B21- Court Room

B21- Court Room

January 18, 2016 Add Comment

My life from last three years are around this court, this shown me life of others, suffering and cruelty of many, and my life up and downs too.

This started on a day in 2013 august , while i enter the trivandrum district court campus, my body was sweating of fear and anxieties bit bow it became normal, but even today my heart beats are high while am n court because here i lost everything,  my life, job, family, son, money and consecutively my health too.. Today am here to plea nearly to get my son with me at least on week ends..

Still i doesn't realized what else should i done to make her happy ! Am not complaining or blaming anyone for my loses, what ever happening are not under my control, there is a simple word i heard last week, it touched me  lot.
"If you really love your partner, you wont believe what others say"
Its true because  from the day one i am experiencing the life .. And realizing.
God knows my purity of mind and life.. Its pure and true, and hence i have been tricked and cheated by everyone .. It was easy to trick me but except the matters with women.

There were lot occasions and favourable situations for me to practice wrong path, but i doesn't chose any of it.
I must thank to my parents for teaching me to think right and my uncle murali to give me strength not to go in wrong path and to think critical.
When i look back critically those who were in wrong life before and even after marriage, they all have a good family life happy with wife and kids but those who are like me who doesn't "fucked" other than own wife have a poor and spoiled family,why?
I think it is because the others know how to handle a women, because they have experienced it before and we are failures in both..
There is a quote "women steps into a family with lot of expectations" don't you think men have expectations? We do have expectations. 
God created differences only in physic not in mind. Mind, thought, and feelings are same for both.
Actually when comparing majority, women are cruel in thought and act. They shows all their cruelty to their husbands, these are in many way..

Let us not discuss those here,

Here am waiting for the mediation, but with pain am going to give her "freedom"  back as she says.
I will fight till my end for not to be separated, i always loved her and hence why she will be my wife till my death for sure. 

Women's .

Women's .

January 12, 2016 Add Comment

സ്ത്രീകൾ ...

സ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു ..

ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു .. "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"

ദൈവം ചോദിച്ചു .. "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം .. ഒരേസമയം ഒരുപാട് കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം .. മുറിവേറ്റവരെ പരിചരിക്കാൻ അറിയണം .. അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം .. ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം ..
ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടുവേണം ചെയ്യാൻ .."

സ്വർഗ്ഗനിവാസി അമ്പരന്നു പോയി .. "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"

സുരലോകനിവാസി സ്ത്രീയെ തൊട്ടുനോക്കി .. എന്നിട്ട് പറഞ്ഞു .. "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"

ദൈവം : "അതെ .. പക്ഷെ അവൾ ശക്തിമതിയാണ് .. അവൾക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നോ നേടാൻ പറ്റുമെന്നോ നിനക്ക് ചിന്തിക്കാൻ പോലും ആകില്ല .."

സ്വർഗ്ഗനിവാസി:  "അവൾക്ക് ചിന്തിക്കാനാവുമോ ??"

ദൈവം :  "ചിന്തിക്കാൻ മാത്രമല്ല, കാരണങ്ങൾ കണ്ടെത്താനും തർക്കിക്കാനും കഴിയും .."

സ്വർഗ്ഗനിവാസി സ്ത്രീയുടെ കവിളിൽ തൊട്ടു .. എന്നിട്ട് പറഞ്ഞു .. "ദൈവമേ ഇതിനൊരു ലീക്കുണ്ട് .."

ദൈവം :   "അത് ലീക്കല്ല .. കണ്ണീരാണ് .."

സ്വർഗ്ഗനിവാസി:   "അതെന്തിനാ ??"

ദൈവം : "കണ്ണീരിലൂടെ അവൾ അവളുടെ എല്ലാ വികാരങ്ങളും പങ്കുവയ്ക്കുന്നു .."

സ്വർഗ്ഗനിവാസി: "ദൈവമേ അങ്ങെന്തു മഹാനാണ് .. ഇത് അങ്ങയുടെ ഏറ്റവും നല്ല സൃഷ്ടി ആണ് .. "

ദൈവം :  "തീർച്ചയായും .. ഒരു പുരുഷനെ അതിശയിക്കുന്ന ശക്തി അവൾക്കുണ്ട് .. എന്ത് ഭാരവും ചുമക്കാനുള്ള ശേഷി ഉണ്ട് .. എന്ത് പ്രശ്നത്തെയും നേരിടാനുള്ള ശക്തിയുണ്ട് .. സ്നേഹവും സന്തോഷവും അഭിപ്രായങ്ങളും രൂപപ്പെടുത്തി എടുക്കാനുള്ള കഴിവുണ്ട് .. അവൾക്ക് അത്യധികം സന്തോഷം വരുമ്പോഴും വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രമേയുള്ളൂ .. അവൾക്ക് സങ്കടം വരുമ്പോൾ അവൾ പാട്ടുപാടും .. സന്തോഷം വരുമ്പോൾ കരയും .. പേടിയാകുമ്പോൾ ചിരിക്കും .. അവൾ വിശ്വസിക്കുന്നതിന് വേണ്ടി യുദ്ധം ചെയ്യും .. പരിധികളില്ലാതെ സ്നേഹിക്കും .. ഉറ്റവർ മരിക്കുമ്പോൾ അവളുടെ ഹൃദയം തകരും .. എങ്കിലും അവൾ ജീവിക്കുക തന്നെ ചെയ്യും .."

സ്വർഗ്ഗനിവാസി:  "അപ്പോൾ അവൾ പെർഫെക്റ്റ്‌ ആണോ ??"

ദൈവം : "അല്ല .. ഒരു കുഴപ്പം ഉണ്ട് .. അവളുടെ വില അവൾ മറന്നുപോകും .."

എല്ലാ സ്ത്രീകളും ബഹുമാനം അര്‍ഹികുന്നവര്‍ ആണ് ...!! —

Money and uses

Money and uses

January 12, 2016 Add Comment

കുര്‍ബാനയ്ക്ക് ശേഷം അച്ചന്‍ അടിയന്തരമായി പൊതുയോഗം വിളിച്ചു..മുപ്പത്തി രണ്ട് ലക്ഷം രൂപ പള്ളിക്ക് കടം.പരിഹാരം കണ്ടേ മതിയാവൂ...ശക്തമായ പ്രസംഗം നടത്തി..ചിലര്‍ രണ്ടും മൂന്നും ലക്ഷം രൂപ ഉടന്‍ തന്നെ ഓഫര്‍ചെയ്തു...ഉടന്‍ തന്നെ ജുബ്ബൈക്ക് രണ്ട് ബട്ടന്‍ കുറവുള്ള ബേബിച്ചായന്‍ ചാടി എഴുനേറ്റു ..അച്ചോ എത്ര രൂപയാ ഇനി ആവിശ്യം ..ഇരുപതു ലക്ഷത്തിന്‍റെ കുറവുണ്ട് ബേബിചായാ...അച്ചന്‍ ഇങ്ങനെ കിടന്നു തെണ്ടണ്ട...ഞാന്‍ തന്നോളാം..ഡ്രൈവറെ വിളിച്ചു വണ്ടിയില്‍ നിന്ന് ചെക്ക് എടുത്തു എഴുതി കൈയില്‍ കൊടുത്തൂ...പക്ഷെ ആരും കൈ അടിച്ചില്ല..അനുമോദിച്ചില്ല...പലരും പള്ളി വിട്ടു....""ബെന്നിയുടെ ഭാര്യ അമ്മിണി വന്നിട്ടുണ്ടോ പള്ളിയില്‍.??.അച്ചന്‍ ഉറക്കെചോദിച്ചു..ഉണ്ടെന്നു മറുപിടി കിട്ടി. മുന്‍പോട്ടു വരിക..അമ്മിണി കുട്ടികളേം കൂട്ടി വന്നു..ബേബിച്ചായന്‍ കൊടുത്ത ചെക്ക് അമ്മിണിക്ക് നല്‍കികൊണ്ട് ...മോളെ ഇത് കൊണ്ട് പൊയ് ബാങ്കില്‍ അടക്കൂ...ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ ആ ചെക്ക് വാങ്ങി രണ്ടോ മൂന്നോ ആയി വലിച്ചു കീറി എറിഞ്ഞു..അലറി കരഞ്ഞു കൊണ്ട് അവള്‍ പള്ളിക്ക് പുറത്തേക്ക് പൊയ്..അപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല.. പ്രീയപെട്ടവരെ അഞ്ചു ദിവസം മുന്‍പ് ബെന്നി ആത്മഹത്യ ചെയ്തു.ഭാര്യ അമ്മിണി..രണ്ട് കൊച്ചു കുട്ടികള്‍..വീട് പണിയാന്‍ ബാങ്കില്‍ നിന്ന്എടുത്ത ലോണ്‍ അടക്കാന്‍ മാര്‍ഗമില്ലാത് വന്നപ്പോള്‍ ജപ്തി ഉണ്ടായി..സര്‍ക്കാര്‍ വീടും പറമ്പും സീല്‍ ചെയ്തു...വാടക വീട്ടിലേക്കു മാറി രണ്ടാം ദിവസം അവന്‍ തൂങ്ങി മരിച്ചു.....കടം പെരുകി മനസു തകര്‍ന്നു നിന്നപ്പോള്‍ പലരുടെയും കാലു പിടിച്ചു നോക്കി...അതില്‍ ഒരാള്‍ ആയിരുന്നു സ്വന്തം കൂടപിറപ്പ് ആയ ബേബിച്ചായന്‍ ..പത്തോളം തവണ ഈകാര്യം പറഞ്ഞു കൊണ്ട് ബെന്നി സ്വന്തം ചേട്ടന്‍റെ കൊട്ടാരം പോലെ ഉള്ള വീട്ടില്‍ കയറി ഇറങ്ങി..അപ്പോളൊക്കെ പരിഹസിച്ചും ഇല്ലായ്മ പറഞ്ഞും തന്ത്ര പൂര്‍വ്വം അയാള്‍ ഒഴിഞ്ഞു മാറി...അന്തര ഫലം രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും അനാഥരായി......നന്ദി ഇല്ലാത്താ മനുഷ്യാ നിന്നെ എന്‍റെ ദൈവം എടുത്തു നിലത്തടിക്കും..കൈഅടിക്കാന്‍ ആളുണ്ടെങ്കില്‍ ..മെത്രാച്ചനു ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റുമെങ്കില്‍..പത്രത്തില്‍ പടം വരുമെങ്കില്‍..അങ്ങാടിയില്‍ വന്ദനം കിട്ടുമെങ്കില്‍ നിന്‍റെ ധനം നീ ഒഴുക്കും..കരയുന്നവന്റെ മനസിനെ ശുശ്രുഷിക്കാന്‍ കഴിയാത്ത വിധം മലിനമായ മനസും അവിഹിതത്തില്‍ നീ ഉണ്ടാക്കിയ ധനവും നിനക്ക് നാശ കോടാലി ആകുമെന്ന് തിരിച്ചറിഞ്ഞു കൊള്ളുക ...നിന്‍റെ കൂടപിറപ്പ് ജീവന് വേണ്ടിയാജിച്ചപ്പോള്‍ മനപൂര്‍വം അവനെ മരണത്തിലേക്ക് നീ തള്ളി വിട്ടു..ദൈവം, നിന്നെ അളന്നു തൂക്കി വച്ചിരിക്കുന്നു..നാശത്തിന്‍റെ കൊടും കയര്‍ കഴുത്തില്‍ മുറുകും...സഹോദരനെ സ്നേഹിക്കാത്ത നീ എങ്ങനെ ദൈവത്തെ സ്നേഹിക്കും...നിന്‍റെ പണം നിന്‍റെ സഹോദരന് പ്രയോജനം ഉണ്ടാക്കുന്നില്ല എങ്കില്‍ പിന്നെ എന്തൊരു ജന്മമടോ തനിക്കു ..
( കടപ്പാട്- ഒരു പള്ളീലച്ചനോട്)��

Jnrl. Jaswanth Singh

Jnrl. Jaswanth Singh

January 12, 2016 Add Comment

അഞ്ച് പട്ടാളക്കാർ.
എന്നും അതിരാവിലെ എഴുന്നേൽക്കും.
കൃത്യം നാലുമണിയ്ക്ക് ജനറൽ ജസ്വന്ത്സിംഹിനു കാപ്പി. പതിവുതെറ്റാതെ ഒൻപതു മണിയ്ക്ക് പ്രാതൽ, വൈകുന്നേരം ഏഴുമണിയ്ക്ക് അത്താഴം.
പരേഡ് ഇല്ല, അതിർത്തിയിലെ പിരിമുറുക്കങ്ങളില്ല...
പക്ഷേ, പട്ടാള ചിട്ടകൾക്ക് ഒരു വീഴ്ചയും ഇല്ല. അതിരാവിലെ ജസ്വന്ത് സിംഹിന്റെ ഷൂ പോളീഷ് ചെയ്തു വയ്ക്കും,കിടക്കമടക്കി വയ്ക്കും, യൂണിഫോം തയ്യാറാക്കി വയ്ക്കും...ഒരു പട്ടാളജനറലിനു വേണ്ട എല്ലാ പതിവു പരിചരണങ്ങളും ജൻവന്ത് സിംഹിനു ലഭിക്കുന്നു ...
ഒരേ ഒരു വ്യത്യാസം മാത്രം - ജനറൽ ജസ്വന്ത് സിംഹ് മരിച്ചിട്ട് അൻപത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.

മരിയ്ക്കുമ്പോൽ ജസ്വന്ത് സിംഗ് ഗർവാൾ റൈഫിളിസിലെ ഒരു സാധാരണ റൈഫിൾ മാൻ ആയിരുന്നു. മരണശേഷം അത്യപൂർവ്വമായി നൽകാറുള്ള ഉദ്യോഗ കയറ്റം നൽകി സർക്കാർ ജസ്വന്തിനെ ആദരിയ്ക്കുകയായിരുന്നു.
--------------------------------------------------------------------------------------

1962 ലെ ഇൻഡോ-ചൈന യുദ്ധം. 
ഇൻഡ്യയും ചൈനയും അവകാശം പറയുന്ന തവാങ് ജില്ല. ഭൂട്ടാനും ഇൻഡ്യയും ടിബറ്റുമായി അതിർത്തിപങ്കിടുന്ന തന്ത്രപ്രധാനസ്ഥലം. യുദ്ധത്തിൽ പരാജയമേറ്റുകൊണ്ടിരുന്ന ഇൻഡ്യൻ ആർമിയോട് തവാങ് പോസ്റ്റിൽ നിന്നും പിൻവാങ്ങുവാൻ നിർദ്ദേശം ലഭിച്ചു. ഗർവാൾ റൈഫിളിസിലെ മിക്ക ജവാന്മാരും ചൈനപട്ടാളത്തിന്റെ കനത്ത ആക്രമണത്തിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. പിൻവാങ്ങിയാൽ തവാങ് ഉൾപ്പെടുന്ന അരുണാചൽ പ്രദേശിലെ മിക്ക ഗ്രാമങ്ങളും ചൈനയുടേ അധീനതയിലാകും. ജസ്വന്ത് സിംഗ് പിന്തിരിയാൻ മനസില്ലായിരുന്നു. കൂടെ സഹായത്തിനു രണ്ടു പട്ടാളക്കാർ മാത്രം ശേഷിച്ചു. മലമുകളിൽ നിരവധി ബങ്കറുകളിൽ ആയുധം സ്ഥാപിച്ചിട്ടുണ്ട്.- പക്ഷേ, ശത്രുവിനോട് പൊരുതുവാൻ മൂന്നു പേർ മാത്രം...ബങ്കറിൽ നിന്നും ബങ്കറിലേയ്ക്ക് ഇഴഞ്ഞു ചെന്നു നിരന്തരം വെടി ഉതിർത്തുകൊണ്ട് ജസ്വന്ത്ശക്തമായപ്രതിരോധ നിര ഉയർത്തി. പല ദിശകളിൽ ഇന്നും ആക്രമണം നടത്തുന്നതുകൊണ്ട് മലമുകളിൽ ഒരു കൂട്ടം പട്ടാളക്കാർ ഉണ്ടെന്ന് ചൈനൻ പട്ടാളം കരുതി.നീണ്ട എഴുപത്തി രണ്ടു മണിക്കൂർ സമയം ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതി നിന്നു.. മൂന്നാം ദിവസം ജസ്വന്തിനു റേഷൻ എത്തിയ്ക്കുവരിൽമലമുകളിൽ ഇനി ഒരു പട്ടാളക്കാരൻ മാത്രമേ ഉള്ളൂ എന്ന് ചൈനൻ പട്ടാളം തിരിച്ചറിഞ്ഞു.ഇതിനോടകം ഒറ്റയ്ക്കുള്ള പോരാട്ടത്തിൽ ജസ്വന്ത് സിംഹ് മുന്നൂറിൽ പരം ചൈനൻപട്ടാളക്കാരെ വധിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ ചൈനക്കാർ മുകളിലെത്തി- ജസ്വന്ത് സിൻഹിനെ പിടിച്ചു, നാടിനു വേണ്ടി പോരാടുവാൻ ഒളിഞ്ഞിരുന്ന ഒരു ബങ്കറിനു മുന്നിൽ തന്നെ കഴുമരം ഉണ്ടാക്കി ജസ്വന്ത് സിംഹിനെ അവർ തൽക്ഷണം തൂക്കികൊന്നു. എന്നിട്ടും കലിയടങ്ങാത്ത ചൈനൻ പട്ടാളം ജസ്വന്ത് സിംഹിന്റെ തലവെട്ടിയെടുത്ത് ചൈനയിലേയ്ക്ക് കൊണ്ട് പോയി. 1962 നവംബർ 21. യുദ്ധം അവസാനിച്ചു. ഒറ്റയ്ക്കു പൊരുതി തോറ്റ ജസ്വന്ത് സിംഹ് എന്ന ഇൻഡ്യൻ ഭടനോട് ചൈനൻപട്ടാളക്കാർക്ക് ആദരവ് തോന്നി. ശത്രു രാജ്യത്തിന്റേതെങ്കിലും ആ ധീരജവാന്റെ ബഹുമാനാർത്ഥം ഒരു വെങ്കല പ്രമയുണ്ടാക്കി, വെട്ടിയെടുത്ത തലയോടൊപ്പം ഇൻഡ്യക്ക് കൈമാറി.

സേല പാസിൽ തവാങ് മാർഗ്ഗമധ്യേ ആർമി ഒരു സ്മാരകം പണിതു, ജസ്വന്ത് ഘർ എന്ന് പേരിട്ടു. അവിടേ ചൈന നൽകിയ വെങ്കല പ്രതിമ സ്ഥാപിച്ചു.ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അന്നു മുതൽ ഇന്നുവരെയും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുവാൻഅഞ്ചു ആർമി ഉദ്യോഗസ്ഥരെ മാറി മാറി പോസ്റ്റ് ചെയ്യുന്നു.ജസ്വന്ത് ഘറിന്റെ അകത്തു ചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും അതിന്റെ അനുമതിയും കാണാം. ബന്ധുമിത്രാതികളുടെ വിശേഷ ദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ക്ഷണകത്തുകൾ വരും.ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ അവധിയ്ക്കായി അപേക്ഷ നൽകും,ജശ്വസ്ത് സിംഹിന്റെ അവധി അപേക്ഷ ഒരിയ്ക്കലും നിരസിയ്ക്കപെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാള പോസ്റ്റിൽ നിന്നും ചടങ്ങു നടക്കുന്ന ദിവസം ജസ്വന്ത് സിംഹിന്റെ ഒരു പൂർണ്ണകായ ചിത്രം രണ്ടു പട്ടാളക്കാർ കൊണ്ട് ചെല്ലും. ചടങ്ങു കഴിയുമ്പോൽ അതു തിരികെ കൊണ്ട് വരും...വാർഷിക അവധിയിലും അങ്ങിനെ തന്നെ ചെയ്യുന്നു.ആ ദിവസങ്ങളിൽ ജസ്വന്ത് ഘറിൽ ജസ്വന്തിനുവേണ്ടി ഭക്ഷണം തയ്യാർ ചെയ്യിപ്പെടില്ല.ജസ്വന്ത് സിംഗിനു അയക്കുന്ന കത്തുകൾക്ക് ഇന്നും മറുപടി ലഭിയ്ക്കും,അതു വഴി കടന്നു പോകുന്ന പട്ടാളക്കാരൻ- എത്ര ഉന്നതനായാലും വാഹനം നിർത്തി ജസ്വന്തിനു സല്യൂട്ട് ചെയ്തിട്ടേ ഇന്നും പോകാറുള്ളൂ.

തവാങ്ങിനു യാത്ര ചെയ്യുന്ന എല്ലാവർക്കും സൈജന്യമായി ചായയും സമൂസയും നൽകുന്ന ഒരു സ്റ്റാൾ ആർമിയുടേ വകയായി ജസ്വന്ത് ഘറിന്റെ വെളിയിൽ സദാ സമയവും തുറന്നിരിയ്ക്കുന്നു.ജസ്വന്ത് സിംഹിനും നമ്മേപ്പോലെ കുടുംബം ഉണ്ടായിരുന്നു,ബന്ധുക്കളും.പരാജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന യുദ്ധമുഖത്ത് നിന്നും മടങ്ങിപ്പോരുവാൻ മേലധികാരികളിൽ നിന്നും അനുവാദവും കിട്ടിയിരുന്നു. എങ്കിലും, ഒരു നിയോഗം പോലെ, പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ മൂന്നു ദിവസം ഒരു വലിയ രാജ്യത്തിന്റെ സൈനിക വ്യൂഹത്തെ ആ ധീരജവാൻ തടഞ്ഞു നിർത്തി. നാൽപ്പത്തി നാലു കോടി ഇൻഡ്യാക്കാരുടെ മാനം കാത്ത റൈഫിൾ മാൻ ജസ്വന്തിനെ ജനറൽ ജസ്വന്ത് ആയി മരണാനന്ത ഉദ്യോഗകയറ്റം ലഭിച്ചു. ആർമിയുടേ ചരിത്രത്തിലേ ഒരു അപൂർവ്വ സംഭവമായി കണക്കാക്കപ്പെടുന്നു.രാജ്യം ജസ്വന്തിനു മഹാർവീർ ചക്ര നൽകി ആദരിച്ചു.ഇന്നും എല്ലാ മാസവും ജസ്വന്ത് സിംഹിന്റെ വിട്ടിൽ മുടങ്ങാതെ ശമ്പളം എത്തുന്നു.രേഖകളിൽ ജനറൽ ജസ്വന്ത് സിംഹ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു.എങ്കിലും , ജീവിച്ചിരിയ്ക്കുന്ന ഒരു പട്ടാള ജനറലിനു കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഇൻഡ്യൻ ആർമി ഇന്നും ജസ്വന്ത് സിംഹിനെ പരിചരിയ്ക്കുന്നു...

ഇതാണ് 

ℹndian  ��rmy

Crtcy ... Messages