A Letter 01

September 03, 2015
വളരെ ശരിയാണു നീ പറഞ്ഞത്‌.. അമ്മ എന്ന സ്നേഹം .. അഛൻ ഇല്ലാതെ അമ്മ ഇല്ലെന്ന് നീ അറിയുന്നുവൊ ..
നമ്മുടെ മകന്നു വേണ്ടി പോലും നീ നിന്റെ പിടിവാശി കളയരുത്‌ .. എന്നും സ്നേഹം നിഷെദിക്കപ്പെട്ട എനിക്ക്‌ സ്നെഹത്തിന്റെ വില നന്നായി അറിയാം നമ്മുടെ മകനെ ഒന്ന് കണ്ണുനിറയെ കാണാൻ, അവന്റെ വളർച്ച അറിയാൻ കൂടെ കൂടെ നിന്ന് നയിക്കാൻ എനിക്‌ ഭഗ്യം ഇല്ലതെ പോകുന്നു.
നിന്നൊട്‌ മാത്രം പറയുന്നു
ഇനി അധികം സമയം ഇല്ല .. വളർച്ച്ഗ പരമാവധി ആയിത്തുടങ്ങി .. ആഗസ്റ്റിൽ നമ്മുടെ കണ്ണന്ന് അഞ്ചു വയസ്സ്‌ തികയും എനിക്ക്‌ അതുവരെ എങ്കിലും ഭഗ്യം ഉണ്ടോന്ന് അറിയില്ല.
റ്റൈനി നായരെ കാണിച്ചു .. ഒപെറേഷൻ സമയം തന്നിട്ടുണ്ട്‌ ഒപ്പം അകത്ത്‌ മക്ഷീൻ (ഐ. സി. ഡി) വയ്ക്കണം എന്നും .. ഉപ്പൊ പഴയപൊലെ അല്ല അച്ചു ധൈര്യം ഇല്ല .. ജീവിക്കണം എന്ന് ആഗ്രഹവും പൊയി .. നിന്നെ അധികകാലം ഞാൻ ഇനി വിഷമിപ്പിക്കില്ല
നിനക്‌ സെപ്റ്റംബർ മാസം മുതൽ എന്റെ ശല്യം ഉണ്ടാകില്ല .. ഒരു തരത്തിലും .. ഞാൻ എന്ന ശല്യം അതുവരെ ഒക്കെയെ ഇനി കാണൂ ...
കണ്ണന്നെ വിട്ടുപോകാൻ വിഷമം ആണു.. അഛൻ വന്നതും അതുകൊണ്ട്‌ തന്നെ .. ഞാൻ അറിഞ്ഞിരുന്നു എങ്കിൽ വരരുത്‌ എന്ന് പരയുമായിരുന്നു
എനിക്ക്‌ ഭാഗ്യം ഇല്ല അച്ചു ജീവിക്കാൻ ..

Share this

Related Posts

Previous
Next Post »