From,
ദൈവം
To,
എല്ലാ ഉടായിപ്പ് മലയാളിക്കും.
പ്രിയ സുഹ്യത്തുക്കളെ,
വെടിക്കെട്ടപകടം നടന്നത് എന്റെ കഴിവുകേട് കൊണ്ടാണെന്നും ഞാന്‍ ജനത്തെ രക്ഷിച്ചില്ലെന്നും നിങ്ങള്‍ ആക്രോശിക്കുന്നു.
നിങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് സത്യാവസ്ഥ പരിശോധിക്കേണ്ടതാണ്
ഞാന്‍ നിങ്ങളോട് വെടികെട്ട് നടത്താന്‍ വന്ന് പറഞ്ഞോ ? മത്സരകബം നടത്താന്‍ പറഞ്ഞോ ? ഒരു കോപ്പും പറഞ്ഞിട്ടില്ല നിങ്ങള്‍ നിങ്ങടെ ഇഷ്ടത്തിന് എന്റെ പേരും പറഞ്ഞ് തോന്നുന്നത് ചെയ്യുന്നു നേരെ ചൊവ്വേ ചെയ്യാനറിയാത്തത് കൊണ്ട് ദുരന്തം ഉണ്ടാകുന്നു അവസാനം കുറ്റം മുഴുവന്‍ എന്റെ തലക്ക് . നിങ്ങളേക്കാള്‍ നല്ലവന്‍മാര്‍ അവിശ്വാസികളാണ് അവര്‍ എന്റെ പേരില്‍ ഒന്നും ചെയ്യാത്തത് കൊണ്ട് ഞാനാണ് ഉത്തരവാദി എന്ന് പറയില്ലല്ലോ ? ഇനി അടുത്ത പണി തരുന്നത് ആനയായിരിക്കും.എടാ വിവരം കെട്ടവന്മാരെ ഈ കൊടും ചൂടത്ത് കാട്ടരുവികളിൽ കിടന്ന് ശരീരം തണുപ്പിക്കുന്ന ജീവിയെ പിടിച്ച് കൊട്ട വെയിലത്ത് നിർത്തി ... പെരുമ്പറയും ചെണ്ടയും കൊട്ടി വട്ടാക്കിയാൽ അതെല്ലാം കൂടി ഓടി നിന്റെ യൊക്കെ നെഞ്ചത്തോട്ട് കേറും ... ഞാൻ ഉത്തരവാദിയല്ല പറഞ്ഞേക്കാം. ഞാൻ ആരോടും പറഞ്ഞിട്ടില്ല ആനപ്പുറത്ത് കേറിയിരുന്നു കൊട മാറ്റി കളിക്കാൻ. നിന്റെയൊക്കെ വീട്ടി പറഞ്ഞിട്ട് ഇറങ്ങിക്കോണം
നിങ്ങക്കടെ വിചാരം ഞാന്‍ ശക്തിമാനേയും ഡിങ്കനെപോലേയും പറന്നുവന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു സെറ്റപ്പാണെന്നാണ് . എന്നാല്‍ ഞാനങ്ങനല്ല എന്ന് നിങ്ങള്‍ക്ക് ഇതുവരേയും മനസ്സിലായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഞാന്‍ സ്നേഹമാണ് വെറും സ്നേഹം എല്ലാവരോടും എല്ലാത്തിനോടുമുള്ള സ്നേഹം .
നിങ്ങള്‍ എനിക്ക് ഒരുപാട് പേരുകളിട്ടിട്ടുണ്ട് അതില്‍ ഓരോരോ പേരുകള്‍ പറഞ്ഞ് നിങ്ങള്‍ തോന്ന്യവാസങ്ങള്‍ കാണിക്കുന്നു . മനുഷ്യര്‍ കടതിണ്ണയില്‍ കിടക്കുബോള്‍ നിങ്ങള്‍ എനിക്കാണെന്നും പറഞ്ഞ് കൊട്ടാരങ്ങള്‍ പണിയുന്നു, അയല്‍കാരന്റെ മക്കള്‍ പട്ടിണി കിടക്കുബോള്‍ നീയോക്കെ എനിക്കാന്നും പറഞ്ഞ് പാലഭിഷേകം നടത്തുന്നു .എന്തിനുവേണ്ടിയാണടോ ഇത്തരം തെണ്ടിത്തരങ്ങള്‍ ഞാന്‍ വന്ന് നിന്നേം നിന്റെ കുടുംബത്തേം മാത്രം രക്ഷിക്കുമെന്ന് കരുതിയിട്ടോ എന്നാല്‍ കേട്ടോ എനിക്കതല്ല പണി. അതുകൊണ്ട് പരസ്പരം സ്നേഹിച്ച് ഭൂമിയെ സംരക്ഷിച്ച് നേരെചൊവ്വേ ജീവിക്കുക .
അതുകൊണ്ട് ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബുദ്ധിഉപയോഗിച്ച് ജീവിക്കുക തെറ്റുകളില്‍ നിന്ന് പാഠംപഠിക്കുക നന്മചെയ്യുക ഭൂമിയെ സംരക്ഷിക്കുക എല്ലാത്തിനേയും സ്നേഹിക്കുക ചുരുക്കിപറഞ്ഞാല്‍ നേരെചൊവ്വേ ജീവിക്കുക.
ചിലര്‍ എന്റെ പേരില്‍ പോത്തിനെകൊല്ലും, ചിലര്‍ എന്റെ പേരില്‍ പശുവിനെ കൊന്നവനെ കൊല്ലും , ചിലര്‍ എന്റെ പേരില്‍ മനുഷ്യന്റെ കഴുത്തറുക്കും , ചിലര്‍ കക്കും, മുക്കും, വോട്ട് പിടിക്കും എല്ലായിടത്തും പേര് എന്റെ ഇതൊന്നും ചെയ്യാന്‍ ഞാന്‍ പറഞ്ഞിട്ടില്ല . ആയതിനാല്‍ മേലില്‍ തോന്ന്യവാസം ചെയ്തിട്ട് എന്റെ പേര് വലിച്ചിഴയ്ക്കരുത് .
എന്ന്
വിശ്വസ്ഥതയോടെ
നിങ്ങള്‍ ദൈവം എന്ന് വിളിക്കുന്ന സംഭവം
EmoticonEmoticon