ഈക്രി കളുടെ കഥ 😂

February 27, 2023 Add Comment

വിഷയം എത്ര മനസ്സിലാവും എന്ന് അറിയില്ല എന്നാലും ശ്രദ്ധിച്ചു വായിച്ചാൽ കുറച്ചുപേർക്ക് മനസ്സിലാകുമായിരിക്കും.
 ഇതൊരു ചെറിയ കഥയാണ്, പക്ഷേ ചരിത്രവുമായി വളരെയധികം ബന്ധമുള്ള ഒരു കഥ.
 പണ്ടൊരു നാട്ടിൽ നാരായണഗുരു എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു ആ നാടിന് അരുവിപ്പുറം എന്ന് പറയാം. ആ മനുഷ്യൻ മതമേതായാലും മനുഷ്യൻ നല്ലൊരു ജ്ഞാനിയായ ഹിന്ദുമത സന്യാസി ആയിരുന്നു. അദ്ദേഹം വിശ്വസിച്ചതും പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ ഹിന്ദുമതത്തിലെ തത്വങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിലായിരുന്നു അതിന്റെ അന്തസത്ത കളയാതെ തന്നെ അദ്ദേഹം അതിനെ വിമർശിച്ചു നന്നാക്കാൻ ശ്രമിക്കുകയും ചെയ്തു ആ കാലഘട്ടത്തിലും അയിത്ത കലാപരിപാടികൾ നിലനിന്ന നാട് ആയതുകൊണ്ട് തന്നെ അതിൽ ഉള്ളിൽനിന്ന് അതിനെതിരെ പൊരുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതും പ്രവർത്തിച്ചതും.
 കുറച്ചു മാറി കാമുകിൻ കോഡ് എന്നൊരു ദേശം ഉണ്ടായിരുന്നു, അവിടുത്തെ കുറെ ഈഴവർ അവിടെ വന്ന് ക്രിസ്തുമതം സ്വീകരിച്ചു, സ്വീകരിച്ചതിന് കാരണം സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനു വേണ്ടിയായിരുന്നു എന്നുള്ളതാണ് സത്യാവസ്ഥ, സാമൂഹിക ഉന്നമനത്തിനാണെന്ന് കാരണക്കാർ പറയുമായിരിക്കും, അത് പിന്നെ അങ്ങനെ പറഞ്ഞല്ലേ പറ്റൂ..
 എന്തായാലും ഈ ക്രിസ്ത്യാനികൾ മതം മാറിയത് ഗുരുദേവന് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടുതന്നെ പലപ്രാവശ്യം വിളിച്ചിട്ടും ആരാണ് ഗുരു ഈ നാട്ടിലേക്ക് വന്നിട്ടില്ല എന്നുള്ളതാണ് സത്യാവസ്ഥ.
കാലം കുറേ കടന്നുപോയി, പള്ളിക്കാരാവട്ടെ  സ്കൂളിൽ ജോലി കൊടുക്കാമെന്ന് പറഞ്ഞു പിന്നെയും കുറെ ആൾക്കാരെ തങ്ങളുടെ കൂടെ കൂട്ടി, ജോലി കൊടുക്കാമെന്ന് പറഞ്ഞവർക്കൊക്കെ മതം മാറിയ ശേഷം ജോലി കൊടുത്തിട്ടുണ്ട്കേട്ടോ..
 പക്ഷേ പിന്നീടാണ് കഥയിലെ ട്വിസ്റ്റ് നടക്കുന്നത്..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി,ജാതി സംവരണ വ്യവസ്ഥകൾ കൊണ്ടുവന്നു, അപ്പോ ഒരു ചെറിയ പ്രശ്നംഉണ്ടായി.
 ഈ പള്ളിയിലെ അംഗങ്ങൾക്കെല്ലാം ലാറ്റിൻ ക്രിസ്ത്യൻ ആണ് അതുകൊണ്ടുതന്നെ എസ്എസ്എൽസി ബുക്കിലെ ജാതി കോളത്തിൽ ലാറ്റിൻകസ് വെക്കുന്നതിനേക്കാൾ നല്ലത് ഈഴവ ഹിന്ദു എന്നു വെക്കുന്നതാണെന്ന് ഈ നാട്ടുകാർക്ക് മനസ്സിലായി, അപ്പൊ പിന്നെ ഒന്നും നോക്കിയില്ല എസ്എസ്എൽസി ബുക്കിലെ ജാതി കോളങ്ങ് തിരുത്തി ഈഴവ ഹിന്ദു!
 ഇത് എസ്എസ്എൽസി ബുക്കിൽ മാത്രമേ ഉള്ളൂട്ടാ നമ്മള് കൃത്യം പള്ളിയിലെ പോകൂ, മാത്രമല്ല ഹിന്ദു ആചാരങ്ങളുടെ ഒരു രീതിയും പിന്തുടരാനോ ഹിന്ദു കുടുംബങ്ങളുമായി ബന്ധങ്ങളോ മറ്റോ പിന്തുടരാനോ താൽപര്യവും ഉണ്ടായിരുന്നില്ല.
 ഇതിനെയാണ് പച്ചയ്ക്ക് പറഞ്ഞാൽ അവസരവാദികൾ എന്ന് പറയുന്നത്,
  ഈഴവ ക്രിസ്ത്യാനികളായ ഈഴവ ഹിന്ദുക്കൾ സർക്കാരിനെ സർക്കാർ ആനുകൂല്യങ്ങൾ നേടി പഠിക്കാനും ജോലി നേടാനും ഒക്കെ തുടങ്ങി അപ്പോഴും സർട്ടിഫിക്കറ്റ് ഹിന്ദു പോകുന്നത് പള്ളിയിലും.!

 അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു ചോദ്യം ചോദിച്ചേക്കാം സ്വതന്ത്ര ഇന്ത്യ സെക്കുലർ അല്ലേ ഇവിടെ ഒരു മനുഷ്യന് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ എന്ന് ഉണ്ട് തീർച്ചയായും ഉണ്ട് പക്ഷേ ഒരു മതം തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടുള്ളൂ മതങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞിട്ടില്ല ഒരേസമയം ഒന്നിലധികം മതവിശ്വാസങ്ങൾ വയ്ക്കുന്ന ആൾക്കാരെ ഒരു മതത്തിന്റെ ഗണത്തിൽ പെടുത്താൻ പറ്റില്ല. അത്തരം ആൾക്കാരെ സെക്യുലർ വിഭാഗത്തിലാണ് പെടുത്തുന്നത്.
ഞാൻ ഹിന്ദുവാണ് എന്ന് പറഞ്ഞ് സർക്കാറിന്റെ അവകാശങ്ങൾ നേടിയെടുക്കുകയും ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്നതിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യമല്ല.
അപ്പൊ കഥയുടെ തുടർച്ച,
 കുറച്ചുകാലം കഴിഞ്ഞു 2023 ആയി ആധുനിക യുഗമായി ഇപ്പോ ദേശക്കാർക്ക് വലിയൊരു പ്രശ്നമുണ്ടായി, വിവാഹം കഴിക്കാൻ കമ്പോളത്തിൽ ആൾക്കാരില്ല കാരണം ഇവര് ഹിന്ദുവും അല്ല ക്രിസ്ത്യാനിയും അല്ല. അപ്പൊ പിന്നെ ശ്രീനാരായണൻ ആണോ എന്ന് ചോദ്യത്തിന്  അതുമല്ല. ഇനിയിപ്പോ ക്രിസ്ത്യാനി എന്ന് വെക്കുകയാണെങ്കിലോ അപ്പോ ലാറ്റിൻ ക്രിസ്ത്യൻ എന്ന് വെക്കണം ഈ നാട്ടിലെ ലാറ്റിൻ ക്രിസ്ത്യൻ എന്നുപറയുന്നത് ഈഴവനേക്കാൾ താഴെയുള്ള ജാതിക്കാരായിരുന്നു കൂടുതൽ ചേർന്നത് അതുകൊണ്ടുതന്നെ അങ്ങനെ വയ്ക്കാൻ അഭിമാനബോധം അങ്ങ് സമ്മതിക്കുന്നുമില്ല.! 

എന്നാപ്പിന്നെ ഞങ്ങൾ ശ്രീനാരായണീയനാണെങ്കിലും തെളിയിക്കണമെന്ന് ദേശക്കാരായ ഈക്രികൾ അങ്ങ് തീരുമാനിച്ചു, അതിന്റെ ഫലമായി ആ നാട്ടിൽ പോലും വന്നിട്ടില്ലാത്ത നാരായണഗുരു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞത് ഞങ്ങളെക്കുറിച്ച് ആണെന്ന് അവകാശവാദം ഉന്നയിച്ചു.
അവകാശവാദങ്ങൾ ഉന്നയിക്കാൻ ആരെക്കൊണ്ടും പറ്റും പക്ഷേ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് തെളിവ് കാണിക്കേണ്ടത് അവകാശവാദം ഉന്നയിക്കുന്ന ആളിന്റെ മാത്രം ബാധ്യസ്ഥതയാണ് അതുകൊണ്ടുതന്നെ ആ ദേശത്തിൽ ഈ അവകാശവാദം ഉന്നയിക്കുന്നവരോട് എന്റെ ചോദ്യം?

1) മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് കമുകൻ കോഡ് എന്ന ദേശത്തെ പറ്റിയാണെന്ന് നാരായണ ഗുരു പറഞ്ഞതായി എന്തെങ്കിലും തെളിവുകൾ നിങ്ങളുടെ കൈവശമുണ്ടോ?
2) നാരായണ ഗുരുവുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ആലുവ ആശ്രമത്തിലോ വർക്കല ശിവഗിരി ആശ്രമത്തിലോ ഇത്തരം എന്തെങ്കിലും രേഖകളോ അതിന്റെ ഉറപ്പുകളും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നത് വെളിവാക്കാമോ?
3) നിങ്ങൾ ഹിന്ദുക്കളാണോ ക്രിസ്ത്യാനികൾ ആണോ?

 ഒരു തെളിവും ഇല്ലാതെ വെറുതെ നിങ്ങൾക്ക് അവകാശ ബോധങ്ങൾ ഉന്നയിക്കുന്നതിന് നാരായണഗുരുവിനെ എന്തിനാണ് നിങ്ങൾ കൂട്ടുപിടിക്കുന്നത്?
 ലോക ഗുരുവായ നാരായണഗുരുവിനെ നിങ്ങളുടെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് നാളെ ഒരുകാലത്ത് അദ്ദേഹത്തിന് നിങ്ങൾക്ക് വിശുദ്ധനായി പ്രഖ്യാപിക്കാൻ ആണോ?

 അപ്പോഴേ ഒന്നൂടെ ഓർമിക്കണം ക്രിസ്ത്യാനികളാണ് എങ്കിൽ നിങ്ങൾ ഹിന്ദു ആകില്ല ഹിന്ദു ആണെങ്കിൽ നിങ്ങൾ ക്രിസ്ത്യാനികളും ആവില്ല. ഇനി ഇത് ഞാൻ രണ്ടും കൂടെ ആണെന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഹിന്ദുവും അല്ല ക്രിസ്ത്യാനിയും അല്ല!
 ഒരു ഹിന്ദുവിനെ ക്രിസ്ത്യാനാണെന്ന് പറയാനും പറ്റില്ല ഒരു ക്രിസ്ത്യാനിയെ ഹിന്ദു ആണെന്ന് പറയാനും പറ്റില്ല.

നിങ്ങളിൽ നിന്ന് ഒരു മറുപടി പ്രതീക്ഷിക്കുന്നു


Enough Lies!

February 26, 2023 Add Comment
ചിരിക്കുക, ചിന്തിക്കുക 😀😀😀😀😀

നേതാവ്: വീണ്ടും നല്ല അവസരം വന്നിട്ടുണ്ടു്. നഷ്ടപ്പെടുത്തുകയില്ല. 

ജനം: നിങ്ങൾ രാജ്യത്തെ കൊള്ളയടിക്കുമോ? 

നേതാവ്: സ്വപ്നത്തിൽ പോലും അങ്ങനെ ചിന്തിക്കുകയില്ല. 

ജനം:  താങ്കൾ ഞങ്ങളുടെ ഉയർച്ചക്കുവേണ്ടി പാടുപെടുമോ? 

നേതാവ്:  നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ. 

ജനം:  താങ്കളുടെ ഭരണത്തിൽ വിലക്കയറ്റം ഉണ്ടാകുമോ? 

നേതാവ്:  അതിനൊക്കെ  സന്ദ൪ഭ൦ പോലും ഉണ്ടാവില്ല. 

ജനം:  നല്ല തൊഴിലവസരങ്ങൾ ഉണ്ടാക്കുമോ? 

നേതാവ്:  തീർച്ചയായും ചെയ്യും. അതിലെന്തു സംശയം. 

ജനം:  ഭരണത്തിൽ വന്നാൽ അഴിമതി നടത്തുമോ? 

നേതാവ്:  നിങ്ങൾക്കെന്താ ഭ്രാന്താണോ? അങ്ങനെയൊക്കെ ചിന്തിക്കേണ്ട കാര്യമൊട്ടുമില്ല. 

ജനം:  താങ്കളെ ഞങ്ങൾ നൂറു ശതമാനം വിശ്വസിക്കാമോ? 

നേതാവ്:  അതെ

ജനം:  താങ്കളാണു് ഞങ്ങളുടെ നേതാവ്. 



(ആ നേതാവിനെ തെരഞ്ഞെടുത്തതിനു ശേഷം, താഴെ നിന്നു൦ മുകളിലേക്ക് വായിക്കുക.) 😀😀😀😀

ചോദ്യം =ഉത്തരം 🤔

February 20, 2023 Add Comment
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു.

 “നമുക്ക് എത്ര കിഡ്നിയുണ്ട്?”

 “നാല് ” അവൻ മറുപടി പറഞ്ഞു.

ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.
കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു. “എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും…

 ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ "ഒരു കഴുതയുണ്ട്." അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു.

 “എനിക്കൊരു ചായയും..”

ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി.
 “കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു.
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു.....
“താങ്കൾ എന്നോട് ചോദിച്ചത് "നമുക്ക്" എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്ന പദമാണ്. 
താങ്കൾ എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ ചോദിച്ചിരുന്നെങ്കിൽ ഞാൻ രണ്ട് എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. 
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. ദഹനക്കേടുണ്ടാകും.”
ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി.
അധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു. എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന* അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്. നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്.
ആരെയും വില കുറച്ചു കാണുകയുമരുത്. ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും. 
മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും. അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക. ബഹുമാനം നൽകി ബഹുമാനം നേടുക.😊😊😊

The Future AI War.

February 09, 2023 Add Comment
ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ പലയിടത്തും കണ്ട ഒരു ചർച്ചയാണ് AI തരംഗത്തിൽ ഗൂഗിൾ തകരുന്നു, മൈക്രോസോഫ്റ്റ് ആധിപത്യം സ്ഥാപിക്കാൻ പോകുന്നു എന്നൊക്കെ…

അതിന് കൂടുതൽ പ്രചാരം നൽകും പോലെ ഇന്ന് ഗൂഗിളിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ തകർച്ചയും മാർക്കറ്റിൽ ഉണ്ടായി.

ഒരു ടെക്നോളജി സ്റ്റുഡന്റ് എന്ന നിലയിലും AI സംവിധാനങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും എന്റെ ചില കാഴ്ചപ്പാടുകൾ ഇവിടെ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. (ചിലരൊക്കെ ഈ വിഷയത്തെക്കുറിച്ച് പേർസണൽ ആയി എന്നോട് ചോദിക്കുകയും ചെയ്തിരുന്നു.)

ഇപ്പോഴത്തെ ചർച്ചകൾക്ക് തുടക്കം കുറിച്ചത്, ഗൂഗിൾ BARD AI എന്ന പുതിയ പ്രോഡക്ട് concept ലോഞ്ച് ചെയ്തത് മുതലാണ്. ആ ലോഞ്ച് ഇവന്റിൽ BARD AI യോട് ചോദിച്ച ചോദ്യത്തിന്, അത് നൽകിയ ഉത്തരത്തിൽ factual എറർ കടന്ന് കൂടിയത് മുതലാണ്…

ഈ വിഷയത്തിൽ ഗൂഗിളിന്റെ പ്രവർത്തിയെ “സത്യസന്ധമായ ഒന്ന് ” എന്ന തരത്തിലാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. അവർക്ക് വേണമെങ്കിൽ ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും നേരത്തെ തന്നെ prepare ചെയ്ത് ഈ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കാമായിരുന്നു.

മെറ്റായ എന്ന എന്റെ പ്രൊജക്ടിൽ ഏറ്റവും അധികം ചോദ്യങ്ങൾ വരുന്നത് എന്നെ കുറിച്ച് തന്നെയാണ് എന്ന് മനസ്സിലായപ്പോൾ മുതൽ എന്നെ സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും Metaya യിൽ preset ഉത്തരങ്ങൾ ആണ് ലഭിക്കുന്നത്.

അത്രയ്ക്ക് സിംപിൾ ആണ് ഉത്തരങ്ങൾ preset ചെയ്യുക എന്ന പ്രവർത്തി. പക്ഷേ അവർ അതിന് മുതിരാതെ സത്യസന്ധമായി, അവരുടെ പ്രൊഡക്ടിനെ വിശ്വാസ്യതയിൽ എടുത്ത് മുന്നോട്ട് പോയി.

ഇത്തരം ഒരു പ്രവർത്തിയെ തുടർന്ന് ആ കമ്പനിയുടെ വിശ്വാസ്യത കൂടുന്നതിന് പകരം കുറയുന്നത് അത്ര ശുഭ സൂചകമല്ല.

BARD AI ഒരു ചാപിള്ള ആണെന്നും, OpenAI യോട് മുട്ടാൻ കഴിയില്ല എന്നും, OpenAI ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ഉടനെ മുന്നിൽ എത്തി ഗൂഗിളിന്റെ ആധിപത്യം തകർക്കും എന്നൊക്കെയാണ് ചിലരുടെയെങ്കിലും വാദം..

Google അത്ര നിസ്സാര കമ്പനി അല്ല. OpenAI അത്ര വലിയ സംഭവവും അല്ല. ChatGPT വളരെ immature പ്രോഡക്ട് ആണ്, Bard ഒരു new born ബേബിയും. Maturity യിലേക്ക് രണ്ട് പേർക്കും സഞ്ചരിക്കേണ്ടതുണ്ട്.

OpenAI എത്തുന്നതിലും വേഗത്തിൽ അവിടെ എത്താൻ ഗൂഗിളിന് കഴിയും. ഇനി എല്ലാവരും കൊട്ടിഘോഷിച്ച മറ്റൊരു OpenAI പ്രോഡക്ട് ആണ് Dall-E, അതിലും എത്രയോ ബെറ്റർ റിസൾട്ട് ആണ് വെറും 11 പേരുടെ ടീം വികസിപ്പിച്ച് maintain ചെയ്യുന്ന Midjourney നൽകുന്നത്.

പിന്നെ ആദ്യ ദിവസത്തേയോ ആദ്യ attempt ലെയോ ഒക്കെ പ്രകടനം വെച്ച് share trade ചെയ്യാൻ ഇരിക്കുന്നവർ അത് ചെയ്യട്ടെ... അതിൽ വലിയ കാര്യം ഒന്നുമില്ല.

ഇനി ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പറയട്ടെ…

ശരിക്കും AI യുദ്ധം നടക്കാൻ പോകുന്നത് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മിലല്ല… അത് ആമസോണും ഗൂഗിളും തമ്മിലായിരിക്കും. ഒരുപരിധിവരെ ആപ്പിളും ആ യുദ്ധത്തിൽ ഉണ്ടാകും.

Alexa എന്ന ആമസോൺ പ്രോഡക്ട് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു. Alexa, എന്ന് വിളിച്ച് എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന, വീട്ടിലെ ഉപകരണങ്ങളെ ഒക്കെ കൺട്രോൾ ചെയ്യുന്ന, നമ്മുടെ ആവശ്യങ്ങളെ ഒക്കെ നാട്ടിൽ ഉള്ള സകല ആപ്പുകളെയും വെബ്‌സൈറ്റുകളെയും ഒക്കെ അറിയിക്കുന്ന ആ പുള്ളി തന്നെ…

എന്നാൽ ഈ Alexaയ്ക്കും മുന്നേ, ആമസോണിന്റെ പക്കൽ വേറൊരു Alexa ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ ഏകദേശം 27 വർഷം മുന്നേ 1996ൽ തുടങ്ങിയ ഒരു കമ്പനി. 1999ൽ ഏകദേശം 250 മില്യൺ ഡോളർ കൊടുത്താണ് ആമസോൺ ആ കമ്പനിയെ വാങ്ങിയത്.

വെബ് ട്രാഫിക് അനാലിസിസിൽ ലോകത്തെ ഏറ്റവും ആധികാരികവും അവസാന വാക്കുമായി വാണിരുന്ന കമ്പനി. കഴിഞ്ഞ വർഷം മേയ് ഒന്നിന് ആമസോൺ ആ സേവനം നിർത്തലാക്കി. എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ ഒരു 12 വർഷത്തോളമായി ദിനംപ്രതി ഉപയോഗിച്ചിരുന്ന ഒരു സേവനം ആയിരുന്നു അത്, എന്നെപോലെ ദശലക്ഷക്കണക്കിന് ഉപയോഗ്‌താക്കൾ വേറെയും.

ആമസോൺ വോയ്‌സ് അസിസ്റ്റന്റിന് അവർ Alexa എന്ന് പേരിട്ടപ്പോൾ അതിനെ വളരെ അതിശയത്തോടെയാണ് ഞാൻ നോക്കിയത്. ഒരു കമ്പനിയുടെ താഴെ ഒരേ പേരിൽ രണ്ട് സേവനങ്ങൾ… അതും വ്യത്യസ്തമായ രണ്ട് സേവനങ്ങൾ. ഒരുപാട് നാൾ “എന്തുകൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്തത്?” എന്ന് ആലോചിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം Alexa .com പ്രവർത്തനം അവസാനിപ്പിച്ചത് മുതൽ ഇടയ്ക്കിടയ്ക്ക് ഞാൻ ആ സൈറ്റിൽ കയറി നോക്കുമായിരുന്നു. അപ്പോഴൊക്കെ Alexa പ്രവർത്തനം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള ഒരു സന്ദേശം മാത്രമായിരുന്നു ആ സൈറ്റിൽ.

എന്നാൽ ഈ അടുത്തായി ആ സന്ദേശം മാറി. ഇപ്പോൾ അതിൽ ഒരു coming soon മെസ്സേജ് ആണ് ഉള്ളത്. അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്, ഒരു പുതിയ സൈറ്റ്, cloud based AI ഉപയോഗിക്കുന്ന ഒന്ന്… ഇവിടെ വരാൻ പോകുന്നു…

അതെ, ശരിക്കുള്ള AI യുദ്ധം തുടങ്ങാൻ പോകുന്നു…

അവിടെ മൈക്രോസോഫ്റ്റും OpenAI യും ഒന്നും ഒരു എതിരാളിയേ അല്ല. OK Google എന്നോ Hey Siri എന്നോ Alexa എന്നോ പറഞ്ഞ് ഒരു ചോദ്യം ചോദിച്ചാൽ നമുക്ക് പറഞ്ഞ് തരുന്ന ഉത്തരത്തെ എഴുതി കാണിക്കുന്നു എന്നതിൽ അപ്പുറം ChatGPT ഒന്നും തന്നെ ചെയ്യുന്നില്ല.

പ്രോഗ്രാമിംഗ് ലാംഗ്വേജുകളിൽ ChatGPT നേടിയതിലും പല മടങ്ങ് അറിവ് സ്വന്തമായി ഉള്ളവരാണ് ഗൂഗിളും ആമസോണും. അത് രണ്ടും വെറും ഓരോ സർവീസുകൾ അല്ല.

ഗൂഗിൾ ഒരു സേർച്ച് എൻജിനും ആമസോൺ ഒരു ecommerce കമ്പനിയും മാത്രമല്ല, രണ്ട് eco സിസ്റ്റം ആണ്… നിരവധി പ്ലാറ്റുഫോമുകൾ ചേർന്ന് ഉണ്ടാകുന്ന ഒരു വലിയ ഇക്കോ സിസ്റ്റം.

മൈക്രോസോഫ്റ്റ് ഇപ്പോഴും ദിശാബോധം ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഒരു ഉദാഹരണം പറയാം… Internet explorer നിർത്തലാക്കി അവർ Edge തുടങ്ങി, ആ edge ബ്രൗസറിനെയും bing എന്ന സേർച്ച് engine നെയും promote ചെയ്യാൻ ആണ് ChatGPT യുമായി അവർ കൈകോർത്തിരിക്കുന്നത്.

ഈ edge എന്നത് ഗൂഗിളിന്റെ chromium പ്രോജക്ട് ഉപയോഗിച്ച് നിർമിച്ച ഒരു ബ്രൗസറാണ്. എന്നിട്ട് ആ ബ്രൗസറും വെച്ചാണ് chrome നേക്കാളും 114% ഫാസ്റ്റ് ആണ് എഡ്ജ് എന്നൊക്കെ തള്ളുന്നത്.

ഗൂഗിൾ എന്ന സേർച്ച് എൻജിൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ആളുകൾ കമ്പ്യൂട്ടറോ മൊബൈലോ തുറന്ന് www. google .com എന്ന് ബ്രൗസറിൽ അടിച്ച് കയറി നോക്കുന്നത് കൊണ്ടല്ല. ആ ഇക്കോ സിസ്റ്റത്തിന്റെ പവർ കൊണ്ടാണ്. ഇന്ന് ആളുകൾ google എന്ന് സേർച്ച് ചെയ്യുന്നത് പോലും ഗൂഗിളിന്റെ ഏതെങ്കിലും സർവീസിലോ ക്രോമിലോ കയറിയാണ് എന്ന് മനസ്സിലാക്കുമ്പോൾ അറിയാം ആ ഇക്കോ സിസ്റ്റത്തിന്റെ പവർ.

ഇനി ഇതേ ആളുകൾ bing ലേക്ക് മാറണം എങ്കിലും മിനിമം 75 ശതമാനം കേസുകളിലും ഗൂഗിളിന്റെ ഏതെങ്കിലും ഒരു പ്രൊഡക്ടിൽ കയറി വേണം www. Bing .com എന്ന് എന്റർ ചെയ്യാൻ… അതല്ലാതെ bing ലേക്ക് കടക്കാൻ എന്തൊക്കെയാണ് available options എന്നൊന്ന് ചിന്തിച്ച് നോക്കിയേ…

അതാണ് ആദ്യം പറഞ്ഞത് AI യുദ്ധത്തിൽ ഗൂഗിളിനെ വെല്ലുവിളിക്കാൻ അതുപോലെ ഇക്കോ സിസ്റ്റം ഉള്ളവർക്ക് മാത്രമേ കഴിയൂ… ആമസോണിനും ആപ്പിളിനും മാത്രമാണ് അത്രയും ശക്തമായ ഒരു ഇക്കോ സിസ്റ്റം ഇന്നുള്ളത്.

മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തിൽ proper ആയ ഒരു പ്ലാറ്റ് ഫോം ഉണ്ടെങ്കിൽ അത് VS കോഡ് മാത്രമാണ്. കോർ പ്ലാറ്റഫോമിനെ വിസ്മരിച്ച ഒരു ടെക്ക് കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് ആയിരുന്നു അത്. ബാക്കിയുള്ളവരെ നോക്കൂ, അവരുടെ കോർ പ്രൊഡക്ടിൽ ഇന്നും അവർ തന്നെയാണ് രാജാക്കന്മാർ.

ഫേസ്ബുക്കും (Meta) മൈക്ക്രോസോഫ്‌റ്റും ഒക്കെ ഇന്നും ഉപയോഗിക്കപ്പെടുന്ന ഇന്നലെകളുടെ ടെക്നോളജി കമ്പനികളാണ്.

വിപ്ലവം

വിപ്ലവം

February 07, 2023 Add Comment
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ 
ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും.
ഒരു പുതിയ ചുകപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോൾ നമ്മൾ കാണുന്ന സ്വപ്നം.
അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച്  പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച്
തിരുവാതിര കളിച്ച്  നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം 
അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി 
ആഞ്ഞടിക്കാം ട്ടെ  ട്ടെ ട്ടെ ........
(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ 
നിലവിളി ബാക്ക് ഗ്രൗണ്ടിൽ )

ദൈവത്തോട് !

February 04, 2023 Add Comment


എന്നെ നീ അങ്ങോട്ട് നേരത്തെ വിളിക്കുവല്ലേ.. 

എനിക്കൊരു കാര്യം മാത്രമേ ആവശ്യപ്പെടാൻ ഉള്ളു  .. 

എന്റെ ബാക്കി ഉള്ള ജീവിതം കൂടെ എന്റെ കണ്ണനും, ഹരിക്കും, വൃന്ദക്കും കൂടെ കൊടുക്കാണെ.. അവർക്കെങ്കിലും എന്റെ അനുഭവം വരുത്തരുത്. 

ഞാൻ ആഗ്രഹിച്ച ജീവിതം നീ എന്നിൽ നിന്നും അകറ്റിയത് എന്തിനാണെന് അവിടെ എത്തുമ്പോൾ ചോദിക്കാം അന്ന് മറുപടി തരണം കേട്ടോ.. 

നിങ്ങളോട് എന്റെ കണ്ണൻ ഒരിക്കലും പൊരുക്കില്ല കേട്ടോ .. ഞാനും .. 

എന്റെ കണ്ണനെ ഒന്നു കണ്ണു നിറയെ കാണാനോ സ്നേഹിക്കാനോ പോലും നീ അനുവദിച്ചില്ല, ഓരോരോ കാരണങ്ങൾ നീതന്നെ ഉണ്ടാക്കി.. 

നിനക്കറിയോ ഏഴ് വര്ഷം ആയി ഞാന് എന്റെ കണ്ണന്റെ കൂടെ ഒന്ന് കളിച്ചിട്ട്.. 

എന്റെ കണ്ണിലെ, മനസിലെ ചൂടിന് ഒരിക്കല് നീ സമാധാനം പറയും, പറയണം.. 

എന്തിനാണെന് ??? 

സ്നേഹിച്ചതൊഴിച്ചാൽ എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന്.. 

നന്ദിയുണ്ട് തന്ന എല്ലാ ശ്വാസത്തിനും .. 

ഇനിയധികം ഈ ശ്വാസം കാണില്ല എന്ന് തോന്നൽ ഇന്നലെത്ത വേദനയോടെ മനസിലായി .. 

എനിക്കും മടുത്തു തുടങ്ങി ഒറ്റയ്ക്കുള്ള ഈ ജീവിതം ..