അന്വേഷണം

September 12, 2015


പള്ളി പെരുന്നാൾ .... തിക്കും തിരക്കും ... 
കൂടെ വന്ന ഭാര്യയെ കാണുന്നില്ല ...മാത്തുകുട്ടി അന്വേഷണം തുടങ്ങി .... 
അലറി വിളിച്ചാൽ പോലും കേൾക്കില്ല ....അത്രയ്ക്ക് ശബ്ദ കോലാഹലം ....
അര മണിക്കൂറായി അന്വേഷണം .....
ഈ പണ്ടാരം എതിലെ പോയി ...... 
മാത്തുകുട്ടി .. ആകെ പരവശൻ .
പെട്ടെന്നൊരാൾ മുന്നിൽ ....
ചോദിച്ചു ...എന്ത് പറ്റി സുഹൃത്തേ....?  മാത്തുകുട്ടി വിവരം പറഞ്ഞു ...... 
ഞാനും എന്റെ ഭാര്യയെ അന്വേഷിച്ചു
നടക്കുകയാണ് .....അയ്യാൾ മാത്തുകുട്ടിയോടു പറഞ്ഞു ... ഒരു മണിക്കൂറായി .....
മാത്തുകുട്ടി ചോദിച്ചു ...തങ്ങളുടെ ഭാര്യയെ കണ്ടാൽ എങ്ങനെ മനസ്സിലാകും ....
ഒരു ഐഡിയ തന്നാൽ അഥവാ അതുപോലെ ആരെയെങ്കിലും കണ്ടാൽ നിങ്ങൾ അന്വേഷിക്കുന്നതായി പറയാം .... അയ്യാൾ പറഞ്ഞു ....പച്ച ചുരിദാർ , അഞ്ചടി ഏഴിഞ്ഞു പൊക്കം വരും , നല്ല വെളുത്ത നിറം , ബ്രൌണ് കളർ തലമുടി
മാത്തുകുട്ടി ചോദിച്ചു : കാഴ്ചക്കെങ്ങനെ?
അയ്യാൾ പറഞ്ഞു :സുന്ദരിയാണ് . പൂച്ചകണ്ണ് , പിന്നെ നല്ല ഒത്ത ശരീരം ,..... നിങ്ങളുടെ ഭാര്യ എങ്ങനെ ?
മാത്തുകുട്ടി :: ആ പുല്ലു പോട്ടെ ...നമുക്ക്
ചേട്ടന്റെ ഭാര്യയെ തപ്പാം ..........!!😳😜

😃😃😜

Share this

Related Posts

Previous
Next Post »