ഞാൻ സാദാരണ മറ്റൊരാളുടെ എഴുത്ത് ഇവിടെ അതുപോലെ ഇടാറില്ല.. ചിലപ്പോളൊക്കെ ആശയങ്ങൾ അടിച്ചു മാറ്റാറുണ്ട് എന്നത് സത്യം.. ഇതിവിടെ അങ്ങനെ തന്നെ ഇടുന്നതിനു കാരണം വേടനെ ആരാധിക്കുന്ന തലമുറ വേടനെ പോലെ വായിക്കുന്നുണ്ട്..? ഇല്ല
രാവിലെ പത്രം ഒന്ന് വായിക്കുന്ന എത്രപേർ ഉണ്ട്? 1 ശതമാനം ഒക്കെ കാണൂ..
വേടന്റെ വാക്കിലെ തീ കാണുന്ന 2ക കിഡ്സ് നിങ്ങൾ ഓർക്കണം അവന്റെ വായനയാണ് അവനാ തീ നൽകിയത് അല്ലാതെ ഇൻസ്റ്റയും സ്‌നേപ്പും, ഫൈസും ഒന്നുമല്ല.
-------------------
വേടനെ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ തൃശൂർ മോഡൽ ബോയ്സ് സ്‌കൂൾ...😉
--------------------------------------------------
ഇന്ന് ലോകത്തിന്റെയപ്പാടെ തന്നെ ശ്രദ്ധാകേന്ദ്രമാകുന്ന വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൺദാസ് മുരളി തൃശൂർ കാരനാണെന്നും , തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും എത്ര പേർക്കറിയാം..?
😉
2013 ബാച്ചിൽ പ്ലസ് വൺ സയൻസ് ബാച്ചിലേക്കാണ് കൂട്ടം തെറ്റി പറന്നിറങ്ങിയ കിളിയെ പോലെ , ഹിരൺ പഠിക്കാനെത്തിയത്. സത്യത്തിൽ..
ഹ്യുമാനിറ്റിസ് പഠിക്കാനായിരുന്നു അവനു താൽപ്പര്യം.
പക്ഷെ...
സാങ്കേതിക കാരണങ്ങളാൽ കിട്ടിയത് സയൻസ് ഗ്രൂപ്പ് ആയിരുന്നു.
ഇത് തന്നെക്കൊണ്ടാവുന്ന പണിയല്ലെന്നും , തനിക്ക് വേണ്ടത് ഇതല്ലെന്നും അവൻ ആദ്യമേ മനസിലാക്കി.
എന്നാൽ...
മനസ്സിലാവാത്ത ക്ലാസുകളിൽ കലപില കൂട്ടുന്ന വിദ്യാർഥികളിൽ നിന്ന് വ്യത്യസ്തനായി, ക്ലാസ് മുറിയിലെ ഒരു പിൻബെഞ്ചിൽ സൗമ്യ സാന്നിധ്യമായി അവൻ സീറ്റു പിടിച്ചു.
പഠിക്കാൻ താൽപ്പര്യം കാണിക്കാത്ത കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന ക്ലാസ് ടീച്ചറായിരുന്ന ജീജ ടീച്ചർ(തിരുവനന്തപുരം കാരിയാണ് , പേര് അങ്ങനെയാണെന്നാണ് എന്റെ ഓർമ്മ) ഹിരണിനെ പൊക്കി ; കാര്യങ്ങൾ അന്വേഷിച്ചു. വ്യക്തിഗതമായ വിശേഷങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച ടീച്ചറോട് ഹിരൻ പറഞ്ഞു..
"ടീച്ചറെ... എനിക്ക് വായിക്കാനാണ് ഇഷ്ടം , സയൻസ് എനിക്ക് പറ്റൂല..ഞാൻ ഇവിടെ ഒരു ശല്യവും ഉണ്ടാക്കാതെ ഈ മൂലക്ക് ഇരുന്നുകൊള്ളാം.."
😉
ഗ്രൂപ്പ് മാറ്റിക്കൊടുക്കാൻ അധികാരം ഇല്ലാത്ത ടീച്ചർ , പ്രിൻസിപ്പൽ ജയലക്ഷ്മി ടീച്ചറുമായി ആലോചിച്ച് , അവനെ തൃപ്തിപ്പെടുത്താൻ സ്‌കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ലോകത്തേക്ക് ഹിരണിനെ ക്ഷണിച്ചു.
തമാശ അതായിരുന്നില്ല...
ഇല്ലായ്മയുടെയും പട്ടിണിയുടെയും വെളിമ്പ്രദേശത്തു നിന്നു വന്നതായിട്ടു പോലും തൃശൂർ പബ്ലിക് ലൈബ്രറിയിലേത് ഉൾപ്പെടെ മിക്ക വായനശാലകളിയേയും മിക്കവാറും പുസ്തകങ്ങൾ ആ കൊച്ചു മിടുക്കൻ അന്നേ വായിച്ചു തള്ളിക്കഴിഞ്ഞിരുന്നു..!
എങ്കിലും....
വായനയുടെ ലോകത്ത് നുറുങ്ങു കവിതകളുടെയും എഴുത്തിന്റെയും ലോകത്ത് അവൻ ഒരു ഒറ്റയാനായി ഒതുങ്ങിക്കൂടി.
അതേ സമയം...
അവനു മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു.
"തീഷ്ണ കൗവ്വനം" കത്തിക്കാളുന്ന പ്രായത്തിലെ "ചുള്ളന്മാരുടെ" ഇടക്കിടെയുണ്ടാകാറുള്ള കൊച്ചു കൊച്ചു വഴക്കുകൾ അടിപിടിയുടെ വക്കത്ത് എത്തുമ്പഴേക്കും അവിടെ ഓടിയെത്തുന്ന ജയലക്ഷ്മി ടീച്ചർക്ക് ,
" ടീച്ചറേ... ഞങ്ങടെ വഴക്ക് തീർന്നു, ടീച്ചർക്ക് പോകാം... 😉 "
എന്ന മറുപടിയായിരുന്നു മിക്കപ്പോഴും ലഭിച്ചിരുന്നത്..!
"അതെങ്ങിന്യാടാ തീർന്നേ...?"
ടീച്ചറുടെ അമ്പരപ്പുളവാക്കുന്ന ചോദ്യത്തിന് കുട്ടികൾ ഒരേ സ്വരത്തിൽ മറുപടി പറയും..
"അത് വേടൻ പറഞ്ഞു തീർത്തു ടീച്ചറേ..!"
വിക്രമാദിത്യ കഥയിലെ ആട്ടിടയനെ പോലെ ഉയർന്ന പീഠമൊന്നും ഇല്ലാതിരുന്നിട്ടും , വേടൻ ഇവർക്കിടയിൽ എല്ലാം പറഞ്ഞു തീർക്കുന്ന ഒരു നിശബ്ദ നേതാവായിരുന്നു.
എന്നാൽ...
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ഗോഗ്വാ വിളികളിൽ ഒരിക്കലും അവൻ ഉണ്ടായിരുന്നതായി എനിക്കോർമ്മ തോന്നുന്നുമില്ല.
അന്നത്തെ മോഡൽ ബോയസിൽ ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്ന വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിക്കുന്ന ഹയർ സെക്കന്ററി പ്രിൻസിപ്പൽ ജയലക്ഷ്മിട്ടീച്ചർ, ഏലിയാസ് മാഷ്, ജീജ ടീച്ചർ, സ്മിതടീച്ചർ....ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ചെമ്പകവല്ലി ടീച്ചർ, പാട്ടുകാരായ കുട്ടികളെ തെരഞ്ഞുനടക്കുന്ന ഡ്രോയിങ് ടീച്ചറായ ഉഷ... ലാബ് അസിസ്റ്റന്റ് സുമേഷ് , കഞ്ഞിവെക്കുന്ന ആനിയേച്ചി.. (പലരുടെയും പേരുകൾ മറന്നുപോയി) അങ്ങനെ ഒരു വലിയ നിരയുണ്ടായിരുന്നു.
അതിന് ഫുൾ സപ്പോർട്ടായി "എമ്പോസാറ്റ്" എന്ന പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുണ്ടായിരുന്നു.
ഒപ്പം...
വിയ്യൂരിലെ കൃഷ്ണകുമാറേട്ടനും ഞാനും ഉൾപ്പെടുന്ന പി.ടി.എ. ഉണ്ടായിരുന്നു.
തീർന്നില്ല...
പഠനത്തിൽ പുറകോട്ടു നിൽക്കുന്ന കുട്ടികളെ ക്ലാസ് സമയം കഴിഞ്ഞു വീണ്ടും പഠിപ്പിക്കാൻ തായാറായി ഹൈസ്‌കൂളിലെ കുറച്ചു ടീച്ചർമാരും....
വൈകുന്നേരം നേരം വൈകുമ്പോൾ വിശപ്പകറ്റാൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ പണമില്ലാത്ത നിർദ്ധനരായ കുട്ടികളായതിനാൽ അവർക്ക് വേണ്ടി , ചപ്പാത്തിയും മുട്ടക്കറിയുമായി കാത്തു നിൽക്കുന്ന എംബോസാറ്റിലെ റോഷൻ ആട്ടോക്കാരനും അഡ്വ.ഷോബി ടി വർഗ്ഗീസും (അന്ന് വക്കീൽ ആയിട്ടില്ല), വിയ്യൂരിലെ സുനിൽ മേനോനും (മരണപ്പെട്ടുപോയി 😞 ) ഉൾപ്പെടെയുള്ള ഒരു വലിയ പൂർവ്വവിദ്യാർഥി ശ്രംഖല തന്നെയുണ്ടായിരുന്നു.
പക്ഷെ...
ശല്യക്കാരനല്ലാത്തത് കൊണ്ടു മാത്രം ആയിരിക്കണം ....
അധ്യാപകർ , ഹിരണിനെനെ പി.ടി.എ.യിലോ എംബോസാറ്റിലോ വേണ്ടത്ര റിപ്പോർട്ട് ചെയതില്ല എന്നതാണ് സത്യം...!
അതുകൊണ്ടു തന്നെ...
കൊച്ചു കൊച്ചു ആവശ്യങ്ങൾക്കപ്പുറം, അവന്റെ അന്നത്തെ മോഹത്തിലൊന്നായിരുന്ന ലാപ്ടോപ്പ് പോലുള്ള കാര്യങ്ങളിലേക്കൊന്നും ഞങ്ങളാരും കടന്നു ചെന്നില്ല.
ഇത്രയേറെ കുട്ടികളുള്ള ഒരു സ്ഥാപനത്തിൽ എല്ലാ കാര്യങ്ങളും അത്രയൊന്നും പ്രായോഗികമായിക്കൊള്ളണം എന്നില്ലല്ലോ..?
ആ ഒരു സങ്കടം ഇന്ന് ഞങ്ങളിലെല്ലാം അവശേഷിക്കുന്നുണ്ട്.
എങ്കിലും പറയാതെ വയ്യ....
"കൗവ്വന"ങ്ങളിൽ വാക്കുകളിലും എഴുത്തുകളിലും ഒളിപ്പിച്ചു വെച്ചിരുന്ന അഗ്നി ഇങ്ങനെ ആളിക്കത്തുമെന്നും, സ്വയമൊരുക്കിയ രംഗപദപശ്ചാത്തലത്തിൽ ഇതിങ്ങനെ ഒരു കാട്ടുതീ പോലെ , നാട്ടിലെങ്ങും പരന്നു പൊങ്ങുമെന്നും ആരും പ്രതീക്ഷിച്ചിരുന്നുമില്ലല്ലോ..!
ഹിരൺ ദാസ് മുരളി എന്ന സൗമ്യനായ പൂച്ചക്കുട്ടി വേടൻ എന്ന പുലിയായി മാറുമെന്ന് അന്ന് ആരോർത്തു..?
😉
വേടന് അഭിവാദ്യങ്ങളും ആശംസകളുമായി.....
💥❤️💥
തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂളിന് വേണ്ടി അവിടത്തെ പി.റ്റി.എ. വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച....
🙏
ഒരിടത്തൊരിടത്തൊരു പൗലോസ്.
EmoticonEmoticon