ഇതൊരു മലയാള വിവർത്തനം ആണ് ഭാരതീയ തപാൽ വകുപ്പ് എനിക്ക് അയച്ച ഒരു മറുപടിയുടെ പ്രധാന ഭാഗങ്ങളുടെ,
ഊളയും കുറെ ഊളകളും ആണ് ഈ നാട്ടിൽ ഉള്ളതെന്ന് വീണ്ടും വീണ്ടും തെളിയിക്കുക ആണ്.
മേൽപ്പറഞ്ഞ വിഷയത്തെ സംബന്ധിച്ച നിങ്ങളുടെ 15.03.2024-ലെ പരാതിയിലേക്കുള്ള മറുപടിയാണിത്.
ശ്രീ അഖിൽ ജെ. കെ. എന്ന വിലാസത്തിൽ 30.05.2023-ന് തിരുവനന്തപുരം ആർ.എം.എസ്. കൗണ്ടറിൽ നിന്ന് ബുക്ക് ചെയ്ത RL759709385IN എന്ന രജിസ്റ്റേർഡ് കത്ത് 31.05.2023-ന് ആറാലുംമൂട് സബ് ഓഫീസിൽ ലഭിക്കുകയും അന്നേ ദിവസം തന്നെ വിതരണത്തിനായി കൊടംഗവിള ബ്രാഞ്ച് ഓഫീസിലേക്ക് അയക്കുകയും ചെയ്തതായി ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകി.
ഈ തപാൽ ഉരുപ്പടി 31.05.2023-ന് വിതരണ ജീവനക്കാരിയായ ശ്രീമതി അശ്വതിയെ (പകരക്കാരി) ഏൽപ്പിച്ചു.
ബി.പി.എം.-ന്റെ (പകരക്കാരി) മൊഴി പ്രകാരം, ശ്രീമതി അശ്വതിക്ക് വിതരണ ജോലിക്കിടയിൽ അസുഖം അനുഭവപ്പെടുകയും അന്നത്തെ വിതരണ ജോലി പൂർത്തിയാക്കാൻ കൊടംഗവിള ബ്രാഞ്ച് ഓഫീസിലെ എ.ബി.പി.എം. (ഡിസ്ചാർജ് ചെയ്യപ്പെട്ട) ആയിരുന്ന ശ്രീ കെ. ശശിധരന്റെ സഹായം തേടുകയും ചെയ്തു.
ശ്രീ കെ. ശശിധരന്റെ മൊഴി പ്രകാരം, ആ വിലാസത്തിലുള്ളവരെ അദ്ദേഹത്തിന് നന്നായി അറിയാമെന്നും, വിതരണത്തിനായി അവിടെ എത്തിയപ്പോൾ കത്ത് ലഭിക്കേണ്ട ആൾ അവിടെ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ ഒറ്റപ്പാലം ഡിവിഷനിൽ തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന കത്ത് ലഭിക്കേണ്ട ആളുടെ അളിയനായ ശ്രീ രാജീവ് കുമാറിന് കത്ത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പരാതിയെക്കുറിച്ചുള്ള ശ്രീ രാജീവ് കുമാറിന്റെ ഭാഗം രേഖപ്പെടുത്തുന്നതിനായി പരാതിയും അന്വേഷണ റിപ്പോർട്ടും ഒറ്റപ്പാലം ഡിവിഷനിലേക്ക് അയച്ചു
പരാതിയിലുള്ള അദ്ദേഹത്തിന്റെ മൊഴി പ്രകാരം, ആ കാലയളവിൽ അദ്ദേഹം പരിശീലനത്തിലായിരുന്നതിനാൽ പ്രസ്തുത രജിസ്റ്റേർഡ് കത്ത് സ്വീകരിച്ചത് അദ്ദേഹം നിഷേധിച്ചു എന്നാൽ ഈ പരാതി ഉന്നയിക്കുന്നതുവരെ പ്രസ്തുത രജിസ്റ്റേർഡ് കത്ത് മേൽപ്പറഞ്ഞ വിലാസത്തിൽ തന്നെ നല്ല നിലയിൽ ലഭ്യമായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
രാജീവ് കുമാറിന്റെ ഭാര്യ ശ്രീമതി വീണ, 25.03.2024-ന് കേരള സർവ്വകലാശാലയിലേക്ക് സർട്ടിഫിക്കറ്റ് തിരികെ അയക്കുകയും, ശ്രീ അഖിൽ ജെ. കെ.-ക്ക് പുതിയ സർട്ടിഫിക്കറ്റ് അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് നൽകുകയും പുതിയ സർട്ടിഫിക്കറ്റിനായുള്ള നിശ്ചിത ഫീസ് RL857423516IN എന്ന രജിസ്റ്റേർഡ് കത്ത് വഴി അടയ്ക്കുകയും ചെയ്തു.
എനിക്ക് അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് ഇപ്പോളും ..
1. 31-05-2023 ഇൽ വന്ന റെജിസ്റ്റെർഡ് സർട്ടിഫിക്കറ്റ്, 25-03-2024 ഇൽ, കേരള സർവകലാശാലയിലേക് തിരികെ അയച്ചതും പുതിയ സർട്ടിഫിക്കറ്റ് നല്കാന് ഫീസ് അടച്ച് അപേക്ഷ നല്കിയതും എന്തിനാണ് ?
2. 15.03.2024 ഇൽ ഞാൻ പരാതി നലകും വരെ, ആ പരാതി നിങ്ങൾ അറിയുന്ന ദിവസം വരെ എന്തിനാണ് ഹേ നിങ്ങൾ എന്റെ സർട്ടിഫിക്കറ്റ് ഒളിപ്പിച്ചത് ?
3. പുതിയ സർട്ടിഫിക്കറ്റിന് പണം അടച്ച് അപേക്ഷിച്ചത് പഴയത് നിങ്ങൾ നശിപ്പിച്ചത് കൊണ്ട് അല്ലേ ?

EmoticonEmoticon