കടം

September 25, 2015

കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി.
റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി.
ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി.
ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി.
കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി.
കാലിത്തീറ്റ വിതരണക്കാരൻ പ്രതിസന്ധി ഘട്ടത്തിൽ പണംവാങ്ങാതെ സേവനം നടത്തിയ ഗ്രാമത്തിലെ വേശ്യയുടെ കടംവീട്ടാനോടി.
വേശ്യ ആ പണവുമായി ഇടപാടുകാർക്ക് വേണ്ടി കടംപറഞ്ഞു റൂമെടുത്ത ഹോട്ടലുടമയുടെ പറ്റു തീർക്കാനോടി.
ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ നോട്ട് റിസപ്ഷനിലെ കൌണ്ടറിൽ വച്ചങ്ങനെ നിൽക്കുമ്പോൾ, നേരത്തെ മുറി നല്ലതാണോയെന്നു പരിശോധിക്കാൻ പോയ ടൂറിസ്റ്റ് തിരികെവന്ന് മുറി ഇഷ്ടപ്പെടാത്തത് കൊണ്ട് നൂറുഡോളർ നോട്ട് തിരികെയെടുത്ത് ഇറങ്ങിപ്പോയി‌.
ചുരുക്കത്തിൽ ആരുംഒന്നുംനേടിയില്ല, പക്ഷെ അത്രയുംആളുകൾ ഇപ്പോൾ കടത്തിൽ നിന്ന് മുക്തരും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരുമാണ് !
ഇതാണ് ഇന്നത്തെ ലോകത്തിൽ നടക്കുന്ന മിക്ക ബിസിനസുകളുടെയും അവസ്ഥ !

Share this

Related Posts

Previous
Next Post »