അഭിമാനം

May 31, 2018

അഭിമാനം മൂത്ത് അവൻ അളിയനെ കൊന്നു...
പെങ്ങളുടെ ജീവിതം തുലച്ചു...
അവന്റെ ജീവിതം ജയിലിലായി..
അവന്റെ അപ്പന്റെ ജീവിതം ജയിലിലായി..
അവന്റെ അമ്മയ്ക്ക് ഭർത്താവിനെ നഷ്ടമായി..
അവന്റെ ഭാര്യയക് ഭർത്താവിനെ നഷ്ടമായി..
അവന്റെ പെങ്ങൾക്ക് ഭർത്താവ് ഇല്ലാതായി...
അവന്റെ മക്കൾക്ക് അപ്പനെ നഷ്ടമായി..
അവന്റെ അമ്മയക് മകനെ നഷ്ടമായി..
അവന്റെ മക്കൾ കൊലയാളിയുടെ മക്കളായി ഒറ്റപ്പെട്ടു..
അവന്റെ കുടുംബം നാട്ടിൽ വെറുക്കപ്പെട്ടതായി...
സർവ്വനാശം സംഭവിച്ചു....

ഇപ്പോൾ... അഭിമാനം കൊണ്ട് ഇരിക്കാനും.. നിൽക്കാനും.. കിടക്കാനും.. നടക്കാനും വയ്യാത്ത അവസ്ഥ....

NB -: മക്കളെ മനുഷ്യരായി വളർത്തിയില്ലെങ്കിൽ.. ജാതി-മത-വർഗ്ഗ ചിന്തകൾക്കതീതമായി സ്നേഹിക്കാൻ പഠിപ്പിച്ചില്ലെങ്കിൽ... അവർ ഇതുപോലെ "അഭിമാനി"കളാവും...

Share this

Related Posts

Previous
Next Post »