Harthal !

October 14, 2016

����  *ഹർത്താൽ*  ����

രചന: *യൂസഫ് വളയത്ത്*
yoosuf valayath/facebook.com
...................................................
"ആ പന്നീടെ  ഇറച്ചീല്  പച്ചിരുമ്പ് ആഴ്ന്നിറങ്ങണേന്റെ  മുമ്പ്   " ഇത്ഞങ്ങടെ വാസൂട്ടൻറെ ചോരക്ക് പകരാൺടാ...." എന്ന് ഓന്റെ  ചെവീല് മുഴങ്ങണം.........
ചത്ത് മലക്കുമ്പൊ  ഓൻ ഒരു നിമിഷം  നമ്മടെ വാസൂട്ടനെ  ഓർക്കണം...... "

"വാസൂട്ടൻ  നമ്മടെ പാർട്ടിടെ കരുത്തായിരുന്നു........ ഞാൻ പറയാണ്ട് നിങ്ങക്കറിയാലോ വാസൂട്ടനെ........
ഭാസ്കരാ  ചെല്ല്........ ചെന്ന് തീർത്തട്ട് വാ...... തിളങ്ങുന്ന ആയുധംനീട്ടി  രാമേട്ടൻ മുരണ്ടു.......... "

ആളും ആരവങ്ങളുമൊഴിഞ്ഞപ്പോൾ  ഇരുട്ടിന്റെ മറപറ്റി  ബിനു വീട്ടിലേക്ക് നടന്നു.........
പുഴയുടെ തൂക്കുപാലത്തിനടുത്തെത്തിയപ്പോൾ ഇരുട്ടിലൊരു അനക്കം.........  അയാളുടെ ഉള്ളമൊന്നു പിടച്ചു...... ഭയം ഉള്ളിലൊതുക്കി
ഉറക്കെ അയാൾ ചോദിച്ചു
"ആരാ............?"
ഇരുളി ലെ രൂപം നിലാവിന്റെ ഇത്തിരി വെട്ടത്തേക്ക് ഇറങ്ങി വന്നു
ഭാസ്കരൻ !!!!

അവന്റെ കയ്യിലെ തിളങ്ങുന്ന വാൾ തലപ്പി ലേക്ക് നോക്കിയപ്പോൾ
അയാൾ വനജയെ ഓർത്തു........ അവൾക്കരികിലിരിക്കുന്ന ചിന്നു മോളേയും.........

പിന്നെ അറവുമാടിനെപ്പോലെ തളർന്ന് നിലത്തിരുന്ന് പതിയെ പറഞ്ഞു.... "വാസൂന്റെ ചോര കയ്യീന്ന് കഴുകി കളയുമ്പോ ഞാൻ കരുതിയിരുന്നു....... ഇത് പോലൊരാൾ വരൂന്ന്........."

"സുഹൃത്തേ....... ഈ പൊഴേടെ അക്കരെചെന്ന ആദ്യം കാണ് ണ വീട്ടില് എന്റെ നാല് വയസ്സുള്ള മോള് എന്നേം കാത്ത് ഇരിക്കണ് ണ്ട്............. എൻടെ പെടച്ചല് തീർന്നാ......... കയ്യൂച്ചാ ഈ കടലപ്പൊതി എന്റെ.....ചിന്നൂന്....... ചോര പെനയാണ്ട് കൊടുക്കണം.................. രാവിലെ വീട്ടീന്ന് എറങ്ങുമ്പ  എൻറെ മോള്ക്ക് ഞൻ കൊടുത്ത  വാക്കാ..........

അയാളുടെ തേങ്ങലിൽ  ഭാസ്കരന്റെ പേശികളയഞ്ഞു........  പിന്നെ..........
പുഴയുടെ ആഴങ്ങളിലേക്ക്  ചോരമണ മേൽക്കാത്ത ഒരായുധം ആണ്ടു പോയി......

"രാമേട്ടാ ഞാൻ തോറ്റു രാമേട്ടാ........  എന്നോട് ക്ഷമിക്ക് രാമേട്ടാ .......
ഞാനീ പാർട്ടിക്ക് വേണ്ടി......... നമ്മുടെ വാസൂട്ടന് വേണ്ടി...............   കൊലയല്ലാത്ത തെന്തും............"

"സാരല്ല ഭാസ്ക്കരാ........
അല്ലേലും ഇച്ചിരി ധൃതി നമ്മക്ക്കൂടിപ്പോയോന്ന് മനസ്സില്തോന്നിയതാ......
മ്മടെ  വാസൂട്ടന്റെ ചോര ശരിക്കൊന്ന് ഒണങ്ങട്ടെ............
എന്നട്ട് മതി പകരം വീട്ടല്......
അത് വരെ   ആ പന്നി ജീവിക്കട്ടെ........"

"നിയ്യ് സ്നേഹള്ളോനാ   ഭാസ്ക്കരാ.......
വെട്ടാനും നുറുക്കാനും  നെന്നേക്കൊണ്ട് കയ്യൂലാ...........  സാരല്ല.......
നെന്നേം കൊണ്ട് നമ്മടെ പാർട്ടിക്ക് വേറെ ചിലത് ചെയ്യാന്ണ്ട്..........
ഇപ്പൊ  നീ  പോ........... പോയി നെൻറെ  രമണീനേം  മോനേം കളിപ്പിച്ച് രണ്ടൂസം കഴിഞ്ഞിട്ട് വാ........"
അവനെ ചേർത്ത് പിടിച്ച് രാമേട്ടനത് പറയുമ്പോൾ അയാളുടെ കണ്ണുകൾ ഒന്ന് കൂടി ചുവന്നുവോ.......?

"എടോ മണിയാ........ ഭാസ്കരൻ ഒരു പച്ചപ്പാവാ...... ല്ലേ ...? "
നടന്നകലുന്ന ഭാസ്കരനെ നോക്കി രാമേട്ടനത് പറയുമ്പോൾ ആ മുഖത്തെ പു ഛവും അരിശവും മണിയൻ കണ്ടു..........

"സ്നേഹോം  സെന്റിമെൻസുമുള്ളോ നൊന്നും  പാർട്ടീല് പറ്റൂല........
അത്തരക്കാര് പാർട്ടിക്ക് വല്ലാത്ത ഭാരാ....."

"പാർട്ടിക്ക് രക്തസാക്ഷികടെ എണ്ണം കൂടുണത് നല്ല ഗുണേണ്ടാവൂ..... അല്ലേടോ   മണിയാ......."
മണിയിൽ നിന്നുള്ള ഉത്തരത്തിന് കാത്തുനിൽക്കാതെ അയാളുറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി.............
ആ മുഖത്തെ ഭീകര ഭാവങ്ങൾ കണ്ട് മണിയൻ പകച്ച്നിന്നു.......

"മണിയാ........ മ്മടെ വാസൂട്ടന്റെ ദേഹത്ത് എത്ര വെട്ടായിരുന്നൂന്ന് ഓർമീണ്ടോ.....?"

"പതിനാറെണ്ണണ്ടായിരുന്ന് രാമേട്ടാ........."

"ഉം......... പതിനാറ്.........     അവൻ.....
ഭാസ്കരൻ......  ആ   പേടിതൊണ്ടനെ
ഇന്ന് ഓന്റെ രമണീന്റെ മുന്നില് വെള്ള
പൊതച്ച് കെടത്തുമ്പോ....... പതിനാറെണ്ണത്തീല്  ഒട്ടും കൊറയണ്ട......"

വന്യമായ അയാളുടെ മുരൾച്ചകൾ തുടരുമ്പോൾ........... ദൂരെ  രമണിയുടേയും കുഞ്ഞിൻറേയും കരള് പിളർക്കുന്ന നിലവിളിക്കുമേൽ ഒരു ഹർത്താൽ ആഹ്വാനത്തിന്റെ  ഫ്ലാഷ് ന്യൂസുകൾ മിന്നിമറഞ്ഞു...........

����������������������

Share this

Related Posts

Previous
Next Post »