Mens are the Kind

April 25, 2016

ഒരു പുരുഷന്‍👦 ഒരു സ്ത്രീയേക്കാള്‍ 👩എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക്‌ വെക്കുന്ന ഓപ്ഷന്‍ 👍👍

ഏതു പെണ്‍കുട്ടി👩 അടുത്തു വന്നു പ്രണയിക്കുന്നു ❤എന്ന് പറഞ്ഞാലും ഒരു പുരുഷനും👦 ദേഷ്യപ്പെടില്ല.

എനിക്കൊരുപാട് ഇഷ്ട്ടമാണ്💗 എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക 😀മാത്രേ ചെയ്യൂ ഒരു പുരുഷന്‍.

എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ, ഈശ്വരോ ! ഹിമാലയം പൊട്ടി വീണത്‌ പോലെയാ പെണ്ണിന്😡.  പിന്നെ ചെരുപ്പൂരി 👠 അടിക്കലായി. ഒന്നിനും കൊള്ളാത്ത ആങ്ങളയെ👶 വിളിച്ചോണ്ട് വരലായി. സഹോദരിയായി കണ്ടൂടെ, മോളായി കണ്ടൂടെ, എന്നൊക്കെ ഡയലോഗും വരും.

പറച്ചില് കേട്ടാ ഇന്ത്യക്കാരൊക്കെ പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ 💑 എന്ന് തോന്നിപ്പോവും.

ഇനി ബസില്‍ 🚍എങ്ങാനും കേറിയാലോ? സ്ത്രീകളുടെ സീറ്റില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത് കണ്ടാല്‍ കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല. അപ്പൊ സടകുടഞ്ഞെഴുന്നെല്‍ക്കും സ്ത്രീത്വം😡😠.

അതേസമയം പുരുഷന്‍റെ സീറ്റില്‍ ഒരു പെണ്ണ് ഇരുന്നാലോ അവന്‍ സ്റ്റോപ്പില്‍ ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും😦. അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി.. 

ഇനി അവന്‍റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ? ഒരു പരാതിയും പറയില്ല👍. വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന്‍ സ്ഥലമുണ്ടാക്കിക്കൊടുക്കും☺✌.

ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല്‍👋👈 ഏതേലും ഭര്‍ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ?  ഇല്ല. എന്നാ ആ അടി ഭാര്യക്കാണ്👉👋 കിട്ടുന്നത് എങ്കിലോ! ശോ, വീട്ടില് എല്ലാരും അറിയും, അയല്‍വാസികള്‍ അറിയും, നാട്ടാരും അറിയും👯👪🏃💃. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല .

ഒരു പുരുഷന്‍ വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്‍കുട്ടി ലിഫ്റ്റ്‌ ചോദിച്ചാലോ! എന്തൊരു വിനയമാ😊. അവള്‍ക്കു അന്റാര്‍ട്ടിക്കയില്‍ പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും😛.. പാവം പാവം പുരുഷന്മാര്‍.

ന്നാലും പറയും ദുഷ്ട്ടന്മാരാ😡 ഈ ആണുങ്ങള്‍ എന്ന്

ഹോ..എന്തൊരു ലോകം ഇത്.. ഇത് വായിച്ചിട്ട് ന്തെലുമൊക്കെ പറയാനുണ്ടോ ?😁😁

പറയാന്‍ ഒന്നും കാണില്ല.നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് ഈ ചര്‍ച്ച സമര്‍പ്പിക്കുന്നു
😂😂😂😂😜😜😜😁.

Share this

Related Posts

Previous
Next Post »