കേരളത്തിന്റെ തകർച്ച: ദീർഘകാല രാഷ്ട്രീയ നയങ്ങളുടെ പ്രത്യാഘാതങ്ങളോ ?

March 07, 2025

കേരളത്തിന്റെ തകർച്ച: ദീർഘകാല രാഷ്ട്രീയ നയങ്ങളുടെ പ്രത്യാഘാതങ്ങളോ ?


കേരളം ഒരു കാലത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും അതീവമായി മുന്നിട്ടുനിന്ന സംസ്ഥാനം ആയിരുന്നു. എന്നാൽ, അയോജിതമായ വ്യവസായ, തൊഴിൽ, ഭരണ, വിദ്യാഭ്യാസ, സാമ്പത്തിക നയങ്ങൾ മൂലം ഇന്ന് സമ്പദ്‌വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. തകർച്ചയ്ക്ക് കാരണമായത് ഒരു രാഷ്ട്രീയ കക്ഷിയുടെ മാത്രം ഭരണ നൈപുണ്യം അല്ല, പൊതുവെ ഭരണം നിർവഹിച്ച എല്ലാ പാർട്ടികളും ചേർന്നാണ് ഈ അവസ്ഥക്ക് വഴിയൊരുക്കിയത്. ഭാവിയിൽ ഇതിന്റെ ഫലങ്ങൾ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് മനസിലാക്കണമെങ്കിൽ ഇന്നത്തെ അവസ്ഥകളെ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. 

1. തൊഴിൽ വായ്പകളുടെ അപകടം

കേരളത്തിൽ തൊഴിൽ സാധ്യതകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും തനിക്കനുയോജ്യമായ തൊഴിൽ കണ്ടെത്താനാകാതെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നു. തൊഴിൽ മേഖലയുടെ തകർച്ചക്ക് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്: വ്യവസായ വളർച്ചയുടെ ഇല്ലായ്മയും തൊഴിലിടങ്ങളിൽ അക്രമസംഭവങ്ങളും.

മുമ്പ് കേരളത്തിൽ തുണിത്തര നിർമ്മാണം, കയർ വ്യവസായം, ചുമർചിത്ര വ്യവസായം, ഹാർഡ്‌വെയർ നിർമ്മാണം തുടങ്ങിയവ തികച്ചും പ്രാദേശിക തലത്തിൽ പ്രതീക്ഷയുള്ള തൊഴിൽ മാർഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വ്യവസായ സ്ഥാപനങ്ങൾ കേരളം വിടാൻ തുടങ്ങിയത് അനിയന്ത്രിതമായ സമരങ്ങൾ, തൊഴിലാളി സംഘടനകളുടെ അതിക്രമങ്ങൾ, അനാവശ്യ നിയമവ്യവസ്ഥകൾ, നികുതി ഭാരം എന്നിവ കാരണം ആണെന്ന് പറയുമ്പോഴും അതിനേക്കാൾ ഉപരി നന്നായി സംരംഭങ്ങൾ വളർത്താൻ ഉള്ള യാതൊരു സഹായവും കേരളത്തിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കിട്ടെക്സ് പോലുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ കമ്പനിക്ക് കേരളത്തിൽ നിന്നും ചുവട് മാറ്റിയത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ നേട്ടം തന്നെ ആണ്.

ഇതിന്റെ ഫലമായി 

വിദ്യാർത്ഥികൾ വിദേശത്ത് ജോലി തേടുന്നു, മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്കും, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറുന്നു. 

സംസ്ഥാനത്തിന്റെ പ്രായമാകുന്നു, കായിക തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ കുറയുന്നു, അതിനാൽ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികൾ കേരളം ഭരിക്കാൻ തുടങ്ങുന്നു. 

പ്രാദേശികമായി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് അതിരുകളേറുന്നു, അനാവശ്യമായി യൂണിയനുകൾ ഇടപെടുന്നു.

തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ഞങ്ങൾ ആണെന്ന് മുറവിളിക്കുകയും ഭരണത്തിൽ കയറിയാൽ അവർക്ക് എതിരെ നിൽക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി.

സർക്കാർ തൊഴിൽ മാത്രം ആശ്രയിക്കുന്ന ജന സമൂഹം, സ്വകാര്യ തൊഴിൽ സാധ്യതകളില്ലാതെ സർക്കാർ ജോലി കിട്ടിയാൽ മാത്രമേ ജീവിതം നയിക്കാനാകൂ എന്ന ചിന്ത. 

2. കേരളം ഉപഭോക്തൃ സംസ്ഥാനം ആകുന്നു

കേരളം ഒരു ഉൽപ്പാദന കേന്ദ്രം ആയിരുന്നില്ലെങ്കിലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ചെറുകിട വ്യവസായങ്ങളും കൃഷിയും സംസ്ഥാനം താങ്ങി നിർത്തിയിരുന്നു. ഇന്ന് പച്ചക്കറി മുതൽ സിമന്റ് വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലേക്ക് കേരളം എത്തി. അതിനാൽ ഉൽപ്പന്ന വില ക്രമാതീതമായി കൂടുകയും സാധാരണ ജനങ്ങളുടെ ജീവിതചിലവുകൾ വർദ്ധിക്കുകയും ചെയ്യുന്നു. പച്ചക്കറികൾ മുതൽ വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വരെ തമിഴ്നാട്ടിൽ നിന്ന് വരുന്നു. നമ്മൾ സ്വന്തം ആയി ഉണ്ടാക്കുന്നു എന്ന് പറയുമ്പോഴും ഇവിടെ എന്താണ് ഉള്ളത് എന്ന് ചിന്തിക്കുകയാണ് ജനം.

പലസ്ഥലങ്ങളിലും കേന്ദ്ര സർക്കാരിന്റെ തുക ഉപയോഗിച്ചുള്ള പദ്ധതികൾ മാത്രമാണ് ഉള്ളത്. അതിനാൽ കേരളത്തിന് സ്വന്തമായി വരുമാന ഉറവിടങ്ങൾ വളരെ കുറവാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തികച്ചും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാങ്ങി അതിൽ നിന്ന് നികുതി ഈടാക്കുന്നതിനാണ് ആശ്രയിച്ചിരിക്കുന്നത്. 

ഇതിന്റെ ഫലമായി: 

വില കുതിച്ചുയരുന്നു, സാധാരണക്കാരുടെ ജീവിതം വഷളാവുന്നു. 

കേരളത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാവുന്നു, മറ്റു സംസ്ഥാനങ്ങൾ നൽകിയ വസ്തുക്കൾക്ക് ആധാരപ്പെട്ട അവസ്ഥ എത്ര കാലം തുടരും. ഇങ്ങനെ അവർ ഉണ്ടാക്കുന്ന എന്നതും വാങ്ങേണ്ടി വരുന്ന അവസ്ഥ അവർ കീട നാശിനി കലർത്തിയ വിഷ ആഹാരം നമുക്ക് വിളമ്പുന്ന രീതിയാണ് ഉണ്ടാക്കുന്നത്.

ഇത്തരം ആഹാര വസ്തുക്കൾ കേരളത്തെ ക്യാൻസർ രോഗികളുടെ പറുദീസ ആകുകയാണ്.  

പങ്കാളിത്തം വഹിക്കാത്ത സാമ്പത്തിക വികസനം, മറ്റ് സംസ്ഥാനങ്ങൾ വളരുമ്പോഴും കേരളം അതിന്റെ ആനുകൂല്യങ്ങൾ മാത്രം പ്രതീക്ഷിക്കുന്നു. 

3. വിദ്യാഭ്യാസത്തിൽ ഗുണനിലവാര കുറയുന്നു

കേരളം ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന അക്ഷരാസ്യ സംഖ്യയുള്ള സംസ്ഥാനംആയിരുന്നു. എന്നാൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. 

ഗവേഷണ മേഖല തകർന്നു, സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാവുന്ന ഗവേഷണങ്ങൾ ഉണ്ടാകുന്നില്ല.

അന്യ സർവകലാശാലകളിൽ നിന്ന് മലയാളി ഗുണ നിലവാരം ഉള്ള വിദ്യാഭ്യാസം നേടേണ്ട സഹചര്യത്തിലേക്ക് ഇന്നത്തെ അവസ്ഥ ആയി. വിദൂര വിദ്യാഭാസം എന്ന സംവിധാനം തന്നെ കേരള സർവകലാശാലയ്ക്ക് ഗുണ നിലവരാമില്ലാത്തതിനാൽ നിറത്തേണ്ടി വന്നു.  

അഭ്യാസരഹിത വിദ്യാഭ്യാസം, പ്രായോഗിക അറിവില്ലാത്ത ബിരുദങ്ങൾ വർദ്ധിക്കുന്നു. 

വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ ഇല്ല, പലരും ബിരുദം പൂർത്തിയാക്കിയ ശേഷം അഭ്യാസമില്ലാത്തതിനാൽ ജോലി കണ്ടെത്താൻ കഴിയുന്നില്ല. 

രാജ്യത്തെ മുൻനിര സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. 

രാഷ്ട്രീയ ഇടപെടലുകൾ കോളേജുകളെ ദുർബലമാക്കുന്നു, വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ബുദ്ധിമുട്ട് നേരിടുന്നു. 

4. സമാധാനരാഹിത്യം നിയമവ്യവസ്ഥ തകർന്നുപോകുന്നു

കേരളം പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കും നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമല്ലാത്ത ഒരു ഇടമായി മാറിക്കൊണ്ടിരിക്കുന്നു. 

അധികാര കേന്ദ്രങ്ങളുടെ സുരക്ഷിതത്വം മാത്രം, പൊതുജനങ്ങൾ കഷ്ടപ്പെടുന്നു. 

നിയമങ്ങൾ പാലിക്കുന്നവർ പിഴയ്ക്കുകയും, നിയമലംഘകർ പ്രോത്സാഹനം നേടുകയും ചെയ്യുന്നു. 

കുട്ടികൾക്ക് സ്കൂളുകളിൽ പോലും സുരക്ഷ ഉറപ്പില്ല, അധ്യാപകരും രക്ഷിതാക്കളും ശാന്തതയോടെ ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നില്ല. 

ഈ അനിയന്ത്രിതാവസ്ഥ മൂലം, 

നിക്ഷേപകർ കേരളത്തിൽ നിന്ന് പിൻമാറുന്നു. 

സുരക്ഷിതമായ ഒരു സംസ്ഥാനം എന്ന വിശ്വാസം കേരളം നഷ്ടപ്പെടുത്തുന്നു. 

വ്യക്തിഗത സുരക്ഷയും സ്വാതന്ത്ര്യവുമൊക്കെ പരിമിതമാകുന്നു. 

5. സർക്കാർ ധനനയം തകർന്നുപോകുന്നു

കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നു. 

അനാവശ്യമായ പദ്ധതികൾക്കായി ധനം ചിലവഴിക്കുന്നു, അതിനാൽ അടിസ്ഥാന സൗകര്യങ്ങൾ നിർമാണം വൈകുന്നു. 

വിപുലമായ ക്ഷേമപദ്ധതികൾ, അർഹതയുള്ളവർക്കല്ലാതെ, വോട്ടു ബാങ്ക് നിലനിർത്താനായി വിതരണം ചെയ്യുന്നു. 

നികുതി വർദ്ധിപ്പിച്ച് നിക്ഷേപ സാധ്യതകൾ ഇല്ലാതാക്കുന്നു, സ്വകാര്യ സംരംഭകർ കേരളം വിട്ടുപോകുന്നു. 

വികസനത്തിനായി ഉപയോഗിക്കേണ്ട തുക മറ്റു ചെലവുകൾക്കായി വിനിയോഗിക്കുന്നു. 

കേരളം തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം, നിയമവ്യവസ്ഥ, സാമ്പത്തികനില എന്നിവയിൽ വലിയ തകർച്ച നേരിടുന്നു. ഇതിനു കാരണം വ്യവസായ-വിരുദ്ധ, സംരംഭ-വിരുദ്ധ, നവീകരണ-വിരുദ്ധ രാഷ്ട്രീയങ്ങൾ ആണ്. ഒരു പാർട്ടിയുടെ ഉത്തരവാദിത്തം മാത്രമല്ല, ഭരണം നിർവഹിച്ച എല്ലാ പാർട്ടികളും ചേർന്നുണ്ടാക്കിയ പ്രതിസന്ധിയാണിത്. ഈ സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേരളം അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നോക്കം പോയ സംസ്ഥാനം ആകും. 

നമ്മുടെ ഭാവിയെ രക്ഷിക്കാൻ, നാം ആധികാരികമായ സാമ്പത്തിക-വ്യവസായ നടപടികൾ സ്വീകരിക്കുകയും വിദ്യാഭ്യാസത്തെയും തൊഴിലും നവീകരിക്കുകയും ചെയ്യേണ്ട സമയമാണ്. ഇത് ചെയ്തില്ലെങ്കിൽ, കേരളം ഇടിവ് തുടരും, യുവജനങ്ങൾ വിദേശത്തു തൊഴിൽ തേടും, സംസ്ഥാനം കുടിശികയിൽ മുങ്ങും, സാമ്പത്തിക തകർച്ച അനിവാര്യമാകും.

ഇനിയും തകരാത്ത ഒരു ഭാവി കേരള എന്റെ അടുത്ത തലമുറയ്ക്ക് നില നിർത്തനം എന്ന ആഗ്രഹത്തോടെ

Adv. Akhil JK

Share this

Related Posts

Previous
Next Post »