Mans Life stages

September 18, 2015

ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു.

“നീ ഭൂമിയില്‍ പോയി സൂര്യനുകീഴില്‍
കഠിനമായി അധ്വാനിയ്ക്കുക.
നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.“

“ഇത്ര കഠിനമായ ജീവിതവുമായി എന്തിനാണ് 60 വര്‍ഷത്തെ ആയുസ് ? എനിയ്ക്ക് 20 വര്‍ഷം മതി. ബാക്കി 40 അങ്ങ് തിരിച്ചെടുത്തോളു” കാള പറഞ്ഞു.

ദൈവം അപ്രകാരം ചെയ്തു.

രണ്ടാം ദിവസം ദൈവം പട്ടിയെ സൃഷ്ടിച്ചു.

“എന്നും വീട്ടുവാതിൽക്കൽ കാവൽ
കിടക്കുക. അരികിൽ കൂടെ ആരു
പോയാലും കുരയ്ക്കുക. നിനക്ക് ഞാന്‍
20 വര്‍ഷത്തെ ആയുസ് തരുന്നു.”

“20 വര്‍ഷം കുരച്ചു കൊണ്ടു
ജീവിയ്ക്കാന്‍ വയ്യ പ്രഭോ. എനിയ്ക്ക് 10 വര്‍ഷം മതി. ബാക്കി 10 അങ്ങ് തിരിച്ചെടുത്തോളു”

ദൈവം അപ്രകാരം ചെയ്തു.

.

മൂന്നാം ദിവസം ദൈവം കുരങ്ങനെ സൃഷ്ടിച്ചു.

“നീ പോയി ചാടിയും കളിച്ചും എല്ലാവരെയും സന്തോഷിപ്പിയ്ക്കൂ. നിനക്ക് 20 വര്‍ഷം ആയുസ്സു തരുന്നു.”

“മറ്റുള്ളവരെ സന്തോഷിപ്പിച്ച് 20 വര്‍ഷം എങ്ങനെ ജീവിയ്ക്കും?
അങ്ങ് പട്ടിയ്ക്കു കൊടുത്ത അത്രയും മതി എനിയ്ക്കും ആയുസ്സ്. ബാക്കി 10 തിരിച്ചെടുത്തോളു”

ദൈവം അപ്രകാരം ചെയ്തു.
.

.
നാലാം ദിവസം ദൈവം മനുഷ്യനെ സൃഷ്ടിച്ചു:
“നീ പോയി തിന്നുക, കുടിയ്ക്കുക,
ഉല്ലസിയ്ക്കുക, ഉറങ്ങുക, ഒരു ജോലിയും ചെയ്യാതിരിയ്ക്കുക.
നിനക്കു ഞാന് 20 വര്‍ഷം ആയുസ്സ്
തരുന്നു.”

“എന്ത്? വെറും 20 വര്‍ഷമോ?”
മനുഷ്യന്‍ ഛോദിച്ചൂ. “കാളയുടെ 40
ഉം പട്ടിയുടെയും കുരങ്ങിന്റെയും 10
വീതവും എന്റെ 20 ഉം കൂട്ടി മൊത്തം 80 എനിയ്ക്കു തരൂ..”

ദൈവം സമ്മതിച്ചു.
മനുഷ്യനു 80 വര്ഷത്തെ ആയുസ്സു നല്കി.

,

,

അങ്ങനെ നമ്മളള്‍ ആയുസ്സില്‍ ആദ്യത്തെ 20 വര്ഷം തിന്നും കുടിച്ചും കളീച്ചും സന്തോഷിച്ചും ജീവിയ്ക്കുന്നു.

പിന്നെയുള്ള 40 വര്‍ഷം കുടുംബത്തിനു
വേണ്ടി കാളയെ പോലെ അധ്വാനിച്ചും വിയപ്പൊഴുക്കിയും ജീവിയ്ക്കുന്നു.

അടുത്ത 10 വര്‍ഷം കുരങ്ങിനെ പോലെ കൊച്ചുമക്കളെ ചിരിപ്പിച്ചും കളിപ്പിച്ചും രസിപ്പിച്ചും ജീവിയ്ക്കുന്നു.

അവസാനത്തെ 10 വര്‍ഷം വീട്ടുവാതില്‍ക്കല്‍ നായയെ പോലെ കുരച്ച് ജീവിയ്ക്കുന്നു

Share this

Related Posts

Previous
Next Post »