എന്താടി പോയാൽ

September 12, 2015

നകുലൻ : ഗംഗ ഇപ്പൊ പോകണ്ട.
ഗംഗ : അതെന്താ ഞാൻപോയാല് ?
നകുലൻ : പോകണ്ടാന്ന് അല്ലേ പറഞ്ഞത്?
ഗംഗ : ഞാൻ നേരത്തെ പറഞ്ഞതാണല്ലോ അല്ലിക്ക്ആഭരണം വാങ്ങിക്കാൻഞാനൂടെ പോകൂന്ന്
നകുലൻ : ഇപ്പൊ പോകണ്ടാന്നാ പറഞ്ഞത് ?
ഗംഗ : അതിനു ഞാൻഇവിടെത്തന്നെ ഒണ്ടല്ലോ. .അപ്പൊ എങ്ങും പോയിട്ടില്ലല്ലോ
നകുലൻ : അല്ലമോളേ. . .നീ ഇവിടൂന്ന്പോകാൻ ഇറങ്ങില്ലേ?
ഗംഗ : ങാ....
നകുലൻ : അപ്പൊ നീ പോയില്ലേ?
ഗംഗ : പോകണ്ടാന്ന്പറഞ്ഞപ്പൊ ഞാൻഇവിടെത്തന്നെ ഉണ്ടല്ലോ. .അപ്പൊ ഞാൻപോയിട്ടില്ലല്ലോ??
നകുലൻ : നീ ഇവിടൂന്നിറങ്ങുപ്പോൾ നീ പോയില്ലേ ? അപ്പൊ പോകണ്ടാന്നാ പറഞ്ഞത്.
ഗംഗ : ഞാൻ ഇവിടൂന്ന്ഇറങ്ങീട്ടില്ലല്ലോ നകുലേട്ടാ...അപ്പൊ ഞാൻഇവിടെത്തന്നെ ഒണ്ടല്ലോ...
നകുലൻ : ഓഓഓ... നീ എവിടെയേലും പോയി തൊലയ്...
ഗംഗ : ങേ.. അപ്പൊ അല്ലിക്ക്ആഭരണം എടുക്കാൻഞാൻ പൊണ്ടേ?
നകുലൻ : ങാ.... അല്ലിക്ക്ആഭരണം എടുക്കാൻനീ പോകില്ലേ?
ഗംഗ : ഉവ്വ് പോകും..
നകുലൻ : അപ്പൊ ഇവിടൂന്ന്ഇറങ്ങില്ലേ?
ഗംഗ : ഉം... ഇറങ്ങും..
നകുലൻ : അപ്പൊ പോകണ്ടെന്നാ പറഞ്ഞത്.
ഗംഗ : അതെങ്ങനാ നകുലേട്ടാ... പോയില്ലെങ്കിൽ ഞാൻ ഇവിടെത്തന്നെ ഒണ്ടല്ലോ... അപ്പൊ പിന്നെ എങ്ങും പോകില്ലല്ലോ...
സണ്ണി : എന്താ നകുലാ..?എന്താ ഇവിടെ ഒരുബഹളം?
നകുലൻ : എന്റെ സണ്ണീ,ഞാനീ *#$* ന്റെ മോളോട്ഒരായിരം പ്രാവശ്യം പറഞ്ഞതാ ഇപ്പൊ പോകണ്ടാ പോകണ്ടാന്ന്... പോകണ്ടാന്ന്തന്നെയല്ലേടീ പറഞ്ഞത്... അക്ഷരം മാറീട്ടൊന്നൂല്ലല്ലോ?അപ്പൊ അവടെ അമ്മേടെ...
സണ്ണി : നകുലാ...
നകുലൻ : അവടെ അമ്മേടെ ദേഹത്ത് നാഗവല്ലി കേറിയപ്പൊഴും ഞാൻതന്നെയാ നോക്കിയെ... എന്നിട്ടാ അവളെന്നോട്ഇങ്ങനെ...
സണ്ണി : നകുലാ... സാരമില്ലനമുക്ക് എല്ലാം ശരിയാക്കാം..ഗംഗ പൊക്കോ...
ഗംഗ : ഞാനെങ്ങും പോണില്ല..
നകുലൻ : അതെന്താടീ നീ പോകാത്തെ ? നീ പോടീ...പോയി ആഭരണോം മേടിച്ച്കടേലെ ബില്ലും കാണിച്ചിട്ടേ നിന്നെ വീട്ടി കേറ്റുന്നൊള്ളു ....

ല്ല പിന്നെ:

Share this

Related Posts

Previous
Next Post »