കുര്‍ബാനയ്ക്ക് ശേഷം അച്ചന്‍ അടിയന്തരമായി പൊതുയോഗം വിളിച്ചു..മുപ്പത്തി രണ്ട് ലക്ഷം രൂപ പള്ളിക്ക് കടം.പരിഹാരം കണ്ടേ മതിയാവൂ...ശക്തമായ പ്രസംഗം നടത്തി..ചിലര്‍ രണ്ടും മൂന്നും ലക്ഷം രൂപ ഉടന്‍ തന്നെ ഓഫര്‍ചെയ്തു...ഉടന്‍ തന്നെ ജുബ്ബൈക്ക് രണ്ട് ബട്ടന്‍ കുറവുള്ള ബേബിച്ചായന്‍ ചാടി എഴുനേറ്റു ..അച്ചോ എത്ര രൂപയാ ഇനി ആവിശ്യം ..ഇരുപതു ലക്ഷത്തിന്‍റെ കുറവുണ്ട് ബേബിചായാ...അച്ചന്‍ ഇങ്ങനെ കിടന്നു തെണ്ടണ്ട...ഞാന്‍ തന്നോളാം..ഡ്രൈവറെ വിളിച്ചു വണ്ടിയില്‍ നിന്ന് ചെക്ക് എടുത്തു എഴുതി കൈയില്‍ കൊടുത്തൂ...പക്ഷെ ആരും കൈ അടിച്ചില്ല..അനുമോദിച്ചില്ല...പലരും പള്ളി വിട്ടു....""ബെന്നിയുടെ ഭാര്യ അമ്മിണി വന്നിട്ടുണ്ടോ പള്ളിയില്‍.??.അച്ചന്‍ ഉറക്കെചോദിച്ചു..ഉണ്ടെന്നു മറുപിടി കിട്ടി. മുന്‍പോട്ടു വരിക..അമ്മിണി കുട്ടികളേം കൂട്ടി വന്നു..ബേബിച്ചായന്‍ കൊടുത്ത ചെക്ക് അമ്മിണിക്ക് നല്‍കികൊണ്ട് ...മോളെ ഇത് കൊണ്ട് പൊയ് ബാങ്കില്‍ അടക്കൂ...ഒഴുകി വന്ന കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ ആ ചെക്ക് വാങ്ങി രണ്ടോ മൂന്നോ ആയി വലിച്ചു കീറി എറിഞ്ഞു..അലറി കരഞ്ഞു കൊണ്ട് അവള്‍ പള്ളിക്ക് പുറത്തേക്ക് പൊയ്..അപ്പോഴും ആരും ഒന്നും മിണ്ടുന്നില്ല.. പ്രീയപെട്ടവരെ അഞ്ചു ദിവസം മുന്‍പ് ബെന്നി ആത്മഹത്യ ചെയ്തു.ഭാര്യ അമ്മിണി..രണ്ട് കൊച്ചു കുട്ടികള്‍..വീട് പണിയാന്‍ ബാങ്കില്‍ നിന്ന്എടുത്ത ലോണ്‍ അടക്കാന്‍ മാര്‍ഗമില്ലാത് വന്നപ്പോള്‍ ജപ്തി ഉണ്ടായി..സര്‍ക്കാര്‍ വീടും പറമ്പും സീല്‍ ചെയ്തു...വാടക വീട്ടിലേക്കു മാറി രണ്ടാം ദിവസം അവന്‍ തൂങ്ങി മരിച്ചു.....കടം പെരുകി മനസു തകര്‍ന്നു നിന്നപ്പോള്‍ പലരുടെയും കാലു പിടിച്ചു നോക്കി...അതില്‍ ഒരാള്‍ ആയിരുന്നു സ്വന്തം കൂടപിറപ്പ് ആയ ബേബിച്ചായന്‍ ..പത്തോളം തവണ ഈകാര്യം പറഞ്ഞു കൊണ്ട് ബെന്നി സ്വന്തം ചേട്ടന്‍റെ കൊട്ടാരം പോലെ ഉള്ള വീട്ടില്‍ കയറി ഇറങ്ങി..അപ്പോളൊക്കെ പരിഹസിച്ചും ഇല്ലായ്മ പറഞ്ഞും തന്ത്ര പൂര്‍വ്വം അയാള്‍ ഒഴിഞ്ഞു മാറി...അന്തര ഫലം രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും അനാഥരായി......നന്ദി ഇല്ലാത്താ മനുഷ്യാ നിന്നെ എന്‍റെ ദൈവം എടുത്തു നിലത്തടിക്കും..കൈഅടിക്കാന്‍ ആളുണ്ടെങ്കില്‍ ..മെത്രാച്ചനു ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റുമെങ്കില്‍..പത്രത്തില്‍ പടം വരുമെങ്കില്‍..അങ്ങാടിയില്‍ വന്ദനം കിട്ടുമെങ്കില്‍ നിന്‍റെ ധനം നീ ഒഴുക്കും..കരയുന്നവന്റെ മനസിനെ ശുശ്രുഷിക്കാന്‍ കഴിയാത്ത വിധം മലിനമായ മനസും അവിഹിതത്തില്‍ നീ ഉണ്ടാക്കിയ ധനവും നിനക്ക് നാശ കോടാലി ആകുമെന്ന് തിരിച്ചറിഞ്ഞു കൊള്ളുക ...നിന്‍റെ കൂടപിറപ്പ് ജീവന് വേണ്ടിയാജിച്ചപ്പോള്‍ മനപൂര്‍വം അവനെ മരണത്തിലേക്ക് നീ തള്ളി വിട്ടു..ദൈവം, നിന്നെ അളന്നു തൂക്കി വച്ചിരിക്കുന്നു..നാശത്തിന്‍റെ കൊടും കയര്‍ കഴുത്തില്‍ മുറുകും...സഹോദരനെ സ്നേഹിക്കാത്ത നീ എങ്ങനെ ദൈവത്തെ സ്നേഹിക്കും...നിന്‍റെ പണം നിന്‍റെ സഹോദരന് പ്രയോജനം ഉണ്ടാക്കുന്നില്ല എങ്കില്‍ പിന്നെ എന്തൊരു ജന്മമടോ തനിക്കു ..
( കടപ്പാട്- ഒരു പള്ളീലച്ചനോട്)
Next
« Prev Post
« Prev Post
Previous
Next Post »
Next Post »
Subscribe to:
Post Comments (Atom)
EmoticonEmoticon