Bar Jokes ..

September 12, 2015


ഒരു ഇന്ത്യക്കാരനും അമേരിക്കക്കാരനും ബാറിൽ ഇരുന്നു രണ്ടെണ്ണം അടിക്കുകയായിരുന്നു,
 
അപ്പോൾ   ഇന്ത്യക്കാരൻ ദുഖത്തോടെ പറഞ്ഞു എനിക്ക് ആകെ കുടുംബ പ്രശ്നങ്ങൾ ആണ്,
എന്ത് പറ്റി??
എനിക്കല്ല, പൊതുവെ ഇന്ത്യക്കാർക്ക് മുഴുവൻ,,,  ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ല,  എന്റെ അച്ഛനും അമ്മയും ഞാൻ കണ്ടിട്ട് പോലുമില്ലാത്ത ഏതോ ഒരു നാടൻ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. ഞാൻ പറ്റില്ല എന്ന് തുറന്നു പറഞ്ഞു.  ഇപ്പോൾ വീട്ടിൽ ആകെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങൾ ആണ്.

അപ്പോൾ അമേരിക്കക്കാരൻ പറഞ്ഞു. ഓ, ഇതാണ് നിന്റെ പ്രശ്നം അല്ലെ, പക്ഷെ ഇവിടെ അമേരിക്കയിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.
അപ്പോൾ ഇന്ത്യക്കാരൻ ഇടയിൽ കേറി പറഞ്ഞു കണ്ടാ കണ്ടാ, നിങ്ങടെ ഭാഗ്യം, അസൂയ തോന്നുന്നു ...ഞങ്ങടെ ഓരോരോ പ്രശ്നങ്ങൾ.
ഉടനെ അമേരിക്കക്കാരൻ പറഞ്ഞു, ഡേയ് തമ്പീ, തോക്കിൽ കേറി വെടി വെക്ക കൂടാത്, ഞാൻ മുഴുവൻ പറയട്ടെ.
ഈ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ എനിക്കിഷ്ടമുള്ള എന്നേക്കാൾ മൂത്ത,വിധവയായ ഒരു സ്ത്രീയെ മൂന്നു വർഷം പ്രേമിച്ചു കല്യാണം കഴിച്ചു.
അയ്യോ..
മുഴുവൻ കേൾക്ക്,
രണ്ടു വർഷം കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ, ആ സ്ത്രീയുടെ തന്നെ ആദ്യത്തെ മകളെ പ്രേമിച്ചു കല്യാണം കഴിച്ചു,  അപ്പൊ അച്ഛൻ എന്റെ മരുമോനും, ഞാൻ അച്ഛന്റെ അമ്മായി അപ്പനും ആയി, നിയമപരമായി എന്റെ ഭാര്യയുടെ മകൾ ഇപ്പോൾ എന്റെ അമ്മ ആണ്.  എന്റെ ഭാര്യ എന്റെ അമ്മൂമ്മയും.
അയ്യോ..
തീർന്നില്ല, എനിക്കൊരു മോൻ ഉണ്ടായപ്പോൾ ആണ് സ്ഥിതി കൂടുതൽ വഷളായത്.
എന്റെ അച്ഛന്‍ എന്റെ മോന്റെ സഹോദരീ ഭര്‍ത്താവ് ആയി.  അത് കൊണ്ട് തന്നെ എന്റെ മോൻ എന്റെ അങ്കിളും.  അച്ഛന് ഒരു മോൻ ഉണ്ടായപ്പോൾ ആകെ കുളം ആയി, അച്ഛന്റെ മോൻ, അതായതു എന്റെ സഹോദരൻ എന്റെ പേരക്കുട്ടി കൂടി ആണ്,
അപ്പോൾ ഞാൻ എന്റെ അപ്പൂപ്പനും ആയി,
ഞാൻ തന്നെ എന്റെ പേരക്കുട്ടിയും ആണ്,...  അങ്ങനെ ആരെ ആര് എന്ത് വിളിക്കും എന്ന് പറഞ്ഞു ഭ്രാന്ത് എടുത്തു നടക്കുമ്പോൾ ആണ് നിന്റെ ഒരു കുടുംബ പ്രശ്നം. .. എണീറ്റ്‌ പോടെയ്,,,,😆😃😝


These are old heard stories 

Share this

Related Posts

Previous
Next Post »