടിൽ പോലും വന്നിട്ടില്ലാത്ത നാരായണഗുരു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞത് ഞങ്ങളെക്കുറിച്ച് ആണെന്ന് അവകാശവാദം ഉന്നയിച്ചു.
അവകാശവാദങ്ങൾ ഉന്നയിക്കാൻ ആരെക്കൊണ്ടും പറ്റും പക്ഷേ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് തെളിവ് കാണിക്കേണ്ടത് അവകാശവാദം ഉന്നയിക്കുന്ന ആളിന്റെ മാത്രം ബാധ്യസ്ഥതയാണ് അതുകൊണ്ടുതന്നെ ആ ദേശത്തിൽ ഈ അവകാശവാദം ഉന്നയിക്കുന്നവരോട് എന്റെ ചോദ്യം?
1) മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് കമുകൻ കോഡ് എന്ന ദേശത്തെ പറ്റിയാണെന്ന് നാരായണ ഗുരു പറഞ്ഞതായി എന്തെങ്കിലും തെളിവുകൾ നിങ്ങളുടെ കൈവശമുണ്ടോ?
2) നാരായണ ഗുരുവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ആലുവ ആശ്രമത്തിലോ വർക്കല ശിവഗിരി ആശ്രമത്തിലോ ഇത്തരം എന്തെങ്കിലും രേഖകളോ അതിന്റെ ഉറപ്പുകളും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് വെളിവാക്കാമോ?
3) നിങ്ങൾ ഹിന്ദുക്കളാണോ ക്രിസ്ത്യാനികൾ ആണോ?
ഒരു തെളിവും ഇല്ലാതെ വെറുതെ നിങ്ങൾക്ക് അവകാശ ബോധങ്ങൾ ഉന്നയിക്കുന്നതിന് നാരായണഗുരുവിനെ എന്തിനാണ് നിങ്ങൾ കൂട്ടുപിടിക്കുന്നത്?
ലോക ഗുരുവായ നാരായണഗുരുവിനെ നിങ്ങളുടെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് നാളെ ഒരുകാലത്ത് അദ്ദേഹത്തിന് നിങ്ങൾക്ക് വിശുദ്ധനായി പ്രഖ്യാപിക്കാൻ ആണോ?
അപ്പോഴേ ഒന്നൂടെ ഓർമിക്കണം ക്രിസ്ത്യാനികളാണ് എങ്കിൽ നിങ്ങൾ ഹിന്ദു ആകില്ല ഹിന്ദു ആണെങ്കിൽ നിങ്ങൾ ക്രിസ്ത്യാനികളും ആവില്ല. ഇനി ഇത് ഞാൻ രണ്ടും കൂടെ ആണെന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഹിന്ദുവും അല്ല ക്രിസ്ത്യാനിയും അല്ല!
ഒരു ഹിന്ദുവിനെ ക്രിസ്ത്യാനാണെന്ന് പറയാനും പറ്റില്ല ഒരു ക്രിസ്ത്യാനിയെ ഹിന്ദു ആണെന്ന് പറയാനും പറ്റില്ല.
നിങ്ങളിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു
EmoticonEmoticon