എന്തുകൊണ്ട് കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു ?

April 05, 2016

 

പല മാധ്യമങ്ങളും പലപ്പോഴും വിശകലനം ചെയ്ത ഒരു കാര്യം, ഒരു സാധാരണക്കാരന്റെ വിശകലനം കൂടെ.

weaving_s1

 

1. ഇവിടെ തൊഴില്‍ അവസരം ഇല്ലാത്തതുകൊണ്ടാണോ?

       ഒരിക്കലും അല്ല, കേരളത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു, കേരളത്തിന്‍റെ രീതിക്ക് ചേര്‍ന്ന തൊഴില്‍ കൂടുതലും വസ്ത്ര നിര്‍മാണം അനുബന്ധ മേഘലകളില്‍ ആയിരുന്നു. അതുകൊണ്ടാണ് ശ്രീ ചിത്തിര തിരുനാള്‍ വര്‍ഷങ്ങള്‍ക് മുന്പ് Institute for Textile Technology Travancore ഇന്ത്യയിലെ ആദ്യ ടെക്നിക്കല്‍ കോളേജ് സ്ഥാപിച്ചത്, തുടര്‍ന്ന്‍ മാറി മാറി വന്ന ഭരണാധികാരികള്‍ വികസനം എന്ന പേരും പറഞ്ഞ് ആ സ്ഥാപനത്തിന്നെ 1980 കളില്‍ മുറിച്ച് പൊളി ടെക്നിക്ക് കള്‍ ഉണ്ടാക്കി, തുടര്‍ന്ന്‍ ടെക്സ്ടൈല്‍ കൊഴുസകള്‍ നിര്‍വീര്യം ആയി.

 

അപ്പൊ പിന്നെ ഈ കൈത്തറി വികസന സംവിധാനം ഉള്ളതോ ?

 

അതെ, അതെല്ലാം ഉണ്ട്, കുറച്ച പേര്‍ക്ക് കക്കാന്‍ വേണ്ടി മാത്രം, ഇവിടെ കക്കലിന്റെ രീതികള്‍ പലതാണ്ണ്‍

 

സബ്സിഡി വെട്ടിക്കല്‍ :- കേന്ദ്രം നൂലിനും തുണിക്കും നല്‍കുന്ന സബ്സിഡി കള്‍ വളരെ ആസൂത്രിതം ആയി വെട്ടിക്കുന്ന ഏക സംസ്ഥാനം കേരളം ആണ്. ഒരു കൈത്തറി വികസന സോസൈടിയുടെ കഥ പറയാം.

അവിടെ 500 ല്‍ അധികം നെയ്ത്തുകാര്‍ ഉണ്ട്, പക്ഷെ അതില്‍ 90% പേര്‍ക്കും നെയ്ത് അറിയില്ല, പോയിട്ട് തറി ഇല്ലേം താനും. പക്ഷെ ഇവരൊക്കെ കൃത്യം ആയി എല്ലാ ആഴ്ചയും നൂല്‍ വാങ്ങുന്നു, ത്തിനു ആകി തിരികെ കൊടുക്കുന്നു..ഈ തുണി സബ്സിഡി ഓടെ വിലക്കുന്നു. ഇതെങ്ങനെ ?

നൂല്‍ വാങ്ങുന്നതിന്ന്‍ കണക്ക് ഉണ്ട്, മൊത്തം നെയ്ത്തുകാരുടെ അളവും ഇനവും ഒക്കെ ബാധകം, ഇതനുസരിച് കണക്കുകള്‍ക്കുള്ള നൂല്‍ കേന്ദ്ര കൈത്തറി വികസന മന്ദ്രലയം വഴി വാങ്ങും, പക്ഷെ നൂല്‍ കേരളത്തില്‍ വരില്ല പകരം ഈറോഡ്‌ , കരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ യന്ത്ര നെയ്ത്ത് കേന്ദ്രങ്ങളില്‍ എത്തും, അവിടന്ന്‍ വേണ്ട തുണി ആക്കി കേരളത്തില്‍ എത്തും. ഇതാണ് ഇവിടെ നെയ്ത തുണി ആയി വിക്കുന്നത്. ( ശരി ആയി ഫിനിഷ് ചെയ്താല്‍ കൈത്തറി ആണെന്നെ പറയു )

ഇതിലെ ലാഭം പല രീതിയില്‍ ആണ്, നൂല്‍ സബ്സിഡി ഇനത്തില്‍, കൂലി ഇനത്തില്‍, തുണി സബ്സിഡി ഇനത്തില്‍, ഇതിനൊക്കെ പുറമേ വാര്‍ഷിക ബോണസ് . സാദാരണ തൊഴിലാളി വാങ്ങിയ വാര്‍ഷിക കൂലിയുടെ 10% ശതമാനം ആയിരുന്നു 2012 ലെ ബോണസ് അതായത് ,

 

ഒരാള്‍ ഒരു ആഴ്ച ശരാശരി വാങ്ങുന്ന കൂലി 2000 എങ്കില്‍, പത്ത് മാസം കൊണ്ട് അയാള്‍ക്ക് 80,000/- രൂപ അപ്പോള്‍ ബോണ

സ് 8,000/- രൂപ ഈ കണക്ക് ഒരു സാദാരണ നെയ്ത്ത് കാരന്റെ ആണ് പക്ഷെ കണക്കില്‍ മാത്രം നെയ്യുന്ന ഒരാള്‍ക് 5000/- റുപ ആഴ്ച കൂലി കാണും.

8000/- x 500 = 40,00,000/- രൂപ ഇനി ഇതില്‍ 500/- രൂപ വച്ച് ഒറിജിനല്‍ പെരുകാര്‍ക്ക് കൊടുക്കും എന്നിട്ട് വൌച്ചര്‍ എല്ലാം ഒപ്പിട്ട് ഇങ്ങ് വാങ്ങും ഒരു ചെക്കും. ലാഭം വേണ്ടപ്പെട്ടവര്‍ക്ക് എല്ലാം വീതിച്ചു കഴിഞ്ഞാലും നടത്തിപ്പ് കാരന്ന്‍ പകുതി ഉണ്ടാകും ലാഭം. അതുകൊണ്ട് തന്നെ പുതിയ സോസൈറ്റി ഉണ്ടാക്കാന്‍ പറ്റാത്തതുകൊണ്ട് കിട്ടുന്നതും വാങ്ങി ഉള്ള നെയ്ത്തുകാര്‍ വേറെ പണിക്ക് കൂടെ പോകുന്നു ജീവിക്കാന്‍.

സര്‍ക്കാര്‍ സ്ഥാപനം ആണെങ്കിലോ, ശരിയായ ടെക്നോളജി അറിയാത്ത ആള്‍ക്കാര്‍ നോക്കി നോക്കി നശിച്ചു, ഉണ്ടാക്കിയ തുണി ആര്‍ക്കും വേണ്ടാതെ കെട്ടി കിടക്കുന്നു കാരണം എന്ത് ഉണ്ടാക്കണം എന്ന്‍ അറിയില്ല അത്ര തന്നെ. അറിയാവുന്ന കുറച്ചുപേരെ അവിടന്ന്‍ ഓടിക്കും എങ്കിലേ “കാക്കാന്‍” പറ്റൂ

ഈ മേഘലയില്‍ വെട്ടിപ്പിന്റെ പല കേസുകള്‍ കിടപ്പുണ്ട് പക്ഷെ എങ്ങും ആയിട്ടില്ല എന്ന് മാത്രം, ആകില്ല

 

റെഡിമെയ്ഡ് വ്യവസായം :- അവിടെ തയ്യല്‍കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ശമ്പളം വളരെ കുറവ്. എന്തുകൊണ്ട് കുറയുന്നു .. ആളെ കിട്ടാനും ഇല്ല. സാദാരണ തൊഴിലാളികള്‍ക് കുറവ് വരുമ്പോ ശമ്പളം കൂടുക ആണ് വേണ്ടത്, പക്ഷെ ഇവിടെ നേരെ തിരിച്ച്. എന്താണ്ണ്‍ കാരണം .

 

ഇവിടത്തെ തൊഴിലാളി നേതാക്കള്‍ തന്നെ ആണ് കാരണം, ലോകം മുഴുവന്‍ അംഗീകരിച്ച ശാസ്ത്രീയം ആയി ശമ്പളം നിര്‍ണയിക്കേണ്ട രീതികള്‍ പലതുണ്ട്, ഇതിനെ പറ്റി എല്ലാം അറിയാം എന്ന് നടിക്കുന്ന ഒന്നും അറിയാത്ത കുറെ നേതാക്കള്‍, അവര്‍ ശരിക്കും ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു, ഒരു സംഭവം,

 

ബാഗൂളിരിലെ ഒരു സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആദ്യം അവര്‍ പറഞ്ഞിരുന്ന വേതനം ശാസ്ത്രീയം ആയി നിര്‍ണയിച്ചത് ആയിരുന്നു പക്ഷെ അതെ സമയം തൊട്ട് അടുത്ത മറ്റൊരു സ്ഥാപനത്തില്‍ ആണെങ്കില്‍ 2000/- രൂപ മാത്രം മാസ ശമ്പളം, പ്രധാന തൊഴില്‍ നേതാക്കള്‍ ഉടനെ സമ്മേളനം വിളിച്ചു, പുതിയ സ്ഥപാനത്തിനോട് ഈ തുക കൊടുത്താല്‍ മതി എന്നും, ഇവിടെ മാറ്റ്‌ ബിസിനസുകാര്‍ക്കും ബിസിനസ് ചെയ്യണം എന്നും ആജ്ഞാപിച്ചു. അപ്പൊ ഉയരുന്ന ഒരു സാദാരണ ചോദ്യം, ശാസ്ത്രീയം ആയി അവര്‍ നിര്‍ണയിച്ച കണക്ക് കേരളത്തില്‍ കൂടുതല്‍ ആയതാണോ ? അതോ ഇവിടെ തൊഴിലാളി നേതാക്കള്‍ ശരിക്കും “മുതലാളിത്ത തൊഴിലാളി നേതാക്കള്‍” ആയതാണോ, എന്തായാലും നഷ്ടം തൊഴില്‍ അവസരം അല്ലെ.

 

കിന്‍ഫ്ര യുടെ തിരുവനന്തപുരം പാര്‍ക്കില്‍ പൂട്ടിയ ഗാര്‍മെന്റ് സ്ഥാപനം, അതില്‍ തൊഴില്‍ ലഭിക്കേണ്ടി ഇരുന്ന ആയിരങ്ങള്‍, ഒഴിഞ്ഞു കിടക്കുന്ന മെഷീനുകള്‍, ആളില്ലാത്ത കാരണം ശമ്പളം ഇല്ലാത്തത് തന്നെ ആണ്, കേരളത്തില്‍ ഒരു തയ്യല്‍ കാരന്ന്‍ 4000/- രൂപ കിട്ടുമ്പോള്‍ ബാംഗ്ലൂര്‍, തിരുപ്പൂര് എന്നിടങ്ങളില്‍ അതെ ആളിന്ന്‍ 15000 - മുതല്‍ 20000/- വരെ ആണ് കൂലി.

 

ഇനി മറ്റ് മേഘലകളില്‍, അവിടെയും കൂലി തന്നെ ആണ് പ്രശനം, ഒപ്പം കേരളത്തില്‍ മുളച് കൂടുന്ന എഞ്ചിനീയറിംഗ് ആള്‍ക്കാര്‍ സ്വന്തം ശംബളം എത്ര വേണം എന്ന്‍ തീരുമാനിക്കാന്‍ അറിയതോണ്ട് എന്തിനും, കുറഞ്ഞ തൊഴിലിനും വേതനത്തിലും തയ്യാറാകുന്നു, അവിടെ നഷ്ടം ആകുന്നത് കുറഞ്ഞ വിദ്യാഭ്യാസം ഉള്ളവര്‍ക്ക് അവരുടെ തൊഴിലും.

 

ആലോചിക്കുക, തൊഴിലാളി നേതാക്കള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഓരോ മേഘലയിലേയും വേതനം കണക്കു കൂട്ടേണ്ട ആവശ്യം, അപ്പൊ പറയും ഇവിടെ കുറഞ്ഞ വേതന നിയമ ഉണ്ട് എന്ന്‍, ഒന്ന്‍ പോ സാറേ വെറുതെ ചിരിപ്പിക്കാതെ… !

 

 

 

 

 

Share this

Related Posts

Previous
Next Post »