B23 മൊഴി

April 04, 2016

ഞാന്‍ നിന്നെ സ്നേഹിച്ചത്

എങ്ങനെ എന്ന്‍ നീ അറിഞ്ഞില്ല.

ജീവനും ശ്വാസവും നീതന്നെ ആയിരുന്നു

അതുകൊണ്ടാകാം നീ പോയപോള്‍

എനിക്കെന്‍റെ ജീവിതവും നഷ്ടമായത്

 

എനിക്കെന്‍റെ സ്നേഹം പറയാന്‍ അറിയില്ല

തുറന്ന്‍ കാണിക്കാന്‍ ഞാന്‍ മാരുതി അല്ല

കാണിച്ചതൊക്കെ നീ തട്ടിമറിച്ചപ്പോ

വീണ് ഉടഞ്ഞത് എന്‍റെ മനസായിരുന്നു

 

ചങ്കിന്‍റെ വേദന മനസിന്‍റെ ആണോ അതോ

അസുഖത്തിന്‍റെ ആണോ എന്ന്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല

ഇപ്പൊ എല്ലാം ഒരു പോലെ തന്നെ

എവിടൊക്കെയോ വേദന വരുന്നുണ്ട് അത്ര തന്നെ

 

ഓര്‍ക്കുന്നുണ്ടോ നീ എന്നെ ആദ്യം കണ്ടത് ?

പക്ഷെ ഞാന്‍ ഓര്‍ക്കുന്നത് എന്‍റെ കൂടെ

കളിച്ചു നടന്ന നിന്നെ ആണ്

അവധിക് കുറച്ച് മാസങ്ങള്‍ മാത്രം

 

പക്ഷെ എന്‍റെ മനസിലെവിടെയോ ആ രൂപം

വിവാഹം കഴിക്കണം എന്ന്‍ വിചാരിച്ചപ്പോള്‍

ആദ്യം അന്വേഷിച്ചതും നിന്നെ തന്നെ ആയിരുന്നു

ഞാനെത്ര കഷ്ടപ്പെട്ടു എന്ന് നിനക്കറിയില്ല വിവാഹം വരെ എത്തിക്കാന്‍

 

പക്ഷെ എന്നും നിനക്ക് സംശയം എന്നെ

ഞാന്‍ ഒരിക്കലും നിന്നെ എന്‍റെ മനസ്സില്‍ നിന്നും മാറ്റിയില്ല

നീയും, നീ എന്നെ സ്നേഹിച്ച പോലെ ആരും എന്നെ സ്നേഹിച്ചിട്ടും ഇല്ല

എന്നിട്ടും നീ എന്നെ വിട്ടുപോകുന്നു

 

എനിക്ക് മനസിലാകുന്നില്ല, എന്തിന്ന്‍ വേണ്ടി ?

എന്‍റെ സുഹ്രത്തുക്കള്‍ എനിക്ക് സുഹൃത്ത് മാത്രം ആണ്

അതില്‍ ആണെന്നും പെണ്ണെന്നും വ്യത്യാസം ഇല്ല എനിക്ക്

ആരോടും അവിഹിതവും ഇല്ല

 

പക്ഷെ ആരൊക്കെയോ ഒരുക്കിയ നാടകത്തില്‍

എല്ലാ കണ്ണികളും അവര്‍ വിളക്കി ചെര്ത്തപ്പോ

എനിക്ക് നഷ്ടം ആയത് നീയും നമ്മുടെ മകനും ആണ്

നിങ്ങള്‍ക്ക് നഷ്ടം ആയത് എന്‍റെ ജീവനും

 

കൈയ്യില്‍ ഒറ്റ രൂപ പോലും ഇല്ലാത്തോണ്ട്

ആരെയും സംരക്ഷിക്കാന്‍ കഴിവില്ലാതായി

ആരോഗ്യവും വിദ്യയും കുറവായത് കൊണ്ട്

പുതിയ ജോലി തേടാനും കഴിയാതായി.

 

കൂടെ ജോലി നോക്കിയവര്‍, അവര്‍ക്ക് ഞാന്‍ ശത്രു വായതെങ്ങനെ, അറിയില്ല

പക്ഷെ അവര്‍ ഒരുക്കിയ കഥകള്‍ നീ വിശ്വസിച്ചു,

വിശ്വസിപ്പിക്കാന്‍ പെണ്ണിന്ന്‍ ആണോ പ്രയാസം, അതവര്‍ നന്നായി പ്രയോഗിച്ചു

പക്ഷെ നീ എന്നെ അവിസ്വസിക്കരുതായിരുന്നു

 

നിനക്ക് അറിയാം ഞാന്‍ വെറും പാവം ആണെന്ന്‍

പക്ഷെ, എനിക്ക് അറിയില്ല എങ്ങനെ സ്നേഹിക്കണം എന്ന്‍

കാരണം എനിക്ക് ആരില്‍ നിന്നും അത് കിട്ടിയിട്ടില്ല

ഒരിക്കലും, വീട്ടില്‍ നിന്ന് പോലും


എല്ലാവര്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ വേണം പക്ഷെ

ആര്‍ക്കും എന്നെ വേണ്ട, നീയും അങ്ങനെ തന്നെ കാണിച്ചല്ലോ ?

സ്വയം ഞാന്‍ എന്‍റെ ശിക്ഷ വിധിച്ചിരിക്കുന്നു

ജീവിക്കാന്‍ യോഗ്യന്‍ അല്ല ഞാന്‍,

 

ഞാനിപ്പോ, ഒറ്റയ്ക്കായി എല്ലാ അര്‍ഥത്തിലും

ആളും അര്‍ത്ഥവും നശിച്ചു, ഇവിടെ യീ

നാല് ചുവരുകള്‍ക്കുള്ളില്‍ തനിയെ

എന്‍റെ മരണത്തിന്ന്‍ നാള്‍ കുറിച്ച് ഇരിക്കുന്നു

 

ഇനിയൊരു ജന്മം എനിക്ക് വേണ്ട.

 

001

Share this

Related Posts

Previous
Next Post »