It Happens !

October 03, 2016

രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു...
ഒന്നിൽ  ട്രെയിൻ വരാത്തത്.

മറ്റെതിൽ അടിക്കടി ട്രെയിൻ വരുന്നത്...

ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു.

ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൽ ഒന്നിച്ചിരുന്ന് കളിക്കുന്നു..

തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു..

ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു..

നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.??

പ്രാക്ടിക്കലായി മറുപടി പറയണം. നമ്മളാരും സൂപ്പർമാനല്ല....

ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു..

സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??

ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും..

എന്താണെന്ന് വെച്ചാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം...

"സമൂഹം അങ്ങനാണ്"

ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും..

ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച  തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....

ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനാണ്....

" Fault makers are majority, even they protected
in most situations ".

നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...

തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു....

Share this

Related Posts

Previous
Next Post »