Black Magic???

October 20, 2022 Add Comment
മന്ത്രവാദം, ദുർമന്ത്രവാദം,കൂടോത്രം തുടങ്ങിയ അനാചാരങ്ങൾ എന്താണ്?
==============

മന്ത്രം കൊണ്ട് വാദിച്ച് ജയിക്കുന്നതിനെയാണ് മന്ത്രവാദം എന്ന് പറയുന്നത്.
മനുഷ്യസഹജമായ വിചാരങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് പ്രാചീനകാലത്ത് മനുഷ്യര്‍ വികസിപ്പിച്ചെടുത്തതാണ് മന്ത്രവാദമെന്ന കല. മന്ത്രവാദത്തെ ചിലപ്പോള്‍ തന്ത്രമെന്നും പറയാറുണ്ട്. 
 
എന്നാൽ ദുർമന്ത്രവാദം എന്ന് പറഞ്ഞാൽ മറ്റുള്ളവർക്ക് ദോഷം ചെയ്യുന്നതാണ്. ദുർ എന്ന് പറഞ്ഞാൽ ദുഷിച്ച എന്നാണ് അർത്ഥം. നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ച് ചെയ്യുന്നതാണ് കൂടോത്രം. മുട്ടയിലും , മറ്റും ജപിച്ച് ചെയ്യുന്നത് കൂടോത്രത്തിന് ഉത്തമ ഉദാഹരണമാണ്. 

പ്രകൃതിയില്‍ മനുഷ്യന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭയ-ഭക്തി ബഹുമാനത്തിന്‍റെ ആകെത്തുകയാണ് മന്ത്രവാദമെന്നാണ് മറ്റൊരുഭാഷ്യം.ഒരാളുടെ ഇച്ഛപ്രകാരം സാധനയും, പൂജയും കൊണ്ട് ഈശ്വരനെ പ്രാപിക്കുക എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്.  ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദുര്‍മന്ത്രവാദം നടത്തി വന്നിരുന്നത്. പാമ്പുകടിയ്ക്കുക, നായകടിയ്ക്കുക, രക്തം ഛര്‍ദ്ദിക്കുക, ശ്വാസം മുട്ടി മരിയ്ക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപെടുക എന്നതായിരുന്നു അന്നൊക്കെ ഇതിന്‍റെ അനന്തരഫലമായി വിശ്വസിച്ച് പോന്നത്.

 ഹിന്ദു വിശ്വാസ പ്രകാരം ഋഗ്വേദം, 
യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ നാല് വേദങ്ങളിൽ സാമവേദത്തിലും , അഥര്‍വ്വവേദത്തിലുമാണ് മന്ത്രവാദങ്ങളേയും മന്ത്രവാദ ക്രിയകളേയും കുറിച്ച് പറയപ്പെടുന്നത്. ശത്രുനാശത്തിനുള്ള നിരവധി മന്ത്രങ്ങളും , ആഭിചാരക്രിയകള്‍ ചെയ്യുന്ന തരത്തിലുള്ള മന്ത്രങ്ങളും മാരണം, ഉച്ഛാടനം തുടങ്ങിയവയും അഥര്‍വ്വവേദത്തില്‍ കാണാം. ബാധയൊഴിപ്പിക്കുകയാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം. മന്ത്രവാദത്തിൽ തന്നെ വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം, പ്രാകൃത മന്ത്രവാദം എന്നീ ശാഖകളുമുണ്ട്.

മറ്റുള്ള മനുഷ്യരേയോ ,  ജീവികളേയോ വശീകരിക്കുന്നതിനായി വശ്യക്രിയ ഉപയോഗപ്പെടുത്തുമ്പോൾ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുവാനായി സ്തംഭനക്രിയ ഉപയോഗപ്പെടുത്തുന്നു. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നത്. വിദ്വേഷണ ക്രിയ ഉപയോഗപ്പെടുത്തുന്നത് ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്നതിനാണ്. ഉച്ചാടനം ബാധയൊഴുപ്പിക്കുന്നതിനായാണ് നടത്തുന്നത്. എന്നാല്‍ ഇത് മറ്റുള്ള മനുഷ്യരേയോ ,  ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മം മാത്രമാണ്. ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത മന്ത്രവാദക്കളമാണ്. മാരണക്രിയയിലൂടെ മറ്റുള്ള മനുഷ്യരേയോ ,ജീവികളേയോ വധിയ്ക്കാനാകുമെന്നാണ് വിശ്വാസം. മദ്യം, മാംസം, രക്തം എന്നിവ നല്‍കി ആരാധനാ മൂര്‍ത്തികളെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പ്രാകൃത മന്ത്രവാദം. മൃഗബലിയും നരഹത്യയും ഇതിന്‍റെ ഭാഗമായിരുന്നു. ഈ കര്‍മ്മത്തിനിടെ മന്ത്രവാദിയും ചിലപ്പോൾ രക്തം പാനം ചെയ്യാറുണ്ട്.

വൈദ്യവും , മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥര്‍വ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുടര്‍ന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും , മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം.  വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളര്‍ന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തന്‍, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമന്‍, ഹന്തുകാമന്‍, ആകാശയക്ഷി, ഗന്ധര്‍വന്‍, എരിക്കമ മോഹിനി, ഭൈരവി, യോനിമര്‍ദ്ദിനി, പറക്കുട്ടി, മാടന്‍, മറുത, അറുകൊല എന്നീ ദുര്‍മൂര്‍ത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കര്‍മങ്ങളുടെ പ്രയോക്താക്കളായും  മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.

മനുഷ്യന്റെ തലയും , പോത്തിന്റെ കാലുമായി വഴിയില്‍ നടക്കുന്നവരെ പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒടിയന്‍ നമ്മുടെ മുത്തശ്ശിക്കഥകളിലെ സ്ഥിരം കഥാപാത്രമായിരുന്നു. മാത്രമല്ല വീട്ടിലൊരു കുട്ടി ജനിച്ചാല്‍ മറുപിള്ളയ്ക്കായി കാത്തു നില്‍ക്കുന്ന ചാത്തനും നമുക്ക് കഥകളിലൂടെ പരിചിതരായിരുന്നു.

കേരളത്തില്‍ പ്രാചീനദശയില്‍ ആദിമവാസികളുടെയിടയില്‍ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും കണിയാന്‍,  പാണന്‍, പറയന്‍, മണ്ണാന്‍, അരയന്‍  തുടങ്ങിയവര്‍ക്കിടയില്‍ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. 

എല്ലാ‍ പാണനും , പറയനും  ,മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും. എന്നാല്‍ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികള്‍ അല്ല .കാരണം കേരളത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച പരശുരാമന്‍ ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴില്‍ നല്‍കിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും , ഷണ്മന്ത്രവാദികളും  , താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂര്‍, തറയില്‍ക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂര്‍, പറമ്പൂര്‍, ചെമ്പ്ലിയന്‍സ്, താഴമണ്‍ മുതലായ ഇല്ലക്കാര്‍ക്ക് തന്ത്രവും കാട്ടുമാടം, കല്ലൂര്‍, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാര്‍ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവര്‍ക്ക് മന്ത്രവും കുലതൊഴിലായിത്തീര്‍ന്നിട്ടുള്ളതിങ്ങനെയാണ്.

വാന്‍ഹൌസ് എന്ന ഇംഗ്ലീഷുകാരന്‍ എഴുതിയ (1879) ഒരു ലേഖനത്തില്‍ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കള്‍ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു.  കേരളത്തില്‍ ആറ് സദ്മന്ത്രവാദികളും , ആറ് ദുര്‍മന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗന്‍ അദ്ദേഹത്തിന്റെ മലബാര്‍ മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

പാശ്ചാത്യരാജ്യങ്ങളില്‍ കാണുന്നതുപോലെ സമൂഹമോ , രാഷ്ട്രമോ  ,മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാര്‍ മാത്രമായിരുന്നു മന്ത്രവാദ കര്‍മ്മങ്ങളില്‍ ബന്ധപ്പെട്ടിരുന്നത്. അവരില്‍ പ്രമുഖരെ രാജാക്കന്മാര്‍ പോലും തങ്ങളുടെ ശത്രുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛര്‍ദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് ശത്രുക്കളെ അടിപ്പെടുത്താന്‍ മന്ത്രവാദികള്‍ ശ്രമിച്ചിരുന്നത്.    

പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍. കണിയാന്‍, മണ്ണാന്‍ തുടങ്ങിയ സമുദായക്കാരുടെ താളിയോലകളിലെ രീതിയാണിത്. തൊഴില്‍ രഹിതനാക്കുക, കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം, സമൂഹത്തില്‍ ഒറ്റപ്പെടല്‍, അപകടമരണം, ദുര്‍മരണം, ആത്മഹത്യ, ദമ്പതീകലഹം എന്നിവക്കായി പ്രാകൃത മന്ത്രവാദികള്‍ മാട്ടും മാരണവും നടത്തുന്നു.

മന്ത്രവാദം ഏകവസ്ത്രമായോ , നിര്‍ വസ്ത്രമായോ വേണം ചെയ്യാന്‍, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവം കുടികൊള്ളുന്നത് നമുക്ക് കാണാം. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കര്‍മി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും , പ്രതിയെ പിടികൂടിയുള്ള മൂര്‍ത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കര്‍മങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകര്‍മ്മമാണ്. 

ഉച്ചാടനം, മാരണം, വിദ്വേഷണം, സ്തംഭനം, വശ്യം എന്നിവ പ്രധാന ദുർമന്ത്രവാദ ക്രിയകളാണ്. ഉച്ചാടനത്തിന് ഇരയാകുന്ന വ്യക്തിയും അവന്‍റെ കുടുംബവും നാടും , വീടും സ്വന്തക്കാരും , ബന്ധുക്കാരും നഷ്ടമായി നാട് വിട്ടോടും മത്രേ. മാത്രമല്ല, അവന്‍ ചെല്ലുന്നിടത്തെല്ലാം ഉറയ്ക്കാതെ  അതാത് നാട്ടുകാര്‍ അവനെ ഓടിച്ചുകൊണ്ടിരിക്കും. വിദ്വേഷണത്തിന്‍റെ ഫലവും ഇതു തന്നെ. എല്ലാവരും അവനെ വെറുക്കും. ദമ്പതികളാണെങ്കില്‍ കലഹിച്ച് പിരിയും. മാരണത്തിനിരയായവന്‍ ദുര്‍മരണപ്പെടും. സ്തംഭനം സ്തംഭിപ്പിക്കാനുള്ളതാണ്. അതിനിരയാകുന്നവന്‍റെ സകലതും സ്തംഭിക്കും. ഒരു കാര്യവും നടക്കില്ല. 

ഇങ്ങനെ ദുര്‍മന്ത്രവാദത്തിന്‍റെ ഫലങ്ങള്‍ ഏറെയാണ്. ഇപ്പോഴും കേരളത്തില്‍  ഇത് ഫലപ്രദമായി ഹിന്ദു സമ്പ്രദായത്തിലും , മുസ്ലിം സമ്പ്രദായത്തിലും , കടമറ്റം ക്രിസ്ത്യന്‍ സമ്പ്രദായത്തിലും പലരും നടത്തിവരുന്നുണ്ട്. 

കേരളത്തില്‍ അറബി മാന്ത്രികം വ്യാപകമാണെങ്കിലും ഇസ്ലാമില്‍ മന്ത്രവാദമില്ല എന്നാണ് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത്. ഇവിടെ പ്രയോഗിക്കുന്നത് ബാബിലോണിയന്‍ ഈജിപ്ഷ്യന്‍ രീതികളാണത്രേ. ക്രിസ്ത്യാനികളുടേതായി പറയുന്ന കടമറ്റം സമ്പ്രദായ രീതികള്‍ കടമറ്റത്തച്ചന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അടുത്തുപോയി പഠിച്ചതാണെന്നും ക്രിസ്ത്യന്‍ രീതികളല്ല എന്നും പറയുന്നു. പക്ഷേ അതിന്‍റെ മന്ത്രം തുടങ്ങുന്നത് ഇങ്ങനെയാണ് -

" ഓം ചുത്തമാന കുരിശെ, ഉന്നടയാളത്തിനാല്‍ ശത്രുക്കളെന്മേല്‍ വരുവാതെ കാത്തുക്കോ, പിതമഹന്‍ രാവു വന്താലും ഇരുട്ടു വന്താലും മേലടിപ്പെടാതെ കാത്തുക്കോ കര്‍ത്താനെ മണ്ണില്‍ പിറന്ന ശീലുവൈ... "

ഇതില്‍ യേശുവും , കുരിശുമൊക്കെയാണ് വരുന്നത്. ഗോത്ര രീതികളെ അച്ചന്‍ ക്രിസ്ത്യന്‍ വത്ക്കരിച്ചതാകണം.

കേരളത്തിലെ ദ്രാവിഡ ദുര്‍മന്ത്രവാദ രീതികളെ, അതിന്‍റെ ദുഷിച്ച വശങ്ങളെ മാറ്റി നിര്‍ത്തി പരിശോധിച്ചാല്‍ അവ നമ്മുടെ ഫോക് ലോര്‍ സംസ്കൃതിയുടെ പൈതൃക സമ്പത്താണെന്ന് മനസിലാകും. അതിന്‍റെ സാഹിത്യം, സംഗീതം, ചിത്രകല (കോലം - യന്ത്രമെഴുത്ത്) എല്ലാം ശാസ്ത്രീയമായി പഠനവിധേയമാക്കേണ്ടതാണ്. ഡോ. എം.വി. വിഷ്ണു നമ്പൂതിരി, ആചാര്യ എം. ആര്‍. രാജേഷ് തുടങ്ങിയ പണ്ഡിതര്‍ ഈ ശാഖയിലെ ഗവേഷണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. സര്‍ക്കാരിന്‍റെ ഫോക് ലോര്‍ വിഭാഗത്തിന്‍റെ ശ്രദ്ധകൂടി ഇതില്‍ പതിയേണ്ടതാണ്. ഇതിലെ അന്ധവിശ്വാസങ്ങളേയും  , അനാചാരങ്ങളേയും മാറ്റി നിര്‍ത്തി കലയെ അരിച്ചെടുക്കണം.

മന്ത്രവാദം അടിസ്ഥാനപരമായി ഒരു ഗോത്രാചാരമാണ് .ഇത് ഉൽഭവിച്ചത് പ്രാകൃതദിശയിലായതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായി തന്നെയിരിക്കുന്നത്. ഐശ്വര്യത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നതും , മതപരമായിട്ടും ആയിട്ടും മന്ത്രവാദം നടത്താറുണ്ടെങ്കിലും അവയെ പൊതുവേ ദുർമന്ത്രവാദമായി കണക്കാക്കാറില്ല. ലോകത്തിൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്ത്രവാദം ഉണ്ടായിരുന്നു. അറബിമാന്ത്രികം,ചൈനീസ് മന്ത്രികം തുടങ്ങിയവ ഒക്കെ ഇതിന്‌ ഉദാഹരണമാണ്. ഇംഗ്ലീഷിൽ "ബ്ലാക്ക് മാജിക്‌ (Black Magic)" എന്ന വാക്ക് ദുർമന്ത്രവാദത്തെ കുറിക്കാൻ ഉപയോഗിക്കുന്നതാണ്.

 പറശ്ശിനിക്കടവ് മുത്തപ്പൻ തുടങ്ങിയ ദ്രാവിഡ ക്ഷേത്രങ്ങളിലും മറ്റും മത്സ്യവും , മദ്യവും പൂജക്കായി ഉപയോഗിക്കുന്നതും മറ്റും ഉദാഹരണമാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ദുർമന്ത്രവാദം രഹസ്യമായി ഇന്നും നടത്താറുണ്ട് എന്ന് പറയപ്പെടുന്നു. നഗ്നപൂജ, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും , വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചു ഇസ്ലാം മതവിശ്വാസികളും, ചില ഹൈന്ദവരും ഭക്ഷണത്തിനായി മൃഗബലിയും , കോഴിബലിയും നടത്താറുണ്ട്. എന്നാൽ ഇതൊന്നും ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടല്ല മറിച്ചു മതാചാരമായിട്ടാണ് കണക്കാക്കുന്നത്. ദുർമന്ത്രവാദി പലപ്പോഴും താമസികഭാവം കൈകൊള്ളാറുണ്ട്. അപ്പോൾ കർമിയും  മദ്യപാനവും , രക്തപാനവും  മാംസാഹാരം കഴിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും പ്രത്യാക്രമണമാണ് ദുർമന്ത്രവാദിയുടെ രീതി. വശ്യം, മാട്ട്, മാരണം, അറബി മാന്ത്രികം എന്നിവയാണ് പൊതുവേ ഇവർ ചെയ്യുന്നത്. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി ദുർമന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു.

മന്ത്രവാദവും കൂടോത്രവും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടു്. അധ്വാനശീലരുടെ മന്ത്രവാദമാണ് കൂടോത്രം . കൂടോത്രം മിക്കപ്പോഴും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടാറുള്ളത്. ദുരൂഹത തോന്നിപ്പിക്കും വിധം ചിലതൊക്കെ കുഴിച്ചിടുന്നതിൽ കായികാധ്വാനമുണ്ട്. അതുകൊണ്ടാണ് അത് അധ്വാനശീലരുടെ മന്ത്രവാദമാകുന്നത്  .ഒൻപത് എന്ന അക്കത്തിന് കൂടോത്രത്തിൽ വലിയ സ്ഥാനമാണുള്ളത്.മുൻപൊക്കെ ആണി മുതൽ ചെമ്പുതകിടുവരെയുള്ള പുരാവസ്തുക്കൾ കൂടോത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

കേരളത്തിന്‍റെ മന്ത്രവാദ  ദുര്‍മന്ത്രവാദ മേഖല കോടികള്‍ മറിയുന്ന ഒരു ബിസിനസ് മേഖലയാണിന്ന്. ഇതില്‍ പലരുടേയും ബിസിനസ് സാമ്രാജ്യങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ കേരളം തന്നെ വിലക്ക് വാങ്ങാന്‍ പറ്റിയേക്കും. 
കോടികള്‍ മറിയുന്ന ചാത്തന്‍സേവയും മറ്റും  നടത്തുന്ന ബിസിനസ് കോടിപതികള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്.  ക്രിസ്ത്യന്‍ രീതിയില്‍ സാത്താന്‍ സേവ (സാത്താൻ സേവയെ പറ്റി മുൻപ് ഒരു ലേഖനം തയ്യാറാക്കിയിട്ടുണ്ട് )നടത്തുന്നവര്‍ കൊച്ചിയിലും , മറ്റ് നഗരങ്ങളിലും  ഹൈടെക് മന്ത്രവാദവുമായി നിലയുറപ്പിച്ചിട്ടുണ്ട്. പലതിനും ലക്ഷങ്ങളാണ് ഫീസ്. വമ്പന്‍ ഷോറുമുകളുടെ ശൃംഖല ഉള്ളവര്‍, രാഷ്ട്രീയക്കാര് ( എല്ലാ പക്ഷവും) , സിനിമാക്കാര്‍, മറ്റ് ബിസിനസുകാർ , എന്‍ ആര്‍ ഐക്കാര്‍ ഇവരൊക്കെയാണ് പ്രധാന കസ്റ്റമേഴ്സ്. എതിരാളികളെ ആഭിചാരം ചെയ്ത് തകര്‍ക്കാന്‍ ക്വട്ടേഷന്‍ എടുക്കുകയാണ് ദുര്‍മന്ത്രവാദികളുടെ ഡ്യൂട്ടി.  
എന്നാൽ ഇതിനൊന്നും ശാസ്ത്രീയമായി യാതൊരു തെളിവുമില്ല എന്നുള്ളതാണ് വസ്തുത. പ്രാചീന ജനതയുടെ ജീവിതപ്രാരാബ്ധങ്ങൾ ആവാം അവരെ ഇത്തരം ആചാരങ്ങളിലേക്കും , വിശ്വാസങ്ങളിലേക്കും നയിച്ചതെന്ന് കരുതപ്പെടുന്നു.

ആധുനികകേരളത്തിൽ  മന്ത്രവാദപശ്ചാത്തലത്തില്‍ ധാരാളം ആൾക്കാർ കൊല്ലപ്പെടുന്നുണ്ട്. ഇതിന്റെ ഇരട്ടിയിലേറെ വരും സാമ്പത്തിക ത്തട്ടിപ്പുകളുടെ പേരിലും  ,ലൈംഗിക ചൂഷണത്തിന്റെ പേരിലുമുള്ള കേസുകള്‍. തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെ വീണ്ടും വീണ്ടും ഈ അന്ധവിശ്വാസങ്ങള്‍ക്കു  തല വയ്ക്കുന്നവരാണ് ഭൂരിപക്ഷവും. മന്ത്രവാദം മുതലെടുക്കുന്നത് മനുഷ്യമനുസിന്റെ പ്രലോഭനങ്ങളെയും , അരക്ഷിതാവസ്ഥയെയുമാണ്.  ശാസ്ത്രബോധമുള്ള ഒരു സമൂഹത്തില്‍ ഇക്കാലത്തും മന്ത്രത്തിനും , തന്ത്രത്തിനും ഇരകളെ കിട്ടുന്നത് സമൂഹത്തിന്റെയാകെ പരാജയമാണ്. 

ഇന്ത്യയിലാകെ 2020ല്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം  144 ആണ്.ദുര്‍മന്ത്രവാദക്കൊലകളില്‍ മുന്നില്‍ നില്‍ക്കുന്നത് ജാര്‍ഖണ്ഡ് സംസ്ഥാനമാണ്. 

വിശ്വാസം അംഗീകരിക്കുന്ന ഒരു സമൂഹത്തില്‍ എവിടം മുതലാണ് അന്ധവിശ്വാസത്തെ എതിര്‍ത്തു തുടങ്ങുകയെന്നത് സങ്കീര്‍ണമായ ചോദ്യമായി ഇപ്പോഴും തുടരുന്നുണ്ട്. ദൈവമുണ്ടെന്നും , അതീന്ദ്രിയ ശക്തികളുണ്ടെന്നും വിശ്വസിക്കുന്ന സമൂഹത്തില്‍ തന്ത്രവും , മന്ത്രവും , ഊതിചികില്‍സിക്കലും , പ്രാര്‍ഥിച്ചു സുഖപ്പെടുത്തലും മാത്രം തെറ്റാണെന്ന് എങ്ങനെ വേര്‍തിരിച്ചു പറയും? എന്നാണ് വിശ്വാസികളുടെ ചോദ്യം.അതുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം തുടങ്ങുന്നതു തന്നെ പൊതുസ്വീകാര്യമായ ഒരു കാപട്യത്തിന്റെ പുറത്താണെന്നത് സത്യമാണ്. നല്ല വിശ്വാസവും , അന്ധമായ വിശ്വാസവുമുണ്ടെന്ന കാപട്യം. 

അവിടെയാണ് വിശ്വാസം മുതലെടുത്ത് കടുത്ത അന്ധവിശ്വാസങ്ങളിലേക്കും , ചൂഷണങ്ങളിലേക്കും മനുഷ്യര്‍ നയിക്കപ്പെടുന്നത്. കൗതുകകരമായ വസ്തുത, മന്ത്രവാദത്തില്‍ വര്‍ഗീയതയില്ലെന്നതാണ്. ജാതിമതഭേദമില്ലാതെ മന്ത്രവാദികളെ വിശ്വാസികള്‍ തേടിയെത്തും. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണവും , കച്ചവടവും കേരളത്തില്‍ മറ്റേതു കാലത്തേക്കാളും ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്നത് സത്യം മാത്രമാണ്. 

അസുഖം ഭേദപ്പെടുത്താനും , സാമ്പത്തിക പ്രശ്നങ്ങള്‍ മറികടക്കാനുമുള്ള കുറുക്കു വഴിയാണ് ചിലര്‍ക്കു മന്ത്രവാദം. മറ്റു ചിലര്‍ക്ക് ശത്രുസംഹാരവും , മാനസിക രോഗ ചികില്‍സയുമാണ്. വിശ്വസിക്കാനെത്തുന്നവരുടെ പ്രശ്നമേതായാലും മന്ത്രവാദികള്‍ക്ക് ഒരൊറ്റ കാര്യത്തിലേയുള്ളൂ താല്‍പര്യം. സാമ്പത്തികനേട്ടം. വിശ്വാസത്തിന്റെ പേരില്‍ ഇന്നേവരെ ഒരു മന്ത്രവാദിയും സൗജന്യമായി സേവനം നല്കിയതായി കേട്ടിട്ടില്ല. ആ സാമാന്യയുക്തി പക്ഷേ പാവം ഇരകളെ ഒരിക്കലും പിന്തിരിപ്പിച്ചിട്ടുമില്ല. സാമൂഹ്യാവസ്ഥയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ മാത്രമാണ് ഇരകളാവുന്നതെന്നും ചിന്തിക്കാനാവില്ല. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും , ജീവിത സാഹചര്യവുമുള്ളവരും ഇത്തരം മന്ത്രവാദികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന സാഹചര്യങ്ങള്‍ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. 

ശാസ്ത്രീയബോധം വളര്‍ത്തുകയെന്നതു തന്നെയാണ് പ്രധാന പരിഹാരം. പക്ഷേ ഡോക്ടര്‍മാരും , ശാസ്ത്രജ്ഞരും വരെ ക്രിയകള്‍ക്കു കൈ കൂപ്പുമ്പോള്‍ ശരിയായ SCIENTIFIC TEMPER എന്നു തന്നെ വ്യക്തമായി മനസിലാക്കി മുന്നോട്ടു പോകേണ്ടിവരും. ബോധവല്‍ക്കരണത്തിന്റെ പരിമിതികള്‍ മറികടക്കാന്‍ ശക്തമായ നിയമ നിര്‍മാണവുമുണ്ടാകേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ 2013ല്‍  നടപ്പാക്കിയ അന്ധവിശ്വാസ വിരുദ്ധ നിയമം മറ്റു സംസ്‌ഥാനങ്ങൾക്കു മാതൃകയാവേണ്ടതാണ്. കേരളവും സമാനമായ നിയമം ഉടൻ തന്നെ കൊണ്ടുവരും. 

ജനങ്ങളുടെ അന്ധവിശ്വാസത്തെ മുതലെടുക്കുന്ന വിധം മന്ത്രവാദവും മറ്റും പ്രയോഗിക്കുന്നതു നിയമവിരുദ്ധമാക്കുകയാണ് മഹാരാഷ്ട്ര ചെയ്തത്. ഈ നിയമപ്രകാരം 
മന്ത്രവാദം, നരബലി, രോഗം ഭേദമാക്കാനെന്ന പേരിലുള്ള ആഭിചാരക്രിയകൾ തുടങ്ങിയവ തടയുന്നു. ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരിക പീഡനം ഉൾപ്പെടെ കുറ്റകരമാകുന്ന 12 വ്യവസ്‌ഥകളാണു നിയമത്തിലുള്ളത്.

അമാനുഷികശക്‌തിയുണ്ടെന്നു പ്രചരിപ്പിക്കുക,...

ഏതെങ്കിലും വ്യക്‌തിയെ പിശാചുബാധ ആരോപിച്ചു ദ്രോഹിക്കുക...,

പ്രേതബാധയാണെന്നു വരുത്തിത്തീർത്തു വൈദ്യസഹായം നിഷേധിക്കുക...

പാമ്പോ , പട്ടിയോ  ,തേളോ പോലുള്ള ജന്തുക്കളുടെ കടിയേറ്റാൽ മന്ത്രവാദം കൊണ്ടു മാറുമെന്നു പ്രചരിപ്പിക്കുക...

ഗർഭസ്‌ഥശിശുവിന്റെ ലിംഗനിർണയവും , ലിംഗമാറ്റവും മന്ത്രവാദത്താൽ സാധ്യമെന്നു വാഗ്‌ദാനം ചെയ്യുക...

പുനർജന്മമെന്ന് അവകാശപ്പെടുക
ഇത്തരം അവകാശവാദങ്ങളുടെ മറവിൽ ലൈംഗികാതിക്രമങ്ങൾക്കു ശ്രമിക്കുക...

മനോദൗർബല്യമുള്ള ആൾക്ക് അമാനുഷിക ശക്‌തികളുണ്ടെന്നു പ്രചരിപ്പിക്കുകയും ധനസമ്പാദനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുക...

തുടങ്ങിയവയെല്ലാം മഹാരാഷ്‌ട്രയിലെ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കേസുകളിൽ അറസ്‌റ്റിലായാൽ ജാമ്യം ലഭിക്കില്ല. കൊലപാതകം പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ പോലും ആറുമാസം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കും. 5000 - 50,000 രൂപ പിഴശിക്ഷയ്‌ക്കും വകുപ്പുണ്ട്. . എയ്‌ഡ്‌സിനും , കാൻസറിനും മാന്ത്രികമരുന്നുണ്ടെന്നു പത്രപ്പരസ്യം നൽകിയ രണ്ടുപേരെയാണു മഹാരാഷ്‌ട്രയിൽ ഈ നിയമപ്രകാരം ആദ്യം അറസ്‌റ്റ് ചെയ്‌തത്. ദൈവത്തിന്റെ അവതാരമെന്നു അവകാശപ്പെട്ടയാള്‍ക്കെതിരെയും നടപടിയുണ്ടായി.

നിയമം കൊണ്ടു മാത്രം പരിഹാരമാകില്ലെങ്കിലും നിയമം അനിവാര്യമാണെന്നു വിളിച്ചു പറയുന്നു കുറ്റകരമായ പല സംഭവങ്ങളും. തെളിവില്ലാത്തത് വിശ്വാസം, തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നത് ശാസ്ത്രം എന്നാണ് ലളിതമായ വ്യാഖ്യാനം. ദുര്‍ബല മനസുകള്‍ വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നത് തടയാന്‍ സമൂഹത്തിന്റെ ആകെ ജാഗ്രത ആവശ്യമുണ്ട്. ഇരകള്‍ക്കു മാത്രമല്ല, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സമൂഹത്തിലാകെ  ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നത് അവഗണിക്കാനാകില്ല. 

..........🌹വാൽ കഷ്ണം🌹..........

🌹 ശാന്തി :

ബാധയൊഴിപ്പിക്കുകയാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം. കളം വരച്ച് മഞ്ഞള്‍ കലക്കിയ വെള്ളമുപയോഗിച്ച് യാതൊരു വിധത്തിലുള്ള ഉപദ്രവങ്ങളുമില്ലാതെ നടത്തുന്നതാണ് ശാന്തി.

🌹 വശ്യം :

മാന്ത്രിക കര്‍മ്മം തന്നെയാണ് വശ്യം. മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ വശീകരിക്കുന്നതിനാണ് ഈ കര്‍മ്മം ഉപയോഗിക്കുന്നത്.

🌹 സ്തംഭനം :

നമ്മുടെ ശത്രുക്കളെ ഒന്നും ചെയ്യാന്‍ ശേഷിയില്ലാത്തവരാക്കി മാറ്റുകയാണ് സ്തംഭനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കറുത്തവാവ് ദിവസങ്ങളിലാണ് ഈ മാന്ത്രിക കര്‍മ്മം പ്രധാനമായും ചെയ്യുന്നതും.

🌹 വിദ്വേഷണം :

ശത്രുക്കള്‍ക്കിടയില്‍ മാനസിക ഐക്യമില്ലായ്മ രൂപപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രവാദമാണ് വിദ്വേഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

🌹 ഉച്ചാടനം :

ബാധയൊഴുപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയാണ് ഉച്ചാടനവും നടത്തുന്നത്. എന്നാല്‍ മറ്റുള്ള മനുഷ്യരേയോ , ജീവികളേയോ ഉപദ്രവിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കി നിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണ് ഉച്ചാടനം. മന്ത്രവാദക്കളമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആരെ ഉദ്ദേശിച്ചാണോ മന്ത്രവാദം നടത്തുന്നത് അയാള്‍ എല്ലാമുപേക്ഷിച്ച് ഓടിപ്പോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് വിശ്വാസം.

🌹 മാരണം :

മന്ത്രവാദത്തില്‍ ദുര്‍മന്ത്രവാദമെന്ന പേരുകൊണ്ട് അറിയപ്പെടുന്നതാണ് മാരണം. ഇതിലൂടെ മറ്റുള്ള മനുഷ്യരേയോ  ജീവികളേയോ മന്ത്രമുപയോഗിച്ച് വധിയ്ക്കാന്‍ ഈ കര്‍മ്മം കൊണ്ട് സാധിയ്ക്കും.
🌹🌹

🙏കടപ്പാട്: മന്ത്രവാദ, ദുർമന്ത്രവാദത്തെ പറ്റി വിവിധ മാധ്യമങ്ങളിൽ നടന്ന ചർച്ചയിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന ഭാഗങ്ങൾ.

To My Friend Sabu..

June 24, 2022 Add Comment
എനിക്ക് ഒന്ന് ജീവിക്കണം എന്ന് ഉണ്ടളിയാ.. 
നീയെന്നോട് പറഞ്ഞത് ഓർക്കുന്നു ഞാൻ..

നിന്നെ കണ്ടത് രണ്ടു പതിട്ടാണ്ട് മുൻപെന്ന് ഓർക്കുന്നു ഞാൻ ഇന്നും..
രണ്ടു പതിട്ടാണ്ടുകൾക്ക്ഇപ്പുറം നീ എന്നെ വിളിച്ച വിളിയിന്നുമോർക്കുന്നു ഞാൻ..
ഇന്ന്നുമെനിക്ക് അത്ഭുതം ആണ് നീ എങ്ങനെ എന്നെ തിരഞ്ഞെതിയെന്നത്..!

ഇന്ന് നീ ഈ ലോകം വിട്ടു പോകുന്നേരം ഓർക്കുന്നു ഞാൻ ഓരോ നിമിഷവും..
എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച. എന്റെ സന്തോഷം ആഗ്രഹിച്ച അപൂർവം ചിലരിൽ ഒരാൾ അല്ലേ നീ..
ഓർമകളിൽ നീയെന്നും തെളിവോടെ കാണുമെന്നു പറയാൻ മാത്രം എനിക്കവതുള്ളു...

Ramanujam - The Man of Infinity

April 26, 2022 Add Comment
ഏപ്രിൽ 26...

ഗണിതശാസ്ത്രത്തിലെ അത്ഭുതപ്രതിഭ,
ശ്രീനിവാസ രാമാനുജൻ
(1887 - 1920)
ഓർമ.

''രാമാനുജന്റെ തോട്ടത്തിൽ നിന്നുള്ള വിത്തുകൾ കാറ്റിൽ വീശുകയും ഭൂപ്രകൃതി മുഴുവൻ മുളപ്പിക്കുകയും ചെയ്യുന്നു.''-
ഫ്രീമാൻ ഡിസൈൻ.

ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ.

ശുദ്ധ ഗണിതത്തിൽ വിദഗ്ദശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലുടെ ഗണിതവിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നങ്ങൾ തുടങ്ങിയ ഗണിതശാസ്ത്ര മേഖലകളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.

ദരിദ്രകുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസത്തിനുപോലും വകയില്ലാതെ വലഞ്ഞ യുവാവ് മഹാഗണിതജ്ഞനായി ഇംഗ്ലണ്ടിലെ ഉന്നത ശാസ്ത്ര സഭകളിലിടം പിടിച്ച കഥ അപൂർവവും നാടകീയവുമാണ്. അല്പകാലം മാത്രം നീണ്ട ജീവിതത്തിനിടയിൽ രാമാനുജൻ കീഴടക്കിയത് ഗണിതത്തിലെ രാജപാതകളാണ്.

തമിഴ്നാട്ടിലെ ഈറോഡിൽ ജനനം.
പഠനത്തിലെ മികവ് പരിഗണിച്ച് പകുതി ഫീസ് ഇളവു നൽകിയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉയർന്ന ക്ലാസ്സുകളിലുള്ളവരുടെ സംശയങ്ങൾ തീർത്തുകൊടുത്തും വിഷമം പിടിച്ച കണക്കുകൾ നിമിഷങ്ങൾ കൊണ്ടു ചെയ്തും ഏതു സംഖ്യയുടെ വർഗമൂലവും പൈയുടെ മൂല്യവും നാലോ അഞ്ചോ ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിച്ചും സ്കൂളിൽ താരമായി.

1904-ൽ സ്കോളർഷിപ്പ് സഹായത്തോടെ കുംഭകോണം സർക്കാർ സ്കൂളിൽ ചേർന്നു. ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സ്കോളർഷിപ്പ് നഷ്ടമായി.
1906-ൽ പച്ചയപ്പാസ് കോളേജിൽ ചേർന്നെങ്കിലും അവിടെയും ഗണിതത്തിലൊഴികെ മറ്റു വിഷയങ്ങളിൽ പരാജയപ്പെട്ടതോടെ സർവകലാശാലാ സ്വപ്നം പൊലിഞ്ഞു.

സംശങ്ങൾ തീർക്കാൻ ആരുമില്ലാതെ തനിച്ചിരുന്നു പഠനം തുടർന്നും ജീവിക്കാൻ ജോലിയന്വേഷിച്ചും നടക്കുന്നതിനിടെ ജി.എസ്.കാർ എഴുതിയ ഗണിതപുസ്തകത്തിലെ, വേണ്ടത്ര തെളിവുകളോ വിശദീകരണമോ ഇല്ലാത്ത 6000 സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിലെ പുതിയ ഗണിത ശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. അതിവിദഗ്ദ ഗണിതജ്ഞർക്കു മാത്രം കഴിയുന്ന പ്രവൃത്തിയായിരുന്നു അത്. 'പൈ' യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്കരിച്ചു. പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ 'ആൽഗരിത'ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്. ഉത്കൃഷ്ടമൊന്നുമല്ലാത്ത കാർ-ന്റെ പുസ്തകം പ്രശസ്തമായത് രാമാനുജനിലൂടെയാണ്.

1911-ൽ ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ജേണലിൽ രാമാനുജൻ തയ്യാറാക്കിയ പ്രബന്ധം അടിച്ചുവന്നതോടെ പ്രശസ്തിയിലേക്കുയർന്നു.

1912-ൽ മറ്റു പലരുടെയും സഹായത്തോടെ മദ്രാസ് അക്കൗണ്ട്സ് ജനറൽ ഓഫീസിൽ ക്ലർക്കായി. 1913-ൽ മദ്രാസ് സർവകലാശാല ഗവേഷണ വിദ്യാർത്ഥിയായി. അവിടെവച്ച് ' കണ്ടെത്തിയ പല സിദ്ധാന്തങ്ങളും കൂടെയുള്ളവർക്കും അധ്യാപകർക്കും എളുപ്പം ഗ്രഹിക്കാനോ മനസ്സിലാക്കാനോ കഴിയുന്നതായിരുന്നില്ല.

പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ കേംബ്രിഡ്ജിലെ ജി.എച്ച്.ഹാർഡിക്ക് രാമാനുജൻ അയച്ച കത്ത്, അദ്ദഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. 

1914 ഏപ്രിൽ 14-ന് ലണ്ടനിലെത്തി.
ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും. അടിസ്ഥാന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവ് നൽകി 1916-ൽ കേംബ്രിഡ്ജ് സർവകലാശാല 'ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച്' ബിരുദം നൽകി. ഇംഗ്ലണ്ടിൽ വച്ച് രാമാനുജൻ 37 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ഏഴെണ്ണം ഹാർഡിയുമായി ചേർന്നായിരുന്നു.

1918 ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരനായി. അതേ വർഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരനായി.

രാമാനുജൻ -ഹാർഡി നമ്പർ പ്രസിദ്ധമാണ്. ആശുപത്രിയിൽ ചികിസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ ഹാർഡി തന്റെ കാറിന്റെ നമ്പറായ 1729 ഒരു പ്രത്യേകതയുമില്ലെന്നു പറഞ്ഞപ്പോൾ രണ്ട് ഘനങ്ങളുടെ (ക്യൂബ്) തുകയായി രണ്ട് തരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
അതിങ്ങനെയാണ്,

10^3 + 9^3 = 1729

12^3 + 1^3 = 1729.

യാഥാസ്ഥിതിക ബ്രാഹ്മണ ചുറ്റുപാടിൽ നിന്നുവന്ന സസ്യാഹാരിയായ രാമാനുജന് ഇംഗ്ലണ്ടിലെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. സ്വയം പാകം ചെയ്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. നേരത്തേ ആരോഗ്യമില്ലാതിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ തണുപ്പ് ക്ഷീണിതനാക്കി. ഹാർഡിയാണ് തുണയായത്. രാമാനുജൻ കടുത്ത മതവിശ്വാസിയും ഉൾവലിഞ്ഞ് ജീവിക്കുന്നവനും ഹാർഡി ഉറച്ച നിരീശ്വരവാദിയും ഊർജ്ജസ്വലനായ പൊതുപ്രവർത്തകനുമായിരുന്നു. ഈ വൈരുധ്യങ്ങൾ അവരുടെ ജീവിതത്തെ ബാധിച്ചില്ല. രോഗമെന്തെന്നു തിരിച്ചറിയാൻ (ക്ഷയമാണെന്ന് കരുതപ്പെടുന്നു) കഴിയാത്ത അവസ്ഥയിലും ഗണിതശാസ്ത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

1919 ഫെബ്രുവരി 27-ന് ഇന്ത്യയിലെത്തി.
മരണവുമായി മല്ലിടുമ്പോഴും താൻ വികസിപ്പിച്ച പ്രമേയങ്ങൾ ഹാർഡിക്ക് അയച്ചുകൊടുത്തു. രാമാനുജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകൾ വച്ച് പല ശാസ്ത്രജ്ഞരും പുതിയ തിയറങ്ങൾ വികസിപ്പിച്ചു. രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ചെടുത്ത് ബ്രൂസ്.സി.ബെർട് 1985-നും 1997-നുമിടയിൽ പന്ത്രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. 1993 മുതൽ ചെന്നൈയിലെ റോയപുരത്ത്‌ രാമാനുജൻ മ്യൂസിയം പ്രവർത്തനം ആരംഭിച്ചു.

1991-ൽ റോബർട്ട് കനിഗൽ രാമാനുജനെ കുറിച്ച് 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ പുസ്തകം എഴുതി. ഇതിന്റെ മലയാള പരിഭാഷ 'അനന്തത്തെ അറിഞ്ഞ ആൾ' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. 2015-ൽ മാത്യു ബ്രൗണിന്റെ സംവിധാനത്തിൽ 'ദ മാൻ ഹു ന്യു ഇൻഫിനിറ്റി' എന്ന പേരിൽ ഒരു ഇംഗ്ളീഷ് സിനിമയും പുറത്തിറങ്ങി.

രാമാനുജന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികമായ 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി രാജ്യം പ്രഖ്യാപിച്ചിരുന്നു. അതേവർഷം മുതൽ രാമാനുജന്‍റെ ജന്മദിനം ഇന്ത്യ ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അമ്മ പോയതിൽ പിന്നെ...

April 06, 2022 Add Comment

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ...

അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്..

ഇരുട്ടു൦ മഴയും ഇടിമിന്നലു൦ പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നു൦ ഞാൻ ഉറങ്ങാറില്ല..!

മഴ ആ൪ത്തലച്ചു പെയ്യു൩ോയൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..!

രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കു൩ോൾ അമ്മയെ ഓർമ്മ വരും.. 

അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടു൦..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..! 

ഓണവും വിഷുവും ക്രിസ്തുമസ്സു൦ പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള സന്തോഷത്തിന്റെ  ഉൽസവങ്ങളയിരുന്നു..                                                        അമ്മ പോയതോടെ ജീവിതത്തിൽ നിന്ന് ആഘോഷവും സന്തോഷവും പടിയിറങ്ങി പോയമ്മേ..!

'എന്തുഭ൦ഗിയാ എന്റെ റിഷൂട്ടന്റെ ചിരിക്കെന്ന്  അമ്മ പറയാറില്ലേ..മറന്നു പോയി അമ്മേ..

അമ്മ പോയതോടെ റിഷൂട്ട൯ ചിരിക്കാനൊക്കൊ മറന്നു പോയി..!

സ്കൂളിൽ ചെല്ലു൩ോയൊക്കെ സീന ടീച്ചർ കളിയാക്കു൦ "റിഷു ചിരിക്കാത്ത കുട്ടിയാണോ.." എന്നു ചോദിച്ച്..

അമ്മേ......    സ്കൂൾ തുറക്കാറാവുന്നു.!.

ദേവൂട്ടിക്കു൦ മോനൂസിനു൦ ഇന്നലെ അച്ഛനും ചെറിയമ്മയു൦ പുതിയ ബാഗു൦..പുതിയ കുടയും.. പുതിയ ചെരിപ്പും വാങ്ങി....!

റിഷൂട്ടന് മാത്രം പഴയ ബാഗു൦ പഴയ ചെരിപ്പും       പഴയ കുടയു൦..!

റിഷൂട്ട൯െ്റ ബാഗ് കീറിയതാമ്മേ.. ഞാനിന്നലെ രാത്രി കിടക്കാ നേരം തുന്നിപിടിപ്പിക്കാ൯ നോക്കിയതാണമ്മേ...

എന്റെ കുഞ്ഞികൈകൾ കൊണ്ടു പറ്റുന്നില്ലമ്മേ..!

പുതിയ ബാഗ് വേണമെന്ന് അച്ഛനോട് പറയാൻ പേടിയാണമ്മേ.. ചെറിയമ്മ അറിഞ്ഞാൽ വഴക്കു പറയു൦..

അമ്മേ..നമ്മുടെ അച്ഛൻ ഒത്തിരി മാറി പോയി.. റിഷൂട്ടനോട് ഇപ്പോൾ മിണ്ടാറില്ല.. ചിരിക്കാറില്ല.. റിഷൂട്ട൯െ്റ അടുത്തു വന്നിരിക്കാറില്ല.. റിഷൂട്ടാന്ന് സ്നേഹത്തോടെ ഒന്നു വിളിക്കാറുപ്പോലുമില്ല..!

ദേവൂട്ടിയേയു൦ മോനൂസിനേയു൦ കൊണ്ടു അച്ഛനും ചെറിയമ്മയു൦ പുറത്തു പോകു൩ോൾ പോരുന്നോ എന്നു റിഷൂട്ടനോട് ആരും ചോദിക്കാറില്ല..!!

അവരു പോകുന്നത് കൊതിയോടെ കണ്ണു നിറഞ്ഞു റിഷൂട്ട൯ നോക്കി നിൽക്കു൦.. അവരു പുറത്തുപോയ വിശേഷങ്ങളൊക്കെ ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞു കേൾക്കു൩ോൾ റിഷൂട്ടന് സങ്കടം വരും..!

അമ്മേ.. ഇന്നിവിടെ റിഷു ഒറ്റയ്ക്കാണമ്മേ..  എല്ലാരും കൂടെ അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിന്നു പോയതാ.. വൈകീട്ടെ വരൂ.. വൈകുന്നേരം വരു൩ോൾ റിഷൂട്ടന് ബിരിയാണി കൊണ്ടുവരാന്ന് ദേവൂട്ടിയു൦ മോനൂസു൦ പറഞ്ഞിട്ടുണ്ട്..!

ഇന്നാൾ ഒരീസ൦ പുറത്തു പോയി വന്നപ്പോൾ കൊണ്ടുവന്നാരുന്നമ്മേ..

അന്നു ദേവൂട്ടിയു൦ മോനൂസു൦ കഴിച്ചതി൯െ്റ ബാക്കി ചെറിയമ്മ എനിക്കും തന്നമ്മേ..നല്ല രുചിയുണ്ടായിരുന്നു..!

റിഷൂട്ടന് ഇച്ചിരിയേ കിട്ടിയുളളൂ കഴിക്കാ൯.. എന്നാലും നല്ല രുചിയുണ്ടായിരുന്നു..!

അമ്മേ.....അമ്മയോട് റിഷൂട്ട൯ പിണക്കമാണ് അമ്മേ..

അമ്മ എവിടെ പോയാലും റിഷൂട്ടനേയു൦ കൊണ്ടു പോവുമായിരുന്നല്ലോ...  കല്യാണത്തിന്നു പോവു൩ോൾ... പാർക്കിൽ പോവു൩ോൾ... ഡ്രസ്സ് എടുക്കാൻ പോവു൩ോൾ... ആശുപത്രിയിൽ പോവു൩ോൾ...എല്ലാം..     പക്ഷേ...

അമ്മ വെള്ള ഉടുപ്പിട്ട് യാത്ര പോലും പറയാതെ ഒരു ദിവസം ഇറങ്ങി പോയില്ലേ.. അന്നു മാത്രം റിഷൂട്ടനെ കൂടെ കൊണ്ടു പോയില്ലല്ലോ..!

അതുകൊണ്ടല്ലേ അമ്മേ റിഷൂട്ട൯ ഇവിടെ ഇങ്ങനെ ഒറ്റയ്ക്കായി പോയത്..!

ചെറിയമ്മ മോനൂസിനേയു൦ ദേവൂട്ടിയേയു൦ കുളിപ്പിക്കുന്നതു കാണു൩ോൾ ഡ്രസ്സ് ഇട്ടു കൊടുക്കുന്നതു൦ ഭക്ഷണം വാരി കൊടുക്കുന്നതു൦ കാണു൩ോൾ റിഷൂട്ട൯െ്റ കണ്ണു നിറഞ്ഞു സങ്കടം വരും..!

അമ്മ ഉണ്ടായിരുന്നെങ്കിൽ എന്നു അറിയാതെ കൊതിച്ചു പോവു൦..

ചെറിയമ്മ റിഷൂട്ടനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. കുത്തുവാക്കുകൾ പറഞ്ഞു കരയിപ്പിച്ചിട്ടുണ്ടെങ്കിലും.. അവരുടെ ദേഷ്യം തീരുന്നതു വരെ ദേഹമാസകലം പൊതിരെ തല്ലി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും.. അടികൊണ്ടു ശരീരം മുഴുവനും വേദനിച്ചു രാത്രി ഉറക്കം വരാതെ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കിലും.. ചെറിയമ്മയോട് റിഷൂട്ടന് പിണക്കം ഒന്നും ഇല്ലട്ടോ അമ്മേ...

ചിലപ്പോഴൊക്കെ ആ കൈ പിടിച്ചു നടക്കാനും    ആ മടിയിൽ കിടക്കാനും റിഷൂട്ട൯ അറിയാതെ കൊതിച്ചു പോവുന്നുണ്ട് അമ്മേ..!

"അമ്മേ.. ഒരുപാട് ഒന്നും അവർ എന്നെ സ്നേഹിക്കണ്ടമ്മേ......

അച്ഛൻ കൊണ്ട് വരുന്ന മസാലദോശയിൽ നിന്ന് അല്പം വേണോ എന്ന് ചോദിച്ചാൽ മതി.....

രാവിലെ എണീക്കാൻ ഒന്ന് വിളിച്ചുണർത്തിയാൽ മതി....

കുളിച്ചു വരുമ്പോൾ ഒന്ന് തലതോർത്തി തന്നാൽ മതി...

ചൂട് ദോശ ചുടുമ്പോൾ ഒരെണ്ണം എടുത്തു ഒരല്പം പഞ്ചാര ഇട്ട് തിന്നാൻ തന്നാൽ മതി....

സ്കൂളിൽ പോയി വരുമ്പോൾ വരാന്തയിൽ ഒന്ന് കാത്തു നിന്നാൽ മതി.....

ഒരല്പം താമസിച്ചാൽ ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാൽ മതി...

ഒരു പനി വന്നാൽ നെറ്റിയിൽ തൊട്ടൊന്നു നോക്കിയാൽ മതി.....

ഉറങ്ങികഴിയുമ്പോൾ ഞാൻ അറിയാതെ ഒരു പുതപ്പ് മേലെ ഇട്ടൊന്നു തന്നാൽ മതി....

ഞാൻ ഉറങ്ങി എന്ന് വിചാരിച്ചു നെറ്റിയിൽ ഒരു ചെറിയ ഉമ്മ തന്നാൽ മതി........

ഇത്രയും മതിയമ്മേ...

ഇതിനപ്പുറം ഒന്നും ഒന്നും വേണ്ടമ്മേ...."

"അമ്മേ....      രാത്രിയാവാറാവുന്നു..!

നല്ല മഴ വരുന്നുണ്ട്.. അച്ഛനും ചെറിയമ്മയു൦ മോനൂസു൦ ദേവൂട്ടിയു൦  ഇതുവരെ വന്നിട്ടില്ല..!  ഒത്തിരി നേരമായി അവരു വരുന്നതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. മുറ്റത്തു ഇരുട്ടു പരന്നു തുടങ്ങി..  റിഷൂട്ടന് വിശക്കുന്നുണ്ടമ്മേ.. ചെറിയമ്മ ഇല്ലാതോണ്ട് ഇന്നു ഉച്ചക്കു ഒന്നും കഴിക്കാ൯ പറ്റിയിട്ടില്ലമ്മേ...!                                               അമ്മേ....

അമ്മയെ കാണാൻ തോന്നുന്നമ്മേ.. അമ്മയുടെ മടിയിൽ കിടക്കാ൯ തോന്നുന്നമ്മേ..

റിഷൂട്ട൯ കണ്ണടച്ച് കിടന്നാൽ അമ്മ വരുവോ.. റിഷൂട്ട൯െ്റ അടുത്തേക്ക്... ഇത്തിരി നേരത്തേക്കെങ്കിലും..! സ്വപ്നത്തിലെങ്കിലും..!! ഒരിക്കലെങ്കിലും..!!!

റിഷു



Addressing Future issues in Kerala

April 04, 2022 Add Comment
സ്‌കൂളില്‍ പൊയ്‌ക്കോണ്ടിരുന്ന കാലത്ത് ഞങ്ങളുടെ നാട്ടില്‍ പണിക്ക് വന്നുകൊണ്ടിരുന്നവരില്‍ 90 ശതമാനം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.. അക്കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളുടെ പൊതുവായ അവസ്ഥയും ഇതായിരുന്നു.. 

ബിഎസ്എന്‍എല്‍ അന്ന് നാട്ടിലും വീട്ടിലും കേബിളുകള്‍ മണ്ണിന് അടിയിലൂടെ വലിക്കുന്ന കാലമാണ്. കേബിളുകള്‍ നിരത്തിന് അരികിലൂടെ ഇടുന്നത് വലിയ കുഴികള്‍ കുത്തിയാണ്. ഈ കുഴികള്‍ കുത്തുന്ന കുത്തക തമിഴന് പതിപ്പിച്ച് നല്‍കിയ പോലെയായിരുന്നു അന്നു പണികള്‍ നടന്നത്.  അന്നും വിയര്‍പ്പിന്റെ അസുഖമുള്ള മലയാളികള്‍ പുച്ഛം വാരിവിതറി  ഇവരെ 'പാണ്ടി'കള്‍ എന്നുവിളിച്ച് കളിയാക്കികൊണ്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഇവര്‍ മൈക്കാട് പണിമുതല്‍ റബര്‍കുഴി കുത്താന്‍ വരെ തയാറുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് ഒരു നിമിഷത്തില്‍ ഇവര്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായി... പകരം ബംഗാളികള്‍ ആ സ്ഥാനം ഏറ്റെടുത്തു..

ഇത് ഇവിടെ ഇപ്പോള്‍ പറഞ്ഞതെന്താണെന്ന് ചോദിച്ചാല്‍.. തമിഴന്‍ ഇപ്പോള്‍ ജോലി തെണ്ടി മറ്റു നാടുകളില്‍ പോകേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. തമിഴ്‌നാട്ടില്‍ തന്നെ നല്ല ശമ്പളത്തില്‍ ഇഷ്ടം പോലെ ജോലികള്‍ ഉണ്ട്. അതും ഒല, അമസോണ്‍,എല്‍ജി, മാരുതി തുടങ്ങിയ അഗോള ഭീമന്‍മാരുടെ കമ്പനികളില്‍...

കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ 100ല്‍ അധികം വ്യവസായിക എസ്‌റ്റേറ്റുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ എല്ലാ കൂടി മലയാളികള്‍ അടക്കം നാല് കോടിയില്‍ അധികം പേര്‍ പ്രത്യക്ഷമായും പരോഷമായും ജോലികള്‍ ചെയ്യുന്നു.. 

ഒരോ ജില്ലകള്‍ക്കും അനുയോജ്യമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് അവിടേയ്ക്ക് വ്യവസായം ആകര്‍ഷിക്കാന്‍ തമിഴ്‌നാട്ടിലെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് ആയിട്ടുണ്ട്. അങ്ങനെയാണ് കേരളത്തില്‍ തുടങ്ങിയ വി-ഗാര്‍ഡിനെ വരെ അവര്‍ കോയമ്പത്തൂരില്‍ എത്തിച്ചത്. വാളായാര്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുന്ന വ്യവസായ പാര്‍ക്കില്‍ നമ്മുടെ വി-ഗാര്‍ഡ് പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്്.

അതുപോലെ തന്നെ തിരുവള്ളൂര്‍ (ഓട്ടോ മോട്ടീവ്), ചെന്നൈ (ഇലട്രോണിക്‌സ്,ഐടി), വെല്ലൂര്‍(ലതര്‍), കാഞ്ചീപുരം (സില്‍ക്ക്), സേലം (സ്റ്റീല്‍), ഈ റോഡ് (പവര്‍ലൂം), നാമക്കല്‍ (ട്രാന്‍സ്‌പോര്‍ട്ട്), പെരുംമ്പത്തൂര്‍( സിമിന്റ്), തിരുച്ചിറപ്പള്ളി (കോച്ച് ബില്‍ഡിങ്ങ്), കോയമ്പത്തൂര്‍ (വ്യവസായം,ഐടി) എന്നീ ഹബ്ബുകളാക്കി വ്യവസായികളെ ആകര്‍ഷിച്ചു. തമിഴ്‌നാട് സ്ഥാപിച്ച ഒരു വ്യവസായ പാര്‍ക്കിലും കേരളത്തിലേത് പോലെ പൂച്ച പെറ്റു കിടപ്പില്ല. സമ്പൂര്‍ണ ശേഷിയില്‍ ഉല്‍പാദനം നടക്കുന്നുണ്ട്. 

മൊബൈല്‍ ഫോണില്‍ വിപ്ലവം സൃഷ്ടിച്ച നോക്കിയ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങിയത് തമിഴ്‌നാട്ടിലായിരുന്നു. മൂന്നു പ്ലാന്‍ുകള്‍ക്ക് വെള്ളവും വെളിച്ചവും സ്ഥലവും നല്‍കി ജയലളിത തമിഴ്‌നാട്ടില്‍ എത്തിക്കുകയായിരുന്നു. ഈ പ്ലാന്റ് പിന്നീട് പൂട്ടിയെങ്കിലും തമിഴ്‌നാടിന്റെ തലവരമാറ്റിയ തീരുമാനമായിരുന്നു ഇത്. നോക്കിയയയുടെ ചുവട് പിടിച്ചാണ് ഒലയും ആമസോണും, എല്‍ജിയും മാരുതിയും സിമിന്റ് ഫാക്ടറികളും തമിഴ്‌നാട്ടിലെത്തിയത്. 

തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് ഇന്ത്യന്‍ ഐടി സെക്ടറിന്റെ 27 ശതമാനവും സംഭാവന ചെയ്യുന്നത് തമിഴ്‌നാടാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വ്യവസായിക ഉല്‍പ്പനങ്ങളില്‍ 13 ശതമാവും തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. 

വാഹന നിര്‍മാണ ഫാക്ടറികള്‍ 46,091 കോടിയാണ് തമിഴ്‌നാട്ടില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇവിടെ 2.21ലക്ഷം പേരാണ് തൊഴില്‍ എടുക്കുന്നത്. ലതര്‍ വ്യവസായത്തില്‍ 9000 കോടിയാണ് നിക്ഷേപം. ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ 42 ശതമാനം ലതറും തമിഴ്‌നാട് ഉല്‍പാദിപ്പിച്ച് നല്‍കുന്നുണ്ട്. 

പേപ്പര്‍ വ്യവസായത്തില്‍ 2011-12 വര്‍ഷത്തില്‍ മാത്രം 2000 കോടി നിക്ഷേപം തമിഴ്‌നാട്ടില്‍ എത്തി. നാലു ലക്ഷം ടണ്‍ പേപ്പറാണ് തമിഴ്‌നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് ആവശ്യമായ 18 ശതമാനം കെമിക്കല്‍, പ്ലാസ്റ്റിക്കുകള്‍ ഉല്‍പ്പാദിപ്പിക്കുകയും വിദേശത്തേട്ട് 12 ശതമാനം കയറ്റി അയക്കുകയും ചെയ്യുന്നു. 

അതു പോലെതന്നെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 36 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. വെളിരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതില്‍ 27 ശതമാനവും. ഹാന്റ് ലൂം പവര്‍ ലൂം മേഖലയില്‍ 3.50 കോടി പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വെബ് സൈറ്റ് പറയുന്നത്. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തുറന്നത് ഏഴ് വലിയ സിമിന്റ് ഫാക്ടറികളാണ്. അതും ശതകോടികളുടെ നിക്ഷേപത്തില്‍.... ഇതാണ് നമ്മള്‍ പാണ്ടികളെന്ന് വിളിച്ച തമിഴരുടെ ഇപ്പോഴത്തെ അവസ്ഥ.. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ രാഷ്ട്രീയം നോക്കാതെ മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കായിട്ടുണ്ട്. 

അതാണ് നമ്മള്‍ പോലും തമിഴ്‌നാട്ടില്‍ പോയി ജോലി ചെയ്യേണ്ട അവസ്ഥയില്‍ എത്തിച്ചത്. സൗത്ത് ഇന്ത്യയില്‍ വ്യവസായ ഹബ്ബായി തമിഴ്‌നാട് മാറാന്‍ വലിയ താമസം ഒന്നും ഇല്ല... നമ്മള്‍ അന്നേരവും അവരെ നോക്കി കൊഞ്ഞനംകുത്തികൊണ്ടിരിക്കും...

കേരളത്തില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരം കോടിയില്‍ അധികം നിക്ഷേപിച്ച എന്റെ അറിവില്‍ ഒരേ ഒരു കമ്പനിയെ ഉള്ളൂ.. അത് വിഴിഞ്ഞത്ത് തുറമുഖം നിര്‍മ്മിക്കാനത്തെിയ ഗൗതം അദാനിയാണ്. പക്ഷേ, ഈ കാലത്ത് കേരളത്തില്‍ നിന്ന് വി-ഗാര്‍ഡിനെയും കിറ്റക്‌സിനെയും, നിസാനെയും പോലെ നിരവധി കമ്പനികളെ തുരത്താന്‍ നമ്മുക്ക് ആയിട്ടുണ്ട്.

 അതുകൊണ്ട് ഇവിടുത്തെ യുവ തലമുറ ഇന്നും ജോലി തെണ്ടി നാടുവിട്ട് വിമാനംകയറുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടെന്ന് അഭിമാനത്തോടെ നമ്മള്‍ പറയും. അത് അഭിമാനമാണോ.. അപമാനമാണോ.. എന്ന് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്ന് ചിന്തിക്കുന്നത്  നന്നായിരിക്കും...

ഇത്രയും ഡാറ്റകള്‍ തപ്പിയെടുത്ത് ഏഴുതിയിട്ടത് എന്താണെന്ന് ചോദിച്ചാല്‍.... ''നമ്മള്‍ സൂപ്പര്‍... അയല്‍പ്പക്കക്കാര്‍ എല്ലാം മോശം'' എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ''ചില'' സുഹൃത്തുക്കള്‍ക്കായും.. കേരളത്തില്‍ ഇനി വേണ്ടത് വ്യവസായിക നിര്‍മാണ ഫാക്ടറികളാണ് എന്നു പറയാനും വേണ്ടിയാണ്...

ഇലട്രിക്ക് യുഗം തുടങ്ങി കഴിഞ്ഞു.. എണ്ണയില്‍ മാത്രം നിലനില്‍ക്കുന്ന  ഗള്‍ഫ് മോടി അവസാനിക്കാന്‍ വലിയ താമസം ഇല്ല.
ഗൾഫോരു ബംഗാൾ ആകാൻ അധിക കാലം വേണ്ടി വരുമെന്ന് തോന്നുന്നില്ല.. മിക്കരാജ്യങ്ങളും വരുന്ന 5 വർഷങ്ങൾക്ക് ഉള്ളിൽ വൈദ്യുതവാഹനങ്ങളിലേയ്ക് മാറികഴിയും.. 
അതിന്റെ അലയൊലകള്‍ കേരളത്തെയാണ് ഏറ്റവും ബാധിക്കുക.. വലിയ അസമത്വങ്ങള്‍ അത് ഇവിടെ ഉണ്ടാക്കും.
കേരളത്തിൽ IT കമ്പനികൾ വരുന്നില്ലേ എന്ന് പറയുന്നവരോട്.. അത്തരം കമ്പനികളിലെ 80% സ്റ്റാഫും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഹേ..
വരാൻ പോകുന്നത് വലിയ പ്രതിസന്ധി ആണ്.. പക്ഷെ അതിനെ ഇവിടെ ആരും കാണുന്നില്ല.. 

കല ഒരു മതത്തിന്റെ മാത്രമോ?

March 31, 2022 Add Comment
നൃത്തം ആദ്യവസാനമായി ഒരു കലയാണ്. കലയ്ക്ക് മതമുണ്ടോ? ദൈവമുണ്ടോ?

അമ്പലം ഭക്തിയുടെ ഇടം മാത്രമല്ല; കലയുടെയും അനന്ത സാധ്യതയുള്ള ഇടമാണ്. വരയുടെ, സംഗീതത്തിന്റെ, നൃത്തത്തിന്റെ, വാദ്യോപകരണങ്ങളുടെ കൊത്തുപണികളുടെ, ശില്പങ്ങളുടെ, architecture ന്റെ, സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ അങ്ങനെ അനേകായിരം സാധ്യതകൾ ഉള്ളയിടമാണ് അമ്പലവും മറ്റ് ആരാധനാലയങ്ങളും. അതൊരു മതത്തിന്റെയും സ്വകാര്യ സ്വത്തല്ല. ഈ നാടിന്റെ പൊതുസ്വത്താണ്. മതത്തിന്റെ കൈ കൊണ്ട് പലരുടെയും കണ്ണുകൾ പൊത്തിയിരിക്കുന്നത് കൊണ്ട് അവർക്കാ സാധ്യതകളൊന്നും കാണാൻ കഴിയുന്നില്ല.

സംസ്കാരം, കല, ഭാഷ എന്നിവയ്ക്ക് തനതായി ഒന്നും അവകാശപ്പെടാനില്ല എന്നതാണ് സത്യം. ഇവയെല്ലാം പലത്തരത്തിലുള്ള കൂടിച്ചേരലുകൾക്കും, കടമെടുക്കലുകളും, ഉൾപ്പെടുത്തലുകളും, ഒഴുവാക്കലുകളും കഴിഞ്ഞ് നാം ഇന്ന് കാണുന്ന രീതിയിലേക്ക് കാലാനുസൃതം നവീകരിച്ചു evolve ചെയ്ത് വന്നവയാണ്. ഇപ്പഴും അത് evolve ചെയ്ത് കൊണ്ടിരിക്കുന്നു.

കലാകാരന്മാരുടെ ഇഷ്ടത്തിന് അനുസരിച്ചു അവർക്ക് അവരുടെ കലയെ നിർവചിക്കാം. അവരുടെ ആവിഷ്കാര സ്വാതന്ത്യമാണത്. അത് സ്വീകരിക്കുയോ, തള്ളിക്കളയുകയോ പ്രേക്ഷകർ എന്ന രീതിയിൽ നമുക്ക് ചെയ്യാം. അപ്പഴും അവരെ ആ കലയിൽ നിന്ന് വിലക്കാൻ നിങ്ങൾക്ക് അവകാശമില്ല. മതം പറഞ്ഞു വിലക്കുന്നത് മതഭ്രാന്താണ്. 

ജന്മം കൊണ്ട് ഒരാൾക്ക്‌ പ്രത്യേക പരിഗണനയൊ, മാറ്റിനിർത്തപ്പെടലൊ ലഭിക്കുന്നത് എത്ര മോശമായ കാര്യമാണ്. അങ്ങനെ ഒരാൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള വേദി നഷ്ടമാകുന്നത് എത്ര അപഹാസ്യമാണ്! ഹിന്ദുക്കൾ മാത്രം സംഗീതവും, നൃത്തവും, അഭിനയവും പഠിച്ചാൽ മതി എന്നാണെങ്കിൽ യേശുദാസിന് പാടാനോ, പാരിസ് ലക്ഷ്മിക്ക്‌ ആടാനോ, മമ്മൂട്ടിക്ക് അഭിനയിക്കാനോ കഴിയുമായിരുന്നോ?

ക്രിസ്ത്യൻ ആയ യേശുദാസ്സിന്റെ ഹരിവരാസനം കെട്ടാണ് ഈ അടുത്ത കാലം വരെ ശബരിമല നട അടച്ചിരുന്നത്. ഇന്നും യേശുദാസിന്റെ ഭക്തിഗാനങ്ങൾ ഇടുന്ന അമ്പലങ്ങൾ ഇല്ലേ? ഏതെല്ലാം അമ്പലങ്ങളിൽ യേശുദാസ് കച്ചേരി അവതരിപ്പിച്ചിരിക്കുന്നു. ഭജന പാടീരിക്കുന്നു. എത്രയെത്ര ഭക്തിഗാനങ്ങൾ പാടീരിക്കുന്നു.

എത്രയെത്ര വേദികളിലാണ് പാരിസ് ലക്ഷ്മി നിറഞ്ഞടിയിരിക്കുന്നത്? ചരിത്ര രാജാക്കന്മാരുടെ കഥാപാത്രങ്ങൾക്കടക്കം വെള്ളിത്തിരയിൽ മമ്മൂട്ടി ജീവൻ നൽകിയിട്ടില്ലേ? MG ശ്രീകുമാർ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പാടിയിട്ടില്ലേ? അങ്ങനെ എത്രയോ ഉദാഹരണങ്ങൾ!

കലക്ക്‌ മതമില്ല. അത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കലാകാരൻ എന്നോ കലാസ്വാധകൻ എന്നോ സ്വയം കരുതുന്നതിൽ അർത്ഥമില്ല. കല മനുഷ്യനെ ഒത്തുചേർക്കുന്ന ഒന്നാണ്. വിഭാജിക്കുന്നവയല്ല.

ആരാധനാലയങ്ങൾ ഒരു പ്രത്യേക മതത്തിൽ ഉള്ളവർ മാത്രമേ കല അവതരിപ്പിക്കാവു എന്ന് പറയുന്നത് മതഭ്രാന്താണ്. "ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും" എന്ന ഗാനം യേശുദാസിന് പാടേണ്ടി വന്നത് മൻസിയെ അമ്പലത്തിൽ വിലക്കിയ മതഭ്രാന്തരെ പോലുള്ളവർ കാരണമാണ്!

അവിശ്വാസികൾക്കും അമ്പലമടക്കമുള്ള ആരാധനാലയങ്ങളിൽ പോകാം. അവിടത്തെ കലയും, architecture ഉം, വരകളും, കൊത്തുപണികളും ആസ്വദിക്കാം. അവിടത്തെ ആചാരങ്ങളെ വിമർശിച്ചു എഴുതാം. അതുൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള Religious Temper സമൂഹം ആർജ്ജിക്കണം. അതാണ് പുരോഗമനം.

അച്ഛൻ (Father)

January 28, 2022 Add Comment

😀അച്ഛനെ നന്നായി മനസിലാക്കാതെ പോകുന്ന മക്കളുടെ ഒരു കാലമാണിത്..

ഓർമവച്ച നാൾ മുതൽ,കളിയായും  കാര്യമായും പലരും ചോദിച്ച ഒരു ചോദ്യമുണ്ട്..

"അച്ഛനെയാണോ, അമ്മയെയാണോ ഏറെ ഇഷ്ടം"?  

അന്നും ഇന്നും ഭൂരിഭാഗം മക്കളുടെയും വോട്ട് കിട്ടി ജയിച്ചു കയറുന്നത്
'അമ്മ എന്ന സ്ഥാനാർത്ഥിയാണ്..

മക്കളുടെ മനസ്സെന്ന ഓട്ടക്കളത്തിൽ  അമ്മ എന്നും "ഉസൈൻ ബോൾട്ടാണ്"..

എങ്ങനെ ഓടിയാലും ഫസ്റ്റ്!..

😀അച്ഛനോ? 

ഒന്നോടി  മത്സരിക്കാൻ പോലും അയാൾ പരിശ്രമിക്കാറില്ല..

തോൽക്കും എന്നുറപ്പുള്ള ഒരോട്ടം എന്തിനിങ്ങനെ ഓടുന്നു എന്ന ചിന്ത കൊണ്ടാകാം..

ഈ ഓട്ട  മത്സരത്തിൽ അച്ഛൻ എന്തേ  എന്നും രണ്ടാം സ്ഥാനം എന്ന് ചിന്തിച്ചിട്ടുണ്ടോ?..

😀 നിരീക്ഷണങ്ങൾ നിരവധിയാണ്..

😀അച്ഛന്റെ കോപം, അരിശം, കാർക്കശ്യം, വാശി, ശാസന, ദുർനടപ്പ്..

😀അങ്ങനെ നീളുന്നു, കാരണങ്ങൾ..

😀മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അച്ഛൻമാരുടെ  പരാജയത്തിന്റെ വലിയ കാരണം..

😀മക്കൾ ഒന്നു മുതിർന്നു കഴിഞ്ഞാൽ പിന്നെ ഈ അച്ഛന്മാർ മക്കളെ ഒന്ന് തൊടാറു പോലുമില്ല..

😀 യുവാവായ ഒരു മകനെ കെട്ടിപ്പിടിക്കുന്ന...
ഒരു ഉമ്മ കൊടുക്കുന്ന... എത്ര അച്ഛന്മാരുണ്ട് നമുക്കിടയിൽ?..

😀 മക്കളുടെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു അവരോടൊപ്പം 
"ഒന്ന് കറങ്ങാടാ"
എന്ന് പറയുന്ന എത്ര അച്ഛന്മാരുണ്ട്?..

😀ഇനി എങ്ങാനും കേറാമെന്നു വച്ചാൽ മക്കളതിന് സമ്മതിക്കേം ഇല്ല..

😀അത് വേറൊന്നും കൊണ്ടല്ല..

അച്ഛന്റെ ഉള്ളിൽ ഈ സൗമ്യ സ്നേഹം ഇല്ല എന്ന് അനവധി തവണ അയാൾ തന്നെ തെളിയിച്ചതാണ്..

😀സങ്കടം വന്നാൽ  ഒന്നുറക്കെ കരയാൻ പോലും ആണുങ്ങൾക്ക് ആകത്തില്ല..

😀എങ്ങാനും ഒന്ന് കരഞ്ഞു പോയാൽ
"നാണമില്ലേടാ ഒരു പെണ്ണിനെ പോലെ നിന്ന് മോങ്ങാൻ"

എന്ന ഒരൊറ്റ ചോദ്യം മതി,

ആ ആണ് പിന്നെ ജീവിതത്തിൽ ഒരിക്കൽ പോലും കരയാതിരിക്കാൻ..

😀ചതി ഒളിഞ്ഞിരിക്കുന്ന ഒരു ചോദ്യമാണത്..

"പെണ്ണിനെ പോലെ കരയാനാകുക"

എന്നത് വലിയ ഒരു ബലമാണെന്ന സത്യം മറച്ചു വച്ച ഒരു ചതി !..

😀 മക്കളെ ഓർത്തു അച്ഛനുമമ്മയും എത്ര പൊട്ടിച്ചിരിച്ചു എന്നത് പല മക്കളും ഓർക്കാറില്ല..

😀 പക്ഷെ മക്കളെ ഓർത്തു അച്ഛനുമമ്മയും എത്ര പൊട്ടിക്കരഞ്ഞു എന്നത് മക്കൾ ഒരിക്കലും മറക്കില്ല..

😀 ആണത്തം ഒലിച്ചു പോകുമെന്ന വ്യർത്ഥാഭിമാനത്തിന്റെ മടകെട്ടി,
കണ്ണീരിന് തടയിടുന്ന അച്ഛന്മാർ ഓർക്കുക..

😀 നിങ്ങളുടെ തോൽവിയുടെ ആദ്യ പടിയാണ് ആ മട കെട്ടൽ..

ഒരു തടയുമില്ലാതെ മക്കൾക്കായി കണ്ണീരൊഴുക്കുന്ന അമ്മമാർ,
അവരുടെ ആ  നീരൊഴുക്കിലൂടെ  ഓടിക്കയറുന്നത്, മക്കളുടെ ഹൃദയത്തിലേക്കാണ്..

😀 ഒരു പെണ്ണിനെ പോലെ കരയാനാകുക എന്നത്  വലിയൊരു ബലമാണ്..

😀ഇതു മനസിലാക്കാത്ത അച്ഛന്മാർ,
കരച്ചിലുകൾ ഉള്ളിലൊതുക്കി 

ഒടുവിൽ കരയുന്നവരേക്കാൾ, "കരയിപ്പിക്കുന്നവരായി" മാറും..

😀മക്കളുടെ മനസ്സിൽ അച്ഛന്മാർക്കു സ്ഥാനം ഇല്ലാതായതിൽ,
"നെഞ്ചിൽ ഇടിച്ചു പിഴ ചൊല്ലേണ്ടത് "
അമ്മമാർ കൂടിയാണ്..

😀 ചെറുതും വലുതുമായ കുരുത്തക്കേടൊക്കെ ഒപ്പിക്കുന്ന മക്കൾക്കെതിരെ അമ്മമാർ പ്രയോഗിക്കുന്ന ഒരു വജ്രായുധമുണ്ട്..
"അച്ഛനിങ്ങോട്ടു വരട്ടെടാ ശരിയാക്കി തരാം".

😀 ഈ  വജ്രായുധം.. വീട്ടിലെത്തുന്നതു വരെ മക്കളുടെ മനസ്സിൽ തീയാണ്..

😀അച്ഛനെ ഓർത്തുള്ള തീ..

അന്തിക്ക് അയാൾ വന്നു കയറുമ്പോൾ,
മക്കളുടെ കുരുത്തക്കേടിന്റെ കഥ മുഴുവൻ പറയും ഈ അമ്മമാർ..

😀 ഇതു കേട്ട് പാവം അച്ഛന്മാർ അറിയാതെ പൊങ്ങിപ്പോകും...
പാണ്ടിലോറിക്കു മുന്നിൽ തവള നെഞ്ച് വിരിക്കണ പോലെ
ഇച്ചിരിയില്ലാത്ത പിള്ളാരുടെ മുന്നിൽ അച്ഛൻ രാജാവ് കളി തുടങ്ങും..

വഴക്ക്, ചീത്ത, തല്ല്...

😀 പലപ്പോഴും ഓർത്തു പോയിട്ടുണ്ട് ,

😀അമ്മ എന്നു പറയുന്ന പെണ്ണ് വീട്ടിൽ വളർത്തുന്ന ഗുണ്ടയാണോ
ഈ അച്ഛൻ എന്ന്..?

😀മക്കളെ തല്ലലും  കൊല്ലലും തെറി പറയലും എല്ലാം ഈ ഗുണ്ടയെ ഏല്പിച്ചിരിക്കുവാ..

😀 പാവം അച്ഛൻ!

അങ്ങേരുടെ വിചാരം ഇതൊരു കിരീടമാണെന്നാണ്..

 😀 തന്റെ സ്വരം കേൾക്കുമ്പോ
ഭാര്യ വിറയ്ക്കുന്നു...
പട്ടി വാല് ചുരുട്ടുന്നു...
കുട്ടി മൂത്രമൊഴിക്കുന്നു ..
കോഴി മുട്ടയിടുന്നു..
ഹായ്....എത്ര മനോഹരമായ  ആചാരങ്ങൾ !.

😀ഈ കലാപരിപാടി യൊക്കെ കഴിഞ്ഞു് അച്ഛൻ  കിടന്നുറങ്ങിയാൽ പിന്നെ  അമ്മ ഉണരും..

😀പതിയെ.....മക്കളുടെ അരികിൽ ചെന്ന്...

അതുങ്ങളുടെ തുടയിലെ ചുവന്ന പാടുകളിൽ തടവും...'

😀നല്ലതിന് വേണ്ടിയല്ലേ അച്ഛൻ തല്ലിയത്' എന്നു പറഞ്ഞു് ആശ്വസിപ്പിക്കും...

😀കെട്ടി പിടിച്ചു കിടക്കേം ചെയ്യും.

😀 അപ്പോൾ ഒരു ചോദ്യം ഉണ്ട്.

😀 " ആരാ  ഈ അച്ഛനെ കൊണ്ട് മക്കളെ തല്ലിച്ചത്? 

😀ആരാ ഇപ്പൊ മക്കളെ ആശ്വസിപ്പിക്കുന്നത്?
😀 അമ്മയുടെ  ഉദ്ദേശ്യം നന്മയായിരുന്നെങ്കിലും,
😀 അവസാനം മക്കൾക്കുള്ളിൽ 

"അമ്മ അകത്തും  അച്ഛൻ പുറത്തുമാകും.."

😀  വൈകിയാണ് അച്ഛൻ അറിയുന്നത്,

😀 തന്റെ മനോഹരങ്ങളായ ആചാരങ്ങങ്ങളുടെ കൊടിയിറിങ്ങി കഴിഞ്ഞപ്പോൾ....

 ജീവിതം

"ആളൊഴിഞ്ഞു പോയ ഉത്സവപറമ്പു പോലെയായി" എന്ന്..

😀വാർദ്ധക്യത്തിലെത്തിയ അച്ഛൻമാരെ കുറിച്ച് മക്കൾ ഓർത്തു  വെയ്ക്കുന്നത്...

 "അച്ഛൻ എത്ര സ്ട്രിക്ട്  ആയിരുന്നുവെന്നതല്ല"

" അപ്പനു് എത്ര സ്നേഹമുണ്ടായിരുന്നു"എന്നതാണ്..

" എത്ര ശിക്ഷിച്ചു എന്നതല്ല എത്ര പൊറുത്തു എന്നതാണ്..

" എത്ര തവണ അടിച്ചു പുറത്താക്കി എന്നതല്ല"

"എത്ര തവണ ചേർത്തു പിടിച്ചു എന്നതാണ്"..

😀മധ്യവയസ്കരായ അച്ഛന്മാർക്കു വേണ്ടിയല്ല ഈ കുറിപ്പ്..

😀 ഭാവിയിൽ അച്ഛനാകാൻ പോകുന്ന എല്ലാ ആൺകുട്ടികൾക്കും  വേണ്ടിയാണ്..

😀ഇന്നത്തെ നല്ല ആൺകുട്ടികളാണ് നാളത്ത  നല്ല അച്ഛന്മാർ..

🤔🤔
ഓർക്കാൻ വേണ്ടി കുറച്ചു കാര്യങ്ങൾ കൂടെ..

😀ഒരു പകൽ മുഴുവനും ഏത്ര കഠിനമായ ജോലി ചെയ്ത് ക്ഷീണിച്ച് വന്നാലും, രാത്രിയിൽ മകൻ ഉണരാതെ ഇരിക്കാൻ താരാട്ട് പാടി എത്ര നേരം വേണമെങ്കിലും തോളിലിട്ട് നടക്കും.. "നീ കിടന്നോ പകൽ മുഴുവനും കുഞ്ഞിനെ നോക്കിയതല്ലേ" എന്നും പറഞ്ഞാ പാവം ഉണർന്നിരിക്കും..

😀എവിടെ പോയാലും മകന്റെ പ്രായമുള്ള കുട്ടികളെ കാണുമ്പോൾ ഉടനെ സ്വന്തം മകനെ ഓർക്കുന്ന അച്ഛൻ..

😀ഓരോന്നും മകനായി അച്ഛൻ വാങ്ങി എത്തിക്കുന്ന,...
അവന്റ ഓരോ കാലടിയിലും മുള്ളു പുരളാതെഇരിക്കാൻ മുൻകരുതൽ കാട്ടുന്ന,
അച്ഛനെ അധികം ആരും അറിയില്ലെന്ന് മാത്രം..


DUCK OR EAGLE

January 20, 2022 Add Comment
DUCK OR EAGLE
It's up to you.
 I was at the airport when a taxi driver approached.

 The first thing I noticed in the taxi was a sentence, then I read:
 
 Duck or Eagle?
You decide.

The second thing I noticed was a clean and shiny cab, the driver well dressed, white shirt and pressed pants, with a tie.

The taxi driver got out, opened the door for me and said:

"I am John, your chauffeur.
 While I keep your luggage, I would like you to read on this card what my mission is."

 On the card was written:

 John's Mission
 - Take my customers to their destination quickly, safely and economically, offering a friendly environment.

 I was impressed.

 The cab's interior was equally clean.

 John asked me:
 "Would you like a coffee?"

 Playing with him I said:
 "No, I prefer a juice."

 Immediately he replied:
 "No problem.
 I have a thermal with regular juice and also diet, as well as water." He also told me:
 "If you'd like to read, I have today's paper and some magazines as well."

 When the race started, John told me:
 "These are the radio stations I have and this is the repertoire they play."

 As if that wasn't enough, John asked me if the air conditioning temperature was good.

 Then he told me the best route to my destination and whether I wanted to talk to him or whether he preferred that I not be interrupted.

 I asked:
 "Do you always serve your customers like this?"

  "No," he replied.
 "Not always.
 Only in the last two years.
My first years as a taxi driver I spent most of my time complaining like other taxi drivers.
One day I heard a doctor specializing in personal development."
 He wrote a book called, *'Who You Are Makes a Difference.'*
 He said:
 "If you get up in the morning expecting to have a bad day, you will."
 Don't be a DUCK!
 Be an EAGLE!

The ducks only make noise and complain, the eagles soar above the group.

 I was all the time making noise and complaining.

 So I decided to change my attitudes and be an eagle.

 I looked at the other taxis and drivers.
Dirty taxis, unfriendly drivers and unhappy customers.

 I decided to make some changes.
Since my customers responded well, I made a few more changes.

 In my first year as an eagle, I doubled my income.
This year, I already quadrupled.

You were lucky to take my taxi today. I'm no longer at the taxi stand.
 My clients make reservations on my cell phone or text them.
If I can't answer, I can get a reliable "eagle" taxi driver friend to do the job.

 John was different.
 It offered a limousine service in a regular taxi.
 John, the taxi driver, decided to stop making noise and complain as ducks do and started to fly over the group, as eagles do.

 It doesn't matter if you work in an office, maintenance, teacher, civil servant, politician, executive, employee or professional or taxi driver!
How do you behave?

Are you dedicated to making noise and complaining?  Or is it rising above the rest?

Remember: THE DECISION IS YOURS.

 This key only opens from the inside!

 AND EACH TIME YOU HAVE LESS TIME TO CHANGE!
 
New Year is nothing new if we don't have New Attitudes!

 May we be better professionals, better brothers, better fathers, better husbands, better wives, better mothers, better children, better friends.

 May we not repeat the mistakes of the past!

പണം ഇല്ലെങ്കിൽ പിണം

January 11, 2022 Add Comment
പല തവണ കേട്ടിട്ടുണ്ട് പണ്ട്....പൈസയല്ല എല്ലാം എന്ന്..
പക്ഷേ പിന്നെ പലതും കണ്ടും കേട്ടുമൊക്കെ കഴിഞ്ഞപ്പൊ പല വട്ടം തോന്നിയത് വേറൊന്നാണ്.

കാശിന് കാശ് തന്നെ വേണം.

ശരിയാണ്, പൈസ കൊണ്ട് സന്തോഷം വിലയ്ക്ക് വാങ്ങാൻ കഴിയില്ലായിരിക്കും.

പക്ഷേ രോഗം വന്നാൽ ചികിൽസ നേടാൻ കഴിയും. പണക്കാരനും പാവപ്പെട്ടവനും രോഗം വരുന്നുണ്ട്. പക്ഷേ കൂടുതൽ മികച്ച ചികിൽസ കിട്ടാനുള്ള സാധ്യതകൾ പണമുള്ളപ്പൊ ഉണ്ട്..

ഒരു അസുഖം വരുന്നെന്ന് കേൾക്കുമ്പൊ, ഒരു രോഗ ലക്ഷണം കാണുമ്പൊ " ദൈവമേ, ഇനി ഇതിനെത്ര പൈസ വേണ്ടിവരും " എന്ന് ചിന്തിക്കേണ്ടിവരുന്നത് അത്ര സുഖമുളള സംഗതിയല്ല

നല്ല ഭക്ഷണം കഴിക്കാൻ കഴിയും...ശരിയാണ്, സാധാരണ ഭക്ഷണം കഴിച്ചാലും മികച്ച ഭക്ഷണം കഴിച്ചാലും വിശപ്പ് മാറും. പക്ഷേ ചിലപ്പൊഴൊക്കെ രുചിയും പ്രധാനമായിട്ട് വരും..

നല്ല വീട് ഉണ്ടാക്കാൻ കഴിയും...ശരിയാണ്, ഓലപ്പുരയിൽ കിടന്നും കെട്ടുറപ്പുള്ള വീട്ടിൽ കിടന്നും ഉറങ്ങാൻ കഴിയും..പക്ഷേ ഒരു കാറ്റടിച്ചാൽ വീട് വീഴുമോ എന്ന ചിന്ത ഇല്ലാത്തപ്പൊ ഉറക്കം കുറച്ചൂടി നന്നാവാൻ ഇടയുണ്ട്..

പറയാനാണെങ്കിൽ ഇനിയും കാണും കുറെ..

കയ്യിൽ ആവശ്യത്തിന് പൈസ ഉള്ളപ്പൊ തത്വമൊക്കെ പറയാൻ ഒരു രസമുണ്ടാവും. 

പണമുള്ളവരെക്കാൾ സന്തോഷമായി ജീവിക്കുന്നത് ഇല്ലാത്തവരാണെന്നും അതുപോലെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുമൊക്കെ.

എന്നിട്ട് ഉള്ളവർ പോലും കൂടുതൽ ഉണ്ടാക്കാനല്ലാതെ കയ്യിലുള്ളതിൽ കുറെ ഇല്ലാത്തവർക്ക് കൊടുത്തിട്ട് പാവപ്പെട്ടവരെപ്പോലെ ജീവിക്കാൻ നോക്കുന്നുണ്ടോ?

ങാ, അതാണ്....

ഇത് ഇപ്പൊഴത്തെ തോന്നലാണ്.
പിന്നെ ചിലപ്പൊ മാറുമായിരിക്കും..

പണ്ട് കേട്ടു വളർന്ന പല തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങളുടെയും കൂട്ടത്തിൽ കേട്ട ഒന്ന്..

ഇപ്പൊ അങ്ങനാണ് തോന്നുന്നത്..

ഇതിനിപ്പോ വരാനുള്ള കമന്റ്കൾക്കു ഉള്ള മറുപടിയും കൂടെ...

# സത്യമാണ്.പക്ഷെ പൈസയല്ല എല്ലാം എന്നു കരുതുന്നവരും ഉണ്ട് ട്ടോ.അങ്ങനെ സഹായിക്കുന്നവരെ കുറച്ചു പേരെ ഒക്കെ കണ്ടിട്ടുണ്ട്..
മറുപടി -  ഉണ്ടാകും പക്ഷെ പണം ഉപയോഗിച്ച് തന്നെ ആണ് അവരും സഹായിക്കുന്നത് ഒന്നുകിൽ സ്വന്തം അല്ലെങ്കിൽ ആരുടെയെങ്കിലും

ആരോ പറഞ്ഞു കേട്ടതാണ്

 " Money is the sixth sense that makes you to enjoy the other five "