ഞാൻ ഉറങ്ങി വരുമ്പോ ഞെട്ടി ഉണരുന്നു.
ഈ രാത്രി 2 മണിക്ക് ദൂരെ കേൾക്കുന്ന ചെണ്ടത്താളം
അതിനോട് ഒത്തു ഒന്ന് ആടി നോക്കി..
ആ താളം ഒന്ന് പിടിക്കാൻ നോക്കി.. പക്ഷെ
മനസിന് ആ താളം തെറ്റിക്കുന്ന പോലെ..
എല്ലാം ഒന്നെന്നു തുടങ്ങണം..
വിശ്വാസം എല്ലാം നശിപ്പിച്ചു എന്നെ പറയാൻ കഴിയു..
ആരോടും ഒന്നും പറയാനില്ല
ആരോടും പരിഭവം ഇല്ല..
അവർക്കു വേണ്ടത് എന്റെ പണം ആയിരുന്നു
അതവർ കൊണ്ടു പോയി..
ഒന്നും രണ്ടും അല്ല എന്റെ വയസ്സൊളം വിയർപ്പുകൾ ..
ഇതിത്രയും കാലത്തെ എന്റെയും അമ്മയുടെയും വിയർപ്പും സ്വപ്നവും ആണ്.
അവരുടെ ഉറക്കം ശരി ആകട്ടെ..
എന്റെ ഉറക്കം ഇല്ലാതെ ആകട്ടെ..
നിനക്കും സന്തോഷം ആകട്ടെ..
നിന്റെ കാര്യങ്ങൾ നടക്കട്ടെ എന്റെ കാര്യങ്ങൾ മുടങ്ങിയാലും..
അന്നും ഇന്നും ഞാൻ തോറ്റത് സ്നേഹത്തോട് മാത്രം
എല്ലാപേരും സ്നേഹം നടിച്ചു എന്നെ വഞ്ചിക്കുക ആയിരുന്നു എന്ന് തോന്നി പോകുന്നു..
അനുജത്തിയും, ഭാര്യയും, അളിയനും, കൂടെ ഉണ്ടാകും എന്ന് പറഞ്ഞവളും ഒക്കെ
അവർക്കു ഒക്കെ വേണ്ടത് പണം.. അത് മാത്രം..
ഇനി എന്റെ കയ്യിൽ ഒന്നും ഇല്ല എന്ന് മനസിലാക്കിയപ്പോൾ എന്നെ വേണ്ടതായി..
നന്നായി എനിക്ക് ഇങ്ങനെ വരില്ല എന്ന് വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ തന്നെ വേണം..
അത്രയ്ക്ക് ഇവരെ ഒക്കെ വിശ്വസിച്ചില്ലേ..
എന്റെ ആരോഗ്യം ഇത്രയും മോശം അല്ലാതെ ആയിരുന്നേൽ ഞാൻ വീണ്ടും ഉണ്ടാക്കിയേനെ
പക്ഷെ ഇപ്പൊ അങ്ങനെ അല്ലല്ലോ..
ജനുവരിയിൽ വന്ന ഇരട്ട അറ്റാക്ക്
അതിനു ശേഷം ഉണ്ടായ ടെൻഷൻ ഒക്കെ കൂടെ ഞാൻ തകർന്നു.. തളർന്നു..
എന്റെ മകനെ ഇനി എവിടെ കൂട്ടികൊണ്ടു വരും.. അറിയില്ല..
ചിലപ്പോൾ ഞാൻ അധികം കഴിയാതെ റോഡിലൂടെ വട്ടനായി നടക്കുന്നത് കാണും..
എനിക്ക് വയ്യാതെ ആയാൽ ആരും കൂടെ ഇരുന്നു നോക്കില്ല എന്റെ അമ്മ ഒഴികെ..
അവരല്ലാതെ എനിക്ക് ആരും ഇല്ല..
കണ്ണുകളിൽ വെള്ളം നിറയുന്നു.. എഴുതാൻ കഴിയുന്നില്ല..
EmoticonEmoticon