സിനിമക്ക് തിരക്കഥ എഴുതുവാൻ വേണ്ടി LaTeX എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുവാൻ വേണ്ടി ആണ് ഈ കുറിപ്പ്. മലയാള സിനിമയിൽ ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.
LaTeX ന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാവുന്നത് പോലെ പറയാം.
ഗുണങ്ങൾ :
LaTeX എന്നത് ഒരു ഫ്രീ സോഫ്റ്റ്‌വെയർ ആണ്. ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരേ പോലെ ഉപയോഗിക്കാം. ഓൺലൈൻ ആയും എഴുതാൻ സാധിക്കും. LaTeX ഇൽ എഴുതിയാൽ ഫോർമാറ്റിങ് ഇറർ വരാൻ സാധ്യത കുറവാണ്. അലൈൻമെന്റ് മാറിപോകാൻ ഉള്ള സാധ്യതയും കുറവാണ്. എഴുത്തുകാരൻ കണ്ടെന്റിൽ മാത്രം ശ്രദ്ധിച്ചാൽ മതി. ഫോർമാറ്റിങ് LaTeX ചെയ്ത് കൊള്ളും. സീൻ നമ്പർ എഴുതുവാൻ കൗണ്ടർ ഉപയോഗിച്ചാൽ നമ്പർ ഓട്ടോമാറ്റിക് ആയി വരും. ഇടക്ക് ഒരു സീൻ എടുത്ത് മാറ്റിയാൽ ബാക്കിയുള്ള സീനുകളുടെ നമ്പർ തനിയെ മാറിക്കോളും. ഇതൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ.
ദോഷം:
LaTeX ന്റെ ഒരു പരിമിതി ഇത് പഠിക്കാൻ കുറച്ച് സമയം എടുക്കും എന്നത് ആണ്. കോഡിങ് അറിയാവുന്നവർക്ക് വളരെ എളുപ്പം ആയിരിക്കും. അല്ലാത്തവർക്ക് ഒരു അടിത്തറ കിട്ടിക്കഴിഞ്ഞാൽ ആവശ്യം ഉള്ള കോഡ് നെറ്റിൽ സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.
തിരക്കഥ പോലെയുള്ള വലിയ ഡോക്യുമെന്റുകൾക്ക് LaTeX തീർത്തും യോജിച്ച ഒരു സോഫ്റ്റ്‌വെയർ ആയിരിക്കും. താല്പര്യമുള്ളവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
ഉദാഹരണത്തിന് വേണ്ടി തിരക്കഥയുടെ ആദ്യ പേജ് ചേർക്കുന്നു.
EmoticonEmoticon