Boing 370 - a story

September 11, 2015

സത്യം എന്നത് കെട്ടുകഥയെക്കാള്‍ അതിശയകരവും ഭീകരവും ആണ് എന്ന് നാം കേട്ടിട്ടുണ്ട്. അതുപോലെ കെട്ടുകഥകളെ വെല്ലുന്ന ഒരു സത്യത്തിന്‍റെ കഥയാണ്‌ ബീജിങ്ങിലേക്കു 227 യാത്രക്കാരുമായി പറന്നുയര്‍ന്നുയര്‍ന്ന് വായുവില്‍ അലിഞ്ഞു ചേര്‍ന്ന മലേഷ്യയുടെ എം എച്ച് 370 വിമാനത്തിന്‍റെ പുറകിലും ഒളിഞ്ഞുകിടക്കുന്നത്‌.
ശാസ്ത്രം വളരേണ്ടതിനും അപ്പുറം വളര്‍ന്നിരിക്കുന്നു. സൂര്യന് കീഴില്‍ ഉള്ളത് എല്ലാം മനുഷ്യന്‍റെ കാല്‍ക്കീഴില്‍ ആണ്. ദെെവകണം പോലും കണ്ടെത്തി എന്ന് അവകാശപ്പെടുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് പോലും ഈ വിമാനത്തെ കണ്ടെത്താന്‍ കഴിയുന്നില്ല. സാധാരണ ഗതിയില്‍ ഒരു വിമാനം കടലില്‍ തകര്‍ന്നുവീണാല്‍ അതിന്‍റെ അവശിഷ്ട്ടങ്ങള്‍ ഏതെങ്കിലും തീരങ്ങളില്‍ വന്നടിയേണ്ടാതാണ്, കൂടാതെ ബ്ലാക്ക്‌ ബോക്സിലെ റേഡിയേഷനും ഇവിടെ ലഭ്യമല്ല, മറ്റു രാജ്യങ്ങളുടെ റഡാറുകളിലും പതിഞ്ഞിട്ടില്ല. ബീജിങ്ങിനെ ലക്ഷ്യമാക്കി ആദ്യം പറന്ന വിമാനം പിന്നീട് തിരിച്ച് പറന്നിരുന്നു, പിന്നെ അസാധാരണമാം വിധം താണ് പറക്കുന്നു, കൂടാതെ കാണാതായശേഷം ഒരുഘട്ടത്തില്‍ വിമാനത്തില്‍ നിന്നും ഒരു മൊബൈല്‍ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും അന്വേഷണങ്ങള്‍ എവിടെയും എത്തുന്നില്ല.
ഇനി ഞാന്‍ പറയാന്‍ പോകുന്നത് ഒരു കഥയാണ്‌. കുറച്ചു സാങ്കല്‍പ്പികതയും കുറെയധികം വസ്തുനിഷ്ട്ടമായ കണ്ടെത്തലുകളും കൂട്ടിയിണക്കിയ ഒരു കഥ. നിങ്ങള്‍ക്ക് ഇത് വായിച്ചുകഴിഞ്ഞ്, വെറും ഒരു കെട്ടുകഥയായി തള്ളികളയാം. പക്ഷേ സത്യം എന്ന് നാം വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതുമായ പലതും ഇത്തരം കഥകള്‍ തന്നെ അല്ലേ എന്ന്‍ ഒരു നിമിഷം ചിന്തിച്ചുനോക്കുക.
മാര്‍ച്ച് 8ആം തിയതി മലേഷ്യയില്‍ നിന്നും ആ വിമാനം ബീജിങ്ങിലേക്കു പറന്നുപൊങ്ങുന്നതു മുതല്‍ അല്ല ശരിക്കും ഈ കഥ പറഞ്ഞു തുടങ്ങേണ്ടത്. 2014 ഫെബ്രുവരിയില്‍ അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്തയിലൂടെ ആണ്. അഫ്ഗാനിസ്ഥാനില്‍നിന്നും പിന്‍വാങ്ങിക്കൊണ്ടിരുന്ന സൈനികരുടെ ഒരു സംഖത്തെ താലിബാന്‍ ആക്രമിക്കുകയും തുടര്‍ന്ന് നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. പക്ഷേ സൈനികരുടെ മരണത്തെക്കാളും അമേരിക്കയെ പിടിച്ചുകുലുക്കിയത്, അവരില്‍ നിന്നും നഷ്ട്ടപെട്ട ചില ഫയലുകളെയും പെട്ടികളെയും കുറിച്ച് ഉള്ള ആശങ്കയായിരുന്നു. വ്യക്തമായി പറഞ്ഞാല്‍, പെെലറ്റ് ഇല്ലാതെ ഡ്രോണ്‍ വിമാനങ്ങളെ നിയന്ത്രിക്കാനുള്ള കമാന്‍ഡ് ആന്‍ഡ്‌ കോണ്‍ട്രോള്‍ സിസ്റ്റവുമായി മടങ്ങിയ അമേരിക്കന്‍ സംഖമാണ് അവിടെ കൊല്ലപ്പെട്ടത്. അതിനാല്‍ അമേരിക്കയുടെ സുപ്രധാന സാങ്കേതികത്വം ഉള്‍ക്കൊള്ളുന്ന ആ സിസ്റ്റവും , അതിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച ഫയലുകളുമാണ് താലിബാന്‍റെ കയ്യിലെത്തിയത്. 20 ടണ്‍ ഭാരം വരുന്ന ആറു ക്രയിറ്റുകളിലായി പായ്ക്ക് ചെയ്തതുമായ അമേരിക്കയുടെ ഏറ്റവും ആധുനികമായ പ്രതിരോധ സാങ്കേതിക ജ്ഞാനം അടങ്ങുന്ന സിസ്റ്റം ആണ് നഷ്ട്ടമായത്.
താലിബാനെ സംബന്ധിച്ച് ഇത്ര സാങ്കേതികമായ ഒരു സംവിധാനം ആവശ്യം ഇല്ല. അവര്‍ക്ക് വേണ്ടത് പണം ആയിരുന്നു. ആ സിസ്റ്റെതിന്‍റെ മതിപ്പ് മനസിലാക്കിയ താലിബാന്‍ അത് റഷ്യക്കോ ചൈനക്കോ വിറ്റ്‌ പണം വാങ്ങുവാന്‍ തീരുമാനിച്ചു. ആ സമയം ഉക്രൈന്‍ വിഷയത്തില്‍ തല പുകച്ചുകൊണ്ട് ഇരുന്നതിനാല്‍ റഷ്യ യുമായി അവരുടെ ചര്‍ച്ചകള്‍ നടന്നില്ല. എന്നാല്‍ ചൈനയുമായി അവര്‍ നടത്തിയ ചര്‍ച്ചകള്‍ പുരോഗമിച്ചു. അമേരിക്കയുടെ പ്രതിരോധ മേഖലെക്ക് കോട്ടം ഇടാന്‍ കഴിയുന്നതാണ് അത് എന്ന് ചൈന മനസിലാക്കി. ചൈനയ്ക്ക് ഈ സിസ്റ്റെം കിട്ടിയാല്‍ അമേരിക്കയുടെ ഡ്രോണ്‍ പ്രയോജനരഹിതമാകും. അതിനാല്‍ ചൈന തങ്ങളുടെ അതിപ്രമുഖരായ എട്ട് പ്രതിരോധ ശാസ്ത്രജ്ഞന്‍മാരുടെ സംഖത്തെ സിസ്റ്റെം വിലഇരുത്തുവാന്‍ അയച്ചു. അനുകൂലമായ റിപ്പോര്‍ട്ട് ആണ് ചൈനയ്ക്ക് കിട്ടിയത്. തുടര്‍ന്ന് അവര്‍ താലിബാന്‍ ആവിശ്യപെട്ട പണം നല്‍കി സിസ്റ്റെം സ്വന്തമാക്കി. അമേരിക്കയുടെ ശ്രദ്ധ പെടാതെ സിസ്റ്റെം ബീജിങ്ങില്‍ എത്തിക്കുക എന്നത് ചൈനയെ സംബന്ധിച്ച് ഒരു വലിയ ദൌത്യം ആയിരുന്നു. അതിനു അവര്‍ കണ്ടെത്തിയ മാര്‍ഗം മലേഷ്യയിലൂടെ ആണ്. അവര്‍ ആ ഫയലുകളും പെട്ടികളും മലേഷ്യയുടെ ചൈനീസ്‌ എംബസ്സിയില്‍ സൂക്ഷിച്ചു. ഈ വിവരം അമേരിക്കയ്ക്ക് ചോര്‍ന്നു കിട്ടിയാല്‍ പോലും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതിരിക്കാന്‍ അവര്‍ സിസ്റ്റെം ഒരു യാത്രാ വിമാനത്തില്‍ ബീജിങ്ങില്‍ എത്തിക്കാന്‍ തീരുമാനിച്ചു. യാത്രക്കാരുമായി പൊങ്ങുന്ന യാത്രാ വിമാനത്തെ അമേരിക്ക അക്രമിക്കില്ല എന്ന് ചൈന ഉറച്ചു വിശ്വസിച്ചു.
ബീജിങ്ങിലെക്ക് പറന്നുയര്‍ന്നു അപ്രത്യക്ഷമായ എം എച്ച് 370 വിമാനത്തില്‍ ആയിരുന്നു അവര്‍ അത് അയച്ചത്.ഈ വിമാനത്തിലാണ് അവര്‍ പോകുന്നത് എന്ന് അമേരിക്ക അതിനകം മണത്തറിഞ്ഞിരുന്നു.അതിനാല്‍ അഞ്ച് അമേരിക്കന്‍-ഇസ്രയേല്‍ കമാന്‍ഡോകള്‍ ഇതേ വിമാനത്തില്‍ കയറി. ബോയിംഗ് വിമാനം പറത്തലില്‍ അതീവ ട്രെയിനിംഗ് ലഭിച്ചവര്‍ ആയിരുന്നു അവര്‍.
എം എച്ച് 370 മലേഷ്യന്‍ എയര്‍ സ്പെയിസ് വിട്ട് വിയറ്റ്നാം എയര്‍ കണ്ട്രോളുമായി ബന്ധം സ്ഥാപിക്കേണ്ട അവസരത്തില്‍ അമേരിക്കയുടെ 'അവാക്സ്' (എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്ട്രോള്‍) ഈ വിമാനത്തിന്‍റെ സിഗ്നലുകള്‍ എല്ലാം പ്രവര്‍ത്തനരഹിതമാക്കി. പെെലറ്റ് കണ്ട്രോള്‍ സംവിധാനം അവസാനിപ്പിച്ച് റിമോട്ട് കണ്ട്രോള്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന നിലയിലാക്കി. ഇതിനാലാണ് വിമാനം ഉയര്‍ന്ന തലത്തില്‍നിന്ന് പൊടുന്നനെ താരതമ്യേന താഴ്ന്ന തലത്തിലേക്ക് താഴ്ന്നു പറയുന്നത്.
അമേരിക്കയുടെ അവക്സ് എങ്ങനെ ഈ വിധത്തില്‍ ഇടപെട്ടു എന്ന്‍ ആശങ്കപെടേണ്ട, ന്യുയോര്‍കിലെ വേള്‍ഡ് ട്രേഡ് സെന്‍റെര്‍ തകര്‍ന്ന സംഭവത്തിന്‌ ശേഷം ഇത്തരം ഭീകരാക്രമം ഉണ്ടാകാതിരിക്കാന്‍ എയര്‍ബസ്‌ ഉള്‍പ്പെടെയുള്ള എല്ലാത്തിലും റിമോട്ട് കണ്ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൌണ്ട് കണ്ട്രോള്‍ ടവറില്‍ നിന്നും ആകാശത്ത് പറക്കുന്ന വിമാനങ്ങളെ നിയന്ത്രിക്കാം. ഇതേ റിമോട്ട് കണ്ട്രോള്‍ സിസ്റ്റെമാണ് പെെലറ്റില്ലാ ചാര വിമാനങ്ങളേയും ഡ്രോണുകളേയും നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അമേരിക്കന്‍- ഇസ്രേല്‍ കാമാന്‍ഡോകള്‍ ഏതെങ്കിലും വിധത്തില്‍ വൈമാനികരെ കീഴ്പെടുത്തുകയും തുടര്‍ന്ന് ട്രാന്‍സ്പോണ്ടെര്‍ സ്വിച്ച് ഓഫ്‌ ചെയ്തു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിടിവിച്ചു. തുടര്‍ന്ന് വിമാനം പടിഞ്ഞാറേക്ക്‌ പറത്തി. ഫിലിപ്പിന്‍സ് ഭാഗത്തേക്ക്‌ പറത്താതിരുന്നത് ആ കിഴക്കന്‍ മേഖല ചൈനീസ്‌ സര്‍വയിലെന്‍സ് റഡാറുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കും അധീനമാണ് യെന്നതുകണ്ടാണ്. ഈ അജ്ഞാത വിമാനം മലേഷ്യന്‍-തായ്-ഇന്ത്യന്‍ മിലിട്ടറി റഡാറുകളില്‍ കണ്ടിരുന്നു. എന്നാല്‍ ഇവര്‍ അതിനെ പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു. വടക്കന്‍ സുമാത്രക്ക് മീതെ പറന്ന വിമാനം മാലിയില്‍ താഴുകയും അവിടെനിന്നും ഇന്ധനം നിറക്കുകയും ചെയ്തു. അവിടെ വിമാനം താണ് പറയുന്നത് ഗ്രാമീണര്‍ കണ്ടതായി പത്ര റിപ്പോര്‍ട്ട്കള്‍ ഉണ്ടായിരുന്നു. പക്ഷേ വിമാനത്തെ പറ്റി പ്രതികരിക്കാന്‍ മാലിദ്വീപ് സര്‍ക്കാരും വിസമ്മതിച്ചു.
Map
അവിടെനിന്നും വിമാനം പറന്നുയര്‍ന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദിയഗോഗാര്‍ഷ്യയിലേക്ക് ആണ്. എന്തുകൊണ്ട് ദിയഗോഗാര്‍ഷ്യ ????? അമേരിക്കയുടെ സെെനിക താവളം ഉള്ളതും അവര്‍ക്ക് സമ്പൂര്‍ണ നിയന്ത്രണം ഉള്ളതും ഒപ്പം ഇതര രാജ്യങ്ങളുടെ റഡാര്‍ നിരീക്ഷണം പൂര്‍ണമായും ജാം ചെയ്യപ്പെട്ടതുമായ ദ്വീപാണ്. അമേരിക്കയുടെ സെെനിക നിരീക്ഷങ്ങളും ഗവേഷണങ്ങളും നടത്തുന്ന രഹസ്യ കേന്ദ്രം. കോലാലം പൂരിലേക്ക് പറന്ന വിമാനം ഒരു ഘട്ടത്തില്‍ നേരെ എതിര്‍ ദിശയിലേക്ക് പറന്നതായി തെളിഞ്ഞതാണല്ലോ. ദിശാമാറ്റത്തിന് ശേഷം 5 മണിക്കൂര്‍ പറന്നതായി ആണല്ലോ പറയുന്നത്. ദിയഗോഗാര്‍ഷ്യയിലേക്ക് അവിടെനിന്നും എത്താന്‍ വേണ്ട സമയമാണ് ഇത്. സാധാരണ ഒരു ബോയിങ്ങിനു ലാന്‍ഡ്‌ ചെയ്യാന്‍ അഞ്ച് കിലോമീറ്റര്‍ നീളം ഉള്ള റണ്‍വേ ആവശ്യമാണ്‌. എന്നാല്‍ ദിയഗോഗാര്‍ഷ്യയില്‍ അതില്ല. അതിനാലാണ് അന്വേഷണം ആദ്യഘട്ടത്തില്‍ അവിടേക്ക് പോകാതിരുന്നത്. എന്നാല്‍ അമേരിക്കന്‍ കാമാണ്ടോകള്‍ ചുരിങ്ങിയ റണ്‍വെയില്‍ വിമാനം ലാന്‍ഡ്‌ ചെയ്യിക്കാന്‍ പരിശീലനം ലഭിച്ചവര്‍ ആണ്. 30 ദിവസം വരെ റേഡിയേഷന്‍ നല്‍കുന്ന ബ്ലാക്ക്‌ ബോക്സ്‌ യേത് കടലിനടിയില്‍ നിന്നും നല്‍കേണ്ടതാണ്, എന്നാല്‍ അതും ഷെല്‍റ്റര്‍ ജാമിംഗ്( റേഡിയേഷന്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരേ ഒരു സംവിധാനം ) ഉപയോഗിച്ച് ജാം ചെയ്യപെട്ടതിനാല്‍ ആണ് ലഭിക്കാതെ ഇരുന്നത്.
ലോകത്തിലെ യേത് ചലനവും കണ്ടുപിടിക്കാന്‍ കഴിയുന്ന അമേരിക്ക ഈ വിമാനത്തെ പറ്റി ഒന്നും പറയുന്നില്ല. ബിന്‍ലാദനെ കണ്ടെത്തിയ അമേരിക്കക്ക് ഈ വലിയ വിമാനത്തെ കണ്ടെത്താന്‍ ആകില്ലെന്ന് നാം വിശ്വസിക്കണോ ??? ഈ വിമാനം അവരുടെ കയ്യില്‍ ആണ് എന്നതാണ് സത്യം. എല്ലാ കമ്മ്യൂണിക്കേഷ്യന്‍ സാറ്റലൈറ്റുകളില്‍ നിന്നും നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും വിമാനത്തെ അമേരിക്കക്ക് ഒളിപ്പിക്കാന്‍ കഴിയുന്ന ഒരേ ഒരിടം ദിയഗോഗാര്‍ഷ്യ ആണ്. അവിടെ ഇപ്പോളും ഈ വിമാനം ഉണ്ടാകാം. പക്ഷേ ഈ വിവരം ഒരിക്കലും പുറം ലോകം അറിയരുത് എന്നത് അമേരിക്കക്ക് നിര്‍ബന്ധം ആണ്, ആ അവസ്ഥയില്‍ അതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ഇപ്പോളും ജീവനോടെ ഉണ്ടോ എന്നത് പറയാന്‍ ആകില്ല. ഈ കൂട്ട കൊലയില്‍ പങ്കില്ലെന്ന് കാണിക്കാന്‍ ഇനി യേത് നിമിഷവും അവര്‍ക്ക് ഇത് കടലില്‍ താക്കാം. അമേരിക്ക കാണിക്കാഞ്ഞ ശുഷ്ക്കാന്തി ചൈന ആണ് വിമാനം തിരയുവാന്‍ കാണിച്ചത് എന്ന്‍ നാം കണ്ടതാണ്.അതിന്‍റെ കാരണം അവര്‍ക്ക് നഷ്ട്ടമായത് തങ്ങളുടെ 8 പ്രതിരോധ ശാസ്ത്രജ്ഞന്‍മാരും വന്‍ വില നല്‍കി മേടിച്ച സിസ്റ്റെവുമാണ്. ആദ്യ അന്വേഷണങ്ങള്‍ തെക്കന്‍ ചൈനീസ്‌ കടലുകളില്‍ കേന്ദ്രീകരിപ്പിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞു. ആ സമയമാണ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്‌ പറന്നത്. അവിടെ ഒളിഞ്ഞു കിടന്ന അമേരിക്കന്‍ സാമ്രാജ്യമായ ദിയഗോഗാര്‍ഷ്യയെ പറ്റി അപ്പോള്‍ ആരും ചിന്തിച്ചതും ഇല്ല.
ഒരിക്കല്‍ എല്ലാ സത്യം പുറത്തുവരെട്ടെ എന്ന്‍ ആഗ്രഹിക്കുന്നു
Forward as rcvd��

Share this

Related Posts

Previous
Next Post »