Women's .

January 12, 2016

സ്ത്രീകൾ ...

സ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു ..

ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു .. "എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??"

ദൈവം ചോദിച്ചു .. "ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??"
"അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം .. ഒരേസമയം ഒരുപാട് കുഞ്ഞുങ്ങളെ ലാളിക്കാൻ അറിയണം .. മുറിവേറ്റവരെ പരിചരിക്കാൻ അറിയണം .. അസുഖം വന്നാൽ സ്വയം ചികിത്സിക്കാൻ അറിയണം .. ദിവസം 18 മണിക്കൂർ തളരാതെ പണിയെടുക്കാൻ അറിയണം ..
ഇതെല്ലാം അവളുടെ രണ്ടു കയ്യും കൊണ്ടുവേണം ചെയ്യാൻ .."

സ്വർഗ്ഗനിവാസി അമ്പരന്നു പോയി .. "രണ്ടു കൈ മാത്രം വച്ചിട്ടോ ? ഇതാണോ അതിനു പറ്റിയ ജീവി ??"

സുരലോകനിവാസി സ്ത്രീയെ തൊട്ടുനോക്കി .. എന്നിട്ട് പറഞ്ഞു .. "ദൈവമേ ഇത് വളരെ മൃദു ആണല്ലോ ??"

ദൈവം : "അതെ .. പക്ഷെ അവൾ ശക്തിമതിയാണ് .. അവൾക്കെന്തൊക്കെ ചെയ്യാൻ പറ്റുമെന്നോ നേടാൻ പറ്റുമെന്നോ നിനക്ക് ചിന്തിക്കാൻ പോലും ആകില്ല .."

സ്വർഗ്ഗനിവാസി:  "അവൾക്ക് ചിന്തിക്കാനാവുമോ ??"

ദൈവം :  "ചിന്തിക്കാൻ മാത്രമല്ല, കാരണങ്ങൾ കണ്ടെത്താനും തർക്കിക്കാനും കഴിയും .."

സ്വർഗ്ഗനിവാസി സ്ത്രീയുടെ കവിളിൽ തൊട്ടു .. എന്നിട്ട് പറഞ്ഞു .. "ദൈവമേ ഇതിനൊരു ലീക്കുണ്ട് .."

ദൈവം :   "അത് ലീക്കല്ല .. കണ്ണീരാണ് .."

സ്വർഗ്ഗനിവാസി:   "അതെന്തിനാ ??"

ദൈവം : "കണ്ണീരിലൂടെ അവൾ അവളുടെ എല്ലാ വികാരങ്ങളും പങ്കുവയ്ക്കുന്നു .."

സ്വർഗ്ഗനിവാസി: "ദൈവമേ അങ്ങെന്തു മഹാനാണ് .. ഇത് അങ്ങയുടെ ഏറ്റവും നല്ല സൃഷ്ടി ആണ് .. "

ദൈവം :  "തീർച്ചയായും .. ഒരു പുരുഷനെ അതിശയിക്കുന്ന ശക്തി അവൾക്കുണ്ട് .. എന്ത് ഭാരവും ചുമക്കാനുള്ള ശേഷി ഉണ്ട് .. എന്ത് പ്രശ്നത്തെയും നേരിടാനുള്ള ശക്തിയുണ്ട് .. സ്നേഹവും സന്തോഷവും അഭിപ്രായങ്ങളും രൂപപ്പെടുത്തി എടുക്കാനുള്ള കഴിവുണ്ട് .. അവൾക്ക് അത്യധികം സന്തോഷം വരുമ്പോഴും വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രമേയുള്ളൂ .. അവൾക്ക് സങ്കടം വരുമ്പോൾ അവൾ പാട്ടുപാടും .. സന്തോഷം വരുമ്പോൾ കരയും .. പേടിയാകുമ്പോൾ ചിരിക്കും .. അവൾ വിശ്വസിക്കുന്നതിന് വേണ്ടി യുദ്ധം ചെയ്യും .. പരിധികളില്ലാതെ സ്നേഹിക്കും .. ഉറ്റവർ മരിക്കുമ്പോൾ അവളുടെ ഹൃദയം തകരും .. എങ്കിലും അവൾ ജീവിക്കുക തന്നെ ചെയ്യും .."

സ്വർഗ്ഗനിവാസി:  "അപ്പോൾ അവൾ പെർഫെക്റ്റ്‌ ആണോ ??"

ദൈവം : "അല്ല .. ഒരു കുഴപ്പം ഉണ്ട് .. അവളുടെ വില അവൾ മറന്നുപോകും .."

എല്ലാ സ്ത്രീകളും ബഹുമാനം അര്‍ഹികുന്നവര്‍ ആണ് ...!! —

Share this

Related Posts

Previous
Next Post »